പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 28 ന് ശനിയാഴ്ച, ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം രാജ്യത്തിന് സമര്‍പ്പിക്കും. സ്മാരകത്തില്‍ സജ്ജമാക്കിയ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സമുച്ചയം നവീകരിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച വികസന മുന്നൊരുക്കങ്ങളെക്കുറിച്ചും ഈയവസരത്തില്‍ പ്രതിപാദിക്കും.














