പദ്ധതിയ്ക്കായി ആകെ കണക്കാക്കിയ ചെലവ് 11,169 കോടി രൂപ (ഏകദേശം) ആണ്, 2028-29 ഓടെ ഇത് പൂർത്തിയാകും.
നിർമ്മാണ സമയത്ത് ഏകദേശം 229 ലക്ഷം ദിവസത്തെ പ്രത്യക്ഷ തൊഴിൽ സൃഷ്ടിക്കാനും ഈ പദ്ധതികൾ സഹായിക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് റെയിൽവേ മന്ത്രാലയത്തിന്റെ 4 (നാല്) പദ്ധതികൾക്ക് അംഗീകാരം നൽകി. ആകെ 11,169 കോടി രൂപ (ഏകദേശം) ചെലവിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.  

ഈ പദ്ധതികളിൽ ഉൾപ്പെടുന്നവ:

(1) ഇറ്റാർസി - നാഗ്പൂർ നാലാം ലൈൻ

(2) ഔറംഗബാദ് (ഛത്രപതി സംഭാജിനഗർ) - പർഭാനി ഇരട്ടിപ്പിക്കൽ

(3) ആലുവാബാരി റോഡ്- ന്യൂ ജൽപായ്ഗുരി 3 ഉം 4 ഉം ലൈൻ

(4) ഡംഗോവപോസി- ജരോലി 3 ഉം, 4 ഉം ലൈൻ

പാത ഇരട്ടിപ്പിക്കുന്നത് ഗതാഗത ക്ഷമതയെ ഗണ്യമായി വർദ്ധിപ്പിക്കും, ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവന വിശ്വാസ്യതയും മെച്ചപ്പെടുത്തും. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മൾട്ടി-ട്രാക്കിംഗ് നിർദ്ദേശങ്ങൾ. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നവ ഇന്ത്യ എന്ന ദർശനവുമായി പൊരുത്തപ്പെടുന്ന ഈ പദ്ധതികൾ പ്രദേശത്തെ ജനങ്ങളെ സമഗ്രമായ വികസനത്തിലൂടെ "സ്വയംപര്യാപതമാക്കും" അതുവഴി അവരുടെ തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങളും വർദ്ധിപ്പിക്കും.

സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുമായുള്ള കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ചരക്കു നീക്ക കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പിഎം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പദ്ധതികൾ ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും.

മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളെ ഉൾക്കൊള്ളുന്ന 4 (നാല്) പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 574 കിലോമീറ്റർ വർദ്ധിപ്പിക്കും.

നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 43.60 ലക്ഷം ജനസംഖ്യയുള്ള 2,309 ഗ്രാമങ്ങളിലെ കണക്റ്റിവിറ്റി  വർദ്ധിപ്പിക്കും. 

കൽക്കരി, സിമൻറ്, ക്ലിങ്കർ, ജിപ്സം, ഫ്ലൈ ആഷ്, കണ്ടെയ്നറുകൾ, കാർഷിക വസ്തുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അത്യാവശ്യമായ പാതകളാണിവ. ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ 95.91 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹാർദ്ദ പരവും ഊർജ്ജക്ഷമതയുള്ളതുമായ ഗതാഗത മാർഗ്ഗമായ റെയിൽവേ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (16 കോടി ലിറ്റർ) കുറയ്ക്കുന്നതിനും 20 കോടി മരങ്ങൾ നടുന്നതിന് തുല്യമായ കാർബൺ ഡൈ ഓക്സൈഡ് (515 കോടി കിലോഗ്രാം) ബഹിർഗമനം കുറയ്ക്കുന്നതിനും സഹായിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions