2026 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ശ്രീമതി തകായിച്ചി സനായെയും ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ്ജ പ്രതിരോധശേഷി സംയുക്തമായി ശക്തിപ്പെടുത്തുന്നതിനായി ഏഷ്യയിലെ ഉത്തരവാദിത്തമുള്ള ശക്തികളായും പ്രധാന ഊർജ്ജ ഉപഭോഗ രാജ്യങ്ങളായും ഒന്നിച്ച് പ്രവർത്തിക്കാനുള്ള പങ്കിട്ട താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ദക്ഷിണേഷ്യയിലെ ഊർജ്ജ സുരക്ഷയ്ക്കായുള്ള ഇന്ത്യയുടെ പിന്തുണ, ജപ്പാന്റെ പാർട്ണർഷിപ്പ് ഓൺ വൈഡ് എനർജി ആൻഡ് റിസോഴ്‌സസ് റെസിലിയൻസ് എന്നിവ പോലെ ഊർജ്ജ പ്രതിരോധശേഷി ശക്തമാക്കുന്നതിനുള്ള പ്രാദേശിക സംരംഭങ്ങളുടെ പ്രാധാന്യം ഇരുപക്ഷവും എടുത്തുപറഞ്ഞു. നേതാക്കളുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും ജപ്പാൻ്റെ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയവും താഴെ പറയുന്ന കൃത്യമായ സംരംഭങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കും:

1. തന്ത്രപ്രധാനമായ സംഭരണ മേഖലയിലെ സഹകരണം

അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും സംഭരണ സംവിധാനങ്ങളുമായും കരുതൽ സംവിധാനങ്ങളുമായും ബന്ധപ്പെട്ട അറിവുകളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. കൂടാതെ ഉചിതമായ ഇടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ സഹകരണം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു. സഹകരണം പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളിൽ കേന്ദ്രീകരിക്കും: -

* വ്യവസായ സംഭരണങ്ങൾ ഉൾപ്പെടെയുള്ള ദേശീയ സംഭരണ സംവിധാനങ്ങളുമായും കരുതൽ സംവിധാനങ്ങളുമായും ബന്ധപ്പെട്ട പ്രവർത്തനരീതികൾ.

* ഉത്പാദക രാജ്യങ്ങളുമായുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച ഏകോപനം.

* അടിയന്തര ഘട്ടങ്ങളിലെ പ്രതികരണങ്ങളും വിപണി സ്ഥിരത ഉറപ്പാക്കലും.

2. ഊർജ്ജ ഉപഭോഗ രാജ്യങ്ങളുടെ ശബ്ദം ശക്തമാക്കൽ 

ഊർജ്ജ ലഭ്യതയും താങ്ങാനാവുന്ന വിലയും നേരിടുന്ന പൊതുവായ വെല്ലുവിളികളെ പരിഹരിക്കുന്നതിന് വിതരണ ഉറപ്പാക്കലിലൂടെയും പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെയും വിപണിയിലെ അസ്ഥിരത ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപീകരിക്കുന്നതിലൂടെയും സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. ഇതിലൂടെ എണ്ണ, വാതക ഉപഭോഗ രാജ്യങ്ങളുടെ ശബ്ദം ശക്തമാക്കാൻ സാധിക്കും. സഹകരണം പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളിൽ കേന്ദ്രീകരിക്കും:

* വിപണി പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിലെ സഹകരണവും വിപണി സ്ഥിരതയ്ക്കായുള്ള സംയുക്ത ശ്രമങ്ങളും.

* മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ വിതരണത്തിനായുള്ള പങ്കാളിത്ത സാധ്യതകൾ പരിശോധിക്കൽ.

* മൂന്നാം രാജ്യങ്ങളിലെ അപ്‌സ്ട്രീം മേഖലയിലെ (എണ്ണ, വാതക പര്യവേക്ഷണവും ഉത്പാദനവും) നിക്ഷേപങ്ങൾക്കായുള്ള വാണിജ്യപരമായ പങ്കാളിത്ത സാധ്യതകൾ പരിശോധിക്കൽ.

3. ഊർജ്ജ ഗതാഗതത്തിലെ സഹകരണം 

ഇരു രാജ്യങ്ങളുടെയും ഊർജ്ജ സുരക്ഷയുടെ നിർണായക സ്തംഭമെന്ന നിലയിൽ എണ്ണയുടെയും വാതകത്തിന്റെയും പ്രതിരോധശേഷിയുള്ളതും സ്വയംപര്യാപ്തവും കാര്യക്ഷമവുമായ സമുദ്ര ഗതാഗതത്തിന്റെ പ്രാധാന്യം ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. കൂടാതെ സമുദ്ര ഊർജ്ജ ഗതാഗത ശൃംഖലയിലുടനീളം സംയുക്ത നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള സഹകരണ അവസരങ്ങൾ പരിശോധിക്കാൻ ഇരുപക്ഷവും യോജിച്ചു.

4. സ്ഥാപനപരമായ സഹകരണം 

സാങ്കേതികവും സാമ്പത്തികവുമായ സഹകരണം ഉൾപ്പെടെ ഊർജ്ജ മേഖലയിലെ സമഗ്രമായ സഹകരണം ആഴത്തിലാക്കുന്നതിനായി താഴെ പറയുന്നവ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട പങ്കാളികൾക്കിടയിൽ സ്ഥാപനപരമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള താല്പര്യം ഇരുപക്ഷവും സ്ഥിരീകരിച്ചു:

* ഇന്ത്യൻ സ്ഥാപനങ്ങൾ: ഇന്ത്യൻ നാഷണൽ ഓയിൽ കമ്പനികൾ, ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ് (ISPRL); ബന്ധപ്പെട്ട മറ്റ് പങ്കാളികളും.

* ജപ്പാൻ സ്ഥാപനങ്ങൾ: ജപ്പാൻ ഓർഗനൈസേഷൻ ഫോർ മെറ്റൽസ് ആൻഡ് എനർജി സെക്യൂരിറ്റി (JOGMEC); ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ (JBIC); ബന്ധപ്പെട്ട മറ്റ് പങ്കാളികളും.

5. ചർച്ചകൾക്കായുള്ള വേദി 

ഈ പ്രസ്താവനയിൽ നിശ്ചയിച്ചിട്ടുള്ള മുൻഗണനാ മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-ജപ്പാൻ ഊർജ്ജ ചർച്ചയുടെ ആഭിമുഖ്യത്തിൽ പെട്രോളിയം, പ്രകൃതിവാതക കാര്യങ്ങൾക്കായുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന് കീഴിൽ ചർച്ചകൾ നടത്താൻ ഇരുപക്ഷവും തീരുമാനിച്ചു. ഈ വേദിയിലൂടെ ഇരുപക്ഷവും ഏറ്റവും പുതിയ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുകയും പരസ്പരം പ്രയോജനപ്രദമായ സഹകരണ അവസരങ്ങൾ പരിശോധിക്കുകയും ചെയ്യും.`

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort

Media Coverage

‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 16
August 16, 2026

Aatmanirbhar Ambitions Meet Global Alliances: The Modi Doctrine in Action