Revamping cloth industry in Kashi

Published By : Admin | March 2, 2017 | 18:50 IST

“We have to transform India’s economy. On one hand manufacturing sector is to be enhanced, while on the other side, we have to make sure it directly benefits the youth. They must get jobs so that lives of poorest of the poor stands transformed and they come out of the poverty line. Enhancing their purchasing power would increase the number of manufacturers, manufacturing growth, employment opportunities and expand the market.” –Narendra Modi 

The cloth industry in Varanasi was badly hit due to lack of basic facilities. It was only after Prime Minister Narendra Modi’s efforts that the weaver community in the region have a reason to rejoice. The Centre has allotted a corpus of Rs. 347 crore for revamping the cloth and handicraft industries in Varanasi.

The impact of Centre’s ‘Make in India’ and ‘Skill India’ is clearly visible in Varanasi. A dedicated textile facilitation centre has been developed worth Rs. 305 crores for technical advancement and other facilities for the handicraft and weaver industries. Also, common facilitation centres have been set up to further aid the weavers.

A branch of National Institute of Fashion Technology and a regional silk technological research station have come up. Alongside, with a corpus of Rs. 31 crore, a scheme has been initiated for overall development of handicraft industry.

The cloth industry offers maximum opportunities in the manufacturing sector. Employment opportunities are set to grow in the region under Prime Minister Modi’s ‘Make In India’ initiative.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
വാരാണസിയിൽ നിന്ന് നാല് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 08, 2025
വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ അടുത്ത തലമുറയ്ക്ക് അടിത്തറ പാകുന്നു: പ്രധാനമന്ത്രി
വികസിത ഭാരതത്തിനായി വിഭവങ്ങൾ വർദ്ധിപ്പിക്കാനുള്ള ദൗത്യത്തിലാണ് ഇന്ത്യ ഇപ്പോൾ, ഈ യാത്രയിൽ ഇത്തരം ട്രെയിനുകൾ നാഴികക്കല്ലുകളായി മാറും: പ്രധാനമന്ത്രി.
വന്ദേ ഭാരത് ശൃംഖല പുണ്യ തീർത്ഥാടന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ സംസ്കാരം, വിശ്വാസം, വികസന യാത്ര എന്നിവയുടെ സംയോജനത്തെ അടയാളപ്പെടുത്തുന്നു; പൈതൃക നഗരങ്ങളെ ദേശീയ പുരോഗതിയുടെ പ്രതീകങ്ങളാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്: പ്രധാനമന്ത്രി.

ഹർ ഹർ മഹാദേവ്! 
നമഃ പാർവ്വതീ പതയേ! 
ഹർ ഹർ മഹാദേവ്!

ഉത്തർപ്രദേശിന്റെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും വികസിത ഭാരതത്തിന്റെ ശക്തമായ അടിത്തറ പാകിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അശ്വിനി വൈഷ്ണവ് ജി; സാങ്കേതികവിദ്യ വഴി എറണാകുളത്ത് നിന്ന് നമ്മോടൊപ്പം ചേരുന്ന കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ജി; കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സുരേഷ് ഗോപി ജി, ജോർജ് കുര്യൻ ജി; കേരളത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും; ഫിറോസ്പൂരിൽ നിന്നും പങ്കുചേരുന്ന കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകനും പഞ്ചാബ് നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു ജി; അവിടെയുള്ള എല്ലാ ജനപ്രതിനിധികളും; ലഖ്‌നൗവിൽ നിന്ന് പങ്കുചേരുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി; മറ്റ് വിശിഷ്ടാതിഥികളേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!

 

ബാബാ വിശ്വനാഥിന്റെ ഈ പുണ്യ നഗരിയിൽ, നിങ്ങൾക്കെല്ലാവർക്കും, കാശിയിലെ ഓരോ കുടുംബങ്ങൾക്കും ഞാൻ എന്റെ പ്രണാമം അർപ്പിക്കുന്നു! ദേവ് ദീപാ‌വലിയുടെ മഹത്തായ ആഘോഷത്തിന് ഞാൻ സാക്ഷ്യം വഹിച്ചു. ഇന്ന് ഒരു ശുഭദിനം കൂടിയാണ്. വികസനത്തിന്റെ ഈ ഉത്സവത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ!

സുഹൃത്തുക്കളേ, 

ലോകമെമ്പാടുമുള്ള വികസിത രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് പിന്നിലെ ഒരു പ്രധാന കാരണം അവരുടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളാണ്. ഗണ്യമായ വളർച്ചയും വികസനവും കൈവരിച്ച എല്ലാ രാജ്യങ്ങളിലും, അവരുടെ പുരോഗതിക്ക് പിന്നിലെ പ്രേരകശക്തി അടിസ്ഥാന സൗകര്യ വികസനമായിരുന്നു. ഉദാഹരണത്തിന്, വർഷങ്ങളായി റെയിൽവേ ലൈനോ ട്രാക്കോ ട്രെയിനോ സ്റ്റേഷനോ ഇല്ലാത്ത ഒരു പ്രദേശത്തെക്കുറിച്ച് സങ്കൽപ്പിക്കുക. എന്നാൽ ട്രാക്കുകൾ സ്ഥാപിക്കുകയും ഒരു സ്റ്റേഷൻ നിർമ്മിക്കുകയും ചെയ്യുന്നതോടെ ആ പട്ടണത്തിന്റെ വികസനം സ്വയമേവ ആരംഭിക്കുന്നു. വർഷങ്ങളായി ശരിയായ റോഡുകളില്ലാത്ത, ചെളിവഴിയിലൂടെ സഞ്ചരിക്കുന്ന ഒരു ഗ്രാമത്തിൽ, ഒരു ചെറിയ റോഡ് നിർമ്മിക്കുമ്പോൾ, കർഷകർ എളുപ്പത്തിൽ യാത്ര ചെയ്യാൻ തുടങ്ങുകയും അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്താൻ തുടങ്ങുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങൾ എന്നാൽ വലിയ പാലങ്ങളും ഹൈവേകളും മാത്രമല്ല. അത്തരമൊരു സൗകര്യം എവിടെ വികസിപ്പിക്കപ്പെട്ടാലും, ആ പ്രദേശത്തിന്റെ വളർച്ച ആരംഭിക്കുന്നു. ഇത് നമ്മുടെ ഗ്രാമങ്ങൾക്കും നമ്മുടെ ചെറിയ പട്ടണങ്ങൾക്കും രാജ്യത്തിനുമെല്ലാം ബാധകമാണ്. നിർമ്മിക്കപ്പെടുന്ന വിമാനത്താവളങ്ങളുടെ എണ്ണം, വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം, ഭാരതത്തെ ലോകവുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകളുടെ വർധന—ഇവയെല്ലാം ഇപ്പോൾ വികസനവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ന്, ഭാരതവും ഈ പാതയിലൂടെ അതിവേഗം മുന്നോട്ട് പോകുകയാണ്. ഈ ആവേശത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യപ്പെടുന്നു. കാശി–ഖജുരാഹോ വന്ദേ ഭാരതിനൊപ്പം, ഫിറോസ്പൂർ–ഡൽഹി വന്ദേ ഭാരത്, ലഖ്‌നൗ–സഹാറൻപൂർ വന്ദേ ഭാരത്, എറണാകുളം–ബെംഗളൂരു വന്ദേ ഭാരത് എന്നിവയും ഫ്ലാഗ് ഓഫ് ചെയ്തു. ഈ നാല് പുതിയ ട്രെയിനുകളോടെ, രാജ്യത്തുടനീളം 160-ൽ അധികം വന്ദേ ഭാരത് ട്രെയിനുകൾ ഇപ്പോൾ ഓടുന്നുണ്ട്. ഈ നേട്ടത്തിന് ഞാൻ കാശിയിലെ ജനങ്ങളെയും രാജ്യത്തെ എല്ലാ പൗരന്മാരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ, 

ഇന്ന് വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ അടുത്ത തലമുറയ്ക്ക് അടിത്തറയിടുകയാണ്. ഇത് ഇന്ത്യൻ റെയിൽവേയെ പരിവർത്തനം ചെയ്യാനുള്ള ഒരു സമ്പൂർണ്ണ പ്രചാരണമാണ്. ഇന്ത്യയിൽ നിർമ്മിച്ച, ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യക്കാർ നിർമ്മിച്ച ഒരു ട്രെയിനാണ് വന്ദേ ഭാരത്, ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കുന്നു. മുമ്പ്, "ഇതൊക്കെ നമുക്ക് ചെയ്യാൻ കഴിയുമോ? ഇത് വിദേശത്ത് മാത്രം നടക്കുന്ന കാര്യമല്ലേ? ഇത് ഇവിടെ നടക്കുമോ?" എന്ന ചിന്തയായിരുന്നു. ഇപ്പോൾ അത് നടക്കുന്നു! അല്ലേ? നമ്മുടെ രാജ്യത്ത് ഇത് നടക്കുന്നുണ്ടോ ഇല്ലയോ? ഇത് നമ്മുടെ രാജ്യത്ത്, നമ്മുടെ ആളുകൾ നിർമ്മിക്കുന്നുണ്ടോ ഇല്ലയോ? ഇതാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. ഇന്ന്, വന്ദേ ഭാരത് ട്രെയിൻ കാണുമ്പോൾ വിദേശ സഞ്ചാരികൾ പോലും അദ്ഭുതപ്പെടുന്നു. വികസിത ഭാരതത്തിന് വേണ്ടിയുള്ള കഴിവുകൾ വർദ്ധിപ്പിക്കാനുള്ള ദൗത്യം ഭാരതം ആരംഭിച്ച രീതിയിൽ, ഈ ട്രെയിനുകൾ ആ യാത്രയിലെ ഒരു നാഴികക്കല്ലായി മാറുകയാണ്.

 

ഇന്ന് വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ അടുത്ത തലമുറയ്ക്ക് അടിത്തറയിടുകയാണ്. ഇത് ഇന്ത്യൻ റെയിൽവേയെ പരിവർത്തനം ചെയ്യാനുള്ള ഒരു സമ്പൂർണ്ണ പ്രചാരണമാണ്. ഇന്ത്യയിൽ നിർമ്മിച്ച, ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യക്കാർ നിർമ്മിച്ച ഒരു ട്രെയിനാണ് വന്ദേ ഭാരത്, ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കുന്നു. മുമ്പ്, "ഇതൊക്കെ നമുക്ക് ചെയ്യാൻ കഴിയുമോ? ഇത് വിദേശത്ത് മാത്രം നടക്കുന്ന കാര്യമല്ലേ? ഇത് ഇവിടെ നടക്കുമോ?" എന്ന ചിന്തയായിരുന്നു. ഇപ്പോൾ അത് നടക്കുന്നു! അല്ലേ? നമ്മുടെ രാജ്യത്ത് ഇത് നടക്കുന്നുണ്ടോ ഇല്ലയോ? ഇത് നമ്മുടെ രാജ്യത്ത്, നമ്മുടെ ആളുകൾ നിർമ്മിക്കുന്നുണ്ടോ ഇല്ലയോ? ഇതാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. ഇന്ന്, വന്ദേ ഭാരത് ട്രെയിൻ കാണുമ്പോൾ വിദേശ സഞ്ചാരികൾ പോലും അദ്ഭുതപ്പെടുന്നു. വികസിത ഭാരതത്തിന് വേണ്ടിയുള്ള കഴിവുകൾ വർദ്ധിപ്പിക്കാനുള്ള ദൗത്യം ഭാരതം ആരംഭിച്ച രീതിയിൽ, ഈ ട്രെയിനുകൾ ആ യാത്രയിലെ ഒരു നാഴികക്കല്ലായി മാറുകയാണ്.

സുഹൃത്തുക്കളേ, 

നൂറ്റാണ്ടുകളായി, ഭാരതത്തിലെ തീർത്ഥാടന യാത്രകൾ രാഷ്ട്രബോധത്തിന്റെ മാധ്യമമായാണ് കണക്കാക്കപ്പെടുന്നത്. ഈ യാത്രകൾ വെറും ദൈവ ദർശനത്തിനുള്ള വഴികൾ മാത്രമല്ല, ഭാരതത്തിന്റെ ആത്മാവിനെ ബന്ധിപ്പിക്കുന്ന പുണ്യ പാരമ്പര്യങ്ങളാണ്. പ്രയാഗ്‌രാജ്, അയോദ്ധ്യ, ഹരിദ്വാർ, ചിത്രകൂട്, കുരുക്ഷേത്ര തുടങ്ങി എണ്ണമറ്റ തീർത്ഥാടന കേന്ദ്രങ്ങൾ നമ്മുടെ ആത്മീയ പൈതൃകത്തിന്റെ കേന്ദ്രങ്ങളാണ്. ഇപ്പോൾ, ഈ പുണ്യസ്ഥലങ്ങൾ വന്ദേ ഭാരത് ശൃംഖല വഴി ബന്ധിപ്പിക്കപ്പെടുമ്പോൾ, അത് ഭാരതത്തിന്റെ സംസ്കാരം, വിശ്വാസം, വികസനം എന്നിവയെയും ബന്ധിപ്പിക്കുന്നു. ഇത് ഭാരതത്തിന്റെ പൈതൃക നഗരങ്ങളെ രാജ്യത്തിന്റെ പുരോഗതിയുടെ പ്രതീകങ്ങളാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്.

സുഹൃത്തുക്കളേ, 

ഈ തീർത്ഥാടനങ്ങൾക്ക് ഒരു സാമ്പത്തിക മാനം കൂടിയുണ്ട്, അത് പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. കഴിഞ്ഞ 11 വർഷത്തിനിടെ, ഉത്തർപ്രദേശിലെ വികസന പ്രവർത്തനങ്ങൾ മതപരമായ ടൂറിസത്തെ തികച്ചും പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 11 കോടി ഭക്തരാണ് ബാബാ വിശ്വനാഥിന്റെ ദർശനത്തിനായി കാശി സന്ദർശിച്ചത്. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ശേഷം 6 കോടിയിലധികം ഭക്തർ രാം ലല്ലയുടെ അനുഗ്രഹം തേടി അയോദ്ധ്യ സന്ദർശിച്ചു. ഈ തീർത്ഥാടകർ ഉത്തർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് ആയിരക്കണക്കിന് കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. ഹോട്ടലുകൾ, വ്യാപാരികൾ, ഗതാഗത കമ്പനികൾ, പ്രാദേശിക കലാകാരന്മാർ, തോണിക്കാർ എന്നിവർക്ക് ഇത് തുടർച്ചയായ വരുമാന സാധ്യതകൾ നൽകി. തത്ഫലമായി, ബനാറസിലെ നൂറുകണക്കിന് യുവാക്കൾ ഇപ്പോൾ ഗതാഗത സേവനങ്ങൾ മുതൽ ബനാറസി സാരികൾ വരെയും മറ്റ് നിരവധി സംരംഭങ്ങൾ വരെയും പുതിയ ബിസിനസ്സുകൾ ആരംഭിക്കുന്നു. ഇതെല്ലാം ഉത്തർപ്രദേശിൽ, പ്രത്യേകിച്ച് കാശിയിൽ സമൃദ്ധിയുടെ വാതിൽ തുറക്കുകയാണ്.

 

സുഹൃത്തുക്കളേ, 

"വികസിത കാശിയിൽ നിന്നും വികസിത ഭാരതത്തിലേക്ക്" എന്ന മന്ത്രം സാക്ഷാത്കരിക്കുന്നതിനായി, ഞങ്ങൾ ഇവിടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ തുടർച്ചയായി ഏറ്റെടുക്കുന്നു. ഇന്ന് കാശിയിൽ ആശുപത്രികൾ, റോഡുകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയിൽ വികസനവും പുരോഗതിയും കാണുന്നു, വളർച്ച എണ്ണത്തിൽ മാത്രമല്ല, ഗുണപരമായ മെച്ചപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. റോപ്‌വേ പദ്ധതിയുടെ പണി അതിവേഗം പുരോഗമിക്കുന്നു. ഗഞ്ചാരി, സിഗ്ര സ്റ്റേഡിയങ്ങൾ പോലുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നു. ബനാറസ് സന്ദർശിക്കുന്നതും ബനാറസിൽ താമസിക്കുന്നതും ബനാറസിലെ സൗകര്യങ്ങൾ അനുഭവിക്കുന്നതും എല്ലാവർക്കും ഒരു അതുല്യവും സവിശേഷവുമായ അനുഭവമാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ശ്രമം.

സുഹൃത്തുക്കളേ, 

കാശിയിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങളുടെ ഗവൺമെന്റ് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 10-11 വർഷം മുമ്പ്, ഗുരുതരമായ ഏതൊരു രോഗത്തിനും ആളുകൾക്ക് BHU (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) എന്ന ഒരൊറ്റ പോംവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രോഗികളുടെ എണ്ണം വളരെ വലുതായിരുന്നതിനാൽ, രാത്രി മുഴുവൻ ക്യൂവിൽ നിന്ന ശേഷവും പലർക്കും ചികിത്സ ലഭിച്ചിരുന്നില്ല. ആർക്കെങ്കിലും കാൻസർ പോലുള്ള ഗുരുതരമായ രോഗം കണ്ടെത്തിയാൽ, ചികിത്സയ്ക്കായി മുംബൈയിലേക്ക് പോകാൻ കുടുംബങ്ങൾക്ക് അവരുടെ ഭൂമിയും കൃഷിയിടങ്ങളും വിൽക്കേണ്ടി വരുമായിരുന്നു. ഇന്ന് കാശിയിലെ ജനങ്ങളുടെ ഈ ആശങ്കകൾ കുറയ്ക്കാൻ ഞങ്ങളുടെ ഗവൺമെന്റ് പ്രവർത്തിച്ചു. കാൻസർ ചികിത്സയ്ക്കായി മഹാമന കാൻസർ ആശുപത്രിയും നേത്ര പരിചരണത്തിനായി ശങ്കർ നേത്രാലയയും BHUവിൽ അത്യാധുനിക ട്രോമ സെന്ററും ശതാബ്ദി ആശുപത്രിയും പാണ്ഡേപൂരിൽ ഡിവിഷണൽ ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട് - ഈ ആശുപത്രികളെല്ലാം കാശിക്കും പൂർവാഞ്ചലിനും മാത്രമല്ല, അയൽ സംസ്ഥാനങ്ങൾക്കും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ആയുഷ്മാൻ ഭാരത്, ജൻ ഔഷധി കേന്ദ്രങ്ങൾ എന്നിവ കാരണം, ലക്ഷക്കണക്കിന് പാവപ്പെട്ട ആളുകൾക്ക് ഇപ്പോൾ അവരുടെ ചികിത്സാ ചെലവിൽ കോടിക്കണക്കിന് രൂപ ലാഭിക്കാൻ കഴിയുന്നു. ഒരുവശത്ത്, ഇത് ജനങ്ങളുടെ ആശങ്കകൾ ലഘൂകരിച്ചിട്ടുണ്ട്; മറുവശത്ത്, കാശി ഇപ്പോൾ ഈ പ്രദേശത്തെ മുഴുവൻ ആരോഗ്യ തലസ്ഥാനമായി അംഗീകരിക്കപ്പെടുന്നു.

സുഹൃത്തുക്കളേ, 

കാശിയുടെ വികസനത്തിലെ ഈ വേഗതയും ഊർജ്ജവും നമ്മൾ നിലനിർത്തണം, അതുവഴി ഈ മഹത്തായതും ദിവ്യവുമായ നഗരം അതിവേഗം സമൃദ്ധമാവുകയും ചെയ്യും. ലോകത്ത് എവിടെനിന്നുമുള്ളവർ കാശി സന്ദർശിക്കുമ്പോൾ, ബാബാ വിശ്വനാഥിന്റെ ഈ പുണ്യ നഗരിയിൽ അവർക്ക് അതുല്യമായ ഒരു ഊർജ്ജവും പ്രത്യേകമായ ഉത്സാഹവും സമാനതകളില്ലാത്ത സന്തോഷവും അനുഭവിക്കാൻ കഴിയട്ടെ.

 

സുഹൃത്തുക്കളേ, 

കുറച്ചു മുമ്പ്, വന്ദേ ഭാരത് ട്രെയിനിനുള്ളിൽ വെച്ച് ഞാൻ ചില വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു. അശ്വിനി ജിയെ ഞാൻ അഭിനന്ദിക്കുന്നു, അദ്ദേഹം ഒരു മികച്ച പാരമ്പര്യത്തിന് തുടക്കമിട്ടു, അതായത് ഒരു വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്യപ്പെടുന്നിടത്തെല്ലാം, വികസനം, വന്ദേ ഭാരത്, വികസിത ഭാരതത്തിന്റെ കാഴ്ചപ്പാട് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പെയിന്റിംഗുകളിലൂടെയും കവിതകളിലൂടെയും സ്കൂൾ കുട്ടികൾക്കിടയിൽ മത്സരങ്ങൾ നടത്തുന്നു. കുട്ടികൾക്ക് തയ്യാറെടുക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളൂവെങ്കിലും അവരുടെ സർഗ്ഗാത്മകത എന്നെ വളരെയധികം ആകർഷിച്ചു. വികസിത കാശി, വികസിത ഭാരതം, സുരക്ഷിത ഭാരതം എന്നിവ ചിത്രീകരിക്കുന്ന ചിത്രങ്ങൾ അവർ വരച്ചിരുന്നു. 12 മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും എഴുതിയ കവിതകളും ഞാൻ കേട്ടു. എത്ര മനോഹരവും ചിന്തോദ്ദീപകവുമായ വരികൾ! കാശിയിലെ പാർലമെന്റ് അംഗം എന്ന നിലയിൽ, ഇത്രയും കഴിവുള്ള കുട്ടികൾ എന്റെ കാശിയിലുണ്ട് എന്നതിൽ എനിക്ക് അതീവ അഭിമാനം തോന്നി. അവരിൽ ചിലരെ ഞാൻ ഇവിടെ കണ്ടുമുട്ടി, കൈക്ക് ശേഷി കുറഞ്ഞ ഒരു കുട്ടി പോലും അസാധാരണമായ ഒരു ചിത്രം വരച്ചു. അത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. കുട്ടികളെ പ്രചോദിപ്പിക്കുകയും മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്ത ഈ സ്കൂളുകളിലെ അദ്ധ്യാപകരെ ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു, കൂടാതെ അവരുടെ കഴിവും ഉത്സാഹവും പരിപോഷിപ്പിക്കുന്നതിൽ പങ്കുവഹിച്ച മാതാപിതാക്കൾക്കും ഞാൻ ആശംസകൾ നേരുന്നു. വാസ്തവത്തിൽ, ഈ കുട്ടികൾക്കായി നമ്മൾ ഇവിടെ ഒരു 'കവി സമ്മേളനം' സംഘടിപ്പിക്കണമെന്നും മികച്ച 8-10 യുവ കവികളെ തിരഞ്ഞെടുത്ത് അവരുടെ കവിതകൾ രാജ്യമെമ്പാടും പങ്കുവെക്കണമെന്നും എനിക്കൊരു ആശയം ലഭിച്ചു. കാശിയിലെ എംപി എന്ന നിലയിൽ എനിക്ക് ഇന്ന് ശരിക്കും സന്തോഷം നൽകിയ, ചലനാത്മകവും പ്രചോദനപരവുമായ ഒരു അനുഭവമായിരുന്നു അത്. ഈ കുട്ടികളെ ഞാൻ ഹാർദ്ദവമായി പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, 

ഇന്ന് എനിക്ക് പല പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ട്, അതുകൊണ്ടാണ് ഇവിടെ ഒരു ചെറിയ പരിപാടി മാത്രം ആസൂത്രണം ചെയ്തത്. എനിക്ക് ഉടൻ പോകേണ്ടതുണ്ട്, എന്നാൽ ഇത്രയധികം ആളുകൾ രാവിലെ തന്നെ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഇന്നത്തെ പരിപാടിക്കും പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്കും ഒരിക്കൽ കൂടി എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. വളരെ നന്ദി!

ഹർ ഹർ മഹാദേവ്!