PM greets people across India on various festivals

വിവിധ ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു.

”ഇന്ത്യയിലെമ്പാടും വിവിധ ആഘോഷങ്ങളിലുള്ള ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു. ഈ ശുഭദിനം എല്ലാവരുടെയും ജീവിതത്തില്‍ ആനന്ദാതിരേകവും ഐശ്വര്യവും നല്‍കട്ടെ.
എന്റെ ബംഗാളി സുഹൃത്തുക്കള്‍ക്ക് പൊയ്‌ലാ ബൊയ്ശാഖ് ആശംസിക്കുകയും പുതുവല്‍സരം നന്നായിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ബൊഹാഗ് ബിഹുവിന്റെ ശുഭവേളയില്‍ ആസാമിലെ ജനങ്ങള്‍ക്ക് ഞാന്‍ ആശംസയേകുന്നു.

എന്റെ തമിഴ് സഹോദരീ സഹോദരന്മാര്‍ക്ക് എന്റെ പുത്തണ്ടു ആശംസകള്‍. ഈ വര്‍ഷം മുഴുവന്‍ സന്തോഷനിര്‍ഭരവും ആരോഗ്യ, ഐശ്വര്യ സമ്പുഷ്ടവുമാകട്ടെ.

കേരളത്തിലെ ജനങ്ങള്‍ക്ക് എന്റ വിഷു ആശംസകള്‍. വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.

മഹാ വിശുഭ സംക്രാന്തി ദിനത്തില്‍ ഒഡിയയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. വരുംവര്‍ഷത്തിലെ നിങ്ങളുടെ മുഴുവന്‍ അഭിലാഷങ്ങളും സാര്‍ത്ഥകമാകട്ടെ.” ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു.

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Make a GRWM video in handloom': PM Narendra Modi urges Indians to celebrate National Handloom Day in new Instagram reel

Media Coverage

'Make a GRWM video in handloom': PM Narendra Modi urges Indians to celebrate National Handloom Day in new Instagram reel
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
നിസ്വാർത്ഥ സേവന മനോഭാവം ‍എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
August 07, 2026

 നിസ്വാർത്ഥ സേവനത്തിന്റെ ഗുണത്തെയും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയെന്ന ഉദാത്ത മാതൃകയെയും എടുത്തുകാണിക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

"किं चन्द्रमाः प्रत्युपकारलिप्सया करोति गोभिः कुमुदावबोधनम्।

स्वभाव एवोन्नतचेतसां सतां परोपकारव्यसनं हि जीवितम्॥"

പ്രധാനമന്ത്രി 'X'ൽ പോസ്റ്റ് ചെയ്തു:

किं चन्द्रमाः प्रत्युपकारलिप्सया करोति गोभिः कुमुदावबोधनम्।

स्वभाव एवोन्नतचेतसां सतां परोपकारव्यसनं हि जीवितम्॥