സൺ മൈക്രോസിസ്റ്റം സ്ഥാപകൻ ശ്രീ വിനോദ് ഖോസ്‌ലയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി.
നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രിയും ശ്രീ ഖോസ്‌ലയും കൂടിക്കാഴ്ചയ്ക്കിടെ ചർച്ച ചെയ്തു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“ഇന്ന് വിനോദ് ഖോസ്‌ലയുമായി ആശയവിനിമയം നടത്തിയത് വളരെ സന്തോഷകരമായിരുന്നു. എ.ഐയുമായും ഇന്ത്യയുടെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുമായും ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു.
@vkhosla”
It was wonderful interacting with Mr. Vinod Khosla earlier today. We discussed aspects relating to AI and India’s vibrant StartUp ecosystem.@vkhosla pic.twitter.com/1ulHnLXmLE
— Narendra Modi (@narendramodi) February 18, 2026


