2025-ലെ ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“2025-ലെ ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണൻജിക്ക് അഭിനന്ദനങ്ങൾ. സാമൂഹ്യസേവനത്തിനും, ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമായി എന്നെന്നേക്കും ജീവിതം സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം. നമ്മുടെ ഭരണഘടനാമൂല്യങ്ങൾക്കു കരുത്തേകുകയും പാർലമെന്ററി സംവാദങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന മികച്ച ഉപരാഷ്ട്രപതിയായി അദ്ദേഹം പ്രവർത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.
@CPRGuv”
Congratulations to Thiru CP Radhakrishnan Ji on winning the 2025 Vice Presidential election. His life has always been devoted to serving society and empowering the poor and marginalised. I am confident that he will be an outstanding VP, who will strengthen our Constitutional…
— Narendra Modi (@narendramodi) September 9, 2025


