1. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം അഞ്ചാംവട്ട ഗവണ്‍മെന്റുതല കൂടിക്കാഴ്ചകള്‍ക്കായി ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 1 വരെ ഇന്ത്യ സന്ദര്‍ശിച്ചു. വിദേശകാര്യം, ശാസ്ത്രവും വിദ്യാഭ്യാസവും, ഭക്ഷ്യവും കൃഷിയും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രതിനിധികളും ചാന്‍സലര്‍ മെര്‍ക്കലിനെ അനുഗമിച്ചിരുന്നു. ജര്‍മ്മന്‍ കമ്പനികളുടെ മേധാവികള്‍ അടങ്ങുന്ന ഒരു വ്യാപാര പ്രതിനിധിസംഘവും ചാന്‍സലര്‍ മെര്‍ക്കലിനെ അനുഗമിച്ചിരുന്നു. സന്ദര്‍ശനവേളയില്‍ ചാന്‍സലര്‍ മെര്‍ക്കല്‍ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുമായും കൂടിക്കാഴ്ചകള്‍ നടത്തി.
2. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള തന്ത്രിപരമായ പങ്കാളിത്തം പൊതുമൂല്യങ്ങളും തത്വങ്ങളുമായ ജനാധിപത്യം, സ്വതന്ത്രവും നീതിപൂര്‍വ്വവുമായ വ്യാപാരം, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം അതോടൊപ്പം പരസ്പരവിശ്വാസവും ബഹുമാനവും എന്നിവയിലധിഷ്ഠിതമാണെന്ന് ചാന്‍സലര്‍ മെര്‍ക്കലും പ്രധാനമന്ത്രി മോദിയും ആവര്‍ത്തിച്ചു. നൂതനാശയങ്ങളിലൂടെയും ആധുനിക സാങ്കേതികവിദ്യയുടെ അടുത്തഘട്ട പരിണാമത്തിലൂടെയും മുന്നോട്ടുകൊണ്ടുപോകുന്ന സംയുക്ത ഡിജിറ്റല്‍ പരിണാമം, പ്രത്യേകിച്ച് നിര്‍മ്മിത ബുദ്ധി,  കാലാവസ്ഥാ വ്യതിയാനത്തില്‍ സഹകരിച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കല്‍, വിദഗ്ധതൊഴിലാളികള്‍ക്ക് നിയമപരമായ ചലനാത്മകത ല്‍കികൊണ്ട് ജനങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കുക, ബഹുതല സ്ഥാപനങ്ങളെ കാലാനുസൃതമായി ഉയര്‍ത്തിക്കൊണ്ട് വിശ്വസനീയമായ ഒരു ലോക ക്രമത്തിനായി സംഭാവനചെയ്യുക എിവയുള്‍പ്പെടെയുള്ളവയായിരുു ചര്‍ച്ചയില്‍ വ പ്രധാന വിഷയങ്ങള്‍.

> നിര്‍മ്മിതബുദ്ധിയുടെയും ഡിജിറ്റല്‍ പരിണാമത്തിന്റെയും മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുക
3. വരുംവര്‍ഷങ്ങളില്‍ ലോകത്തിന്റെ ജീവിതരീതിയിലും പ്രവര്‍ത്തനങ്ങളിലും അടിസ്ഥാനപരമായി നിര്‍മ്മിതബുദ്ധിയുടെ പ്രത്യാഘാതമുണ്ടാകുമെന്ന് അംഗീകരിച്ചുകൊണ്ട് രണ്ടു രാജ്യങ്ങളും നൂതനാശയങ്ങള്‍ക്കും സുസ്ഥിരവികസനത്തിനുമായി നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയില്‍ സഹകരണം വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വേഗത്തിലാക്കാനും യോജിച്ചുപ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.
4. ഡിജിറ്റല്‍ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിനായി രണ്ടാം തലമുറ  സാങ്കേതികവിദ്യയില്‍ സഹകരണവും യോജിച്ചുള്ള പ്രവര്‍ത്തനവും നിരന്തരമുണ്ടാകേണ്ടതിന്റെ പ്രാധാന്യം രണ്ടു രാജ്യങ്ങളും ആവര്‍ത്തിച്ചു. സാമൂഹിക ഗുണങ്ങള്‍ക്ക് വേണ്ടിയുള്ള പരിഹാരത്തിനായി രണ്ടു രാജ്യങ്ങളുടെയും നേട്ടങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്റനെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി), നിര്‍മ്മിത ബുദ്ധി എന്നിവയിലെ ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വെര്‍ എന്നിവയുടെ സമഗ്രത കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് അംഗീകരിച്ചുകൊണ്ട് യോജിച്ച പ്രവര്‍ത്തനത്തിന് വേണ്ട ഒരു പങ്കാളിത്തത്തിന് രൂപം നല്‍കുന്നതിന് ഇന്ത്യയും ജര്‍മ്മനിയും അഭിലഷിക്കുന്നു.
5. ഗവേഷണ നൂതനാശയ രംഗത്തും പൊതുവായി സാമൂഹികമായുള്ള ശേഷിയ അംഗീകരിച്ചുകൊണ്ട് രണ്ടു രാജ്യങ്ങളും നിര്‍മ്മിത ബുദ്ധിയിലുള്ള തങ്ങളുടെ രാജ്യത്തിന്റെ തന്ത്രങ്ങള്‍ വരച്ചുകാട്ടി. ആരോഗ്യം, ചലനാത്മകത, പരിസ്ഥിതിയും കൃഷിയും തുടങ്ങി സംയോജനത്തിന് സാദ്ധ്യതയുള്ള മേഖലകള്‍ സഹകരണവും നമ്മുടെ മത്സരാധിഷ്ഠിത നേട്ടങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന്  വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.  മികച്ച പ്രവര്‍ത്തനങ്ങളും വൈദഗ്ധ്യങ്ങളും പങ്കുവച്ചുകൊണ്ട് ഇന്ത്യയും ജര്‍മ്മനിയും കുടുതല്‍ സഹകരണത്തിന്, പ്രത്യേകിച്ച് ബഹുതല ഗവേഷണത്തിലും നിര്‍മ്മിത ബുദ്ധിയിലും ഏര്‍പ്പെടുന്നതിനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. ജര്‍മ്മന്‍ ഫെഡറല്‍ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയവും ശാസ്ത്ര സാങ്കേതിക വകുപ്പും ചേര്‍ന്ന് ഇന്തോ-ജര്‍മ്മന്‍ ശാസ്ത സാങ്കേതിക കേന്ദ്രത്തിലൂടെ ബെര്‍ലിനില്‍ വച്ച് പരസ്പര താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തുന്നതിനായി 2020ല്‍ ഒരു ഉഭയകക്ഷി ശില്‍പ്പശാല സംഘടിപ്പിക്കുന്നതിനും സമ്മതിച്ചു.
6. ഏറ്റവും അത്യന്താധുനിക പദ്ധതികളുടെ ഏറ്റവും ദീര്‍ഘമേറിയതും പ്രധാനപ്പെട്ടതുമായ സവിശേഷത അന്താരാഷ്ട്ര സഹകരണമാണെന്ന് അംഗീകരിച്ചുകൊണ്ട് നിര്‍മ്മിത ബുദ്ധിയുടെ വികസനത്തിലും ഉപയോഗത്തിലും ജര്‍മ്മനിയും ഇന്ത്യയും സംയുക്ത ഉഭയകക്ഷി അല്ലെങ്കില്‍ ബഹുലത ഗവേഷണ വികസനത്തിന് വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചു. അതേ ആഗോള മൂല്യശൃംഖലയുടെ ഭാഗമായ ജര്‍മ്മനിയിലേയും ഇന്ത്യയിലേയും കമ്പനികളുടെ സഹകരണവും ഇതില്‍ ഉള്‍പ്പെടുന്നു. നിര്‍മ്മിത ബുദ്ധി ആരോഗ്യമേഖലയില്‍ ഇന്തോ-ജര്‍മ്മന്‍ യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ അവസരം ഉയര്‍ത്തുന്നതിനുള്ള സവിശേഷ സാഹചര്യത്തിന് രണ്ടു രാജ്യങ്ങളും ഊന്നല്‍ നല്‍കി. 2019 സെപ്റ്റംബറില്‍ ബെര്‍ലിനില്‍ നടന്ന ആദ്യ ഓഹരിപങ്കാളത്തി യോഗത്തെ അവര്‍ സ്വാഗതം ചെയ്യുകയും അത്തരമൊന്ന് ഇന്ത്യയില്‍ നടത്തുന്നതിന് വേണ്ട സൗകര്യമൊരുക്കാമെന്നു് സമ്മതിക്കുകയും ചെയ്തു.
7. കാര്‍ഷികമേഖലയില്‍ നിര്‍മ്മിതബുദ്ധിയുടെ യോജിച്ചുള്ള പ്രവര്‍ത്തനം പ്രത്യേകിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും വിഭവങ്ങള്‍ സംരക്ഷിക്കുകയും ഒപ്പം ഭക്ഷ്യനഷ്ടവും മാലിന്യവും കുറയ്ക്കുകയുമെന്ന ലക്ഷ്യത്തോടെയുള്ള കാര്‍ഷിക മേഖലയിലെ സഹകരണത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. അതിന് പുറമെ നിയമപരമായ പ്രശ്‌നങ്ങളെ അഭിസംബോധനചെയ്യുന്നതിനായി രണ്ടു കൃഷി മന്ത്രിമാരും നിര്‍മ്മിതബുദ്ധി പ്രായോഗികതയുടെ ഒരു  തുറന്ന ഡാറ്റാപരിശീലന സെറ്റ് സ്ഥാപിക്കുന്നതിനും ലക്ഷ്യമാക്കുന്നു.  ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കികൊണ്ട്  ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യത വര്‍ദ്ധിപ്പിക്കലും പ്രായോഗികതയും നിര്‍മ്മിത ബുദ്ധിയുടെ പ്രയോഗവും പര്യവേഷണം ചെയ്യുന്നതിനായി നിതി ആയോഗും ജര്‍മ്മന്‍ കമ്പനികളും ചേര്‍ന്ന് 2019 സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ച വട്ടമേശയെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു. പ്രവര്‍ത്തനമേഖലകളില്‍ നിര്‍മ്മിത ബുദ്ധി സ്വീകരിക്കുന്നതുകൊണ്ട് സാമ്പത്തികരംഗത്തും സമൂഹത്തിലും അതുണ്ടാക്കുന്ന പ്രത്യേകതകളെയും കുറിച്ചുമുള്ള ഗവേഷണങ്ങളും ഉണ്ടാകുന്ന സങ്കീര്‍ണ്ണതകളും ഒരു സംയുക്ത ശില്‍പ്പശാലയിലൂടെ പങ്കുവയ്ക്കാന്‍ ജര്‍മ്മനിയും ഇന്ത്യയും സമ്മതിച്ചു.
8.  ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യയും ജര്‍മ്മനിയും വ്യാപാര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് പരസ്പരം രാജ്യങ്ങളിലെ വിപണി അവസരങ്ങളുടെയും ഉഭയകക്ഷി നിഷേപങ്ങളുടെയും പരിപ്രേക്ഷ്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ സാങ്കേതിക പരിസ്ഥിതി മുന്നോട്ടുകൊണ്ടുപോകുന്നതിനും വേണ്ടി ജര്‍മ്മന്‍, ഇന്ത്യന്‍ ഡിജിറ്റല്‍ കമ്പനികള്‍ സംയുക്തമായി പ്രവര്‍ത്തിക്കും.
9. ജര്‍മ്മനിയും ഇന്ത്യയും 2017 മേയ് 30ന് ബെര്‍ലിനില്‍ വച്ച് ഒപ്പിട്ട ഡിജിറ്റലൈസേഷനും ശാക്തീകരണത്തിനും സാമ്പത്തിക നേട്ടങ്ങള്‍ മേഖലകളില്‍ ഒപ്പിട്ട സംയുക്ത പ്രഖ്യാപനത്തെ ഓര്‍ക്കുകയും ഈ ഡിജിറ്റല്‍ ആശയവിനിമയം വിശാലമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പരസ്പരം സഹകരണത്തിനുള്ള മേഖലകള്‍ കണ്ടെത്തുന്നതിനും രണ്ടു രാജ്യങ്ങളും സംയുക്തമായി പരിഗണിക്കേണ്ട ഭാവി നയ മുന്‍കൈകളെക്കുറിച്ച് ശിപാര്‍ശ നല്‍കുന്നതിനുമായി ഗവേഷണ സ്ഥാപനങ്ങളിലേയും സ്വകാര്യ സ്ഥാപനങ്ങളിലേയും പ്രതിനിധികള്‍ അടങ്ങുന്നഒരു '' ഡിജിറ്റല്‍ വൈദഗ്ധ്യ ഗ്രൂപ്പി'' (ഡിജിറ്റല്‍ എക്‌പേര്‍'്‌സ് ഗ്രൂപ്പ്) നുള്ള ഇന്തോ-ജര്‍മ്മന്‍ മുന്‍കൈയെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു.
10. ക്രമവല്‍ക്കരണം, നെറ്റ്‌വര്‍ക്ക് സംവിധാനത്തിലെ ഐ.ടി സുരക്ഷ, വിവിധ പരിപാടികകളുടെ കാര്യക്ഷമതയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കല്‍ (ടെസ്റ്റ്ബഡ്) ഉപയോഗിത അവസ്ഥ, വ്യാപാര മാതൃകകള്‍, ബി2ബി വേദികള്‍, വ്യാപാര 4.0ന് വേണ്ട കുടുതല്‍ ഡിജിറ്റല്‍ സംവിധാനത്തിന് വേണ്ട കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിനിമയം ചെയ്യുന്നതിനും സഹകരണത്തിനുമായി ജര്‍മ്മന്‍ പ്ലാറ്റ്‌ഫോം ഇന്‍ഡസ്ട്രി 4.0ഉം ഉയര്‍ന്നുവരുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സ്മാര്‍ട്ട് ഉല്‍പ്പാദന വേദിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് രണ്ടു രാജ്യങ്ങളും സമ്മതിച്ചു. രണ്ടു രാജ്യങ്ങളിലേയും സ്റ്റാര്‍ട്ട് അപ്പ് സംവിധാനത്തിന്റെ അതിവേഗ ഒത്തുചേരലിന്റെ പ്രാധാന്യത്തില്‍ ജര്‍മ്മനിയും ഇന്ത്യയും അടിവരയിടുകയും സംരംഭകരെ ആശയങ്ങളും പദ്ധതികളും പങ്കുവയ്ക്കുന്നതിന് അനുവദിക്കുന്ന മുന്‍കൈയെ സ്വാഗതം ചെയ്യുകയും ചെയ്തു. സ്റ്റാര്‍ട്ട് അപ്പുകള്‍ തമ്മിലുള്ള യോജിച്ചുള്ള പ്രവര്‍ത്തനം വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യം രണ്ടു നേതാക്കളും തിരിച്ചറിഞ്ഞു. ഇതിന്റെ ഭാഗമായി നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റല്‍ മേഖലയില്‍ സംരംഭകത്വം വേഗത്തിലാക്കുന്നതിനുമായി സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായുള്ള ബൂട്ട്ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള നിര്‍ദ്ദേശത്തെ അവര്‍ സ്വാഗതം ചെയ്തു.
11. ഉത്തരവാദിത്തമുള്ളതും മനുഷ്യകേന്ദ്രീകൃതവുമായ ഒരു വികസനത്തിനും നിര്‍മ്മിത ബുദ്ധി അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുന്നതും ഉറപ്പാക്കുന്നതിനുമായി ഒരു അന്താരാഷ്ട്ര വേദി രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിന് രണ്ടു രാജ്യങ്ങളും ഊല്‍ നല്‍കി. അതിനായി നിര്‍മ്മിത ബുദ്ധിയുടെ ആഗോള പങ്കാളിത്തത്തിന്റെ (ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ എ.ഐ.) അവസരത്തെ ജര്‍മ്മനിയും ഇന്ത്യയും സ്വാഗതം ചെയ്തു.
12. സൈബര്‍ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച സാദ്ധ്യമായ സമീപനം കണ്ടെത്തുന്നതിനും ഇക്കാര്യത്തിലെ പരസ്പര സഹായത്തിനുള്ള ഉപകരണ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനുമായി പരസ്പരം കൂടിക്കാഴ്ച നടത്തുന്നതിന് ജര്‍മ്മനിയും ഇന്ത്യയും സമ്മതിച്ചു.

>>നൂതനാശയങ്ങളിലൂടെയും അറിവുകളിലൂടെയും വ്യാപാര നിക്ഷേപ അതിര്‍ത്തികള്‍ വികസപ്പിക്കും
13. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവരുടെ നിശ്ചയദാര്‍ഢ്യത്തിന് ഇരു നേതാക്കളും അടിവരയിട്ടു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സന്തുലിത സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രാധാന്യത്തിന് രണ്ടു രാജ്യങ്ങളും ഊന്നല്‍ നല്‍കുകയും യുറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മില്‍ ഉഭയകക്ഷി വ്യാപാര നിക്ഷേപ കരാറിനുള്ള ഒത്തുതീര്‍പ്പ് പുനരാരംഭിക്കുന്നതിന് വേണ്ട പ്രയത്‌നങ്ങള്‍ ആഴത്തിലാക്കുന്നതിന് സമ്മതിക്കുകയും ചെയ്തു.
14. ലോക വ്യാപാര സംഘടനയെ കേന്ദ്രമാക്കികൊണ്ട് നിയമാധിഷ്ഠിതമായ അന്താരാഷ്ട്ര വ്യാപാര സംവിധാനത്തിനുള്ള ശക്തമായ പിന്തുണ രണ്ടു രാജ്യങ്ങളും ആവര്‍ത്തിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപാര സംഘടനയുടെ പരാതി പരിഹാര സംവിധാനത്തിന്റെ സമ്പൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനും അടിസ്ഥാന തത്വങ്ങള്‍ അവഗണിക്കാതെ ലോക വ്യാപാര സംഘടനയെ പ്രത്യേകവും വ്യത്യസ്തവുമായ പരിഗണന, സമവായ അടിസ്ഥാന തീരുമാനമെടുക്കലും വികസനവും ലക്ഷ്യമാക്കികൊണ്ട് പരിവര്‍ത്തനപ്പെടുത്തുന്നതിനും എല്ലാ പ്രയത്‌നങ്ങളും നടത്തും. ഈ ലക്ഷ്യത്തിനായി കസാക്കിസ്ഥാനിലെ നൃസുല്‍ത്താനില്‍ നടക്കുന്ന അടുത്ത ലോകവ്യാപാര സംഘടനയുടെ മന്ത്രിതല യോഗം വിജയമാക്കാനായി രണ്ടു കക്ഷികളും പ്രവര്‍ത്തിക്കും.
15. ഉഭയകക്ഷി നിക്ഷേപത്തിലുള്ള സുസ്ഥിരമായ വളര്‍ച്ചയെ രണ്ടു നേതാക്കളും അഭിനന്ദിച്ചു. പ്രഖ്യാപിത നിക്ഷേപമായ 1.2 ബില്യണ്‍ യൂറോക്ക് മേല്‍ നിക്ഷേപം നടത്താന്‍ 135 ലേറെ ജര്‍മ്മന്‍ മിറ്റില്‍സ്റ്റാന്‍ഡുകളേയും കൂടുംബ ഉടമ കമ്പനികളെയും സഹായിച്ച 'മേക്ക് ഇന്‍ ഇന്ത്യ മിറ്റില്‍സ്റ്റാന്‍ഡി'(എം.ഐ.ഐ.എം)ന്റെ വിജയത്തെ അവര്‍ സ്വാഗതം ചെയ്തു.  യൂറോപ്യന്‍ യൂണിയനും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള നിക്ഷേപ സംരക്ഷണ കരാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട പ്രയത്‌നങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അവര്‍ സമ്മതിച്ചു.  സാമ്പത്തിക ഉഭയകക്ഷി ബന്ധങ്ങള്‍ ആഴത്തിലാക്കുന്നതിനായി യോഗ്യതയുള്ള ജര്‍മ്മന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിനായി നിക്ഷേപ ഗ്യാരന്റി നല്‍കുന്നതിനുള്ള നയം വീണ്ടും ഉള്‍പ്പെടുത്തുന്നതിനുള്ള ജര്‍മ്മനിയുടെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.  ശക്തമായ വ്യാപാര വിശ്വാസ്യതയ്ക്ക് ഫലപ്രദമായ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ നേതാക്കള്‍ അഭിനന്ദിച്ചു.
16. രണ്ടു സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതികളുടെയും വിനിമയം പ്രോത്സാഹിപ്പിക്കുന്ന ജര്‍മ്മന്‍ ഇന്തോ സ്റ്റാര്‍ട്ട് അപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമി (ഇന്തോ-ജര്‍മ്മന്‍ സ്റ്റാര്‍ട്ട് അപ്പ് വിനിമയ പരിപാടി)ന്റെ വിജകരമായ പ്രവര്‍ത്തനത്തെ രണ്ടു നേതാക്കളും അംഗീകരിച്ചു. ജര്‍മ്മന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇന്ത്യയില്‍ പൂര്‍ണ ജര്‍മ്മന്‍ ആക്‌സിലലേറ്റര്‍ നല്‍കുന്നതിന് നയിക്കുന്നതിനായി  ജര്‍മ്മന്‍ ആക്‌സിലേറ്റര്‍ പരിപാടി, ''അടുത്ത പടി ഇന്ത്യ'' അവതരിപ്പിച്ചുകൊണ്ടും പുതിയ ജര്‍മ്മന്‍ ഇന്തോ സ്റ്റാര്‍ട്ട് അപ്പ് വിനിമയ പരിപാടികളിലൂടെ ഈ സുപ്രധാന മുന്‍കൈ തുടരുന്നതിനെ അവര്‍ സ്വാഗതം ചെയ്തു.
17. യുവാക്കള്‍ക്ക് അവസരം ഒരുക്കുന്നതിനും സുസ്ഥിരമായ ജീവിതനിലവാരം സൃഷ്ടിക്കുന്നതിനുമായി വൈദഗ്ധ്യമുള്ള മാനവവിഭത്തിന്റെ കാര്യക്ഷമമായ ഒരു സഞ്ചിതനിധി രൂപീകരിക്കേണ്ടത് ആവശ്യമാണെത് നേതാക്കള്‍ അംഗീകരിച്ചു. നൈപുണ്യമുള്ള തൊഴില്‍ ശക്തിയുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം കുറയ്ക്കുതിനുള്ള പാലമായി പ്രവര്‍ത്തിക്കുതിനുള്ള അവരുടെ കാര്യശേഷി ശക്തിപ്പെടുത്തുന്നതിനുള്ള താല്‍പര്യം രണ്ടു രാജ്യങ്ങളും പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തുകയും ക്ലസ്റ്ററല്‍ അധിഷ്ഠിത ഘടനകള്‍, കരിക്കുല വികസനം, പരീശീലകര്‍ക്കുള്ള പരിശീലനം, സംയുക്ത പരിശീലന സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ട പിന്തുണ എന്നീ മേഖലകളിലെ സഹകരണത്തിന് സന്നദ്ധതപ്രകടിപ്പിച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവനയുടെ പുതുക്കല്‍ എന്നിവയ്ക്കുള്ള സന്നദ്ധത ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചു. രണ്ടു രാജ്യങ്ങളിലേയും സ്വകാര്യമേഖലയ്ക്ക് ഈ പ്രയത്‌നങ്ങളില്‍ പങ്കുചേരുന്നതിനായി പുനരുപയോഗ ഊര്‍ജ്ജം, ഇ-ചലനാത്മകത, ഊര്‍ജ്ജ-കാര്യക്ഷമത, തുടങ്ങി നവീന നൂതനാശയ സുസ്ഥിര സാങ്കേതികവിദ്യകള്‍ക്ക് നൈപുണ്യവികസനത്തിന് പിന്തുണ നല്‍കാനുമുള്ള അവരുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു.
18. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജര്‍മ്മനിയുമൊത്ത് 'ഫിറ്റ് ഫോര്‍ പാര്‍ട്ണര്‍ഷിപ്പ്' എന്ന ചട്ടക്കൂടില്‍ നടക്കുന്ന മാനേജര്‍ പരിശീലന പരിപാടിയെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഇതിനകം 800 ലധികം മാനേജര്‍മാര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. ഈ പരിപാടിക്ക് കീഴിലുള്ള സഹകരണം തുടരുന്നതും അവര്‍ സ്വാഗതം ചെയ്തു.
19. ഉയര്‍ന്നുവരുന്ന പുതിയ സാങ്കേതികവിദ്യയോടൊപ്പമുള്ള പുതിയ മാതൃകയിലുള്ള ദേശീയ മുന്‍കൈകളുടെ വിനിമയത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. അതിനുപരിയായി   ബാലവേല, നിര്‍ബന്ധിത തൊഴില്‍ എന്നിവ ആഗോള ശൃംഖലയില്‍ തന്നെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായി അവര്‍ ബാലവേല, നിര്‍ബന്ധിതജോലി, മനുഷ്യ കടത്ത്, ആധുനിക അടിമത്വം എന്നിവ തൊഴില്‍ലോകത്ത് നിന്ന് ഇല്ലാതാക്കുന്നതിനായി ജി20 അര്‍ജന്റീനിയന്‍ പ്രസിഡന്‍സിയില്‍ അംഗീകരിച്ച ജി20 തന്ത്രം പിന്തുടരുന്നതിനും സമ്മതിച്ചു.
20. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വ്യാപാര സംരംഭങ്ങളുടെ ഉത്തരവാദിത്വം ഉയര്‍ത്തിക്കാട്ടിയ ഇരു നേതാക്കളും വ്യാപാരവും മനുഷ്യാവകാശത്തിലുമുള്ള ഐക്യരാഷ്ട്ര സഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളും സുസ്ഥിര വിതരണ ശൃംഖല വര്‍ദ്ധിപ്പിക്കുന്നതിനുള്ള ജി20 ഉത്തരവാദിത്വവും ആവര്‍ത്തിക്കുകയും ചെയ്തു. സ്വകാര്യമേഖലയ്ക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി വലിയതോതില്‍ സംഭാവനചെയ്യാന്‍ കഴിയുമെന്ന് അംഗീകരിച്ച രണ്ടു രാജ്യങ്ങളും ഉത്തരവാദിത്വ സുസ്ഥിര വ്യാപാര പ്രക്രിയകള്‍ നടത്തുന്ന സംരംഭങ്ങളുമായി സഹകരിക്കാനുള്ള അവരുടെ താല്‍പര്യവും പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ഇന്ത്യയുടെയും ജര്‍മ്മനിയുടെയും ദേശീയ കര്‍മ്മപദ്ധതി പ്രമാണീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി വിദഗ്ധരുടെയും പരിചയസമ്പന്നതയുടെയും കുടുതല്‍ വിനിമയത്തിന് ഇരു രാജ്യങ്ങളും സമ്മതിച്ചു.
21. തൊഴില്‍ജന്യരോഗങ്ങള്‍, ജര്‍മ്മന്‍ സാമൂഹിക അപകട ഇന്‍ഷ്വറന്‍സ്, ഇന്ത്യന്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദി എംപ്പോയീസ് സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആന്റ് ഡയറക്ടര്‍ ജനറല്‍ (എംപ്ലോയ്‌മെന്റ്) പ്രകാരം ഇന്‍ഷ്വര്‍ ചെയ്ത അംഗപരിമിതരായ വ്യക്തികള്‍ക്ക് പുനരധിവാസവും തൊഴില്‍ പരിശീലനവും നല്‍കി കാര്യശേഷി നിര്‍മ്മാണത്തിനും അംഗപരിമിതരായ ഇന്‍ഷ്വറന്‍സ് ചെയ്തിട്ടുള്ള വ്യക്തികളുടെ സാമൂഹിക പുനരധിവാസത്തിനും ഒപ്പം തൊഴില്‍പരമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി ധാരണാപത്രം ഒപ്പിടുന്നതിനെ അവര്‍ സ്വാഗതം ചെയ്തു.
22. നികുതിയുടെ മേഖലയില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ ഉയരുന്ന നികുതി വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലുണ്ടായ പുരോഗതിയെ സ്വാഗതം ചെയത് ഇരു നേതാക്കളും സാമ്പത്തിക സഹകരണത്തിന്റെയൂം വികസനത്തിന്റെയും സംഘടനയില്‍ അടിസ്ഥാന ചോര്‍ച്ചയും ലാഭം പങ്കുവയ്ക്കലിന്റെയും സമഗ്ര ചട്ടക്കൂടിന്റെയൂം അടിസ്ഥാനത്തില്‍ വികസിപ്പിക്കുകയും 2020ലെ റിപ്പോര്‍ട്ടില്‍ അന്തിമാംഗീകാരം ലഭിക്കുകയും ചെയ്യുന്ന ജി20യുടെ രണ്ടു സ്തംഭ സമീപനം ഉള്‍ക്കൊള്ളുന്ന തീവ്രാഭിലാഷ പദ്ധതിക്ക് അംഗീകാരം നല്‍കിയതിനെയും സ്വാഗതം ചെയ്തു. വ്യാപാരത്തിന്റെ കളിസ്ഥലത്തെ ഒരേതലത്തിലാക്കു ഒന്നും രണ്ടും സ്തംഭങ്ങള്‍ക്ക് വേണ്ടി സമന്വയത്തിലൂടെ സമയബന്ധിതമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരുന്നതിനുള്ള സന്നദ്ധതയ്ക്ക് ഇന്ത്യയും ജര്‍മ്മനിയും ഊന്നല്‍ നല്‍കി.
23. പരസ്പര സാമ്പത്തിക താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനുമായി ഇന്തോ-ജര്‍മ്മന്‍ ധനകാര്യ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥതല യോഗങ്ങള്‍ പുനരാംരഭിച്ചതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. സാമ്പത്തിക ഇന്‍ഷ്വറന്‍സ് മേഖലയും ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ള നികുതി വെല്ലുവിളികളും എന്നിവയാണ് മറ്റുള്ളവയോടൊപ്പം ഇക്കൊല്ലം പ്രധാന വിനിമയത്തിലുള്ള പ്രശ്‌നങ്ങള്‍.
24.  ഗതാഗത മേഖലയില്‍ വ്യോമയാന മേഖലയില്‍ സഹകരണത്തിനുള്ള താല്‍പര്യപത്രം ഒപ്പുവെച്ചത് രണ്ടു നേതാക്കളും ചൂണ്ടിക്കാട്ടി, അത് വിവരങ്ങളുടെയും മികച്ച പ്രവര്‍ത്തനങ്ങളുടെയൂം കൈമാറ്റത്തോടൊപ്പം സാങ്കേതിക-സാങ്കേതികരഹിത പരിശീലനത്തിന് യോജിച്ചുള്ള പ്രവര്‍ത്തനത്തിനും വഴിവയ്ക്കും. ഇന്ത്യയില്‍ എങ്ങനെയാണെന്ന അറിവുകളുടെയും സാങ്കേതികവിദ്യകളുടെയും  കൈമാറ്റമുള്‍പ്പെടെ വാണിജ്യ വ്യോമയാനത്തിന്റെ സഹ-വികസനത്തിലും സഹ-ഉല്‍പ്പാദനത്തിലും പങ്കാളികളാകുന്നതിന് വേണ്ട ഒത്തുതീര്‍പ്പില്‍ എത്തുന്നതിന് അവരുടെ ബന്ധപ്പെട്ട വ്യാപാര സംരംഭങ്ങളെ അവര്‍  പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
25. ഇന്ത്യക്കും ജര്‍മ്മനിക്കും റെയില്‍വേ സഹകരണത്തില്‍ വളരെ ദീര്‍ഘകാലമായതും വിജയകരമായതുമായ ഒരു സഹകരണമാണുള്ളത്. റെയില്‍വേ സുരക്ഷ, അതിവേഗ-അര്‍ധവേഗ മേഖലകളിലെ സാങ്കേതിക വിവരങ്ങളുടെ വിനിമയത്തിലും പ്രൊഫഷണലുകളുടെ പരിശീലനത്തിലൂടെയും വര്‍ഷങ്ങളായി നേടിയെടുത്ത നേട്ടങ്ങളെ ഇരു നേതാക്കളും അഭിനന്ദിക്കുകയും ഭാവിയിലും അതു തുടരുന്നതിനും കഴിയുമെങ്കില്‍ വികസിപ്പിക്കുന്നതിനും തീരുമാനിക്കുകയും ചെയ്തു. ഭാവിയില്‍ ഇന്ത്യയില്‍ അതിവേഗ-അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ഒരു പൊതു ധാരണയില്‍ എത്തുന്നതിനുള്ള രണ്ടു രാജ്യങ്ങളുടെയും താല്‍പര്യത്തില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.
26. ഐ.ജി.സി 203ല്‍ ഒപ്പുവച്ച സംയുക്ത സന്നദ്ധപത്രത്തിലധിഷ്ഠിതമായ ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യത്തിനുള്ള ഇന്തോ-ജര്‍മ്മന്‍ കര്‍മ്മഗ്രൂപ്പിനെ രണ്ടു രാജ്യങ്ങളും അഭിനന്ദിച്ചു. സാങ്കേതിക സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടും 2020ന് ശേഷവും ഈ കര്‍മ്മ ഗ്രൂപ്പുകളെ  ആഗോള പദ്ധതി ഗുണനിലവാര അടിസ്ഥാനസൗകര്യത്തിലൂടെ പിന്തുണയ്ക്കുന്നതിനുള്ള ബി.എം.ഡബ്ല്യു.ഐ സന്നദ്ധതയിലുമുള്ള പ്രതിജ്ഞാബദ്ധത രണ്ടു ഗവണ്‍മെന്റുകളും ആവര്‍ത്തിച്ചു.
27. ബഹിരാകാശരംത്ത് നിലവിലുള്ള സഹകരണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച നേതാക്കള്‍ ഭൂമി നിരീക്ഷണം ദുരന്തപ്രതിരോധം എന്നീ മേഖലകളില്‍ അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകളെ സ്വാഗതം ചെയ്യുകയുംചെയ്തു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രവും ജര്‍മ്മന്‍ എയ്‌റോ സ്‌പേസ് സെന്ററും തമ്മില്‍ വ്യക്തികളെ വിനിമയം ചെയ്യുന്നതിനായി ഒപ്പിട്ട സൗകര്യമൊരുക്കല്‍ നടപ്പാക്കലിനെ അവര്‍ സ്വാഗതം ചെയ്തു.
28. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും പാരിസ് കാലാവസ്ഥ കരാറും ദുരന്താപകടം കുറയ്ക്കലിനുള്ള സെന്‍ഡൈ ചട്ടക്കൂടും എന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സംവിധാനങ്ങളേയും അടിസ്ഥാന സൗകര്യങ്ങളേയും പ്രതിരോധശേഷിയുള്ളതാക്കുക, ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യങ്ങള്‍, ദേശീയ ഗവണ്‍മെന്റുകളുടെ ആഗോള പങ്കാളിത്തം, ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികളും പരിപാടികളും ബാങ്കുകളുടെ ബഹുതല വികസനവും സാമ്പത്തിക സംവിധാനവും, സ്വകാര്യമേഖല, അക്കാദമിക-അറിവ് സ്ഥാപനങ്ങള്‍, എന്നിവയ്ക്കുള്ള കൂട്ടുപ്രവര്‍ത്തനത്തെ സ്വാഗതം ചെയ്തു. ദുരന്തപ്രതിരാധ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനോടൊപ്പം അതില്‍ ചേരാനുള്ള സദ്ധന്നതയും അവര്‍ പ്രകടിപ്പിച്ചു. ഒപ്പം  കാലാവസ്ഥയും ദുരന്തപ്രതിരോധ സുസ്ഥിതി അടിസ്ഥാന സൗകര്യ നിക്ഷേപത്തിനായി ഇന്ത്യയും അന്താരാഷ്ട്ര പങ്കാളികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധതയും പ്രഖ്യാപിച്ചു.

>>>. കാലാവസ്ഥയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ട പ്രവര്‍ത്തനം ഏറ്റെടുക്കുക. 
29. ഗ്രഹത്തിന്റെ സംരക്ഷണത്തിനും പുനരുപയോഗ ഊര്‍ജ്ജം, ഊര്‍ജ്ജകാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ അതോടൊപ്പം കാര്‍ബണ്‍ വികിരണപരിധി കുറയ്ക്കല്‍ എന്നിവയിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനുമുള്ള തങ്ങളുടെ സംയുക്തമായ ഉത്തരവാദിത്വത്തെ ഇരു നേതാക്കളും അംഗീകരിച്ചു. സുസ്ഥിരവികസന ലക്ഷ്യങ്ങളും പാരീസ് കരാറും രണ്ടു രാജ്യങ്ങളുടെയും സഹകരണത്തിന്റെ മാര്‍ഗ്ഗദീപ ശക്തിയുടെ ചട്ടക്കൂടായിരിക്കും. ഇന്ത്യയിലും ജര്‍മ്മനിയിലും ഊര്‍ജ്ജത്തിന്റെയും ഗതാഗതത്തിന്റെയും വിജയകരമായ പരിവര്‍ത്തനത്തിന് രണ്ടു രാജ്യങ്ങളും പരസ്പരം പഠിക്കുന്നതിനും കാലാവസ്ഥാ ശേഷിയുടെ സാമ്പത്തിക കാര്യശേഷി ഉപയോഗപ്പെടുത്തുന്നതിനും വളരെ അടുത്ത് സഹകരിക്കണമെന്നതില്‍ അവര്‍ അടിവരയിട്ടു.
30. നിലവില്‍ ആഗോളതലത്തിലുള്ള കാലാവസ്ഥ പ്രവര്‍ത്തനത്തിലെ പേരായ്മകളില്‍ രണ്ടു നേതാക്കളും വലിയ ആശങ്ക പ്രകടിപ്പിക്കുകയും എല്ലാ രാജ്യങ്ങളോടും അവരുടെ പ്രയത്‌നം ഉയര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. സമത്വത്തിന്റെയും പൊതുവായ, എന്നാല്‍ ഓരോ ദേശീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യതിരിക്തവുമായ ഉത്തരവാദിത്വങ്ങളുടെയും അടിസ്ഥാനത്തില്‍ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ട ആവശ്യത്തിന് ഇന്ത്യയും ജര്‍മ്മനിയും ഊന്നല്‍ നല്‍കുകയും പാരീസില്‍ സമ്മതിച്ചിട്ടുള്ളതുപോലെ ഓരോ രാജ്യത്തിന്റെയും ദേശീയ വികസന കൗസിലിനെ കൂടുതല്‍ വികസിപ്പിക്കുതിന് വേണ്ടി പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കാനും സമ്മതിച്ചു. ഈ ഉത്സാഹത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി ജര്‍മ്മനി ഇന്ത്യയുമായി ചേര്‍ന്നു ദീര്‍ഘകാല ഹരിതഗൃഹവാതകങ്ങളുടെ വികിരണം കുറയ്ക്കാനായുള്ളവ രൂപീകരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യും. പാരീസ് കരാറിന്റെ രണ്ടാം അനുച്‌ഛേദം മനസില്‍ വച്ചുകൊണ്ടും കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഗവണ്‍മെന്റുതല പാനലിന്റെ അടുത്തിടെയുണ്ടായ കണ്ടെത്തലുകളുടെയും വിവിധ ദേശീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധപ്പെട്ട കാര്യശേഷിയുടെയും സുസ്ഥിര വികസനത്തിന്റെയും ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനുള്ള പ്രയത്‌നത്തിന്റെയും അടിസ്ഥാനത്തിനുള്ള  വികസന തന്ത്രങ്ങങ്ങള്‍ ആവിഷ്‌ക്കരിക്കും.
31. ഹരിത കാലാവസ്ഥ ഫണ്ടിലെ കുറവ് വിജയകരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത ജര്‍മ്മനിയും ഇന്ത്യയും ഉയര്‍ത്തിക്കാട്ടുകയും പാരീസ് ഉടമ്പടിയുടെയും യു.എന്‍.എഫ്.സി.സിസ്‌യുടെയും കീഴില്‍ വികസിത രാജ്യങ്ങളും മറ്റ് രാജ്യങ്ങളും അവരുടെ സംഭാവനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ അല്ലെങ്കില്‍ ഹരിത കാലാവസ്ഥ ഫണ്ടിലേക്ക് ആദ്യ കുറവുനികത്തല്‍ കാലത്തേയ്ക്ക് ആദ്യതവണ സംഭാവന നല്‍കുന്നതിനോ ഉള്ള അവസ്ഥയിലെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ഉദ്ഗ്രഥനം പരിപാലിക്കുന്നതിനും ഇരട്ട എണ്ണല്‍ ഒഴിവാക്കി സുസ്ഥിര വികസനം സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള വിപണി സംവിധാനത്തില്‍ വ്യക്തമായ നിയമങ്ങള്‍ സ്വീകരിക്കുന്നതുള്‍പ്പെടെ വിജയകരമായ സി.ഒ.പി. 25നായി എല്ലാ പങ്കാളികളുമായി വളരെ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്കായി സൃഷ്ടിപരമായി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.
32. ഇന്ത്യയ്ക്കും ജര്‍മ്മനിക്കും 60 വര്‍ഷക്കാലമായി നിലനില്‍ക്കുന്ന ദീര്‍ഘവും വിജയകരവുമായ വികസന സഹകരണമുണ്ട്. ഊര്‍ജ്ജം, കാലാവസ്ഥ സൗഹൃദ നഗര വികസനം, ഗതാഗതം, പരിസ്ഥിതിയും സുസ്ഥിര പരിപാലനവും പ്രകൃതി വിഭവങ്ങള്‍, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം എന്നിവയിലൂടെ ഈ കാലയളവില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പരസ്പര നേട്ടങ്ങളെ ഇരുനേതാക്കളും പ്രശംസിച്ചു.
33. നമ്മുടെ കാലത്ത് ഉയര്‍ന്നുവരുന്നതും വ്യവസായവല്‍കൃതവുമായ സമ്പദ്ഘടനകളിലെ പൗരന്മാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്ക് കുറഞ്ഞ കാര്‍ബണും സുസ്ഥിര ചലനാത്മകതയും ലഭ്യമാക്കേണ്ടതിനോട് ഇരു നേതാക്കളും യോജിച്ച് ഉപയോഗസൗഹൃദവും പരിസ്ഥിതി സുസ്ഥിര ചലനാത്മക പദ്ധതികളും സൃഷ്ടിക്കുന്നതിനായി  ദേശീയ നയങ്ങള്‍ക്കും പരിപാടികള്‍ക്കുമായി ജര്‍മ്മനിയും ഇന്ത്യയും നിരവധി നടപടികള്‍ സ്വീകരിച്ചു. കുറഞ്ഞ കാര്‍ബണ്‍ ചലനാത്മകത പരിഹാരങ്ങളിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സമ്മതിച്ച രണ്ടു രാജ്യങ്ങളും ഹരിത നഗര ചലനാത്മകതയ്ക്കായി ഇന്തോ-ജര്‍മ്മന്‍ പങ്കാളിത്തത്തിന് സംയുക്ത സന്നദ്ധ പ്രഖ്യാപനം ഒപ്പിടുന്നതിനെ സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി ഒരു ബില്യണ്‍ യൂറോയുടെ അധിക ചെലവു കുറഞ്ഞ ധനസഹായം നല്‍കുന്നതിനുള്ള താല്‍പര്യം ജര്‍മ്മനി പ്രകടിപ്പിച്ചു. ഹരിത നഗര ചലനതാത്മകതയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങളും  സേവനങ്ങളും മെച്ചപ്പെടുത്താനും ഇന്ത്യന്‍ നഗരങ്ങളില്‍ സുസ്ഥിത, സമഗ്ര, സ്മാര്‍ട്ട് ചലനാത്മകതയ്ക്ക് രൂപം നല്‍കുന്നതിനുമായി ദേശീയ, സംസ്ഥാന, പ്രാദേശിക സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ സഹായം.  അതിന് പുറമെ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞ സംയുക്ത കര്‍മ്മ ഗ്രൂപ്പുള്‍പ്പെടെ ഇ-മൊബിലിറ്റി യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ പ്രധാന മേഖലയായി രൂപകല്‍പ്പന ചെയ്തതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു.
34. പാരീസ് ഉടമ്പടിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളും 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിന് ഉറപ്പിക്കുന്നതിനായി വിജയകരമായ ഊര്‍ജ പരിണാമത്തിന് അതിയായ പ്രാധാന്യം ഉള്ളതായി രണ്ടു നേതാക്കളും അംഗീകരിച്ചു. പുനരുപയോഗ ഇന്തോ-ജര്‍മ്മന്‍ ഊജ്ജ ഫോറത്തിന് കീഴിലുള്ള പ്രധാനപ്പെട്ട പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജം, ഊര്‍ജ്ജകാര്യക്ഷമത, ഇന്തോ-ജര്‍മ്മന്‍ വികസന സഹകരണം അതോടൊപ്പം അന്താരാഷ്ട്ര കാലാവസ്ഥ മുന്‍കൈകള്‍ എന്നിവയില്‍ രണ്ടു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.
35. കല്‍ക്കരി ഉള്‍പ്പെടെ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് സുസ്ഥിരമായ ഒരു പകരം വസ്തുവിനെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും വ്യക്തമാക്കി. സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനം ഇടയ്ക്കിടെയുണ്ടാകുന്ന പുനരുപയോഗ ഊര്‍ജ്ജ സ്രോതസിന്റെ വലിയ അളവിലുള്ള ഗ്രിഡിന്റെ സംയോജനം, ഗ്രിഡ് പശ്ചാത്തല സൗകര്യം ഉയര്‍ത്തല്‍, ഊര്‍ജ്ജ കാര്യക്ഷമത ആവശ്യത്തിനനുസരിച്ച് പരിപാലനം അയവുള്ള ഊര്‍ജ്ജ ഉല്‍പ്പാദനം, ഒപ്പം വന്‍തോതിലുള്ള ശേഖരണ സംവിധാനങ്ങളിലൂടെ ആയിരിക്കണം വിജയകരമായ ഊര്‍ജ്ജ പരിവര്‍ത്തനം നടത്തേണ്ടത്. സൗരോര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്ക് ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ജീവിതങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ വലിയ വ്യത്യാസങ്ങള്‍ വരുത്താനാകുമെന്നതും അവര്‍ അംഗീകരിച്ചു. ഇതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാനും ഈ മേഖലയില്‍, പ്രത്യേകിച്ച് സംഭരണ സെല്ലുകളുടെയും വൈദ്യുതീകരണത്തിന് വേണ്ട മൈക്രോ ഗ്രിഡ് പരിഹാരങ്ങളുടെയൂം കാര്യത്തില്‍, സഹകരിക്കുന്നതിനും സമ്മതിച്ചു.
36. 2015ലെ ഇന്തോ-ജര്‍മ്മന്‍ സൗരോര്‍ജ്ജ ഫൗണ്ടേഷനേയും 2013ല്‍ സ്ഥാപിച്ച ഹരിത ഊര്‍ജ്ജ ഇടനാഴികള്‍ക്കുള്ള സഹകരണത്തേയും അവര്‍ അംഗീകരിച്ചു. സകാരാത്മകമായ വികസനം സ്ഥിരമാക്കുന്നതിനും 2022ല്‍ പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നും 175 ജിഗാ വാട്ടും 450 ജിഗാവാട്ട് ഊര്‍ജ്ജം അതിന് ശേഷവും 2050ല്‍ പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നും ലഭ്യമാക്കുന്നതില്‍ 80%വും ജര്‍മ്മന്‍ ഗവണ്‍മെന്റിന് ലഭ്യമാക്കണമെന്നുമുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീവ്രഉല്‍കര്‍ഷേച്ഛ ലക്ഷ്യം കൈവരിക്കുന്നതിനുമായി ഇന്ത്യന്‍ ജര്‍മ്മന്‍ ഊര്‍ജ്ജ വിപണിയില്‍ കാലാവസ്ഥ സൗഹൃദ വികസനം നടപ്പാക്കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു.
37. അന്തര്‍ദ്ദേശീയ തലത്തില്‍ സുസ്ഥിര കാലാവസ്ഥ സൗഹൃദവും കാര്യക്ഷമവുമായി ഊര്‍ജ്ജപരിഹാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജര്‍മ്മനി അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടാായ്മയില്‍ ചേര്‍ന്നതിനെ ഇന്ത്യ സ്വാഗതം ചെയ്തു.
38. പ്രധാനമന്ത്രി മോദിയും ചാന്‍സലര്‍ മെര്‍കെലും ഇന്തോ-ജര്‍മ്മന്‍ പരിസ്ഥിതിഫോറത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചു. ഇതിന്റെ അവസാനയോഗം 2019 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്നു. ഇരു രാജ്യങ്ങളുടെയും ഫെഡറല്‍ ഘടനയെ പരിഗണിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെയും മുനിസിപ്പല്‍ അതോറിറ്റികളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കും.
39.  ജലപരിപാലനം, മാലിന്യപരിപാലനം/സര്‍ക്കുലര്‍ സമ്പദ്ഘടന, കാലവസ്ഥാ വ്യതിയാനം ഒപ്പം ജൈവവൈവിദ്ധ്യം എന്നിവയുടെ സംയുക്ത കര്‍മ്മസമിതിയുടെ യോഗം 2019ല്‍ ചേര്‍ന്നതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ''ക്ലോസിംഗ് ദ ലൂപ്പ് ഓഫ് മറൈന്‍ ലിറ്റര്‍ ഇന്‍ ഇക്കോസിസ്റ്റം''(സമുദ്ര മലിനീകരണത്തിനുള്ള വിള്ളലുകള്‍ അടയ്ക്കുക) എന്ന മുന്‍കൈയ്ക്ക് തുടക്കം കുറിച്ചതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. വിഭവ കാര്യക്ഷമ സര്‍ക്കുലര്‍ സമ്പദ്ഘടന സമീപനങ്ങളിലൂടെ സാങ്കേതികവിദ്യ പരിഹാരങ്ങളിലൂടെ, ഓഹരിപങ്കാളികളുമായുള്ള പങ്കാളിത്തത്തിലൂടെ, ഈ മുന്‍കൈ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 12 കൈവരിക്കുന്നതിന് സഹായകമാകുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സമുദ്ര മലിനീകരണത്തിനെ ലക്ഷ്യമാക്കി സംയുക്ത സന്നദ്ധ പ്രഖ്യാപനം ഒപ്പിട്ടതിനെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു.
40. പുനരുപയോഗ ഊര്‍ജ്ജ സംഭരണത്തിന്റെ വികസനത്തിനും വനസംരക്ഷണത്തിനും വനവല്‍ക്കരണത്തിനുമായി വേണ്ടിയുള്ള ഉഭയകക്ഷി ആഹ്വാനത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര കാലാവസ്ഥ മുന്‍കൈ ചട്ടക്കൂടിന് ഇരു രാജ്യങ്ങളും 35 മില്യണ്‍ യൂറോ സമര്‍പ്പിക്കാന്‍ സമ്മതിച്ചു. വനവല്‍ക്കരണത്തിന്റെ പുതിയ മാതൃകകള്‍ ഇന്ത്യയുടെ ബോണ്‍ വെല്ലുവിളി ലക്ഷ്യങ്ങള്‍ക്കും ഒപ്പം 33% വന പരിധിയുണ്ടാക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിനും സംഭാവനകള്‍ നല്‍കും. സുസ്ഥിര വികസനത്തിന് സംഭാവനകള്‍ നല്‍കുന്ന കാലാവസ്ഥയെ സംരക്ഷിക്കുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും വനങ്ങള്‍ ഒഴിച്ചുകൂടാാനാവാാത്തതാണെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചു. 
41. 2020ലെ ആഗോള ജൈവവൈവിദ്ധ്യ ചട്ടക്കൂടുള്‍പ്പെടെ ജൈവവൈവിദ്ധ്യ ഒത്തുതീര്‍പ്പുകളിലെ കണ്‍വെന്‍ഷനിലെ തന്ത്രപരമായ പങ്കാളികളായും ഇരു നേതാക്കളും ജൈവവൈവിദ്ധ്യ സഹകരണം തുടരുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുതിനുമുള്ള സന്നദ്ധത ഇരു നേതാക്കളും പ്രകടിപ്പിച്ചു. തീരദേശ സമുദ്ര ജൈവവൈവിദ്ധ്യ സംരക്ഷണം, പരാഗവിതരണ സംരക്ഷണം, പരിസ്ഥിതിയെ ബാധിക്കുന്ന വര്‍ഗ്ഗങ്ങളുടെ പരിപാലനം, പാരിസ്ഥിതിക ധന കൈമാറ്റം, ഔഷധ സസ്യങ്ങളുടെ സംരക്ഷണം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരങ്ങളുടെ സംരക്ഷണം എന്നിങ്ങനെ സഹകരണത്തിന് സാദ്ധ്യതയുള്ള വിവിധ പദ്ധതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ പിന്നീട് ചര്‍ച്ചചെയ്യും.
42. 2017 മേയില്‍ ഒപ്പിട്ട സുസ്ഥിര നഗരവികസനത്തിനുള്ള സംയുക്ത സന്നദ്ധതാ പ്രഖ്യാപനത്തിന്റെ പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും അവരുടെ വിജയകരമായ സഹകരണം തുടരുന്നതിനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുകയും ചെയ്തു. അന്താരാഷ്ട്ര സ്മാര്‍ട്ട് സിറ്റികള്‍ ശൃംഖലയ്ക്കുള്ളില്‍ ക്രമപ്പെടുത്തുന്നതിനുളള സന്നദ്ധതയ്ക്ക് ഒപ്പുവച്ച സംയുക്ത പ്രഖ്യാപനത്തെ അവര്‍ സ്വാഗതംചെയ്തു. താങ്ങാനാകുന്ന പാര്‍പ്പിട പരിപാടിയില്‍ പങ്കെടുക്കുന്നതിനും ഇന്ത്യയില്‍ 2019-2020 വര്‍ഷത്തില്‍ നിര്‍മ്മാണ സാങ്കേതികവിദ്യ കാര്യക്ഷമമായി നടപ്പാക്കുന്നതിനും പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ കൈമാറ്റം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജര്‍മ്മന്‍ കമ്പനികളെ ഇന്ത്യ ക്ഷണിച്ചു. 2020ല്‍ ജര്‍മ്മനിയില്‍ നടക്കാനിരിക്കുന്ന നഗവവികസനത്തിന്റെ സംയുക്ത കര്‍മ്മസമിതിയുടെ യോഗത്തെയാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്.
43.  2016ലെ ഹാബിറ്റാറ്റ് 3 കോണ്‍ഫറന്‍സില്‍ കണ്ടെത്തിയ പുതിയ നഗര അജണ്ടയുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചു. കൊച്ചി, കോയമ്പത്തൂര്‍, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ ഉഭയകക്ഷി സഹകരണം നടപ്പാക്കുന്നതിനേയും കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനേയും രണ്ടു നേതാക്കളും അഭിനന്ദിച്ചു.
44. സംയോജിത കാലാവസ്ഥ പരിപാടിക്കുള്ള പ്രഖ്യാപനത്തെ ഇന്ത്യന്‍ സംസ്ഥാനമായി ഛത്തീസ്ഗഢ് അംഗീകരിച്ചതിനെ ജര്‍മ്മനി സ്വാഗതം ചെയ്യുകയും കൂടുതല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, ഫെഡറല്‍ സ്‌റ്റേറ്റുകള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ അതോടൊപ്പം കേന്ദ്ര ഗവണ്‍മെന്റും ഇതില്‍ ചേരുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
45. 2019 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന കാര്‍ഷിക, ഭക്ഷ്യവ്യവസായ, ഉപഭോക്തൃ സംരക്ഷത്തിനുള്ള സംയുക്ത കര്‍മ്മ സമിതിയുടെ അവസാനയോഗത്തെ ഇരു രാജ്യങ്ങളും ഉയര്‍ത്തിക്കാട്ടി. നിലവിലെ ധാരണാപത്രങ്ങളിലൂടെ ഭക്ഷ്യസുരക്ഷ, കാര്‍ഷിക പരിശീലനവൂം നൈപുണ്യവും, വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, കാര്‍ഷിക ചരക്കുനീക്കം എന്നിവയ്ക്കായി സൃഷ്ടിപരമായ പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു.
46.  കൃഷി, മൃഗസംരക്ഷണം, ഒപ്പം ഭക്ഷ്യസംസ്‌ക്കരണം, വിതരണ ശൃംഖല പരിപാലനം എന്നീ മേഖലയില്‍ ജര്‍മ്മന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള അവസരങ്ങള്‍ ഇരുപക്ഷവും ഉയര്‍ത്തിക്കാട്ടി. 2019 അവസാനം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വിളവെടുപ്പിന് ശേഷമുള്ള പരിപാലനവും കാര്‍ഷിക ചരക്കുനീക്കവും ശില്‍പ്പശാലയിലുള്ള പ്രതീക്ഷയെ അവര്‍ സ്വാഗതം ചെയ്തു.
47. വിത്തുവികസനത്തിലുള്ള ഫലപ്രദമായ സഹകരണത്തെ രണ്ടു നേതാക്കളും അഭിനന്ദിച്ചു. കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതിന് സംഭാവനചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 2019 ജൂണിലെ സംയുക്ത സന്നദ്ധ പ്രഖ്യാപനത്തിലൂടെ അത് പുതുക്കി. ഇരു രാജ്യങ്ങളും കാര്‍ഷികമേഖലയിലെ തങ്ങളുടെ സഹകരണം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയിലെ കാര്‍ഷിക വിപണി വികസനം ശക്തമാക്കുന്നതിനുള്ള പരിഷ്‌ക്കാരങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പുതിയ ഉഭയകക്ഷി സഹകരണ പദ്ധതി ആരംഭിക്കുന്നതിനായി ഒപ്പിട്ട സംയുക്ത സന്നദ്ധതാ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
48. ഇതിന് പുറമെ പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനുള്ള, പ്രത്യേകിച്ച് മണ്ണിന്റെയും വെള്ളത്തിന്റെയും സഹകരണം, തുടരുന്നതിനേയും രണ്ടുനേതാക്കളും സ്വാഗതം ചെയ്തു.

>>>> ജനങ്ങളെ ഒന്നിച്ചുകൊണ്ടുവരിക
49. സാംസ്‌ക്കാരിക രംഗത്ത് ഇന്നു് നിലനില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ജര്‍മ്മന്‍ ഇന്ത്യന്‍ മ്യൂസിയങ്ങള്‍ തമ്മിലുള്ള സംയുക്ത പ്രഖ്യാപനത്തെ അവര്‍ സ്വാഗതം ചെയ്തു. മറ്റുള്ളവയ്‌ക്കൊപ്പം ദേശീയ മ്യുസിയം, പ്രഷ്യന്‍ കള്‍ച്ചറല്‍ ഹെരിറ്റേജ് ഫൗണ്ടേഷന്‍, ഹാംബോള്‍ട്ട്-ഫോറം എന്നിവ മ്യൂസിയം സഹകരണത്തിനും സാംസ്‌ക്കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിനും മ്യൂസിയങ്ങള്‍ പുനരുദ്ധരിക്കുന്നതിനും ഏര്‍പ്പെട്ടിട്ടുണ്ട്.
50. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ഡി.എഫ്.ബിയും തമ്മില്‍ പരിശീലന വിദ്യാഭ്യാസം, പ്രതിഭകളുടെ കണ്ടെത്തല്‍, നൂതനാശയ സാങ്കേതിവിദ്യ എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ സഹകരിക്കുന്നതിനായുള്ള പങ്കാളിത്ത കരാറിനെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു.
51.  ന്യൂഡല്‍ഹിയിലെ ന്യായ മാര്‍ഗ്ഗ് 2ലുള്ള ജര്‍മ്മന്‍ ഹൗസില്‍ ജര്‍മ്മന്‍ എംബസി സ്‌കൂളും ഒപ്പം എംബസിയുടെ വാണിജ്യ, സാമ്പത്തിക സാംസ്‌ക്കാരിക, ശാസ്ത്രീയ വകുപ്പുകളുടെ ആവശ്യത്തിനായി രാജ്യം സഹായം നല്‍കുന്ന സ്ഥാപനങ്ങളും ഉള്‍ക്കൊള്ളിക്കാനുള്ള പദ്ധതിയില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. വളര്‍ന്നുവരുന്ന ഇന്തോ-ജര്‍മ്മന്‍ സാങ്കേതിക പങ്കാളിത്തന്നെ പ്രദര്‍ശിപ്പിക്കുന്നതിനായി അത്യന്താധുനിക നിര്‍മ്മാണ പദ്ധതി, രൂപകല്‍പ്പന എന്നിവയില്‍ പൂര്‍ണ്ണ പിന്തുണയ്ക്കുളള ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തു.
52.  വിദ്യാഭ്യാസമേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വളര്‍ന്നുവരുന്ന വിനിമയങ്ങളില്‍ രണ്ടു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. സമഗ്രപദ്ധതിയായി 'ഇന്ത്യയിലേക്കുള്ള നവ പാത'യുടെ ഭാഗമായ 'ഉന്നത വിദ്യാഭ്യാസ രംഗത്തെ  ഇന്തോ-ജര്‍മ്മന്‍ പങ്കാളിത്തത്തി'നെ അവര്‍ സ്വാഗതം ചെയ്യുകയും ജര്‍മ്മനിയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നിലവില്‍ 20,800 വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത്. അതുപോലെ ഇന്ത്യയില്‍ പഠിക്കുന്ന ജര്‍മ്മന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സമ്മതിച്ചു. അതോടൊപ്പം 2015ലെ സംയുക്ത സന്നദ്ധ പ്രസ്താവനയില്‍ രൂപകല്‍പ്പന ചെയ്തിരുന്നതുപോലെ ജര്‍മ്മന്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ ആധുനിക ഇന്ത്യന്‍ ഭാഷകളുടെ പ്രോത്സാഹനവും അവര്‍ അംഗീകരിച്ചു.
53. ഇന്തോ-ജര്‍മ്മന്‍ ശാസ്ത്ര സാങ്കേതിക കേന്ദ്രത്തിനുള്ളിലെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഗവേഷണ പങ്കാളിത്തത്തില്‍ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ഇതിന്റെ പത്താമത്തെ വാര്‍ഷികം 2020ല്‍ ആഘോഷിക്കും. ടി.യു9ഉം ഐ.ഐ.ടിയും തമ്മിലുള്ള സര്‍വകലാശാലതല സഹകരണത്തേയും ഇരുനേതാക്കളും അഭിനന്ദിച്ചു. അതോടൊപ്പം ഇന്തോ-ജര്‍മ്മന്‍ സുസ്ഥിര കേന്ദ്രത്തെയും അഭിനന്ദിച്ചു.
54. പാരമ്പര്യ വൈദ്യമേഖലയിലി# കൂടുതല്‍ സഹകരണത്തിന്റെ ഭാഗമായി ഗവേഷണത്തിനായി എഫ്.ഐ.എസും ഇന്ത്യാ ഗവമെന്റിന്റെ ആയുഷ് മന്ത്രാലത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദവുമായി ധാരണാപത്രം ഒപ്പിട്ടു. ആയുര്‍വേദ തത്വങ്ങള്‍ ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിക്കുന്നതിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്നതിന് ഗവേഷണത്തിലെ യോജിച്ചുള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കും.
55.  ജനങ്ങള്‍ക്ക്  ആരോഗ്യപരിരക്ഷ മുതല്‍ സ്വാസ്ഥ്യം വരെ ലഭ്യമാക്കുന്നതിന് ആയുര്‍വേദവും യോഗയും പാരമ്പര്യ വൈദ്യശാസ്ത്രത്തില്‍ വഹിക്കുന്ന പങ്ക് പരിഗണിച്ചുകൊണ്ടും ഇന്ത്യയിലെ പ്രാഥമികാരോഗ്യത്തില്‍ പാരമ്പര്യ വൈദ്യശാസ്്വതം വഹിക്കുന്ന വലിയ പങ്കു പരിഗണിച്ചുകൊണ്ടും രണ്ടു രാജ്യങ്ങളും പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളെക്കുറിച്ച് കൂടുതല്‍ വിലയിരുത്താന്‍ സമ്മതിച്ചു. പ്രത്യേകിച്ച് യോഗയുും ആയുര്‍വേദവും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി. യോജിച്ചുള്ള പ്രവര്‍ത്തനത്തിനായി കണ്ടെത്തിയ ഉഭയകക്ഷി പദ്ധതികള്‍ വിദ്യാഭ്യാസം, ഗവേഷണം, പാരമ്പര്യവൈദ്യം ഉപയോഗിക്കുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കല്‍ എന്നിവയാണ്. ഇതോടൊപ്പം പാരമ്പര്യ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും വലിയ തോതില്‍ അഭിനന്ദാഹര്‍മാണ്.
56. കോണ്‍സുലാര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാ വിഷയങ്ങളേയും അഭിമുഖീകരിക്കുന്നതിനായി നിരന്തരമായ കോണ്‍സുലാര്‍ ചര്‍ച്ചയ്ക്കുള്ള സംവിധാനത്തെ സ്ഥാപനവല്‍ക്കരിക്കുന്നതിനെ രണ്ടു നേതാക്കളും അഭിനന്ദിച്ചു. ആദ്യ ഇന്തോ-ജര്‍മ്മന്‍ കോണ്‍സുലാര്‍ ചര്‍ച്ച എത്രയുംവേഗം നടത്താന്‍ രണ്ടു നേതാക്കളും സമ്മതിച്ചു.
57. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലെ പരസ്പര നിയമസഹായ ഉടമ്പടി പൂര്‍ത്തീകരണത്തിലേക്കുള്ള പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. മൈഗ്രേഷന്‍ ചലനാത്മകത പങ്കാളിത്ത കരാറില്‍ നടന്നുകൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പുകള്‍ കരാറിന് എത്രയൂം വേഗം അന്തിമരൂപം നല്‍കുന്നതിനായി മുന്നോട്ടുകൊണ്ടുപോകുന്നതിനും രണ്ടു നേതാക്കളും സമ്മതിച്ചു. ഇന്തോ-ജര്‍മ്മന്‍ മൈഗ്രേഷനും ചലനാത്മകതക പങ്കാളിത്തകരാറിന്റെ പ്രധാനപ്പെട്ടന്ന ഘടകങ്ങള്‍ സദ്ധ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരിക്കും.
58. ഓഗസ്റ്റ് 2020 മുതല്‍ മുംബൈയിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് കേന്ദ്രത്തില്‍ ഒരു ഷെന്‍ഗെന്‍ വിസ കേന്ദ്രം ആരംഭിക്കാനുള്ള ജര്‍മ്മന്‍ ഫെഡറല്‍ വിദേശകാര്യ ഓഫീസിന്റെ താല്‍പര്യത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഇത് വിസ വിതരണത്തിന് കൂടുതല്‍ സഹായകരമാകും.

>>>>>ആഗോള ഉത്തരവാദിത്വം പങ്കുവയ്ക്കല്‍
59. 2020ല്‍ 20-ാം വര്‍ഷത്തിലേക്ക് എത്തുന്ന അവരുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആഗ്രഹിച്ചുകൊണ്ട് എല്ലാ കലണ്ടര്‍ വര്‍ഷവും ഇരു രാജ്യങ്ങളും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയും ജര്‍മന്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസിലെ സ്‌റ്റേറ്റ് സെക്രട്ടറിയും തമ്മിലുള്ള വിദേശകാര്യ ഉദ്യോഗസ്ഥ കൂടിക്കാഴ്ചകള്‍ക്കായുമുള്ള ഒരു സംവിധാനം സ്ഥാപനവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. അവര്‍ ഒര ട്രാക്ക് 1.5 തന്ത്രപ്രധാന ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഓഹരിപങ്കാളികള്‍ക്ക് എല്ലാവര്‍ഷവും അവരുടെ വീക്ഷണവും ആശയങ്ങളും തുറന്നു കൈമാറ്റംചെയ്യാനും ദേശീയ, പ്രാദേശിക, തന്ത്രപരമായ താല്‍പര്യമുള്ള വിഷയങ്ങള്‍ പരസ്പരം മനസിലാക്കാനും വ്യക്തിപരമായ നയമേഖലകളില്‍ സംയുക്ത പ്രവര്‍ത്തനത്തിന് വേണ്ട ശിപാര്‍ശകള്‍ നല്‍കാനും കഴിയും. രണ്ടു രാജ്യങ്ങളിലേയും മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനത്തിലൂടെ ഇന്ത്യയും ജര്‍മ്മനിയും വിവരങ്ങളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കി. ജനാധിപത്യ സമൂഹത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയ്ക്ക് ഇരു കക്ഷികളും ഊന്നല്‍ നല്‍കി. പാര്‍ലമെന്റ് അംഗങ്ങളുടെയും പണ്ഡിതന്മാരുടെയും നിരന്തരവും ഗാഢവുമായ ബന്ധപ്പെടലിനെ രണ്ടു നേതാക്കളും പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെയും ചര്‍ച്ചാ രീതികളിലൂടെയുമുള്ള ജര്‍മ്മന്‍ രാഷ്ട്രീയ ഫൗണ്ടേഷനുകളുടെ പങ്ക് അവര്‍ അംഗീകരിച്ചു.
60. വികസിക്കുന്ന രാജ്യങ്ങളുടെയും ചെറിയ വരുമാനമുള്ള രാജ്യങ്ങളുടെയും പരമാധികാര വായ്പകള്‍ നിര്‍മ്മിക്കുന്നത് നിയന്ത്രിക്കുന്നതിനായി സാമ്പത്തികമായി ആവശ്യത്തിനുള്ള ലഭ്യത അനുവദിക്കുമ്പോള്‍ ഉത്തരവാദിത്വവും സുതാര്യതയും കാര്യക്ഷമവും സുസ്ഥിരവുമായി സാമ്പത്തിക പ്രക്രിയകളായിരിക്കണം വായ്പയെടുക്കുന്നവര്‍ക്കും നല്‍കുന്നവര്‍ക്കും ഔദ്യോഗികമായും സ്വകാര്യമായും ഏര്‍പ്പെടുത്തേണ്ടതെന്ന പ്രാധാന്യത്തിന് ഇരു നേതാക്കളും അടിവരയിട്ടു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയും ജര്‍മ്മനിയും അന്താരാഷ്ട്ര നാണയനിധിയുടെ, ലോകബാങ്ക് ഗ്രൂപ്പുകളുടെ, കുറഞ്ഞ വരുമാന രാജ്യങ്ങളുടെ വായ്പയ്ക്കുള്ള പാരീസ് ക്ലബിന്റെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും വളര്‍ന്നുവരുന്ന കടംനല്‍കുന്നവരുടെ വിശാലമായ ഉള്‍പ്പെടുത്തല്‍ പാരീസ് ക്ലബില്‍ നടത്തുതിനായി തുടര്‍ന്നും പരിശ്രമിക്കും. ഔദ്യോഗികമായ ഉഭയകക്ഷി വായ്പകള്‍ പുനസംഘടിപ്പിക്കുന്നതിനും പരമാധികാര വായ്പ പ്രശ്‌നത്തിലെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനും പ്രധാനവേദിയെന്ന നിലയില്‍ പാരീസ് ക്ലബിന്റെ പങ്കിനെ രണ്ടു രാജ്യങ്ങളും ആവര്‍ത്തിച്ചു.
61.  ആഗോള പ്രാദേശിക വെല്ലുവിളികളെ തന്ത്രപരമായ പങ്കാളികള്‍ എന്ന നിലയില്‍ സംയുക്തമായി അഭിസംബോധന ചെയ്യുന്നതിനായി ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കണമെന്ന് ജര്‍മ്മനിയും ഇന്ത്യയും അംഗീകരിച്ചു. ബന്ധപ്പെട്ട അന്തര്‍ദ്ദേശീയ, യൂറോപ്യന്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് സൈനികോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും ഒപ്പം സാങ്കേതികത്വം പങ്കുവയ്ക്കുന്നതിനും വേണ്ട സൗകര്യമൊരുക്കാനായി ജര്‍മ്മനി പ്രവര്‍ത്തിക്കും. ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ മുന്‍കൈയുടെയും ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലും ആരംഭിച്ചിരിക്കുന്ന പ്രതിരോധ ഇടനാഴിയുടെയും ആനുകൂല്യങ്ങള്‍ എടുത്തുകൊണ്ട് സഹ-വികസനത്തിനും സഹ-ഉല്‍പ്പാദനത്തിനും ഇരു രാജ്യങ്ങളിലേയും പ്രതിരോധ വ്യവസായങ്ങളുമായുമായുള്ള ആഴത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കണം. ഇന്ത്യയും ജര്‍മ്മന്‍ നേവല്‍ ഇന്‍ഡസ്ട്രീസും തമ്മിലുള്ള സമുദ്രസംബന്ധമായ  പദ്ധതികള്‍ (ഉദാഹരണത്തിന് അന്തര്‍വാഹിനികള്‍) ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സ്ഥിരതയ്ക്കുള്ള പരസ്പര താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പക്കും. പ്രതിരോധ വ്യവസായ ടെസ്റ്റിംഗിലും സര്‍ട്ടിഫിക്കേഷനിലും പ്രത്യേകിച്ചും പല സംവിധാനങ്ങളുടെയും ഉപസംവിധാനങ്ങളുടെ രൂപകല്‍പ്പന സര്‍ട്ടിഫിക്കേഷനിലും ഗുണനിലവാര സഹായത്തിലും ശക്തമായ സഹകരണം വികസിപ്പിക്കാന്‍ രണ്ടു രാജ്യങ്ങളും തീരുമാനിച്ചു. ഇരുരാജ്യങ്ങളിലേയും പ്രധാനപ്പെട്ട വ്യവസായങ്ങളുമായി മറ്റൊരു രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും  ചെറുകിട, ഇടത്തരം സംരംഭങ്ങളും സംയോജിക്കുന്നത് അംഗീകരിക്കാനും ഇരു രാജ്യങ്ങളും സമ്മരിച്ചു.
62. കുറഞ്ഞപക്ഷം രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും രണ്ടു രാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാര്‍ ഇന്ത്യയിലും ജര്‍മ്മനിയിലും വച്ച് മാറിമാറി ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള തീരുമാനത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ഈ വര്‍ഷം ആദ്യം ഒപ്പിട്ട ഉഭയകക്ഷി പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ടുള്ള നടപ്പാക്കല്‍ കരാറിനെ സ്വാഗതം ചെയ്ത ഇരു നേതാക്കളും ഇത് നിലവിലുള്ളതും പുതിയതുമായ പ്രതിരോധ സുരക്ഷാ ചര്‍ച്ച രീതികളില്‍ സുരക്ഷാ നയപരമായ സഹകരണത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നു് പ്രത്യാശ പ്രകടിപ്പിച്ചു. ആഗോള, പ്രാദേശിക, സമുദ്രസംബന്ധിയായ, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടവയ്ക്ക് നല്‍കിയ ഊന്നലിന് പുറമെ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന പരിശീലനത്തില്‍ വിശാലമാക്കിയതും ആഴത്തിലുള്ളതുമായ സഹകരണം നിരന്തരമായ ഉന്നതതല വിദഗ്ധരുമായുള്ള ബന്ധപ്പെടലിന്റെ അടിസ്ഥാനത്തില്‍ പരസ്‌രം ഗുണം ചെയ്യും.
63. ഈ 150-ാം ജന്മവാര്‍ഷികത്തില്‍ ഇരു നേതാക്കളും എക്കാലവും നിലനില്‍ക്കുന്ന മഹാത്മാഗാന്ധിയുടെ പാരമ്പര്യത്തിനും അദ്ദേഹത്തിന്റെ ഐക്യവും അഹിംസയും ഉള്‍പ്പെട്ട ആദര്‍ശനത്തിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു ജനാധിപത്യ ഭരണം, നിയമവാഴ്ച, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, എല്ലാ രാജ്യങ്ങളുടെയും സമത്വം, പരാമാധികാരം, പ്രദേശ സമഗ്രത എന്നിവ ഉള്‍പ്പെടുന്ന യു.എന്‍. ചാര്‍ട്ടറിന്റെ ഉദ്ദേശ്യത്തിലും തത്വത്തിലുമുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ എന്നീ പങ്കാളിത്ത മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവര്‍ ആവര്‍ത്തിച്ചു. മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും അവയെ പ്രതിരോധിക്കന്നുതിനുള്ള ദേശീയ അന്തര്‍ദ്ദേശീയ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തങ്ങള്‍ക്കുള്ള പ്രതിജ്ഞാബദ്ധത രണ്ടു നേതാക്കളും ആവര്‍ത്തിച്ചു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ വെല്ലുവിളികളേയും ആഗോള സാമ്പത്തിക സ്ഥിരതയ്ക്കും വളര്‍ച്ചയുമായും ബന്ധപ്പെട്ട വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ഇന്ത്യയും ജര്‍മ്മനിയും ജി20ലും ഐക്യരാഷ്ട്രസഭയിലും മറ്റ് ബഹുതല വേദികളിലും ഉഭയകക്ഷിപരമായും മറ്റ് പങ്കാളികളുമായും വളരെ അടുത്ത് സഹകരിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി 2022ല്‍ നടക്കുന്ന ഇന്ത്യയുടെ അദ്ധ്യക്ഷതയിലുള്ള ജി 20ലും ജര്‍മ്മനിയുടെ അദ്ധ്യക്ഷതയിലുള്ള ജി 7ലും വളരെ അടുത്തുള്ള സഹകരണം ഉറ്റുനോക്കുകയാണ്.
64.  അന്താരാഷ്ട്ര നിയമപ്രകാരം പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ 1982ലെ സമുദ്രനിയമ കണ്‍വെന്‍ഷന്‍ പ്രകാരം തടസമില്ലാത്ത വ്യാപാരത്തിനും സമുദ്രസഞ്ചാരത്തിനുമുള്ള പ്രാധാന്യത്തിനും ഇരു രാജ്യങ്ങളും അടിവരയിട്ടു.
65. സുസ്ഥിരവും, ഐക്യമുള്ളതും, സമ്പല്‍സമൃദ്ധമായതും, ബഹുസ്വരമായതും സമാധാനപരമായതുമായ ഒരു അഫ്ഗാന് വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. ഗവണ്‍മെന്റ് ഉള്‍പ്പെടുന്ന സമഗ്രമായ അഫ്ഗാന്‍ നേതൃത്വത്തിലുള്ള അഫ്ഗാന്റെ സ്വന്തമായ സമാധാന അനുരജ്ഞന പ്രക്രിയ ഉള്‍പ്പെടുന്ന അഫ്ഗാനിലുള്ള ഒരു ചര്‍ച്ചയ്ക്ക് സഹസംഘാടനത്തിന് ജര്‍മ്മനി നടത്തിയ പരിശ്രമങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തു. അക്രമങ്ങള്‍ അവസാനിപ്പിക്കാനും, അന്തര്‍ദ്ദേശീയ ഭീകരതയുമുള്ള എല്ലാ ബന്ധങ്ങളും വിച്‌ഛേദിക്കാനും ഭീകരവാദ സുരക്ഷാ കേന്ദ്രങ്ങളെ നശിപ്പിക്കാനും ഭരണഘടനാ തത്വങ്ങള്‍ സംരഷിക്കാനും ഭരരണഘടനയില്‍ പറഞ്ഞിട്ടുള്ളതുപോലെ അഫ്ഗാന്‍ പാൗരന്മാരുടെ സാര്‍വത്രിക മുനഷ്യാവകാശത്തെ മാനിക്കാനും തയാറാകാന്‍ അവര്‍ ആഹ്വാനം ചെയ്തു. വികസന സഹകരണത്തിനും അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിനുമുള്ള ഇന്ത്യയുടെ സംഭാവനകളെ ജര്‍മ്മനി അഭിനന്ദിച്ചു. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ ആത്മവിശ്വാസം വളര്‍ത്തുതിനും രാഷ്ട്രീയ സഹകരണത്തിനും ഹാര്‍ട്ട് ഓഫ് ഏഷ്യ-ഇസ്താന്‍ബൂള്‍ പ്രക്രിയയും അഫ്ഗാനിസ്ഥാന് വേണ്ട അന്തര്‍ദ്ദേശീയ ബന്ധിപ്പെടല്‍ കൂട്ടവും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്ന്് ഇരു നേതാക്കളും അടിവരയിട്ടു.
66. ഭീകരവാദം ഒരു ആഗോള വിപത്താണെന്നതില്‍ ഊന്നല്‍ നല്‍കികൊണ്ട് ആഗോള ഭീകരവാദത്തിന്റെ ഭീഷണിയില്‍ തങ്ങളുടെ ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും ഇതിനെതിരെ സംയുക്ത പോരാട്ടത്തിന് പ്രതിജ്ഞചെയ്യുകയും ചെയ്തു. ഭീകരവാദ സുരക്ഷാ കേന്ദ്രങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഭീകരവാദശൃംഖലകള്‍, സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, ഭീകരവാദികളുടെ അതിര്‍ത്തികടുള്ള നീക്കം  എിവ വേരോടെ പിഴുതുകളയാന്‍ വേണ്ടി പ്രവര്‍ത്തിക്കുതിന് അവര്‍ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിനും അക്രമാസക്തമായ തീവ്രവാദം തടയുന്നതിനും വിവരങ്ങളും ഇന്റലിജന്‍സ് അറിവുകളും പങ്കുവയ്ക്കല്‍ വര്‍ദ്ധിപ്പിക്കുക, മനുഷ്യാവകാശ നിയമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശനിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള നിയമവാഴ്ചയും അന്താരാഷ്ട്ര നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുക എന്നിവ ഉള്‍പ്പെടെയുള്ളതില്‍ കുടുതല്‍ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തത്തിന് അവര്‍ ഊന്നല്‍ നല്‍കി.
67.  ഒരു തരത്തിലും തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് മറ്റൊരു രാജ്യത്തിന് നേരെ ഭീകരാക്രമണം നടത്തുന്നില്ലെന്ന്  എല്ലാ രാജ്യങ്ങളും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയില്‍ രണ്ടു നേതാക്കളും അടിവരയിട്ടു. ആഗോള ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ചേര്‍ന്നുകൊണ്ടുള്ള പോരാട്ടത്തിന്റെയും ഒരു തരത്തിലുള്ള ഭീകരവാദവും ഭീകരവാദപ്രസ്ഥാനത്തേയും അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യമല്ലെന്ന സന്ദേശം നല്‍കേണ്ടതിന്റെയും പ്രാധാന്യത്തിന് ഇരു നേതാക്കളും ഊന്നല്‍ നല്‍കി. ഈ ആഗോള ഭീഷണിക്കെതിരെയുള്ള പോരാട്ടത്തിന് ഒരു ഐക്യനിര അവതരിപ്പിക്കുന്നതിനെ പരാമര്‍ശിച്ചുകൊണ്ട് 2020 മാര്‍ച്ചില്‍ അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെ ഒരു സമഗ്ര കണ്‍വെന്‍ഷന്‍ സ്വീകരിക്കുന്നതിന് അന്തിമരൂപം നല്‍കാന്‍ ഇരു നേതാക്കളും ആഹ്വാനം ചെയ്തു.
68. ഇന്ത്യയും ജര്‍മ്മനിയും തുടര്‍ന്നും ഭീകരവാദത്തിനെതിരെയുള്ള സംയുക്ത കര്‍മ്മ സമിതി ചട്ടക്കൂടില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കും. ഭീകരവാദ ശൃംഖലകള്‍ സംബന്ധിച്ച വിവരങ്ങളും ഇന്റലിജന്‍സ് അറിവുകളും പങ്കുവയ്ക്കുകയും വളര്‍ന്നുവരുന്ന തീവ്രവാദ പ്രതിഭാസങ്ങളെ നേരിടുന്നതിനുള്ള പരിചയസമ്പന്നത പങ്കുവയക്കുന്നതിന് ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ഇതിലുണ്ട്. കഴിയുന്നത്ര വേഗത്തില്‍ ഭീകരവാദത്തിനെതിരെയുള്ള സംയുക്ത കര്‍മ്മസമിതിയുടെ യോഗം വിളിച്ചുചേര്‍ക്കാനും അവര്‍ ആവശ്യപ്പെട്ടു.
69. ഇറാനും ഇ3 പ്ലസ് 3യുമായി ഒപ്പിട്ട സംയുക്ത സമഗ്ര കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിന് പൂര്‍ണ്ണ പിന്തുണ ഇന്ത്യയും ജര്‍മ്മനിയും ഉറപ്പുനല്‍കി. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കണം. ഇറാനിയന്‍ ആണവായുധ പദ്ധതിയിലുള്ള സമഗ്ര സംയുക്ത കര്‍മ്മപദ്ധതിയും അന്തര്‍ദ്ദേശീയവും പ്രാദേശികവുമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയം 2231 ആവശ്യമാണെന്നും നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെയും നിലവില്‍ അവിടെയുണ്ടായിരിക്കുന്ന സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളുള്‍പ്പെടെ വിശ്വാസം വളര്‍ത്തുന്നതിലൂടെയും സമാധാനപരമായി പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
70. ആഗോള ആണവവ്യാപനം തടയുന്നതിനുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുളള തങ്ങളുടെ പ്രതിജ്ഞാബദ്ധത നേതാക്കള്‍ പ്രകടിപ്പിച്ചു. മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെഷീമിലും ഓസ്‌ട്രേലിന്‍ ഗ്രൂപ്പിലും വാസ്‌നര്‍ കരാറിലും ഇന്ത്യയെ ഉള്‍പ്പെടുത്തിയതിന് നല്‍കിയ സഹായത്തിന് ഇന്ത്യ ജര്‍മ്മനിയോട് നന്ദി പ്രകാശിപ്പിച്ചു. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനുള്ള തങ്ങളുടെ ദൃഢചിത്തമായ പിന്തുണ ജര്‍മ്മനി ആവര്‍ത്തിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ആണവായുധ വ്യാപനം തടയുന്നതിനും നിരായുധീകരണത്തിലും നിയന്ത്രണത്തിലും ഇന്ത്യയുടെ സുപ്രധാനമായ സൃഷ്ടിപരമായ പങ്കും ഓര്‍മിച്ചു.
71. ജി4 ന്റെയൂം മറ്റ് പരിഷ്‌ക്കരാധിഷ്ഠിത രാജ്യങ്ങളും ഗ്രൂപ്പുകളും ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ 74-ാമത്തെ സമ്മേളനത്തില്‍ സുരക്ഷാകൗണ്‍സിലിന്റെ പരിഷ്‌ക്കരണത്തിന് തുടക്കം കുറിയ്ക്കണമെന്ന രേഖാടിസ്ഥാന ഒത്തുതീര്‍പ്പുകള്‍ക്കായി നീങ്ങുകയാണ്. പരിഷ്‌ക്കരിക്കപ്പെട്ടതും വിപുലമാക്കിയതുമായ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ രണ്ടു രാജ്യങ്ങളുടെയും സ്ഥിരാംഗത്വത്തിന് പരസ്പരം സഹായിക്കാമെന്ന് രണ്ടു രാജ്യങ്ങളും ആവര്‍ത്തിച്ചു. ബഹുതലത്തിലുള്ള നിയമാധിഷ്ഠിത ക്രമങ്ങളെ ശക്തിപ്പെടുത്തലും സംരക്ഷിക്കുന്നതും സുരക്ഷാ കൗണ്‍സിലിന്റെ പരിഷ്‌ക്കരണത്തില്‍ കേന്ദ്രീകൃതമാണ്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ക്രമത്തിന്റെ ഹൃദയമായ സെക്യരിറ്റി കൗണ്‍സിലില്‍ വേണ്ടത്ര പ്രതിനിധികള്‍ ഇല്ലാതാകുന്നത് അതിന്റെ തീരുമാനങ്ങളുടെ നീതിപൂര്‍വ്വതയും കാര്യക്ഷമതയേയും ബാധിക്കും. നമ്മള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ആഗോള വെല്ലുവിളികളുടെ വെളിച്ചത്തില്‍ ശക്തവും നീതിയുക്തവും കാര്യക്ഷമവുമായ ഐക്യരാഷ്ട്ര സഭയാണ് നമുക്ക് വേണ്ടത്.
72. ശക്തവും കാര്യക്ഷമവുമായ ബഹുതല സഹകരണം സമാധാനവും സുസ്ഥിരതയും സമ്പല്‍സമൃദ്ധിയും കൈവരിക്കുന്നതില്‍ പ്രധാനമാണ്. നമ്മുടെ കാലത്തെ പ്രധാനപ്പെട്ട വെല്ലുവിളികളെ അവയുടെ സ്വഭാവത്തിന്റെയും ആഗോള വീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ക്ക് വെവ്വേറെ അഭിസംബോധന ചെയ്യാന്‍ കഴിയില്ല. അവ സംയുക്തമായി തന്നെ പരിഹരിക്കണം.
73. അഞ്ചാമത് ഗവണ്‍മെന്റ് തല കൂടിക്കാഴ്ചകളില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോളവും പ്രാദേശികവുമായി വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംയോജിതമായ സമീപനങ്ങള്‍ തുടരുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത അവര്‍ ആവര്‍ത്തിച്ചു. ഗവണ്‍മെന്റ് തല കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചതിനും ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും ജര്‍മ്മന്‍ ഫെഡറല്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി രേഖപ്പെടുത്തി.

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM to IT firms: Go beyond services, make AI products

Media Coverage

PM to IT firms: Go beyond services, make AI products
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays tribute to Chhatrapati Shivaji Maharaj on his Jayanti
February 19, 2026

On the Jayanti of Chhatrapati Shivaji Maharaj, Prime Minister Shri Narendra Modi paid homage to the visionary leader, exceptional administrator, strategic thinker, and champion of Swarajya.

The Prime Minister stated that Shivaji Maharaj’s courage continues to inspire, his governance serves as a guiding light, and his spirit of justice and self-respect strengthens society even today.

He emphasized that Chhatrapati Shivaji Maharaj always placed the welfare of every single person above everything else and dedicated himself completely to their protection. This commitment is why his life remains a beacon for India across generations.

In separate posts on X, Shri Modi said:

“On the Jayanti of Chhatrapati Shivaji Maharaj, we bow in reverence to the visionary leader, exceptional administrator, strategic thinker and champion of Swarajya.

May his courage inspire us, his governance guide us and his spirit of justice and self-respect strengthen our society.”