ഇന്ത്യ 74-ാം റിപ്പബ്ലിക് ദിനം വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരവും, സായുധ സേനയുടെ പ്രാഗത്ഭ്യവും ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ പ്രദർശിപ്പിച്ചു. പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ വർഷത്തെ മുഖ്യാതിഥിയായിരുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






















