സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികദിനത്തിൽ ഇന്ത്യ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയുടെ ഏകീകരണത്തിന് പിന്നിലെ പ്രേരകശക്തി സർദാർ പട്ടേലായിരുന്നുവെന്നും രാഷ്ട്ര രൂപീകരണത്തിൻ്റെ ആദ്യ വർഷങ്ങളിൽ രാജ്യത്തിൻ്റെ വിധി നിർണ്ണയിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചുവെന്നും സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ദേശീയോദ്ഗ്രഥനം, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള സർദാർ പട്ടേലിൻ്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏകീകൃതവും ശക്തവും സ്വാശ്രയവുമായ ഇന്ത്യയെക്കുറിച്ചുള്ള സർദാർ പട്ടേലിന്റെ ദർശനം ഉയർത്തിപ്പിടിക്കാനുള്ള രാജ്യത്തിൻ്റെ കൂട്ടായ ദൃഢനിശ്ചയം പ്രധാനമന്ത്രി വീണ്ടും ഉറപ്പിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
“സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികദിനത്തിൽ ഇന്ത്യ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. ഇന്ത്യയുടെ ഏകീകരണത്തിനുള്ള പ്രേരകശക്തി അദ്ദേഹമായിരുന്നു, അതുവഴി നമ്മുടെ രാഷ്ട്ര രൂപീകരണത്തിൻ്റെ ആദ്യ വർഷങ്ങളിൽ അതിൻ്റെ വിധി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ദേശീയോദ്ഗ്രഥനം, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ഏകീകൃതവും ശക്തവും സ്വാശ്രയവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ദർശനം ഉയർത്തിപ്പിടിക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു.”
India pays homage to Sardar Vallabhbhai Patel on his 150th Jayanti. He was the driving force behind India’s integration, thus shaping our nation’s destiny in its formative years. His unwavering commitment to national integrity, good governance and public service continues to… pic.twitter.com/7quK4qiHdN
— Narendra Modi (@narendramodi) October 31, 2025


