Dr. Werner Hoyer, President, European Investment Bank meets Prime Minister Modi
European Investment Bank appreciates India’s strong and proactive measures in the field of climate change

യൂറോപ്യന്‍ നിക്ഷേപക ബാങ്ക് പ്രസിഡന്റ് ഡോ. വെര്‍നര്‍ ഹോയെര്‍, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തോടൊപ്പം ബാങ്കിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഒരു വര്‍ഷം മുന്‍പു നടന്ന യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ ഉച്ചകോടിക്കിടെ യൂറോപ്യന്‍ നിക്ഷേപക ബാങ്കിന്റെ ഉന്നതതല പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ബാങ്ക് മേഖലാതല ഓഫീസ് ഡെല്‍ഹിയില്‍ തുറക്കുന്നതിനു സഹായം നല്‍കാമെന്നു പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. മേഖലാ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പരിപാലനം എന്നീ കാര്യങ്ങളിലുള്ള ഇന്ത്യയുടെ നയം പ്രധാനമന്ത്രി വിശദീകരിച്ചു. ലഖ്‌നൗ മെട്രോ ഉള്‍പ്പെടെയുള്ള പരിസ്ഥിതി പരിപാലനം ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കാനായി യൂറോപ്യന്‍ നിക്ഷേപക ബാങ്ക് ഇന്ത്യക്ക് നൂറു കോടി യൂറോയിലേറെ തുകയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഇന്ത്യ കൈക്കൊണ്ട ശക്തമായ നടപടികളെ അഭിനന്ദിച്ച ഡോ. ഹോയര്‍, ഇക്കാര്യത്തില്‍ രാജ്യം നടത്തുന്ന ശ്രമങ്ങള്‍ക്കു ബാങ്കിന്റെ തുടര്‍സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Fresh data centre capacity sees 59% annual growth in Jan-Jun: Report

Media Coverage

Fresh data centre capacity sees 59% annual growth in Jan-Jun: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets the Prime Minister
July 22, 2026

The Chief Minister of Andhra Pradesh, Shri N. Chandrababu Naidu, today met Prime Minister Shri Narendra Modi.

In a post on X, the Prime Minister shared:

"Chief Minister of Andhra Pradesh, Shri @ncbn met Prime Minister @narendramodi.

@AndhraPradeshCM"