ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ഗൊതാബയ രാജപക്‌സയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണിലൂടെ അഭിനന്ദിച്ചു.

ഇന്ത്യന്‍ ജനതയുടെയും തന്റെയും പേരില്‍ ശുഭാശംസകള്‍ നേരുന്നതൊടൊപ്പം ശ്രീ. രാജപക്‌സെയുടെ നേതൃത്വത്തില്‍ ശാന്തിയുടെയും പുരോഗതിയുടെയും പാതയില്‍ ശ്രീലങ്കന്‍ ജനത കൂടുതല്‍ പുരോഗമിക്കുമെന്നും ഇന്ത്യയും ശ്രീലങ്കയുമായുള്ള സഹോദര നിര്‍വിശേഷപരവും സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

ആശംസകള്‍ നേര്‍ന്നതിനു പ്രധാനമന്ത്രിയെ ശ്രീ. രാജപക്‌സ നന്ദി അറിയിച്ചു. വികസനവും സുരക്ഷയും ഉറപ്പാക്കാനായി ഇന്ത്യയുമായി വളരെയധികം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അദ്ദേഹം വെളിപ്പെടുത്തി.

പരമാവധി നേരത്തേ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി ശ്രീ. രാജപക്‌സയെ പ്രധാനമന്ത്രി ക്ഷണിച്ചു. ക്ഷണം സ്വീകരിക്കപ്പെടുകയും ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
82 km in less than 1 hour: Delhi-Meerut Namo Bharat corridor set for full opening on Feb 22

Media Coverage

82 km in less than 1 hour: Delhi-Meerut Namo Bharat corridor set for full opening on Feb 22
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 22
February 22, 2026

From Hours to Minutes: PM Modi’s Vision Turns Namo Bharat into Atmanirbhar Chips, AI & Global Pride