2026-27 വിപണന കാലയളവിൽ എല്ലാ റാബി വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (CCEA) അംഗീകാരം നൽകി.

കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനാണ് 2026-27 വിപണന കാലയളവിൽ റാബി വിളകളുടെ MSP ഗവണ്മെന്റ് വർധിപ്പിച്ചത്. ചെണ്ടൂരകത്തിന് (Safflower) ക്വിന്റലിന് 600 രൂപയും, പരിപ്പ് (മസൂർ) ക്വിന്റലിന് 300 രൂപയും വർധിപ്പിച്ചതാണ് MSPയിലെ ഏറ്റവും ഉയർന്ന വർധന. റാപ്സീഡ്, കടുക്, പയർവർഗങ്ങൾ, ബാർലി, ഗോതമ്പ് എന്നിവയ്ക്കു യഥാക്രമം ക്വിന്റലിന് 250 രൂപ, 225 രൂപ, 170 രൂപ, 160 രൂപ എന്നിങ്ങനെയാണു വർധന.

 

2026-27 വിപണന കാലയളവിലെ എല്ലാ റാബി വിളകളുടെയും കുറഞ്ഞ താങ്ങുവില

(രൂപ ക്വിന്റലിന്)

 

 

ക്രമനമ്പർ

വിളകൾ

MSP RMS 2026-27

ഉൽപ്പാദനച്ചെലവ്* RMS 2026-27

ചെലവിന്റെ അടിസ്ഥാനത്തിലുള്ള ലാഭം

(ശതമാനത്തിൽ)

MSP RMS 2025-26

MSPയിലെ വർധന

1

ഗോതമ്പ്

2585

1239

109

2425

160

2

ബാർലി

2150

1361

58

1980

170

3

പയർവർഗങ്ങൾ (Gram)

5857

3699

59

5650

225

4

പരിപ്പ് (Lentil)

7000

3705

89

6700

300

5

റാപ്പ്സീഡ് & കടുക്

6200

3210

93

5950

250

6

ചെണ്ടൂരകം (Safflower)

6540

4360

50

5940

600

 

*കൂലിപ്പണികന്നുകാലികൾക്കും യന്ത്രങ്ങൾക്കുമുള്ള ചെലവ്പാട്ടത്തിനെടുത്ത ഭൂമിയുടെ വാടകവിത്തുകൾരാസവളങ്ങൾവളങ്ങൾജലസേചനനിരക്കുകൾ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവും ഇതിൽ വരുന്നു. ഉപകരണങ്ങളുടെയും കാർഷികമന്ദിരങ്ങളുടെയും മൂല്യത്തകർച്ചപ്രവർത്തനമൂലധനത്തിന്റെ പലിശപമ്പുസെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതിഅനുബന്ധച്ചെലവുകൾ തുടങ്ങിയവയും കുടുംബാധ്വാനത്തിന്റെ മൂല്യവും ഇതിൽ ഉൾപ്പെടുന്നു.

 

അഖിലേന്ത്യാ തലത്തിൽ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങെങ്കിലും താങ്ങുവില നിശ്ചയിക്കുമെന്ന 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് 2026-27 ലെ വിപണന കാലയളവിലെ റാബി വിളകൾക്കുള്ള താങ്ങുവില വർധിപ്പിച്ചത്. അഖിലേന്ത്യാതലത്തിൽ ശരാശരി ഉൽപ്പാദനച്ചെലവിനേക്കാൾ ഗോതമ്പിനു പ്രതീക്ഷിക്കുന്ന ലാഭം 109 ശതമാനവും റാപ്‌സീഡ്, കടുക് എന്നിവയ്ക്ക് 93 ശതമാനവുമാണ്. പരിപ്പിന് 89 ശതമാനവും പയറുവർഗത്തിന് 59 ശതമാനവും ബാർലിക്ക് 58 ശതമാനവും ചെണ്ടൂരകത്തിന് (Safflower) 50 ശതമാനവുമാണ്. റാബി വിളകളുടെ ഈ വർധിച്ച താങ്ങുവില കർഷകർക്കു ലാഭകരമായ വില ഉറപ്പാക്കുകയും വിള വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
FTAs boost global demand for Indian talent, expand mobility options

Media Coverage

FTAs boost global demand for Indian talent, expand mobility options
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam highlighting the true resolve of a representative
April 29, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today highlighting the true resolve of a representative.

The Prime Minister remarked that as vigilant citizens of the country, it is our duty to ensure record voting to make democracy even stronger.

The Prime Minister wrote on X:

"देश के एक सजग नागरिक के रूप में हमारा कर्तव्य है कि हम लोकतंत्र को और अधिक सशक्त बनाने के लिए रिकॉर्ड मतदान सुनिश्चित करें। इस तरह हम न केवल भारतवर्ष के नवनिर्माण में अपनी सक्रिय भागीदारी निभा सकते हैं, बल्कि एक समर्थ और समृद्ध राष्ट्र की नींव को और मजबूत कर सकते हैं।

राज्ञो हि व्रतमुत्थानं यज्ञः कार्यानुशासनम्।

दक्षिणा वृत्तिसाम्यं च दीक्षितस्याभिषेचनम्॥"

From the perspective of the welfare of the people, continuously uplifting them, faithfully performing duties as a sacred responsibility, ensuring fair judgment, giving generously, treating everyone with equality, and keeping oneself pure, disciplined and dedicated with a consecrated spirit, this is the true resolve of a representative.