റാണി റാഷ്മണിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ധൈര്യത്തിന്റെയും അനുകമ്പയുടെയും ദൃഢനിശ്ചയത്തിന്റെയും ഉന്നത വ്യക്തിത്വമായി ശ്രീ മോദി അവരെ പ്രശംസിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ധൈര്യത്തിന്റെയും അനുകമ്പയുടെയും ദൃഢനിശ്ചയത്തിന്റെയും ഉന്നത വ്യക്തിത്വമായിരുന്നു റാണി റാഷ്മണി. ദീർഘവീക്ഷണമുള്ള നേതാവ്. മനുഷ്യസ്‌നേഹി എന്നീ നിലകളിൽ അവർ സ്നേഹപൂർവ്വം ഓർമ്മിക്കപ്പെടുന്നു. ഇന്നും നിലനിൽക്കുന്ന സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത അവർ ആത്മീയതയോടും ദരിദ്രരുടെ ഉന്നമനത്തോടും അചഞ്ചലമായ പ്രതിബദ്ധത പുലർത്തിയിരുന്നു. ജന്മവാർഷിക ദിനത്തിൽ അവർക്ക് ശ്രദ്ധാഞ്ജലികൾ.”
Rani Rashmoni was a towering figure of courage, compassion and conviction. She is fondly remembered as a visionary leader and philanthropist. She built lasting institutions and had unwavering commitment to spirituality as well as for the upliftment of the poor. Tributes to her on…
— Narendra Modi (@narendramodi) September 28, 2025


