പങ്കിടുക
 
Comments

രാഷ്ട്രപതി സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ മാലിദ്വീപിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത മാലിദ്വീപ് റിപ്പബ്ലിക് പ്രസിഡന്റ് ബഹുമാനപ്പെട്ട ഇബ്രാഹിം മുഹമ്മദ് സോലിഹ്, ചടങ്ങില്‍ സംബന്ധിച്ചതിനു നന്ദി അറിയിക്കുകയും ചെയ്തു. 
ചടങ്ങിലേക്കു ക്ഷണിച്ചതിനു പ്രസിഡന്റ് സോലിഹിനോട് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ശാന്തിക്കും പുരോഗതിക്കും സുസ്ഥിരതയ്ക്കും അനിവാര്യമായ ജനാധിപത്യം നിലനിര്‍ത്തുന്നതിനു മാലിദ്വീപ് ജനതയെ ഇന്ത്യന്‍ ജനതയുടെ ആശംസകളും അഭിനന്ദനങ്ങളും പ്രധാനമന്ത്രി അറിയിച്ചു. 
ശ്രീ. സോലിഹ് മാലിദ്വീപിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയും മാലിദ്വീപുമായി നിലവിലുള്ള സഹകരണവും ചങ്ങാത്തവും വര്‍ധിക്കുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു. 
ഇന്ത്യാ മഹാസമുദ്ര മേഖലയിലെ ശാന്തിയും സുരക്ഷയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയുടെ സുസ്ഥിരതയ്ക്കായി ഇരു രാജ്യങ്ങളും നിലനിര്‍ത്തിപ്പോരുന്ന താല്‍പര്യവും പ്രതീക്ഷകളും സംബന്ധിച്ചും അവര്‍ സംസാരിച്ചു. 
മേഖലയിലും പുറത്തും ഭീകരവാദത്തെ നേരിടുന്നതിലുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും പിന്‍തുണയും ഇരുവരും വെളിപ്പെടുത്തി. 
താന്‍ അധികാരമേല്‍ക്കുന്നതു രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന അവസരത്തിലാണെന്നു പ്രധാനമന്ത്രി മോദിയോട് പ്രസിഡന്റ് സോലിഹ് വിശദീകരിച്ചു. വികസന പങ്കാളിത്തത്തെയും വിശേഷിച്ച് മാലിദ്വീപ് ജനതയോടുള്ള പുതിയ ഗവണ്‍മെന്റിന്റെ പ്രതിജ്ഞകള്‍ പാലിക്കുന്നതിനായി എങ്ങനെ ഇന്ത്യക്കു വികസന പങ്കാളിത്തം തുടരാന്‍ സാധിക്കുമെന്നതിനെയും സംബന്ധിച്ചു ചര്‍ച്ച ചെയ്തു. പുറംദ്വീപുകളിലെ ഭവന-അടിസ്ഥാന സൗകര്യ വികസനവും ജലവിതരണ, മലിനജല സംസ്‌കരണ സംവിധാനങ്ങളും സംബന്ധിച്ച അടിയന്തര ആവശ്യങ്ങളെക്കുറിച്ചു പ്രസിഡന്റ് സോലിഹ് വിശദീകരിച്ചു. 
സുസ്ഥിരമായ സാമൂഹിക, സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനായി മാലിദ്വീപിനെ സഹായിക്കുന്നതിനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത പ്രസിഡന്റ് സോലിഹിനെ പ്രധാനമന്ത്രി മോദി അറിയിച്ചു. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത അദ്ദേഹം, മാലിദ്വീപിന്റെ ആവശ്യകത തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനായി പരമാവധി നേരത്തേ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നു നിര്‍ദേശിച്ചു. 
ഇരു രാജ്യങ്ങള്‍ക്കും നേട്ടം പ്രദാനം ചെയ്യുംവിധം മാലിദ്വീപില്‍ നിക്ഷേപം നടത്താനുള്ള ഇന്ത്യന്‍ കമ്പനികളഉടെ വികസന സാധ്യതകളെ പ്രധാനമന്ത്രി മോദി സ്വാഗതംചെയ്തു. 
പരമാവധി നേരത്തേ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് സോലിഹിനെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. പ്രസിഡന്റ് സോലിഹ് ക്ഷണം സന്തോഷപൂര്‍വം സ്വീകരിച്ചു. 
പ്രസിഡന്റ് സോലിഹിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനു സജ്ജീകരണം ഒരുക്കാനും ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി മാലിദ്വീപ് വിദേശകാര്യ മന്ത്രി നവംബര്‍ 26ന് ഇന്ത്യയിലെത്തും. 
അടുത്തുതന്നെ പ്രധാനമന്ത്രി മോദി മാലിദ്വീപിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് സോലിഹ് പറഞ്ഞു. ക്ഷണം പ്രധാനമന്ത്രി മോദി നന്ദിപൂര്‍വം സ്വീകരിച്ചു. 

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Forex kitty continues to swells, scales past $451-billion mark

Media Coverage

Forex kitty continues to swells, scales past $451-billion mark
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Here are the Top News Stories for 7th December 2019
December 07, 2019
പങ്കിടുക
 
Comments

Top News Stories is your daily dose of positive news. Take a look and share news about all latest developments about the government, the Prime Minister and find out how it impacts you!