യു.എസ്.- ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത ഫോറം ചെയര്‍മാന്‍ ശ്രീ. ജോണ്‍ ചേമ്പേഴ്‌സ് ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗാന്ധിനഗറില്‍ സന്ദര്‍ശിച്ചു.
തങ്ങളുടെ മുന്‍ കൂടിക്കാഴചകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി ഇന്ത്യയും, അമേരിക്കയും തമ്മില്‍ വര്‍ദ്ധിച്ച് വരുന്ന ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ സ്വാഗതം ചെയ്തു. ഇന്ത്യയുടെയും, അമേരിക്കയുടെയും ഒത്തുകൂടല്‍ വര്‍ദ്ധിക്കുന്നതായും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിര്‍മ്മാണ മേഖലയില്‍ വര്‍ദ്ധിച്ച അമേരിക്കന്‍ നിക്ഷേപത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതിയിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ യു.എസ് കമ്പനികളെ ക്ഷണിച്ചു.


