പരീക്ഷാ പേ ചര്‍ച്ചാ പരിപാടിയില്‍ പ്രധാനമന്ത്രി മോദി ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ മാതൃക ഉദ്ധരിക്കുകയുണ്ടായി. വലിയ പരിക്ക് പറ്റിയിട്ടും 2002 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബൗള്‍ ചെയ്ത് സുപ്രധാന വിക്കറ്റുകള്‍ അദ്ദേഹം നേടിയത് എങ്ങിനെ എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
പ്രധാന മന്ത്രി മോദി പറഞ്ഞു- ഗുരുതരമായ പരിക്കുമായി അനില്‍ കുംബ്ലെ ബൗള്‍ ചെയ്തത് ആര്‍ക്കും മറക്കാനാവില്ല. 2002-ല്‍ വെസ്റ്റ് ഇന്‍ഡീസുമായി മത്സരിക്കുമ്പോള്‍ അനില്‍ കുംബ്ലെയുടെ താടിയെല്ലില്‍ ഗുരുതരമായ പരിക്കേറ്റു. പക്ഷെ അദ്ദേഹം പിന്മാറിയില്ല. പൊട്ടിയ താടിയെല്ലുമായി അദ്ദഹം കളിക്കുകയും അക്കാലത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായിരുന്ന ബ്രയന്‍ ലാറയെ പുറത്താക്കുകയും ചെയ്തു.


