‘കേരള’ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
 
കേന്ദ്ര മന്ത്രിസഭാ അംഗീകാരത്തിന് ശേഷം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം കേരള നിയമസഭയുടെ അഭിപ്രായം തേടുന്നതിനായി ‘കേരള (പേര് മാറ്റൽ) ബില്ല്, 2026’ രാഷ്ട്രപതി കേരള സംസ്ഥാന നിയമസഭയ്ക്ക്  റഫർ ചെയ്യും. കേരള സംസ്ഥാന നിയമസഭയുടെ അഭിപ്രായം ലഭിച്ച ശേഷം, ഇന്ത്യ ​ഗവൺമെന്റ്, തുടർ നടപടികൾ സ്വീകരിക്കുകയും ‘കേരള’ എന്ന സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള 2026 ലെ കേരള (പേരുമാറ്റം) ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് രാഷ്ട്രപതിയുടെ ശുപാർശ നേടുകയും ചെയ്യും.

"കേരള" എന്ന സംസ്ഥാനത്തിന്റെ  പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനായി 24.06.2024-ൽ കേരള നിയമസഭ ഐകകണ്ഠ്യേന ഒരു പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തിന്റെ ഉള്ളടക്കം താഴെ കൊടുക്കുന്നു:

“മലയാള ഭാഷയിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാണ്. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ രൂപീകൃതമായത്. കേരളപ്പിറവി ദിനവും നവംബർ ഒന്നിനാണ്. ദേശീയ സ്വാതന്ത്ര്യസമര കാലം മുതൽ മലയാളം സംസാരിക്കുന്നവർക്കായി ഐക്യകേരളം രൂപീകരിക്കണമെന്ന ശക്തമായ ആവശ്യം നിലനിന്നിരുന്നു. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ (Kerala) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം പേര് ‘കേരളം’(Keralam) എന്ന് ഭേദഗതി ചെയ്യാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര സർക്കാരിനോട് ഐകകണ്ഠ്യേന അഭ്യർത്ഥിക്കുന്നു.”

ഇതിനെത്തുടർന്ന്, ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം 'കേരള' എന്ന സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റി ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യുന്നതിന്  ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ​ഗവൺമെന്റ് കേന്ദ്രത്തോട് അഭ്യർഥിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം നിലവിലുള്ള സംസ്ഥാനങ്ങളുടെ പേര് മാറ്റാൻ പാർലമെന്റിന് അധികാരമുണ്ട്. ആർട്ടിക്കിൾ 3 അനുസരിച്ച്, പാർലമെന്റിന് നിയമപ്രകാരം ഏതൊരു സംസ്ഥാനത്തിന്റെയും പേര് മാറ്റാൻ കഴിയും. എന്നാൽ അത്തരം ബില്ലുകൾ രാഷ്ട്രപതിയുടെ ശുപാർശയില്ലാതെ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കരുതെന്നും, ബില്ലിൽ അടങ്ങിയിരിക്കുന്ന നിർദ്ദേശം ഏതെങ്കിലും സംസ്ഥാനങ്ങളുടെ വിസ്തീർണ്ണത്തെയോ അതിർത്തികളെയോ പേരിനെയോ ബാധിക്കുന്ന സാഹചര്യത്തിൽ, റഫറൻസിൽ വ്യക്തമാക്കിയ കാലയളവിനുള്ളിലോ രാഷ്ട്രപതി അനുവദിക്കുന്ന അധിക കാലയളവിനുള്ളിലോ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി രാഷ്ട്രപതി പ്രസ്തുത സംസ്ഥാന നിയമസഭയിലേക്ക് അയച്ചു കൊടുക്കുകയും, നിർദ്ദിഷ്ട സമയപരിധിയോ രാഷ്ട്രപതി അനുവദിക്കുന്ന അധിക കാലയളവോ അവസാനിച്ചതിന്  മാത്രമേ ബില്ല് അവതരിപ്പിക്കാനാകൂ എന്നും അനുച്ഛേദത്തിൽ പറയുന്നു. 

'കേരള' എന്ന സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റുന്നത് സംബന്ധിച്ച വിഷയം ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിൽ പരിഗണിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷായുടെ അംഗീകാരത്തോടെ, 'കേരള' എന്ന സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റുന്നതിനുള്ള മന്ത്രിസഭയുടെ കരട് കുറിപ്പ് നിയമകാര്യ വകുപ്പിനും നിയമനിർമ്മാണ വകുപ്പിനും നിയമ-നീതി മന്ത്രാലയത്തിനും അവരുടെ അഭിപ്രായങ്ങൾക്കായി വിതരണം ചെയ്യുകയും ചെയ്തു. 'കേരള' എന്ന പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തോട് നിയമകാര്യ വകുപ്പും നിയമനിർമ്മാണ വകുപ്പും യോജിപ്പ് അറിയിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's forex reserves hit all-time high of $729.33 billion after $12.42 billion jump

Media Coverage

India's forex reserves hit all-time high of $729.33 billion after $12.42 billion jump
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 29
August 29, 2026

New India, New Speed, New Stage: Missiles, Medals, Multilateralism under PM Modi