ക്രമ നമ്പര്‍

ധാരണാപത്രം / കരാര്‍

വിവരണം

1.

പ്രതിരോധ സഹകരണത്തിനുള്ള ധാരണാപത്രം

പരിശീലനം, പ്രതിരോധ വ്യവസായം, ഭീകര വിരുദ്ധ പ്രവര്‍ത്തനം, സൈനിക പഠനം, സൈബര്‍ സുരക്ഷ, സൈനിക മെഡിക്കല്‍ സേവനം, സമാധാന പാലനം മുതലായ മേഖലകളില്‍ ഇന്ത്യയും ജോര്‍ദ്ദാനും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ ധാരണാപത്രം

2.

നയതന്ത്ര, ഔദ്യോഗിക പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഒഴിവാക്കല്‍ കരാര്‍

ഇന്ത്യയിലേയും ജോര്‍ദ്ദാനിലെയും നയതന്ത്ര, ഔദ്യോഗിക പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഇരു രാജ്യങ്ങളിലും പ്രവേശിക്കാനും, കടന്ന് പോകാനും, മടങ്ങിപോകാനും വിസ ഒഴിവാക്കുന്നതിനാണ് ഈ കരാര്‍

3.

സാംസ്‌കാരിക വിനിമയ പരിപാടി

2018-2022 കാലയളവില്‍ ഇന്ത്യയ്ക്കും ജോര്‍ദ്ദാനുമിടയില്‍ സംഗീതം, നാടകം, തിയേറ്റര്‍, പ്രദര്‍ശനം, സമ്മേളനം, പുരാവസ്തു, പുരാരേഖ, ലൈബ്രറി, മ്യൂസിയം, സാഹിത്യം, ഗവേഷണം, ഡോക്യുമെന്റേഷന്‍, ശാസ്ത്ര മ്യൂസിയങ്ങള്‍, ബഹുജന മാധ്യമങ്ങള്‍, യുവജന പരിപാടികള്‍ എന്നീ മേഖലകളില്‍ പരസ്പര വിനിമയം ലക്ഷ്യമിടുന്നു

4.

മനുഷ്യശേഷി സഹകരണ കരാര്‍

ജോര്‍ദ്ദാനിലെ ഇന്ത്യാക്കാരുടെ കരാര്‍ തൊഴിലില്‍ മികച്ച സമ്പ്രദായങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച്

5.

ആരോഗ്യ, ഔഷധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണാപത്രം

ആരോഗ്യം, വൈദ്യശാസ്ത്രം, വൈദ്യശാസ്ത്ര പഠനം, ഗവേഷണം എന്നീ രംഗങ്ങളില്‍ ഇന്ത്യയിലേയും ജോര്‍ദ്ദാനിലേയും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനപ്പെടും വിധ സഹകരണം പരിപോഷിപ്പിക്കാന്‍ ഉദ്ദ്യേശിച്ചിട്ടുള്ളതാണ് ഈ ധാരണാപത്രം. സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ, ആരോഗ്യ രംഗത്ത് ഐ.റ്റി. സേവനങ്ങള്‍, ആരോഗ്യ ഗവേഷണം, ദേശീയ ആരോഗ്യ സ്ഥിതി വിവര കണക്ക്, ക്ഷയരോഗത്തിന്റെ നിര്‍ണ്ണയം, ചികിത്സ, ഔഷധം, മരുന്ന് നിയന്ത്രണം, ആരോഗ്യ ഉപകരണങ്ങള്‍ മുതലായ മേഖലകളിലാണ് സഹകരണം പ്രധാനമായി ലക്ഷ്യമിടുന്നത്.

6.

അടുത്ത തലമുറ മികവിന്റെ കേന്ദ്രം ജോര്‍ദ്ദാനില്‍ സ്ഥാപിക്കാനുള്ള ധാരണാപത്രം

ജോര്‍ദ്ദാനിലെ കുറഞ്ഞത് 3,000 ഐ.റ്റി. പ്രൊഫഷണലുകള്‍ക്ക് അഞ്ച് വര്‍ഷത്തെ പരിശീലനം നല്‍കുന്നതിനുള്ള അടുത്ത തലമുറ മികവിന്റെ കേന്ദ്രം ജോര്‍ദ്ദാനിലും, ജോര്‍ദ്ദാനിലെ ഐ.റ്റി. രംഗത്തെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ഒരു റിസോഴ്‌സ് സെന്റര്‍ ഇന്ത്യയിലും സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം.

7.

റോക്ക് ഫോസ്‌ഫേറ്റ്, വളം/ എന്‍.പി.കെ. എന്നിവയുടെ ദീര്‍ഘകാല ലഭ്യതയ്ക്കുള്ള ധാരണാപത്രം

റോക്ക് ഫോസ്ഫേറ്റ് ഖനനം ചെയ്ത് ഉപയോഗപ്പെടുത്തുന്നതിനും, ഫോസ്ഫോറിക് ആസിഡ്, ഡി.എ.പി., എന്‍.പി.കെ വളങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കാന്‍ ജോര്‍ദ്ദാനില്‍ സൗകര്യമൊരുക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ ധാരണാപത്രം.  ഇടതടവില്ലാതെ അസംസ്‌കൃതവസ്തുക്കള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കുകയും രാജ്യത്തിന് ആവശ്യമായിടത്തോളം ഡി.എ.പി / എന്‍.പി.കെ. വളങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ ധാരണാപത്രം സഹായകമാകും.  ഉല്‍പന്നങ്ങള്‍ മുഴുവനും ഇന്ത്യക്കു ലഭിക്കുന്നവിധമുള്ള ദീര്‍ഘകാല കരാറും ഇതില്‍ ഉള്‍പ്പെടും.

8.

കസ്റ്റംസ് വിഷയങ്ങളില്‍ പരസ്പര  സഹായത്തിനുള്ള  കരാര്‍

ഇന്ത്യയും ജോര്‍ദ്ദാനും തമ്മില്‍ കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കുന്നതിനും പരസ്പര ഭരണ സഹായത്തിനും ലക്ഷ്യമിടുന്നതാണ് കരാര്‍. കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ തടയാനും നിയന്ത്രിക്കാനും ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഈ കരാര്‍ സഹായിക്കും. ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതര്‍ തമ്മില്‍ വിവരങ്ങളും രഹസ്യവിവരങ്ങളും പങ്കുവയ്ക്കുന്നതിന് ഈ കരാര്‍  നിയമപരമായ ചട്ടക്കൂടു പ്രദാനംചെയ്യും.

9.

ആഗ്രയേയും ജോര്‍ദ്ദാനിലെ പെട്രയെയും ഒരുമിച്ച് വികസിപ്പിക്കുന്നതിനുള്ള കരാര്‍

വിനോദ സഞ്ചാരം, സാംസ്‌കാരികം, കായികം, സാമ്പത്തികം എന്നീ മേഖലകളില്‍ പരസ്പരം സഹകരണത്തിലൂടെ ഇന്ത്യയിലെ ആഗ്ര, ജോര്‍ദ്ദാനിലെ പെട്ര എന്നീ മുനിസിപ്പാലിറ്റികള്‍ വികസിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.

10.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും, ജോര്‍ദ്ദാന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം

രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കുമിടയില്‍ സംയുക്ത പദ്ധതികള്‍ വികസിപ്പിക്കാന്‍ ധാരണാപത്രം ലക്ഷ്യമിടുന്നു. കൂടാതെ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൊതു താല്‍പര്യമുള്ള വസ്തുക്കള്‍ എന്നിവ കൈമാറ്റം ചെയ്യാനും വ്യവസ്ഥയുണ്ട്.

11.

പ്രസാര്‍ ഭാരതിയും ജോര്‍ദ്ദാന്‍ ടി.വി.യും തമ്മിലുള്ള ധാരണാപ്ത്രം

പ്രസാര്‍ ഭാരതിയും ജോര്‍ദ്ദാന്‍ ടി.വി. ആന്റ് റേഡിയോ കോര്‍പ്പറേഷനും തമ്മില്‍ പരിപാടികളുടെ സഹനിര്‍മ്മാണം, കൈമാറ്റം, ജീവനക്കാരുടെ പരിശീലനം എന്നീ രംഗങ്ങളില്‍ സഹകരണത്തിന് ധാരണാപത്രം ലക്ഷ്യമിടുന്നു.

12.

ജോര്‍ദ്ദാന്‍ സര്‍വ്വകലാശാലയില്‍ ഒരു ഹിന്ദി ചെയര്‍ ആരംഭിക്കുന്നതിന് ഐ.സി.സി.ആര്‍. മായുള്ള ധാരണാപത്രം

ജോര്‍ദ്ദാന്‍ സര്‍വ്വകലാശാലയും ഹിന്ദി ഭാഷയ്ക്കായി ഒരു ചെയര്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഐ.സി.സി.ആര്‍. മായുള്ള സഹകരണത്തിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങളും, മറ്റ് വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്നതാണ് ധാരണാപത്രം.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Strategic partnership' to 'Cooperation in AI': Six major outcomes of PM Modi's historic Sweden visit - Check

Media Coverage

'Strategic partnership' to 'Cooperation in AI': Six major outcomes of PM Modi's historic Sweden visit - Check
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 18
May 18, 2026

Norway to Netherlands: PM Modi's Leadership Turns Heritage, Honors & High-Tech Deals into India's Global Momen