രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കും കർഷകരുടെ ക്ഷേമത്തിനുമായി പിഎം ധൻ ധാന്യ കൃഷി യോജന, ദൽഹൻ ആത്മനിർഭരത ദൗത്യം എന്നീ രണ്ട് പുതിയ പദ്ധതികൾക്കു തുടക്കംകുറിച്ചു: പ്രധാനമന്ത്രി
കർഷകരുടെ താൽപ്പര്യാർത്ഥം വിത്തുകൾമുതൽ വിപണിവരെയുള്ള പരിഷ്കാരങ്ങൾ ഞങ്ങൾ നടപ്പാക്കി: പ്രധാനമന്ത്രി
പിഎം ധൻ ധാന്യ പദ്ധതിക്കായി 100 ജില്ലകൾ തെരഞ്ഞെടുത്തത് മൂന്നു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി: പ്രധാനമന്ത്രി
ദൽഹൻ ആത്മനിർഭരത ദൗത്യം പയർവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ദൗത്യം മാത്രമല്ല; നമ്മുടെ ഭാവിതലമുറകളെ ശാക്തീകരിക്കുന്നതിനുള്ള യജ്ഞം കൂടിയാണ്: പ്രധാനമന്ത്രി
കഴിഞ്ഞ 11 വർഷമായി, കർഷകരെ ശാക്തീകരിക്കുന്നതിനും കൃഷിയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുമാണ് ഗവണ്മെന്റ് പതിവായി ശ്രമിക്കുന്നത്: പ്രധാനമന്ത്രി
മൃഗസംരക്ഷണം, മത്സ്യകൃഷി, തേനീച്ച വളർത്തൽ എന്നിവ ചെറുകിട കർഷകരെയും ഭൂരഹിത കുടുംബങ്ങളെയും ശാക്തീകരിച്ചു: പ്രധാനമന്ത്രി
ഇന്ന്, ഗ്രാമങ്ങളിൽ, നമോ ഡ്രോൺ ദീദികൾ വളങ്ങളും കീടനാശിനികളും തളിക്കുന്നതിനുള്ള ആധുനിക രീതികൾക്ക് നേതൃത്വം നൽകുന്നു: പ്രധാനമന്ത്രി
ഒരു വശത്ത്, നാം സ്വയംപര്യാപ്തരാകുകയും മറുവശത്ത് ആഗോള വിപണിക്കായി ഉൽപ്പാദനം നടത്തുകയും വേണം: പ്രധാനമന്ത്രി

വേദിയിൽ സന്നിഹിതരായ കേന്ദ്രമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ ജി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിപാടിയിൽ പങ്കെടുക്കുന്ന രാജീവ് രഞ്ജൻ സിംഗ് ജി, ഭാഗീരഥ് ചൗധരി ജി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യമെമ്പാടുമുള്ള എന്റെ കർഷക സഹോദരീസഹോദരന്മാരേ...

ഇന്ന് ഒക്ടോബർ 11, ചരിത്രപ്രധാനമായ ഒരു ദിവസമാണ്. പുതുചരിത്രം സൃഷ്ടിച്ചവരും ഭാരതമാതാവിന്റെ വിശിഷ്ട രത്നങ്ങളുമായ രണ്ടുപേരുടെ ജന്മദിനമാണ് ഇന്ന് - ഭാരതരത്ന ശ്രീ ജയപ്രകാശ് നാരായൺ ജിയുടെയും ഭാരതരത്ന ശ്രീ നാനാ ജി ദേശ്മുഖിന്റെയും. ഗ്രാമീണ ഇന്ത്യയുടെ ശബ്ദവും ജനാധിപത്യ വിപ്ലവത്തിന്റെ നേതാക്കളും കർഷകരുടെയും ദരിദ്രരുടെയും ക്ഷേമത്തിനായി സമർപ്പിതരുമായിരുന്നു ഈ രണ്ട് ശ്രേഷ്ഠ പുത്രന്മാരും. ഇന്ന്, ഈ ചരിത്ര ദിനത്തിൽ, രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും കർഷകരുടെ ക്ഷേമത്തിനുമായി രണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നു. ആദ്യത്തേത് പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയും രണ്ടാമത്തേത് ദൽഹൻ ആത്മനിർഭരത ദൗത്യവും (പയർവർഗങ്ങൾക്കായുള്ള ആത്മനിർഭരത ദൗത്യം). ഈ രണ്ട് പദ്ധതികളും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കർഷകരുടെ തലവര മാറ്റും. ഈ പദ്ധതികൾക്കായി ഇന്ത്യാ ഗവൺമെന്റ് 35,000 കോടിയിലധികം രൂപ ചെലവഴിക്കും. പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയ്ക്കും ദൽഹൻ ആത്മനിർഭരത ദൗത്യത്തിനും എന്റെ എല്ലാ കർഷക സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

 

സുഹൃത്തുക്കളേ,

കൃഷിയും കൃഷിപ്പണിയും നമ്മുടെ വികസന യാത്രയിൽ എപ്പോഴും ഒരു പ്രധാന പങ്കു വഹിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് കൃഷിക്ക് ​ഗവൺമെന്റ് പിന്തുണ നിർണായകമാണ്. പക്ഷേ നിർഭാഗ്യവശാൽ, മുൻ ​ഗവൺമെന്റുകൾ കൃഷിയെ അവ​ഗണിച്ചു. ​കൃഷിയെക്കുറിച്ചുള്ള യാതൊരു കാഴ്ചപ്പാടോ ചിന്തയോ ഗവൺമെന്റിന് ഉണ്ടായിരുന്നില്ല. കൃഷിയുമായി ബന്ധപ്പെട്ട വിവിധ ​ഗവൺമെന്റ് വകുപ്പുകൾ അവരുടേതായ രീതിയിൽ പ്രവർത്തിച്ചു, ഇത് ഇന്ത്യൻ കാർഷിക രം​ഗത്തെ നിരന്തരം ദുർബലപ്പെടുത്തുന്നതിലേക്ക് നയിച്ചു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ദ്രുതഗതിയിലുള്ള വികസനം കൈവരിക്കുന്നതിന്, കാർഷിക രം​ഗത്ത് പരിഷ്കാരങ്ങൾ അനിവാര്യമായിരുന്നു. 2014 ന് ശേഷം ഞങ്ങൾ ഇതിന് തുടക്കമിട്ടു, കൃഷിയോടുള്ള മുൻ ഗവൺമെന്റുകളുടെ അ​വ​ഗണനാ മനോഭാവം ഞങ്ങൾ തിരുത്തി. വിത്തുകൾ മുതൽ വിപണികൾ വരെ എല്ലാ കർഷകരുടെയും പ്രയോജനത്തിനായി എണ്ണമറ്റ പരിഷ്കാരങ്ങളും മെച്ചപ്പെടുത്തലുകളും ഞങ്ങൾ നടപ്പിലാക്കി. അതിന്റെ ഫലങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, ഇന്ത്യയുടെ കാർഷിക കയറ്റുമതി ഏകദേശം ഇരട്ടിയായി. ധാന്യ ഉൽപാദനം മുമ്പത്തേതിനേക്കാൾ ഏകദേശം 900 ലക്ഷം മെട്രിക് ടൺ വർദ്ധിച്ചു, പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം 640 ലക്ഷം മെട്രിക് ടണ്ണിലധികം വർദ്ധിച്ചു. ഇന്ന് നമ്മൾ പാലുൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യ ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. 2014 നെ അപേക്ഷിച്ച് ഇന്ത്യയിലെ തേൻ ഉൽപ്പാദനവും ഇരട്ടിയായി, കഴിഞ്ഞ 11 വർഷത്തിനുള്ളിൽ മുട്ട ഉൽപ്പാദനവും ഇരട്ടിയായി. ഈ കാലയളവിൽ, രാജ്യത്ത് ആറ് പ്രധാന വളം ഫാക്ടറികൾ നിർമ്മിച്ചു. കർഷകർക്ക് 25 കോടിയിലധികം മണ്ണ് ആരോഗ്യ കാർഡുകൾ ലഭിച്ചു, സൂക്ഷ്മ ജലസേചന സൗകര്യങ്ങൾ 100 ലക്ഷം ഹെക്ടറിലെത്തി, പ്രധാൻമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് ഏകദേശം രണ്ട് ലക്ഷം കോടി രൂപ ലഭിച്ചു - ഇതൊരു ചെറിയ കണക്കല്ല, കർഷകർക്ക് ക്ലെയിമുകളുടെ രൂപത്തിലാണ് രണ്ട് ലക്ഷം കോടി രൂപ ലഭിച്ചത്. കഴിഞ്ഞ 11 വർഷത്തിനിടെ, 10,000-ത്തിലധികം കർഷക ഉൽപ്പാദക സംഘടനകൾ - എഫ്‌പി‌ഒകളും രൂപീകരിച്ചിട്ടുണ്ട്. നിരവധി കർഷകരുമായി സംസാരിക്കുകയായിരുന്നു ഞാൻ, അതിനാലാണ് ഇവിടെ എത്താൻ വൈകിയത്. ഒരുപാട് കർഷകരുമായും മത്സ്യത്തൊഴിലാളികളുമായുമെല്ലാം ഞാൻ സംസാരിച്ചു. കാർഷിക മേഖലയിലെ സ്ത്രീകളുടെ അനുഭവങ്ങൾ കേൾക്കാൻ എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ 11 വർഷത്തിനിടയിൽ രാജ്യത്തെ കർഷകർ അനുഭവിച്ച അത്തരം നിരവധി നേട്ടങ്ങളുണ്ട്.

പക്ഷേ സുഹൃത്തുക്കളേ,

ഇന്ന് രാജ്യത്തിന്റെ മനോഭാവം വളരെ മാറിയിരിക്കുന്നു, കുറച്ച് നേട്ടങ്ങളിൽ മാത്രം നമുക്ക് തൃപ്തിപ്പെടാൻ കഴിയില്ല. വികസനം വേണമെങ്കിൽ, എല്ലാ മേഖലകളിലും നാം മെച്ചപ്പെട്ടുകൊണ്ടേയിരിക്കണം. പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജന ഈ ചിന്തയുടെ ഫലമാണ്. അഭിലാഷ ജില്ലാ പദ്ധതി (ആസ്പിറേഷണൽ ഡിസ്ട്രിക്ട്സ് സ്കീം)യുടെ വിജയമാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രചോദനം. മുൻകാല ​ഗവൺമെന്റുകൾ രാജ്യത്തെ നൂറിലധികം ജില്ലകളെ പിന്നോക്കമായി പ്രഖ്യാപിച്ചതിന് ശേഷം അവയെ പിന്നെ ‌തിരിഞ്ഞുനോക്കിയിരുന്നില്ല. ആ ജില്ലകളിൽ ഞങ്ങൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു, അവയെ അഭിലാഷ ജില്ലകളായി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മാറ്റത്തിനുള്ള ഞങ്ങളുടെ മന്ത്രം - സംയോജനം, സഹകരണം, മത്സരം എന്നിവയായിരുന്നു. ആദ്യം എല്ലാ ​ഗവൺമെന്റ് വകുപ്പുകളുമായും വിവിധ പദ്ധതികളുമായും ജില്ലയിലെ ഓരോ പൗരനെയും ബന്ധിപ്പിക്കുക, തുടർന്ന് എല്ലാവരും പരിശ്രമ മനോഭാവത്തോടെ പ്രവർത്തിക്കുക, തുടർന്ന് മറ്റ് ജില്ലകളുമായി ആരോഗ്യകരമായ മത്സരത്തിൽ ഏർപ്പെടുക എന്നതാണ് ഇതിനർത്ഥം. ഈ സമീപനത്തിന്റെ പ്രയോജനങ്ങൾ ഇന്ന് ദൃശ്യമാണ്.

 

സുഹൃത്തുക്കളേ,

ഇപ്പോൾ നമ്മൾ അഭിലാഷ ജില്ലകളെന്ന് വിളിക്കുന്ന ഈ 100-ലധികം പിന്നോക്ക ജില്ലകളെ നമ്മൾ പിന്നാക്ക ജില്ലകളെന്ന് വിളിക്കുന്നില്ല. ഇവിടങ്ങളിൽ സ്വാതന്ത്ര്യത്തിനുശേഷം ഒരു റോഡ് പോലുമില്ലാത്ത 20 ശതമാനം ജനവാസ കേന്ദ്രങ്ങളുണ്ടായിരുന്നു. ഇന്ന്, അഭിലാഷ ജില്ലാ പദ്ധതി കാരണം, അത്തരം മിക്ക ജനവാസ കേന്ദ്രങ്ങളും റോഡുകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. അക്കാലത്ത്, പിന്നോക്ക ജില്ലകൾ എന്ന് വിളിക്കപ്പെടുന്നവയിൽ, വാക്സിനേഷൻ പരിധിക്ക് പുറത്തുള്ള 17 ശതമാനം കുട്ടികളുണ്ടായിരുന്നു. ഇന്ന്, അഭിലാഷ ജില്ലാ പദ്ധതി കാരണം, അത്തരം കുട്ടികളിൽ ഭൂരിഭാഗവും വാക്സിനേഷന്റെ പ്രയോജനം നേടുന്നു. ആ പിന്നോക്ക ജില്ലകളിൽ, വൈദ്യുതി ഇല്ലാത്ത 15 ശതമാനത്തിലധികം സ്കൂളുകൾ ഉണ്ടായിരുന്നു. ഇന്ന്, അഭിലാഷ ജില്ലാ പദ്ധതി കാരണം, അത്തരം എല്ലാ സ്കൂളുകളിലും വൈദ്യുതി കണക്ഷൻ നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

പാർശ്വവത്കൃതർക്ക് മുൻഗണന ലഭിക്കുമ്പോൾ, പിന്നോക്കക്കാർക്ക് മുൻഗണന ലഭിക്കുമ്പോൾ, അതിന്റെ ഫലങ്ങളും വളരെ മികച്ചതാണ്. ഇന്ന്, അഭിലാഷ ജില്ലകളിൽ മാതൃമരണ നിരക്ക് കുറഞ്ഞു, കുട്ടികളുടെ ആരോഗ്യം മെച്ചപ്പെട്ടു, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടു. ഈ ജില്ലകൾ ഇപ്പോൾ മറ്റ് ജില്ലകളേക്കാൾ നിരവധി മാനദണ്ഡങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

സുഹൃത്തുക്കളേ,

ഇപ്പോൾ, ഈ മാതൃകയിൽ, കാർഷിക മേഖലയിൽ പിന്നോക്കം നിൽക്കുന്നതും മറ്റ് കാര്യങ്ങളിൽ മുന്നിലുള്ളതുമായ രാജ്യത്തെ 100 ജില്ലകളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയുടെ പ്രചോദനം അഭിലാഷ ജില്ലകളുടെ അതേ മാതൃകയാണ്. ഈ പദ്ധതിക്കായി 100 ജില്ലകളെ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തിട്ടുണ്ട്. മൂന്ന് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ ജില്ലകളെ തിരഞ്ഞെടുത്തത്: ഒന്ന്, ഒരു കൃഷിയിടത്തിൽ നിന്നും എത്ര വിളവ് ലഭിക്കുന്നു, രണ്ടാമത്തേത് ഒരു കൃഷിയിടത്തിൽ എത്ര തവണ കൃഷി ചെയ്യുന്നു, മൂന്നാമതായി, കർഷകർക്ക് വായ്പയോ നിക്ഷേപമോ ഉണ്ടെങ്കിൽ എത്ര അളവിൽ.

സുഹൃത്തുക്കളേ,

36 എന്ന സംഖ്യയെക്കുറിച്ചുള്ള ചർച്ചകൾ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. അവയ്ക്കിടയിൽ ആകെ 36 എണ്ണം ഉണ്ടെന്ന് നമ്മൾ ആവർത്തിച്ച് പറയുന്നു. എന്നാൽ നമ്മൾ എല്ലാത്തിനെയും വെല്ലുവിളിക്കുന്നു, നമ്മൾ നേരെ വിപരീതമാണ് ചെയ്യുന്നത്. ഈ പദ്ധതിയിൽ ഗവൺമെന്റിന്റെ 36 പദ്ധതികൾ ഞങ്ങൾ സംയോജിപ്പിക്കുന്നു. ഉദാഹരണത്തിന്, നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ്, ജലസേചനത്തിനായുള്ള പെർ ഡ്രോപ്പ് മോർ ക്രോപ്പ് ക്യാമ്പയ്‌ൻ, എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഓയിൽ സീഡ്‌സ് മിഷൻ എന്നിവ പോലെയുള്ള നിരവധി പദ്ധതികൾ ഒരുമിച്ച് കൊണ്ടുവരുന്നു. പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജന നമ്മുടെ കന്നുകാലികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുളമ്പുരോഗം പോലുള്ള രോഗങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി 125 കോടിയിലധികം വാക്സിനുകൾ സൗജന്യമായി നൽകിയിട്ടുണ്ട്. ഇതുമൂലം, മൃഗങ്ങൾ ആരോഗ്യം കൈവരിച്ചു, കർഷകരുടെ ആശങ്കകളും കുറഞ്ഞു. പ്രധാൻമന്ത്രി ധൻ-ധന്യ കൃഷി യോജന പ്രകാരം, മൃഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ക്യാമ്പയ്നുകൾ പ്രാദേശിക തലത്തിലും ആരംഭിക്കും.

 

സുഹൃത്തുക്കളേ,

അഭിലാഷ ജില്ലാ പദ്ധതി പോലെ, പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയും കർഷകർ, തദ്ദേശ സ്വയംഭരണ ജീവനക്കാർ, ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) അല്ലെങ്കിൽ കളക്ടർ എന്നിവർക്ക് മേൽ വലിയ ഉത്തരവാദിത്തം ചുമത്തുന്നു. ഓരോ ജില്ലയുടെയും ആവശ്യങ്ങൾക്കനുസരിച്ച് ആസൂത്രണം ചെയ്യാൻ കഴിയുന്ന തരത്തിലാണ് പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയുടെ രൂപകൽപ്പന. അതിനാൽ, കർഷകരോടും ബന്ധപ്പെട്ട ജില്ലാ മേധാവികളോടും ഞാൻ അഭ്യർത്ഥിക്കുന്നത്, അവിടത്തെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഒരു കർമ്മ പദ്ധതികൾ ജില്ലാ തലത്തിൽ തയ്യാറാക്കണം. ഏതൊക്കെ വിളകൾ വളർത്തണം, ഏതൊക്കെ വിത്തിനങ്ങൾ ഉപയോഗിക്കണം, ഏതൊക്കെ വളങ്ങൾ ഏത് ആവശ്യത്തിന് അനുയോജ്യമാകും എന്നിവ നിർണ്ണയിക്കാൻ ഓരോ ജില്ലയും ഒരുമിച്ച് പ്രവർത്തിക്കണം. ഇത് ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും പുതിയ രീതിയിൽ നടപ്പിലാക്കുകയും വേണം. ഓരോ പ്രദേശത്തിനും, ഓരോ കൃഷിയിടത്തിനും വേണ്ടി നിങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, വെള്ളം സമൃദ്ധമാണെങ്കിൽ, അവിടെ ഒരു പ്രത്യേക വിള അനുയോജ്യമാകും, എവിടെയെങ്കിലും ജലക്ഷാമമുണ്ടെങ്കിൽ, അത്തരം വിളകൾ അവിടെ വളർത്തേണ്ടിവരും. കൃഷി സാധ്യമല്ലാത്തിടത്ത്, മൃഗസംരക്ഷണവും മത്സ്യബന്ധനവും പ്രോത്സാഹിപ്പിക്കണം. ചില പ്രദേശങ്ങളിൽ, തേനീച്ച വളർത്തൽ ഒരു മികച്ച ഓപ്ഷനായിരിക്കും. തീരദേശ പ്രദേശങ്ങളിൽ കടൽപ്പായൽ കൃഷി ഒരു മികച്ച ഓപ്ഷനാണ്. പ്രാദേശിക തലത്തിൽ ഇത് നടപ്പിലാക്കുന്നതിലൂടെ മാത്രമേ പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയുടെ വിജയം സാധ്യമാകൂ. അതിനാൽ, നമ്മുടെ യുവ ഉദ്യോഗസ്ഥരുടെ മേൽ വളരെയധികം ഉത്തരവാദിത്തമുണ്ടാകും. അവർക്ക് ഒരു മാറ്റം വരുത്താനുള്ള അവസരമുണ്ട്. കർഷകർക്കൊപ്പം യുവസുഹൃത്തുക്കളും രാജ്യത്തെ നൂറ് ജില്ലകളിലെ കാർഷിക ഭൂപ്രകൃതി തന്നെ മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ഗ്രാമത്തിൽ കാർഷിക ഭൂപ്രകൃതി മാറുന്ന മുറയ്ക്ക്, മുഴുവൻ ഗ്രാമത്തിന്റെയും സമ്പദ്‌വ്യവസ്ഥ തന്നെ മാറുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

സുഹൃത്തുക്കളേ,

പയർവർഗങ്ങൾക്കായുള്ള ആത്മനിർഭരത ദൗത്യവും ഇന്ന് ആരംഭിക്കുകയാണ്. പയർവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള എന്ന ദൗത്യം മാത്രമല്ല, നമ്മുടെ ഭാവി തലമുറകളെ ശാക്തീകരിക്കുന്നതിനുള്ള എന്ന ദൗത്യം കൂടിയാണിത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, കഴിഞ്ഞ വർഷങ്ങളിൽ, ഇന്ത്യൻ കർഷകർ റെക്കോർഡ് ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്, അത് ഗോതമ്പായാലും നെല്ലായാലും. ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദകരിൽ ഒന്നാണ്. എന്നാൽ സുഹൃത്തുക്കളേ, ​ഗോതമ്പ് പൊടിയും അരിയും എന്നതിനപ്പുറം നമ്മൾ ചിന്തിക്കണം, നമ്മുടെ വീടുകളിൽ പോലും നമ്മൾ ഗോതമ്പ് പൊടിയും അരിയും കഴിച്ച് ജീവിക്കുന്നില്ല, നമുക്ക് മറ്റ് കാര്യങ്ങളും ആവശ്യമാണ്. ഗോതമ്പ് പൊടിയും അരിയും വിശപ്പ് ശമിപ്പിക്കാൻ കഴിയുമെങ്കിലും, മതിയായ പോഷകാഹാരത്തിന് നമുക്ക് കൂടുതൽ ആവശ്യമാണ്. അതിനായി നമ്മൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇന്ന് ഇന്ത്യയുടെ പോഷകാഹാരത്തിന്, പ്രത്യേകിച്ച് സസ്യാഹാരികൾക്ക് പ്രോട്ടീൻ നിർണായകമാണ്. നമുക്ക് ആവശ്യമുള്ള മറ്റ് കാര്യങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. നമ്മുടെ കുട്ടികൾക്ക്, നമ്മുടെ ഭാവി തലമുറയ്ക്ക്, അവരുടെ ശാരീരിക, മാനസിക വികാസത്തിന് പ്രോട്ടീൻ പ്രധാനമാണ്. നമ്മുടെ രാജ്യത്തെ ഒരു വലിയ സമൂഹമായ സസ്യാഹാരികൾക്ക്, പയർവർഗ്ഗങ്ങളാണ് പ്രോട്ടീന്റെ ഏറ്റവും വലിയ ഉറവിടം. പയർവർഗ്ഗങ്ങളാണ് അതിനുള്ള മാർഗം. എന്നാൽ വെല്ലുവിളി എന്തെന്നാൽ, ഇന്ത്യ ഒരു കാർഷിക രാജ്യമാണെങ്കിലും, നിർഭാഗ്യവശാൽ, ഇന്നും ഇന്ത്യക്ക് ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. ഇന്ന്, രാജ്യം വലിയ അളവിൽ പയർവർഗ്ഗങ്ങൾ ഇറക്കുമതി ചെയ്യുന്നു, മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. അതിനാൽ, പയർവർഗങ്ങൾക്കായുള്ള ആത്മനിർഭരത ദൗത്യം വളരെ പ്രധാനമാണ്.

 

സുഹൃത്തുക്കളേ,

11,000 കോടിയിലധികം രൂപയുടെ, പയർവർഗങ്ങൾക്കായുള്ള ആത്മനിർഭരത ദൗത്യം ഇതിൽ കർഷകരെ വളരെയധികം സഹായിക്കും. പയർവർഗ്ഗങ്ങളുടെ കൃഷി 35 ലക്ഷം ഹെക്ടറായി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഈ ദൗത്യത്തിന് കീഴിൽ, തുവര, ഉഴുന്ന്, മസൂർ പരിപ്പ് എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും പയർവർഗ്ഗങ്ങൾ സംഭരണത്തിന് ശരിയായ ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യും. ഇത് രാജ്യത്തെ രണ്ട് കോടി പയർവർഗ്ഗ കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. കുറച്ചു കാലം മുമ്പ്, ഞാൻ ചില പയർവർഗ്ഗ കർഷകരുമായി സംസാരിച്ചു. അവരിൽ ആത്മവിശ്വാസവും ഉത്സാഹവും നിറഞ്ഞുനിന്നിരുന്നു, അവരുടെ അനുഭവങ്ങൾ പൂർണ്ണമായും ഫലപ്രാപ്തിയിലെത്തി. ഇത്രയും വലിയ വിജയം എങ്ങനെ നേടിയെന്ന് കാണാൻ ഇപ്പോൾ പല കർഷകരും വരുന്നുണ്ടെന്ന് അവർ പറഞ്ഞു. രാജ്യത്തെ പയർവർഗ്ഗങ്ങളിൽ സ്വയംപര്യാപ്തമാക്കുന്നതിനെക്കുറിച്ച് അവർ ശക്തമായും ആത്മവിശ്വാസത്തോടും കൂടി സംസാരിക്കുന്നത് ഞാൻ കണ്ടു.

സുഹൃത്തുക്കളേ,

ചെങ്കോട്ടയിൽ വെച്ച്, വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. ഈ നാല് തൂണുകളിൽ, നമ്മുടെ ഏറ്റവും വലിയ ഭക്ഷ്യ ദാതാക്കളായ നിങ്ങൾ ശക്തമായ ഒരു തൂണാണ്. കഴിഞ്ഞ 11 വർഷമായി, കർഷകരെ ശാക്തീകരിക്കാനും കൃഷിയിൽ കൂടുതൽ നിക്ഷേപം ഉറപ്പാക്കാനും ​ഗവൺമെന്റ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാർഷിക ബജറ്റിലും ഞങ്ങളുടെ ഈ മുൻഗണന ദൃശ്യമാണ്. കഴിഞ്ഞ 11 വർഷത്തിനിടെ കാർഷിക ബജറ്റ് ഏകദേശം ആറ് മടങ്ങ് വർദ്ധിച്ചു. ഈ വർദ്ധിപ്പിച്ച ബജറ്റിൽ നിന്ന് നമ്മുടെ ചെറുകിട കർഷകർക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചു. ഞാൻ നിങ്ങളോട് ഒരു ഉദാഹരണം പറയട്ടെ, ഇന്ത്യ കർഷകർക്ക് വളം സബ്‌സിഡികൾ നൽകുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. കോൺഗ്രസ് ​ഗവൺമെന്റ് 10 വർഷത്തിനുള്ളിൽ വളങ്ങൾക്ക് 5 ലക്ഷം കോടി രൂപ സബ്‌സിഡി നൽകിയിരുന്നു. ഞാൻ അധികാരത്തിൽ വരുന്നതിന് മുമ്പുള്ള 10 വർഷത്തിൽ 5 ലക്ഷം കോടി രൂപ. ബിജെപി-എൻ‌ഡി‌എ ഗവൺമെന്റ് എന്ന നമ്മുടെ ഗവൺമെന്റ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വളങ്ങൾക്ക് 13 ലക്ഷം കോടി രൂപയിലധികം സബ്‌സിഡി നൽകി.

സുഹൃത്തുക്കളേ,

കോൺഗ്രസ് ഗവൺമെന്റ് ഒരു വർഷം കൃഷിക്കായി ചെലവഴിച്ചിരുന്ന അതേ തുക, ബിജെപി-എൻ‌ഡി‌എ ഗവൺമെന്റ് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ രൂപത്തിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒറ്റയടിക്ക് നിക്ഷേപിച്ചു. ഇതുവരെ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ കീഴിൽ 3,75,000 കോടി രൂപ നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്.

 

സുഹൃത്തുക്കളേ,

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്, പരമ്പരാഗത കൃഷിക്ക് പുറമെയുള്ള മാർ​ഗങ്ങൾ നമ്മുടെ ഗവൺമെന്റ് അവർക്ക് നൽകുന്നു. അതിനാൽ, അധിക വരുമാനത്തിനായി മൃഗസംരക്ഷണം, മത്സ്യകൃഷി, തേനീച്ച വളർത്തൽ എന്നിവയ്ക്കും ഊന്നൽ നൽകുന്നു. ഇത് ചെറുകിട കർഷകരെയും ഭൂരഹിത കുടുംബങ്ങളെയും ശാക്തീകരിക്കുന്നു. രാജ്യത്തെ കർഷകർ നേട്ടങ്ങൾ കൊയ്യുന്നു. ഇപ്പോൾ, തേൻ ഉൽപാദന മേഖലയെ സംബന്ധിച്ചിടത്തോളം, 11 വർഷം മുമ്പുള്ളതിനേക്കാൾ ഇരട്ടി തേൻ ഇന്ന് ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ആറ്-ഏഴ് വർഷം മുമ്പ്, ഏകദേശം 450 കോടി രൂപ വിലമതിക്കുന്ന തേൻ നമ്മൾ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം, 1500 കോടിയിലധികം വിലമതിക്കുന്ന തേൻ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. ഈ മൂന്നിരട്ടി പണം നമ്മുടെ കർഷകർക്ക് ലഭിച്ചു.

സുഹൃത്തുക്കളേ,

ഇന്ന്, ഗ്രാമത്തിന്റെ അഭിവൃദ്ധിയിലും കൃഷിയുടെ ആധുനികവൽക്കരണത്തിലും നമ്മുടെ സഹോദരിമാരുടെ പങ്കാളിത്തം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഞാൻ രാജസ്ഥാനിൽ നിന്നുള്ള ഒരു സ്ത്രീയുമായി സംസാരിക്കുകയായിരുന്നു, അവർ സ്വയം സഹായ സംഘത്തിൽ ചേർന്നുപ്രവർത്തിക്കുന്നു. ഇന്ന് അവർക്ക് 90,000 അംഗങ്ങളുണ്ടെന്ന് അവർ എന്നോട് പറഞ്ഞു. 90,000..! അവർ എത്ര മികച്ച പ്രവർത്തനമാണ് ചെയ്തിട്ടുണ്ടാകുക. ഞാൻ ഒരു ഡോക്ടർ സഹോദരിയെ കണ്ടുമുട്ടി; അവർ വിദ്യാസമ്പന്നയായ ഒരു ഡോക്ടറാണ്. എന്നാൽ ഇപ്പോൾ അവർ മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. നോക്കൂ, വയലുകളിലെ കൃഷിപ്പണിയായാലും മൃഗസംരക്ഷണമായാലും, ഇന്ന് ഗ്രാമത്തിലെ പെൺമക്കൾക്ക് ധാരാളം അവസരങ്ങളുണ്ട്. രാജ്യത്തുടനീളം മൂന്ന് കോടി ലാഖ്പതി ദീദികളെ സൃഷ്ടിക്കാനുള്ള ക്യാമ്പയ്ൻ കൃഷിക്ക് വളരെയധികം സഹായം ചെയ്യുന്നു. ഇന്ന്, ഗ്രാമങ്ങളിൽ വളം, കീടനാശിനി തളിക്കൽ എന്നിവയുടെ ആധുനിക രീതികൾക്ക് നമോ ഡ്രോൺ ദീദികൾ തുടക്കമിടുന്നു. ഇതുമൂലം, നമോ ഡ്രോൺ ദീദികൾ ആയിരക്കണക്കിന് രൂപ സമ്പാദിക്കുന്നു. അതുപോലെ, കൃഷിച്ചെലവ് കുറയ്ക്കുന്നതിലും സഹോദരിമാരുടെ പങ്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കർഷകരെ ജൈവ കൃഷിയിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതിനായി, അവശ്യ പിന്തുണ നൽകുന്നതിനായി രാജ്യത്തുടനീളം 17,000-ത്തിലധികം ക്ലസ്റ്ററുകൾ സൃഷ്ടിച്ചിട്ടുണ്ട്. കർഷകർക്ക് ജൈവ കൃഷി സംബന്ധിച്ച് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ ഏകദേശം 70,000 കൃഷി സഖികൾ തയ്യാറാണ്.

 

സുഹൃത്തുക്കളേ,

കർഷകരുടെയും മൃഗസംരക്ഷകരുടെയും ചെലവ് കുറയ്ക്കുകയും അവർക്ക് കൂടുതൽ ലാഭം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ശ്രമം. ജിഎസ്ടിയിലെ പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് ശിവ്‍രാജ് ജി വളരെ ആവേശത്തോടെ സംസാരിക്കുകയായിരുന്നു, ഇത് ഗ്രാമവാസികൾക്കും കർഷകർക്കും മൃഗസംരക്ഷകർക്കും വളരെയധികം ഗുണം ചെയ്തു. ഇപ്പോൾ വിപണിയിൽ നിന്ന് വരുന്ന വാർത്തകൾ കാണിക്കുന്നത് ഈ ഉത്സവ സീസണിൽ കർഷകർ വൻതോതിൽ ട്രാക്ടറുകൾ വാങ്ങുന്നു എന്നാണ്. കാരണം ട്രാക്ടറുകൾക്ക് കൂടുതൽ വിലകുറഞ്ഞു. രാജ്യത്ത് കോൺഗ്രസ് ​ഗവൺമെന്റ് ഉണ്ടായിരുന്നപ്പോൾ, കർഷകർക്ക് എല്ലാം ചെലവേറിയതായിരുന്നു. ട്രാക്ടറുകളുടെ കാര്യം നോക്കൂ, കോൺഗ്രസ് ഗവൺമെന്റ് ഒരു ട്രാക്ടറിന് 70,000 രൂപ നികുതി ഈടാക്കിയിരുന്നു. പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾക്ക് ശേഷം, അതേ ട്രാക്ടറിന് ഏകദേശം 

 

40,000 രൂപ വിലകുറഞ്ഞു.

സുഹൃത്തുക്കളേ,

കർഷകർ ഉപയോഗിക്കുന്ന മറ്റ് യന്ത്രങ്ങളിലും ജിഎസ്ടി ഗണ്യമായി കുറച്ചു. ഉദാഹരണത്തിന്, നെൽകൃഷി യന്ത്രത്തിൽ 15,000 രൂപ ലാഭിക്കാം. അതുപോലെ, പവർ ടില്ലറുകളിൽ 10,000 രൂപയുടെ ലാഭം ഉറപ്പുനൽകിയിട്ടുണ്ട്, കൂടാതെ മെതി യന്ത്രങ്ങളിൽ 25,000 രൂപ വരെ ലാഭിക്കാനും കഴിയും. ഡ്രിപ്പ് ഇറിഗേഷൻ, സ്പ്രിംഗ്ലർ ഇറിഗേഷൻ അല്ലെങ്കിൽ വിളവെടുപ്പ് യന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ആകട്ടെ, എല്ലാത്തിനും ജിഎസ്ടി ഗണ്യമായി കുറച്ചു.

സുഹൃത്തുക്കളേ,

ജിഎസ്ടി കുറച്ചതിനാൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വളങ്ങളുടെയും കീടനാശിനികളുടെയും വില കുറഞ്ഞു. മൊത്തത്തിൽ, ഗ്രാമത്തിലെ ഒരു കുടുംബം അവരുടെ സമ്പാദ്യം ഇരട്ടിയാക്കി. ഒന്നാമതായി, നിത്യോപയോഗ സാധനങ്ങൾ വിലകുറഞ്ഞു, അതിനുപുറമെ, കാർഷിക ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.

 

എന്റെ പ്രിയപ്പെട്ട കർഷക സുഹൃത്തുക്കളേ,

സ്വാതന്ത്ര്യാനന്തരം, നിങ്ങൾ ഇന്ത്യയെ ഭക്ഷ്യോൽപ്പാദനത്തിൽ സ്വയംപര്യാപ്തമാക്കി. ഇപ്പോൾ, ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ട്. ഒരു വശത്ത്, നമ്മൾ സ്വയംപര്യാപ്തരായിരിക്കണം. മറുവശത്ത്, നമ്മൾ ആഗോള വിപണിക്കായി ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ, സുഹൃത്തുക്കളേ, നമ്മൾ ലോകത്തിന്റെ വാതിലുകളിൽ മുട്ടണം. ആ​ഗോള വിപണികളിൽ ആധിപത്യം പുലർത്തുന്ന വിളകളിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇറക്കുമതി കുറയ്ക്കണം, കയറ്റുമതി വർദ്ധിപ്പിക്കുന്നതിൽ പിന്നോട്ട് പോകരുത്. പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയും പയർവർഗങ്ങൾക്കായുള്ള ആത്മനിർഭരത ദൗത്യവും ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കും. ഈ സുപ്രധാന അവസരത്തിൽ, ഈ പദ്ധതികൾക്കായി എന്റെ കർഷക സഹോദരീസഹോദരന്മാർക്ക് ഞാൻ വീണ്ടും ആശംസകൾ നേരുന്നു. വരാനിരിക്കുന്ന ദീപാവലിക്ക് നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
 World Exclusive | Almost like a miracle: Putin praises India's economic rise since independence

Media Coverage

World Exclusive | Almost like a miracle: Putin praises India's economic rise since independence
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Press statement by the Prime Minister during the joint press statement with the President of Russia
December 05, 2025

Your Excellency, My Friend, राष्ट्रपति पुतिन,
दोनों देशों के delegates,
मीडिया के साथियों,
नमस्कार!
"दोबरी देन"!

आज भारत और रूस के तेईसवें शिखर सम्मेलन में राष्ट्रपति पुतिन का स्वागत करते हुए मुझे बहुत खुशी हो रही है। उनकी यात्रा ऐसे समय हो रही है जब हमारे द्विपक्षीय संबंध कई ऐतिहासिक milestones के दौर से गुजर रहे हैं। ठीक 25 वर्ष पहले राष्ट्रपति पुतिन ने हमारी Strategic Partnership की नींव रखी थी। 15 वर्ष पहले 2010 में हमारी साझेदारी को "Special and Privileged Strategic Partnership” का दर्जा मिला।

पिछले ढाई दशक से उन्होंने अपने नेतृत्व और दूरदृष्टि से इन संबंधों को निरंतर सींचा है। हर परिस्थिति में उनके नेतृत्व ने आपसी संबंधों को नई ऊंचाई दी है। भारत के प्रति इस गहरी मित्रता और अटूट प्रतिबद्धता के लिए मैं राष्ट्रपति पुतिन का, मेरे मित्र का, हृदय से आभार व्यक्त करता हूँ।

Friends,

पिछले आठ दशकों में विश्व में अनेक उतार चढ़ाव आए हैं। मानवता को अनेक चुनौतियों और संकटों से गुज़रना पड़ा है। और इन सबके बीच भी भारत–रूस मित्रता एक ध्रुव तारे की तरह बनी रही है।परस्पर सम्मान और गहरे विश्वास पर टिके ये संबंध समय की हर कसौटी पर हमेशा खरे उतरे हैं। आज हमने इस नींव को और मजबूत करने के लिए सहयोग के सभी पहलुओं पर चर्चा की। आर्थिक सहयोग को नई ऊँचाइयों पर ले जाना हमारी साझा प्राथमिकता है। इसे साकार करने के लिए आज हमने 2030 तक के लिए एक Economic Cooperation प्रोग्राम पर सहमति बनाई है। इससे हमारा व्यापार और निवेश diversified, balanced, और sustainable बनेगा, और सहयोग के क्षेत्रों में नए आयाम भी जुड़ेंगे।

आज राष्ट्रपति पुतिन और मुझे India–Russia Business Forum में शामिल होने का अवसर मिलेगा। मुझे पूरा विश्वास है कि ये मंच हमारे business संबंधों को नई ताकत देगा। इससे export, co-production और co-innovation के नए दरवाजे भी खुलेंगे।

दोनों पक्ष यूरेशियन इकॉनॉमिक यूनियन के साथ FTA के शीघ्र समापन के लिए प्रयास कर रहे हैं। कृषि और Fertilisers के क्षेत्र में हमारा करीबी सहयोग,food सिक्युरिटी और किसान कल्याण के लिए महत्वपूर्ण है। मुझे खुशी है कि इसे आगे बढ़ाते हुए अब दोनों पक्ष साथ मिलकर यूरिया उत्पादन के प्रयास कर रहे हैं।

Friends,

दोनों देशों के बीच connectivity बढ़ाना हमारी मुख्य प्राथमिकता है। हम INSTC, Northern Sea Route, चेन्नई - व्लादिवोस्टोक Corridors पर नई ऊर्जा के साथ आगे बढ़ेंगे। मुजे खुशी है कि अब हम भारत के seafarersकी polar waters में ट्रेनिंग के लिए सहयोग करेंगे। यह आर्कटिक में हमारे सहयोग को नई ताकत तो देगा ही, साथ ही इससे भारत के युवाओं के लिए रोजगार के नए अवसर बनेंगे।

उसी प्रकार से Shipbuilding में हमारा गहरा सहयोग Make in India को सशक्त बनाने का सामर्थ्य रखता है। यह हमारेwin-win सहयोग का एक और उत्तम उदाहरण है, जिससे jobs, skills और regional connectivity – सभी को बल मिलेगा।

ऊर्जा सुरक्षा भारत–रूस साझेदारी का मजबूत और महत्वपूर्ण स्तंभ रहा है। Civil Nuclear Energy के क्षेत्र में हमारा दशकों पुराना सहयोग, Clean Energy की हमारी साझा प्राथमिकताओं को सार्थक बनाने में महत्वपूर्ण रहा है। हम इस win-win सहयोग को जारी रखेंगे।

Critical Minerals में हमारा सहयोग पूरे विश्व में secure और diversified supply chains सुनिश्चित करने के लिए महत्वपूर्ण है। इससे clean energy, high-tech manufacturing और new age industries में हमारी साझेदारी को ठोस समर्थन मिलेगा।

Friends,

भारत और रूस के संबंधों में हमारे सांस्कृतिक सहयोग और people-to-people ties का विशेष महत्व रहा है। दशकों से दोनों देशों के लोगों में एक-दूसरे के प्रति स्नेह, सम्मान, और आत्मीयताका भाव रहा है। इन संबंधों को और मजबूत करने के लिए हमने कई नए कदम उठाए हैं।

हाल ही में रूस में भारत के दो नए Consulates खोले गए हैं। इससे दोनों देशों के नागरिकों के बीच संपर्क और सुगम होगा, और आपसी नज़दीकियाँ बढ़ेंगी। इस वर्ष अक्टूबर में लाखों श्रद्धालुओं को "काल्मिकिया” में International Buddhist Forum मे भगवान बुद्ध के पवित्र अवशेषों का आशीर्वाद मिला।

मुझे खुशी है कि शीघ्र ही हम रूसी नागरिकों के लिए निशुल्क 30 day e-tourist visa और 30-day Group Tourist Visa की शुरुआत करने जा रहे हैं।

Manpower Mobility हमारे लोगों को जोड़ने के साथ-साथ दोनों देशों के लिए नई ताकत और नए अवसर create करेगी। मुझे खुशी है इसे बढ़ावा देने के लिए आज दो समझौतेकिए गए हैं। हम मिलकर vocational education, skilling और training पर भी काम करेंगे। हम दोनों देशों के students, scholars और खिलाड़ियों का आदान-प्रदान भी बढ़ाएंगे।

Friends,

आज हमने क्षेत्रीय और वैश्विक मुद्दों पर भी चर्चा की। यूक्रेन के संबंध में भारत ने शुरुआत से शांति का पक्ष रखा है। हम इस विषय के शांतिपूर्ण और स्थाई समाधान के लिए किए जा रहे सभी प्रयासों का स्वागत करते हैं। भारत सदैव अपना योगदान देने के लिए तैयार रहा है और आगे भी रहेगा।

आतंकवाद के विरुद्ध लड़ाई में भारत और रूस ने लंबे समय से कंधे से कंधा मिलाकर सहयोग किया है। पहलगाम में हुआ आतंकी हमला हो या क्रोकस City Hall पर किया गया कायरतापूर्ण आघात — इन सभी घटनाओं की जड़ एक ही है। भारत का अटल विश्वास है कि आतंकवाद मानवता के मूल्यों पर सीधा प्रहार है और इसके विरुद्ध वैश्विक एकता ही हमारी सबसे बड़ी ताक़त है।

भारत और रूस के बीच UN, G20, BRICS, SCO तथा अन्य मंचों पर करीबी सहयोग रहा है। करीबी तालमेल के साथ आगे बढ़ते हुए, हम इन सभी मंचों पर अपना संवाद और सहयोग जारी रखेंगे।

Excellency,

मुझे पूरा विश्वास है कि आने वाले समय में हमारी मित्रता हमें global challenges का सामना करने की शक्ति देगी — और यही भरोसा हमारे साझा भविष्य को और समृद्ध करेगा।

मैं एक बार फिर आपको और आपके पूरे delegation को भारत यात्रा के लिए बहुत बहुत धन्यवाद देता हूँ।