ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും വളരെയധികം മെച്ചപ്പെടുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
എയിംസ് ദിയോഘറിൽ ആരോഗ്യ സംരക്ഷണ മേഖലയിലെ വിപ്ലവം പ്രധാനമന്ത്രി ആരംഭിച്ചതിനെക്കുറിച്ച് ജാർഖണ്ഡിലെ ഗോഡ്ഡ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംപി ഡോ. നിഷികാന്ത് ദുബെയുടെ ട്വീറ്റ് ത്രെഡിന് മറുപടിയായി, ശ്രീ മോദി ട്വീറ്റ് ചെയ്തു :
“ഇന്നത്തെ വെബിനാറിൽ ഞാൻ ആരോഗ്യമേഖലയിലെ പുരോഗതിയെക്കുറിച്ച് സംസാരിച്ചു. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട് എന്നത് തൃപ്തികരമാണ്, ഇതും അതിന്റെ ഉദാഹരണമാണ്."
आज के वेबिनार में मैंने स्वास्थ्य क्षेत्र की प्रगति के बारे में बात की थी। यह देखना संतोषप्रद है कि देश के दूरदराज के इलाकों में भी हेल्थ इंफ्रास्ट्रक्चर में काफी सुधार आया है और यह भी उसी का एक उदाहरण है। https://t.co/9JuVBEwJof
— Narendra Modi (@narendramodi) March 6, 2023


