അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് (എം‌ബി‌ബി‌എസ് / എം‌ഡി / എം‌എസ് / ഡിപ്ലോമ / ബിഡിഎസ് / എംഡിഎസ്) നിലവിലെ അധ്യയന വർഷം 2021-22 മുതൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 27% സംവരണവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണവും നൽകും
ഏകദേശം 5,550 കുട്ടികൾക്ക് പ്രയോജനം ലഭിക്കും
പിന്നാക്ക വിഭാഗത്തിനും ഇഡബ്ല്യുഎസ് വിഭാഗത്തിനും അർഹമായ സംവരണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്

 അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് (എം‌ബി‌ബി‌എസ് / എം‌ഡി / എം‌എസ് /  ഡിപ്ലോമ / ബിഡിഎസ് / എംഡിഎസ്) നിലവിലെ അധ്യയന വർഷം 2021-22 മുതൽ  ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക്  27% സംവരണവും  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണവും  നൽകുന്നതിന്  ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സുപ്രധാന തീരുമാനമെടുത്തു.

2021 ജൂലൈ 26 ന് നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി,ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഈ തീരുമാനം വഴി എല്ലാ വർഷവും MBBS- ൽ,ഒബിസി വിഭാഗത്തിൽ പെട്ട    ഏകദേശം 1500 വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദത്തിൽ 2500   വിദ്യാർത്ഥികൾക്കും പ്രയോജനം ലഭിക്കും. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപെട്ട  550  വിദ്യാർത്ഥികൾക്ക് എംബിബിഎസ് പ്രവേശനവും , ഏകദേശം 1000  വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദത്തിൽ പ്രവേശനവും ലഭിക്കും.

ഈ തീരുമാനം 2014 മുതൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ സുപ്രധാന പരിഷ്കാരങ്ങളുമായി യോജിച്ചു പോകുന്നു.കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തെ എം‌ബി‌ബി‌എസ് സീറ്റുകളുടെ എണ്ണം 2014 ലെ 54,348 സീറ്റുകളിൽ നിന്ന് 56 ശതമാനം വർദ്ധിച്ച് 2020 ൽ 84,649 സീറ്റുകളായി ഉയർന്നു. പി‌ജി സീറ്റുകളുടെ എണ്ണം 2014 ലെ 30,191 സീറ്റുകളിൽ നിന്ന് 80 ശതമാനം വർദ്ധിച്ച് 2020 ൽ 54,275 സീറ്റുകളായി ഉയർന്നു.ഇതേ കാലയളവിൽ 179 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു, ഇപ്പോൾ രാജ്യത്ത് 558 ( ഗവൺമെന്റ് : 289, സ്വകാര്യം : 269) മെഡിക്കൽ കോളേജുകൾ ഉണ്ട്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Move from endless war to end of war': PM Modi to Russian President Putin

Media Coverage

Move from endless war to end of war': PM Modi to Russian President Putin
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates the nation on achieving 7.8% GDP growth; highlights surging economic confidence
September 01, 2026

Prime Minister Shri Narendra Modi today congratulated the nation on achieving a Gross Domestic Product (GDP) growth rate of 7.8% in the first quarter of the financial year. Sharing a video message, the Prime Minister highlighted the strong economic numbers, emphasizing that these figures reflect a surging economic confidence.

In a post on X, the Prime Minister shared:

"7.8% growth.

Strong numbers.

Even stronger confidence."