Sectors discussed: Finance and Economy, Commerce and Industry, and Technology
PM emphasises the need to break both horizontal and vertical silos within the Government
PM emphasises the importance of technological self-reliance and building domestic capabilities in critical sectors
PM encourages greater participation of young innovators and entrepreneurs in cybersecurity ecosystem
PM Stresses Proactive Outreach on Strategic Sectors to Counter Misinformation
PM says Govt must always remain youthful, dynamic and forward-looking, continuously adapting to new challenges and opportunities with agility and innovation
Secretaries share experiences and perspectives on key initiatives, emerging opportunities and implementation challenges

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7, ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ കേന്ദ്ര ഗവണ്മെന്റ് സെക്രട്ടറിമാരുമായുള്ള രണ്ടാമത്  ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ചു. ധനകാര്യവും സമ്പദ്‌വ്യവസ്ഥയും, വാണിജ്യവും വ്യവസായവും, സാങ്കേതികവിദ്യ എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി പ്രവർത്തന പരിപാടികൾ അദ്ദേഹം അവലോകനം ചെയ്തു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്.

മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുടനീളം സംഘടിത ശ്രമങ്ങൾക്ക് ശക്തമായ പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, പൊതുവായ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വകുപ്പുകൾ അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനും സംയോജിത ഫലങ്ങൾ ഉളവാക്കുന്നതിനുമായി ഗവൺമെന്റിനുള്ളിലെ തിരശ്ചീനവും ലംബവുമായ വേർതിരിവുകൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

ജനകേന്ദ്രീകൃത ഭരണത്തിന്റെ പ്രാധാന്യം ചൂണ്ടികാട്ടിയ പ്രധാനമന്ത്രി, ഭരണത്തിന്റെ കേന്ദ്രബിന്ദു രാജ്യത്തെ ജനങ്ങളായിരിക്കണമെന്നു വ്യക്തമാക്കി. ഓരോ തീരുമാനവും നയവും സാധാരണക്കാരന്റെ താല്പര്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിൽ ഗണ്യമായ നിക്ഷേപങ്ങൾ നടത്തുമ്പോൾത്തന്നെ, തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് തുല്യ മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിർണ്ണായക മേഖലകളിൽ സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെയും ആഭ്യന്തര ശേഷികൾ വികസിപ്പിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.

ദേശീയ സുരക്ഷ, സാമ്പത്തിക സ്ഥിരത, പൗരന്മാരുടെ ക്ഷേമം എന്നിവയുമായി ഊർജ്ജ സുരക്ഷയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. നൂതനാശയം, വൈവിധ്യവൽക്കരണം, ത്വരിതഗതിയിലുള്ള ശേഷി വികസനം എന്നിവയിലൂടെ ഇന്ത്യ ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരിഷ്കാരങ്ങൾ എന്നത് കേവലം ആലങ്കാരിക പദമല്ലെന്നും, മറിച്ച് ഫലപ്രദമായ ഭരണത്തിന് അത് തുടർച്ചയായ ആവശ്യകതയാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, നടപടിക്രമങ്ങൾ പരിഷ്കരിക്കേണ്ടതിന്റെയും, തൊഴിൽ സംസ്കാരം മെച്ചപ്പെടുത്തേണ്ടതിന്റെയും, സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് സാങ്കേതികവിദ്യയുടെ വളർന്നുവരുന്ന ഉപയോഗത്തോടൊപ്പം സൈബർ സുരക്ഷയിലും ശക്തമായ ശ്രദ്ധ പതിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉയർന്നുവരുന്ന സൈബർ ഭീഷണികൾക്കെതിരെ നിരന്തരമായ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സൈബർ സുരക്ഷാ മേഖലയിൽ നവീനാശയങ്ങളുള്ള യുവജനങ്ങളുടെയും  സംരംഭകരുടെയും വർദ്ധിച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും അതൊരു രാജ്യവ്യാപക പ്രസ്ഥാനമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാജ്യം വൻകിട പദ്ധതികൾ നടപ്പിലാക്കുന്ന തന്ത്രപ്രധാന മേഖലകളിൽ, തെറ്റായ വിവരങ്ങളും അത്തരം ശ്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള അടിസ്ഥാനരഹിതമായ ഭയങ്ങളും ചെറുക്കുന്നതിന് സജീവമായ വിവരവിനിമയത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

വളർന്നുവരുന്നതും ഭാവിയിലെതുമായ വ്യവസായങ്ങൾക്ക് ആവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെ സജ്ജരാക്കുന്നതിന് വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ പുതിയ അക്കാദമിക് കോഴ്സുകൾ ആസൂത്രണം ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ വെല്ലുവിളികളെയും അവസരങ്ങളെയും വേഗത്തിലും പുതുമയോടെയും തരണം ചെയ്തുകൊണ്ട്, ഗവൺമെന്റ് എപ്പോഴും ഊർജ്ജസ്വലവും, ചലനാത്മകവും ഭാവി കാഴ്ചപ്പാടുകളോടും കൂടി നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

സെക്രട്ടറിമാർ അവരവരുടെ  വകുപ്പുകളിലെ പുരോഗതി, മുൻഗണനകൾ, നടപ്പാക്കലിലെ വെല്ലുവിളികൾ എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി. കാബിനറ്റ് സെക്രട്ടറി, പ്രധാന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Can we have a picture? BRICS delegates gather around PM Modi for candid photo op

Media Coverage

Can we have a picture? BRICS delegates gather around PM Modi for candid photo op
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 12
September 12, 2026

President Putin, Partners, and a Photograph: How PM Modi Turned BRICS Into India’s Showcase

16 Crore Domestic Flyers. ₹22 Lakh Crore Tourism. The Holiday Stayed Home.