പൊതുസേവനവും ക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെയേ പുതുയുഗത്തിനു നാന്ദികുറിക്കാനാകൂ: പ്രധാനമന്ത്രി

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായസംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പാർലമെന്റ് പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യാചരിത്രത്തിലെ ചരിത്രമുഹൂർത്തമെന്നു പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചു. ഈ ബില്ലുകൾ സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കരുതൽ വേണ്ടവർക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പു നൽകുന്നുവെന്നും സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദം, അത്തരത്തിലുള്ള മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമപരിഷ്കാരങ്ങൾ ഇന്ത്യയുടെ നിയമചട്ടക്കൂടിനെ അമൃതകാലത്തു കൂടുതൽ പ്രസക്തവും സഹാനുഭൂതിയുള്ളതുമാക്കി പുനർനിർവചിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ മൂന്നു ബില്ലുകൾ ചർച്ച ചെയ്യുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.

എക്സിലെ ത്രെഡ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഭാരതീയ നാഗരിക് സുരക്ഷാസംഹിത 2023, ഭാരതീയ ന്യായസംഹിത 2023, ഭാരതീയ സാക്ഷ്യ അധ‌ിനിയം 2023 എന്നിവ പാസായതു നമ്മുടെ ചരിത്രത്തിലെ നിർണായകനിമിഷമാണ്. ഈ ബില്ലുകൾ കോളനിവാഴ്ചക്കാലത്തെ നിയമങ്ങളുടെ അന്ത്യം കുറിക്കുന്നു. പൊതുസേവനവും ക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെയേ പുതുയുഗത്തിനു നാന്ദികുറിക്കാനാകൂ.

പരിഷ്കരണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പരിവർത്തന ബില്ലുകൾ. സാങ്കേതികവിദ്യയിലും ഫോറൻസിക് സയൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് അവ നമ്മുടെ നിയമ-പൊലീസ്-അന്വേഷണ സംവിധാനങ്ങളെ ആധുനിക യുഗത്തിലേക്കു നയിക്കുന്നു. ഈ ബില്ലുകൾ നമ്മുടെ സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കരുതൽ ആവശ്യമായവർക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കുന്നു.

അതോടൊപ്പം, ഈ ബില്ലുകൾ സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദം, പുരോഗതിയിലേക്കുള്ള നമ്മുടെ സമാധാനപരമായ യാത്രയെ തകർക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവയെ സാരമായി ബാധിക്കും. അവയിലൂടെ, രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച കാലഹരണപ്പെട്ട വകുപ്പുകളോടു നാം വിട പറയുകയും ചെയ്തു.

നമ്മുടെ അമൃതകാലത്ത്, ഈ നിയമപരിഷ്കാരങ്ങൾ നമ്മുടെ നിയമചട്ടക്കൂടിനെ കൂടുതൽ പ്രസക്തവും സഹാനുഭൂതിയുള്ളതുമാക്കി പുനർനിർവചിക്കുന്നു. ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാജിയുടെ ഈ പ്രസംഗങ്ങൾ ഈ ബില്ലുകളുടെ പ്രധാന സവിശേഷതകളെ കൂടുതൽ വിശദീകരിക്കുന്നു.”

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s digital PRAGATI

Media Coverage

India’s digital PRAGATI
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
It is a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis: Prime Minister
December 07, 2024

The Prime Minister remarked today that it was a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis.

The Prime Minister’s Office handle in a post on X said:

“It is a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis.

The Government of India sent a delegation led by Union Minister Shri George Kurian to witness this Ceremony.

Prior to the Ceremony, the Indian delegation also called on His Holiness Pope Francis.

@Pontifex

@GeorgekurianBjp”