QuotePM Modi pushes for tourism development in Himachal Pradesh
QuoteTo promote tourism in Himachal, our government is committed to building the best road in Himachal: PM
QuotePeople of Himachal Pradesh are ready to teach Congress a lesson in these elections; says PM
QuotePM Modi says 'storm' is raging against Congress' corrupt regime in Himachal
QuoteWe will ensure jobs for youth, healthcare for elderly and proper education for children: PM Modi
QuoteCongress and corruption can never separate from each other, says PM Modi in Kullu
QuoteIt is all because of the 125 crore Indians that India is shining in the world, says PM Modi
QuotePeople in Himachal Pradesh will not only vote to elect BJP but also to punish the corrupt Congress govt: PM

 

പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിലെ ഉന്ന, പാലംപൂർ, കുള്ള എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന  ചെയ്തു .ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ,ഇപ്പോൾ  കാണുന്ന ഈ ഉത്സാഹം,  ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ല എന്നും,    ജനങ്ങൾ മാറ്റം ഇഷ്ടപെടുന്നു എന്നതിന്റെ  വ്യക്തമായൊരു സൂചനയാണിതെന്നും ,"  റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ   അദ്ദേഹം  പറഞ്ഞു .

 

|

ഹിമാചൽപ്രദേശിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ  പാഠം പഠിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി കോൺഗ്രസിനെ ആക്രമിച്ചുകൊണ്ടു പറഞ്ഞു.ഇപ്പോൾ ഹിമാചൽ പ്രദേശിൽ ഈ തെരഞ്ഞെടുപ്പ് ഒരു വശത്തായി മാത്രം മാറിയിരിക്കുന്നു, കോൺഗ്രസ് യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോവുകയാണ്.

അധികാരത്തിൽ ഇരിക്കുമ്പോൾ വിശ്രമിക്കുക എന്നതാണ്  കോൺഗ്രസിന്റെ   ശീലം. എന്നാൽ  ബി.ജെ.പി.  പാർട്ടി അങ്ങനെയല്ല. ഞങ്ങളുടെ ആദ്യ,  മുഖ്യമന്ത്രിയായ ശാന്തകുമാർ മലയിലെ ജനങ്ങൾക്ക് വെള്ളം നൽകുവനായി  യത്നിച്ചു, മാത്രമല്ല   ഹിമാചൽ പ്രദേശിൽ  ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ധുമാൽ ജിയുടെ സംഭാവനയെ കുറിച്ചു ഏവർക്കും അറിയാം, " എന്ന് അദ്ദേഹം  പറഞ്ഞു.

|

ഒരു രൂപയിൽ  15 പൈസ മാത്രമാണ് ഗ്രാമങ്ങളിൽ എത്തിയിരുന്നതെന്ന്,  മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടത്തിയ പ്രസ്‌താവനയെ   പ്രധാനമന്ത്രി മോദി വിമര്‍ശിച്ചു  .രാജീവ് ഗാന്ധി അഴിമതിയുടെ പ്രശ്നം കണ്ടെത്തിയ ഡോക്ടറാണെന്നും എന്നാൽ ഈ പ്രശനത്തെ പരിഹരിക്കാൻ അദ്ദേഹം   ഒന്നും ചെയ്തില്ലെന്നും പറഞ്ഞു.ഇപ്പോൾ മൊത്തം  100 പൈസയും  പാവങ്ങളുടെ പോക്കറ്റുകളിലേക്ക് പോകുന്നു എന്ന്  അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

|

ജനങ്ങളെ സേവിക്കാനായി ഞങ്ങളുടെ സർക്കാർ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന് വലിയൊരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഞങ്ങൾ  പുറത്തുവിടുന്ന  പണം ജനങ്ങളുടെ ക്ഷേമത്തിന് പൂർണമായും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പു വരുത്തുന്നു.

പാവപ്പെട്ടവരും നവ-മദ്ധ്യവർഗ്ഗക്കാരുടെയും  അഭിലാഷങ്ങൾ നിറവേറ്റാൻ കേന്ദ്രം  ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങൾ അവരെ ശക്തിപ്പെടുത്താനും ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു.'ഖനന മാഫിയ', 'വന  മാഫിയ', 'ഡ്രഗ് മാഫിയ', 'ടെൻഡർ മാഫിയ', 'ട്രാൻസ്ഫർ മാഫിയ' എന്നീ 5 രാക്ഷസൻ മാരെ  ഹിമാചൽപ്രദേശിൽ നിന്നും  ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

|

 

|
|

ജി.എസ്.ടിയുടെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ട്രാൻസ്പോർട്ട് മേഖലയിൽ ജിഎസ്ടി വളരെ പ്രയോജനംചെയ്തുവെന്നും   സംസ്ഥാനങ്ങൾക്കിടയിൽ ട്രക്കുകളുടെ  നീക്കം  ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കികൊണ്ട്  ബാങ്ക് അക്കൗണ്ടുകൾ  ആധാർ കാർഡുകളുമായി ബന്ധപെടുത്തി , ഇതിലൂടെ സബ്സിഡികൾ ഇപ്പോൾ  ഗുണഭോക്താക്കളിലേക്ക്   നേരിട്ട് എത്തുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

|

 

|

ഹിമാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി ശ്രീ പ്രേം കുമാർ ധുമാൽ, നിരവധി ബി.ജെ.പി. നേതാക്കൾ, പ്രവർത്തകർ  തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

Click Here to read full text speech at Kullu, Himachal Pradesh

Click Here to read full text speech at Palampur, Himachal Pradesh

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
‘India has every right to defend itself’: Germany backs New Delhi after Operation Sindoor

Media Coverage

‘India has every right to defend itself’: Germany backs New Delhi after Operation Sindoor
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Administrator of the Union Territory of Dadra & Nagar Haveli and Daman & Diu meets Prime Minister
May 24, 2025

The Administrator of the Union Territory of Dadra & Nagar Haveli and Daman & Diu, Shri Praful K Patel met the Prime Minister, Shri Narendra Modi in New Delhi today.

The Prime Minister’s Office handle posted on X:

“The Administrator of the Union Territory of Dadra & Nagar Haveli and Daman & Diu, Shri @prafulkpatel, met PM @narendramodi.”