പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കൊറോണ മഹാമാരിയുടെ കാലത്തും ഗവണ്മെന്റ് ഇതിനോട് പ്രതിജ്ഞാബദ്ധരാണ്.
എല്ലാ പ്രശ്‌നങ്ങളിലും ഗവൺമെന്റ് ജനങ്ങൾക്കൊപ്പമാണെന്നും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നമ്മുടെ പൗരന്മാർക്ക് അത് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ദരിദ്രരുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ മുൻഗണന. കൊറോണ മഹാമാരിയുടെ സമയത്തും അതിനോട് പ്രതിജ്ഞാബദ്ധരായിരുന്നു. എല്ലാ പ്രശ്‌നങ്ങളിലും ഗവൺമെന്റ് അവർക്കൊപ്പം നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിലൂടെ ഇന്ത്യൻ ജനതയ്ക്ക് ഉറപ്പ് നൽകി."
गरीबों का कल्याण ही हमारी सर्वोच्च प्राथमिकता रही है। कोरोना महामारी के दौर में भी हम इसे लेकर प्रतिबद्ध रहे। प्रधानमंत्री गरीब कल्याण अन्न योजना ने देशवासियों को आश्वस्त किया है कि सरकार हर मुसीबत में उनके साथ खड़ी है। pic.twitter.com/A7VDJH6DtQ
— Narendra Modi (@narendramodi) April 13, 2022


