ഡോ. പ്രമോദ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായി. അദ്ദേഹം ചുമതലയേറ്റു.

കൃഷി, ദുരന്തനിവാരണം, ഊര്‍ജമേഖല, അടിസ്ഥാനസൗകര്യ വികസനത്തിനു പണം കണ്ടെത്തല്‍, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള ഡോ. മിശ്രയ്ക്ക് ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍, നയരൂപീകരണം, പദ്ധതി പരിപാലനം എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന മെച്ചമാര്‍ന്ന സേവന ചരിത്രമുണ്ട്.

നയരൂപീകരണത്തിലും ഭരണത്തിലും വളരെയധികം അനുഭവജ്ഞാനമുണ്ട്. അദ്ദേഹം പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്ര കൃഷി-സഹകരണ സെക്രട്ടറി, സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ദുരന്തങ്ങളെ നേരിടുന്ന പ്രവര്‍ത്തനങ്ങളിലും പരിചയ സമ്പന്നനാണ്. കൃഷി-സഹകരണ സെക്രട്ടറിയായിരിക്കെ, ദേശീയ കൃഷി വികസന പദ്ധതി (ആര്‍.കെ.വി.വൈ.), ദേശീയ ഭക്ഷ്യസുരക്ഷാ ദൗത്യം (എന്‍.എഫ്.എസ്.എം.) തുടങ്ങിയ ശ്രദ്ധേയമായ ദേശീയ പദ്ധതികള്‍ക്കു രൂപം നല്‍കുന്നതില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

2014-19 കാലത്തു പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ മനുഷ്യവിഭവ ശേഷി രംഗത്ത്, വിശേഷിച്ച് ഉന്നത പദവികളില്‍ നിയമനം നടത്തുന്നതില്‍, നവീന ആശയങ്ങളും പരിവര്‍ത്തനവും കൊണ്ടുവന്നതിന്റെ നേട്ടം ഡോ. മിശ്രയ്ക്ക് അവകാശപ്പെട്ടതാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസി(യു.കെ.)ല്‍ നാലു വര്‍ഷത്തിലേറെ നടത്തിയ ഗവേഷണ-അക്കാദമിക പ്രവര്‍ത്തനങ്ങള്‍, എ.ഡി.ബിയുടെയും ലോക ബാങ്കിന്റെയും പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളും അവയുടെ നടത്തിപ്പും തുടങ്ങിയ കാര്യങ്ങളില്‍ നല്‍കിയ സംഭാവനകള്‍ അദ്ദേഹത്തിന്റെ രാജ്യാന്തര പ്രവര്‍ത്തന പരിചയത്തിന്റെ ഉദാഹരണങ്ങളാണ്. ഇന്റര്‍നാഷണല്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമി-അറിഡ് ട്രോപ്പിക്‌സ് (ഐ.സി.ആര്‍.ഐ.എസ്.എ.ടി.) ഗവേണിങ് ബോഡി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈദഗ്ധ്യമുള്ള വ്യക്തിയെന്ന നിലയ്ക്ക് ഒട്ടേറെ രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള ഏറ്റവും വിലയേറിയ രാജ്യാന്തര അവാര്‍ഡായ ഐക്യരാഷ്ട്രസഭയുടെ സസകാവ അവാര്‍ഡ് 2019 അടുത്തിടെ ഡോ. മിശ്രയ്ക്കു ലഭിച്ചു.

സസക്‌സ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്‌സ്/ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പിഎച്ച്.ഡിയും ഡെവലപ്‌മെന്റ് ഇക്കണോമിക്‌സില്‍ എം.എയും നേടിയിട്ടുണ്ട്. ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നു ഫസ്റ്റ് ക്ലാസ്സോടെ എം.എ. ഇക്കണോമിക്‌സ് പാസ്സായി. 1970ല്‍ സാംബാല്‍പ്പൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള ജി.എം. കോളജില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ഇക്കണോമിക്‌സ് ബി.എ. ഓണേഴ്‌സ് പാസ്സായി. ഒഡീഷയിലെ എല്ലാ സര്‍വകലാശാലകളിലുമായി ഇക്കണോമിക്‌സില്‍ ഒന്നാം ക്ലാസ് ലഭിച്ചത് അദ്ദേഹത്തിനു മാത്രമായിരുന്നു.

പ്രസിദ്ധീകരണ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു:

കച്ച് ഭൂകമ്പം 2001: ഓര്‍മ, പാഠങ്ങള്‍, ഉള്‍ക്കാഴ്ചകള്‍, ദേശീയ ദുരന്ത പരിപാലന കേന്ദ്രം, ന്യൂഡെല്‍ഹി, ഇന്ത്യ (2004).

കാര്‍ഷിക മേഖലയിലെ അപകടസാധ്യതയും ഇന്‍ഷുറന്‍സും വരുമാനവും: ഇന്ത്യയുടെ സമഗ്ര കാര്‍ഷികി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഫലവും രൂപകല്‍പനയും സംബന്ധിച്ച പഠനം, ഏവ്ബറി, ആര്‍ഡെര്‍ഷോട്ട്, യു.കെ. (1996).

ഏഷ്യയില്‍ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതികളുടെ വികാസവും നടത്തിപ്പും, ഏഷ്യന്‍ പ്രൊഡക്റ്റിവിറ്റി ഓര്‍ഗനൈസേഷന്‍, ടോക്യോ, ജപ്പാന്‍ (1999) എഡിറ്റ് ചെയ്തു.

വിവിധ രാജ്യാന്തര ജേര്‍ണലുകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളും അവലോകനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Somnath Swabhiman Parv: “Feeling blessed to be in Somnath, a proud symbol of our civilisational courage,” says PM Modi

Media Coverage

Somnath Swabhiman Parv: “Feeling blessed to be in Somnath, a proud symbol of our civilisational courage,” says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 11
January 11, 2026

Dharma-Driven Development: Celebrating PM Modi's Legacy in Tradition and Transformation