ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്ത – പാലെംബാങ്ങില്‍ നടക്കുന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ പുരുഷവിഭാഗം ടെന്നിസ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ രോഹന്‍ ബൊപ്പണ്ണയെയും ദിവിജ് സരണിനെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘രോഹന്‍ ബൊപ്പണ്ണയും ദിവിജ് ശരണും കളിക്കുമ്പോള്‍ ടെന്നിസില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാം! പുരുഷവിഭാഗം ഡബിള്‍സില്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായി അവര്‍ക്കു സ്വര്‍ണമെഡല്‍ ലഭിച്ചിരിക്കുന്നു. കളിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍!’, പ്രധാനമന്ത്രി പറഞ്ഞു.
When @rohanbopanna and @divijsharan play, expect wonderful tennis! A well-deserved Gold for them in the Men’s Doubles event. Congrats to these players. #AsianGames2018 pic.twitter.com/DKDm1oLdTg
— Narendra Modi (@narendramodi) August 24, 2018


