പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും അതിര്‍ത്തികാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയുമായ ശ്രീ. യാങ് ജിയേചി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ശ്രീ. യാങ് ജിയേചി പ്രസിഡന്റ് സീ ജിന്‍പിങ്ങിന്റെയും പ്രധാനമന്ത്രി ലീ കീക്വിയാങ്ങിന്റെയും ആശംസകള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

നേരത്തേ ചൈനയുടെയും ഇന്ത്യയുടെയും പ്രത്യേക പ്രതിനിധികള്‍ തമ്മില്‍ നടന്ന അതിര്‍ത്തികാര്യങ്ങളെ സംബന്ധിച്ച ഇരുപതാമതു റൗണ്ട് ചര്‍ച്ചകള്‍ സംബന്ധിച്ച് ശ്രീ. യാങ് ജിയെചിയും ശ്രീ. അജിത് ദോവലും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

2017 സെപ്റ്റംബറില്‍ ഒന്‍പതാമതു ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കാനായി സിയമെന്‍ സന്ദര്‍ശിച്ചതും അവിടെ പ്രസിഡന്റ് സീ ജിങ്പിങ്ങിനെ കണ്ടതും പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ നേട്ടത്തിനു മാത്രമല്ല, മേഖലയുടെയും ലോകത്തിന്റെയാകെയും നേട്ടങ്ങള്‍ക്ക് ശക്തമായ ഇന്ത്യ-ചൈന ബന്ധം വളരെ പ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


