ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സിന്റെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെട്ട പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം സ്ഥാപനത്തിന്റെ ശതാബ്ദി വർഷമാണെന്നും അക്കാദമിക മികവിന്റെയും രാഷ്ട്ര നിർമ്മാണത്തിന്റെയും മഹത്തായ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ശ്രീ മോദി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കോളേജിന്റെ ദീർഘകാല സംഭാവനകളെയും വിവിധ മേഖലകളിൽ തലമുറകളായുള്ള നേതാക്കളെ വാർത്തെടുക്കുന്നതിൽ കോളേജ് വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
ഈ അവസരത്തിൽ, ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക സ്റ്റാമ്പും പുറത്തിറക്കി.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സിന്റെ ഭരണസമിതി ഉൾപ്പെട്ട ഒരു പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. സ്ഥാപനത്തിന്റെ ശതാബ്ദി നമ്മൾ ഈ വർഷം ആഘോഷിക്കുകയാണ്. ഒരു സ്മാരക സ്റ്റാമ്പും ഇതിനോടനുബന്ധിച്ച് പ്രകാശനം ചെയ്തു. എന്റെ എല്ലാ ആശംസകളും സ്ഥാപനത്തിന് നേരുന്നു."
Met a delegation consisting of the Governing Body of the Shri Ram College of Commerce, one of India’s most reputed educational institutions. This year, we are marking the centenary of this institution. A commemorative stamp was released too. My best wishes to this institution. pic.twitter.com/uxwQjW2ipz
— Narendra Modi (@narendramodi) April 25, 2026


