Mr. Tharman Shanmugaratnam, Deputy Prime Minister of Singapore meets PM Modi
 

സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ശ്രീ. തര്‍മന്‍ ഷണ്മുഖരത്‌നം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ. ലി സിയന്‍ ലൂങ് 2016 ഒക്ടോബറില്‍ നടത്തിയ ഇന്ത്യാസന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി, അന്നത്തെ ഉച്ചകോടിയില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ ഇരുഭാഗത്തുനിന്നും ഉണ്ടായ തുടര്‍നടപടികളെ അഭിനന്ദിച്ചു.

ജി.എസ്.ടി. വിജയകരമായി നടപ്പാക്കിയതിനു പ്രധാനമന്ത്രിയെ ശ്രീ. ഷണ്മുഖരത്‌നം അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധത്തില്‍, വിശേഷിച്ച് സാമ്പത്തിക കാര്യങ്ങളില്‍, ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം പ്രധാനമന്ത്രിയോടു വിശദീകരിച്ചു.

നിക്ഷേപം, നഗരവികസനം, വ്യോമഗതാഗതം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലുള്ള ശക്തമായ ഉഭയകക്ഷി സഹകരണത്തെ പ്രധാനമന്ത്രി ശ്ലാഘിച്ചു.

ബാങ്കിങ്, ഡിജിറ്റല്‍ ഫിനാന്‍സ്, ടൂറിസം, പുതുമ എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.


 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
AI will augment, create new jobs in India: World Bank

Media Coverage

AI will augment, create new jobs in India: World Bank
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 24
February 24, 2026

Viksit Bharat Rising: Self-Reliance, Security & World Respect Under PM Modi