2025-26 വിപണന കാലയളവിൽ എല്ലാ റാബി വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (CCEA) അംഗീകാരം നൽകി.

കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനാണ് 2025-26 വിപണന കാലയളവിൽ റാബി വിളകളുടെ MSP ഗവണ്മെന്റ് വർധിപ്പിച്ചത്. റാപ്‌സീഡ്, കടുക് എന്നിവയ്ക്കു ക്വിന്റലിന് 300 രൂപയും, പരിപ്പ് (മസൂർ) ക്വിന്റലിന് 275 രൂപയും വർധിപ്പിച്ചതാണ് MSPയിലെ ഏറ്റവും ഉയർന്ന വർധന. പയർവർഗങ്ങൾ, ഗോതമ്പ്, ചെണ്ടൂരകം (Safflower), ബാർലി എന്നിവയ്ക്കു യഥാക്രമം ക്വിന്റലിന് 210 രൂപ, 150 രൂപ, 140 രൂപ, 130 രൂപ എന്നിങ്ങനെയാണു വർധന.

 

2025-26 വിപണന കാലയളവിലെ എല്ലാ റാബി വിളകളുടെയും കുറഞ്ഞ താങ്ങുവില

(രൂപ ക്വിന്റലിന്)

 

 

ക്രമനമ്പർ

വിളകൾ

MSP RMS 2025-26

ഉൽപ്പാദനച്ചെലവ്* RMS 2025-26

ചെലവിന്റെ അടിസ്ഥാനത്തിലുള്ള ലാഭം

(ശതമാനത്തിൽ)

MSP RMS 2024-25

MSPയിലെ വർധന

1

ഗോതമ്പ്

2425

1182

105

2275

150

2

ബാർലി

1980

1239

60

1850

130

3

പയർവർഗങ്ങൾ (Gram)

5650

3527

60

5440

210

4

പരിപ്പ് (Lentil)

6700

3537

89

6425

275

5

റാപ്പ്സീഡ് & കടുക്

5950

3011

98

5650

300

6

ചെണ്ടൂരകം (Safflower)

5940

3960

50

5800

140

 

 

*കൂലിപ്പണി, കന്നുകാലികൾക്കും യന്ത്രങ്ങൾക്കുമുള്ള ചെലവ്, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്തുകൾ, രാസവളങ്ങൾ, വളങ്ങൾ, ജലസേചനനിരക്കുകൾ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവും ഇതിൽ വരുന്നു. ഉപകരണങ്ങളുടെയും കാർഷികമന്ദിരങ്ങളുടെയും മൂല്യത്തകർച്ച, പ്രവർത്തനമൂലധനത്തിന്റെ പലിശ, പമ്പുസെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതി, അനുബന്ധച്ചെലവുകൾ തുടങ്ങിയവയും കുടുംബാധ്വാനത്തിന്റെ മൂല്യവും ഇതിൽ ഉൾപ്പെടുന്നു.

 

അഖിലേന്ത്യാ തലത്തിൽ ശരാശരി ഉൽപാദനച്ചെലവിന്റെ 1.5 മടങ്ങെങ്കിലും താങ്ങുവില നിശ്ചയിക്കുമെന്ന 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് 2025-26 ലെ വിപണന കാലയളവിലെ റാബി വിളകൾക്കുള്ള താങ്ങുവില വർധിപ്പിച്ചത്. അഖിലേന്ത്യാതലത്തിൽ ശരാശരി ഉൽപ്പാദനച്ചെലവിനേക്കാൾ ഗോതമ്പിനു പ്രതീക്ഷിക്കുന്ന ലാഭം 105 ശതമാനവും റാപ്‌സീഡ്, കടുക് എന്നിവയ്ക്ക് 98 ശതമാനവുമാണ്. പരിപ്പിന് 89 ശതമാനവും പയറുവർഗത്തിന് 60 ശതമാനവും ബാർലിക്ക് 60 ശതമാനവും ചെണ്ടൂരകത്തിന് (Safflower) 50 ശതമാനവുമാണ്. റാബി വിളകളുടെ ഈ വർധിച്ച താങ്ങുവില കർഷകർക്കു ലാഭകരമായ വില ഉറപ്പാക്കുകയും വിള വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Khichdi To Moringa Paratha: 7 Traditional Foods PM Modi Loves

Media Coverage

Khichdi To Moringa Paratha: 7 Traditional Foods PM Modi Loves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി ഓഗസ്റ്റ് 27ന് ഖേലോ ഇന്ത്യ ഡയലോഗിൽ യുവാക്കളെ അഭിസംബോധന ചെയ്യും
August 26, 2026
ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവ നേതൃത്വം, പൗര ഉത്തരവാദിത്വം, സന്നദ്ധസേവനം, ശാരീരികക്ഷമത, രാഷ്ട്രനിർമാണം എന്നിവയെ ഒരു വേദിയിൽ അണിനിരത്തും
ഖേലോ ഇന്ത്യ ഡയലോഗിൻ്റെ ഭാഗമായി നടക്കുന്ന ‘യുവസംവാദം’ കായികരംഗം, ഒളിമ്പിക്സ് സ്വപ്നങ്ങൾ, യുവ നേതൃത്വം, വികസിത ഇന്ത്യ, ലഹരിമുക്ത യുവത എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 27-നു പകൽ 11-നു വീഡിയോ കോൺഫറൻസിങ് വഴി ഖേലോ ഇന്ത്യ ഡയലോഗിനെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കായിക മുന്നേറ്റവുമായി യുവാക്കളെ കൂടുതൽ അടുപ്പിക്കുക, കായികസ്വപ്നങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കുക, യുവാക്കളുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണു പരിപാടിയുടെ ലക്ഷ്യം.

‘മേരാ യുവ ഭാരത്’ (MY Bharat) സംഘടിപ്പിക്കുന്ന പരിപാടി 2026-ലെ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണു നടത്തുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി, ഓരോ ജില്ലയിലെയും രണ്ടു കോളേജുകളിലെ യുവാക്കളുടെ പങ്കാളിത്തത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വികസന കാര്യപരിപാടിയുടെ കാതലിൽ യുവാക്കളുടെ അഭിലാഷങ്ങൾക്കു പ്രാധാന്യം നൽകുന്നതിനൊപ്പം, കായികക്ഷമതയും അച്ചടക്കവും കായികമേഖലയിൽ മുന്നിട്ടുനിൽക്കുന്നതുമായ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണു പരിപാടി.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവജന നേതൃത്വം, പൗരബോധം, സന്നദ്ധസേവനം, കായികക്ഷമത, രാഷ്ട്രനിർമാണം എന്നീ മേഖലകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരും. രാജ്യത്തിന്റെ കായിക അഭിലാഷങ്ങളുമായി നേരിട്ടു സംവദിക്കാൻ യുവാക്കൾക്ക് ഇതവസരമൊരുക്കും. അതോടൊപ്പം, ഇന്ത്യയുടെ യുവജന-കായിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള തുടർച്ചയായ സംവാദത്തിന്റെ ഭാഗമാകാൻ അവരുടെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അവസരം ലഭിക്കുകയുംചെയ്യും.

ദേശീയ പരിപാടിയുടെ ഭാഗമായി യുവജന പങ്കാളികൾ, MY ഭാരത് സന്നദ്ധപ്രവർത്തകർ, പ്രാദേശിക കായികതാരങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രാദേശിക സംവാദങ്ങളും നടക്കും. കായികരംഗത്തോടു താൽപ്പര്യമുള്ള യുവാക്കൾക്ക് ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളുമായും മെഡൽ ജേതാക്കളുമായും നേരിട്ടു സംവദിക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിപാടിയുടെ പ്രധാന ഘടകമായിരിക്കും ‘യുവസംവാദം’. ഇതിലൂടെ യുവജന പങ്കാളികൾക്ക് ആശയങ്ങളും കാഴ്ചപ്പാടുകളും അഭിലാഷങ്ങളും സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. അഞ്ച് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സംവാദം:

* മെച്ചപ്പെട്ട സൗകര്യങ്ങൾ, പരിശീലനം, കായികശാസ്ത്രം, ഏവരെയും ഉൾക്കൊള്ളൽ എന്നിവയിലൂടെ ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയ്ക്കു കൂടുതൽ കരുത്തേകൽ;
* ശാസ്ത്രീയമായ പ്രതിഭാന്വേഷണം, സുതാര്യമായ തെരഞ്ഞെടുപ്പ്, ദീർഘകാലാടിസ്ഥാനത്തിൽ കായികതാരങ്ങളെ വളർത്തിയെടുക്കൽ എന്നിവയിലൂടെ 2036ലെ ഒളിമ്പിക്സിനായി കായിക പ്രതിഭകളെ പരിപോഷിപ്പിക്കൽ;
* ഭരണതലവേദികളിലൂടെയും MY ഭാരതിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിലൂടെയും യുവജന നേതാക്കളെ സൃഷ്ടിക്കൽ;
* പൗരബോധം, ഭാവിയെ നേരിടാൻ സജ്ജമായ കഴിവുകൾ, ചിട്ടയായ സന്നദ്ധപ്രവർത്തനം എന്നിവ വളർത്തിയെടുത്തു വികസിത ഇന്ത്യക്കായി യുവാക്കളെ ശാക്തീകരിക്കൽ;
* കായികരംഗവും സഹപാഠി കൂട്ടായ്മകളും പ്രയോജനപ്പെടുത്തി ലഹരിദുരുപയോഗത്തിനെതിരെ പോരാടുന്ന ‘ലഹരിമുക്ത യുവജന’ പ്രസ്ഥാനത്തിന് പ്രോത്സാഹനം നൽകൽ. പ്രധാനമന്ത്രി 2026 ഓഗസ്റ്റ് രണ്ടിനാരംഭിച്ച 100 ആഴ്ച നീളുന്ന രാജ്യവ്യാപക യജ്ഞത്തിന്റെ ഭാഗമായി ആഴ്ചതോറും സംഘടിപ്പിക്കുന്ന ജനപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ ഈ ശ്രമങ്ങൾക്കു കൂടുതൽ കരുത്തേകും.