പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ്, 2026 ഫെബ്രുവരി 18നും 19നും നടക്കുന്ന ‘AI ഇംപാക്ട് ഉച്ചകോടി’യിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക ഇന്ത്യാസന്ദർശനമാണിത്. നേരത്തേ, 2024 ഒക്ടോബർ 27നും 29നും അദ്ദേഹം ഇന്ത്യയിൽ ഉഭയകക്ഷിസന്ദർശനം നടത്തിയിരുന്നു. സ്പെയി​നിലെ ഡിജിറ്റൽ പരിവർത്തന-സിവിൽ സർവീസ് മന്ത്രി ഓസ്കാർ ലോപ്പസ് അഗ്വേഡ, കൃഷി-മത്സ്യബന്ധന-ഭക്ഷ്യ മന്ത്രി ലൂയിസ് പ്ലാനാസ് പുച്ചാഡെസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സാഞ്ചസും ഉഭയകക്ഷിചർച്ചകൾ നടത്തി. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യവികസനം, കാലാവസ്ഥ, പുനരുൽപ്പാദക ഊർജം, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, സംസ്കാരം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയുൾപ്പെടെ, ഇന്ത്യ–സ്പെയിൻ ബന്ധത്തിന്റെ എല്ലാ മേഖലകളും നേതാക്കൾ അവലോകനംചെയ്തു. ഉഭയകക്ഷിസഹകരണത്തിലുണ്ടായ ആശാവഹമായ പുരോഗതിയെ നേതാക്കൾ സ്വാഗതംചെയ്തു. 2024 ഒക്ടോബറിൽ ഇരുവരും സംയുക്തമായി ഉദ്ഘാടനംചെയ്ത വഡോദരയിലെ ടാറ്റ–എയർബസ് C-295 ഗതാഗത വിമാനനിർമാണകേന്ദ്രത്തിന്റെ പുരോഗതിയിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. സംയുക്തവികസനത്തിലും സംയുക്ത ഉൽപ്പാദനത്തിലും അധിഷ്ഠിതമായ പ്രതിരോധ വ്യവസായ സഹകരണത്തിന്റെ പ്രാധാന്യത്തെ വരുംകാലത്തെ മുന്നേറ്റത്തിനുള്ള വഴിയായി അവർ ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷം ആഘോഷിക്കുന്ന ‘ഇന്ത്യ–സ്പെയിൻ സംയുക്ത സംസ്കാര-വിനോദസഞ്ചാര-നിർമിതബുദ്ധി വർഷ’ത്തിൽ, ഉഭയകക്ഷി സാങ്കേതികവിദ്യയും നവീനാശയങ്ങളും വ്യവസായവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിലുള്ള വലിയ സാധ്യതകൾ ഇരുനേതാക്കളും ഉയർത്തിക്കാട്ടി.

AI ഇംപാക്ട് ഉച്ചകോടിയുടെ പ്രാധാന്യം പ്രസിഡന്റ് സാഞ്ചസ് എടുത്തുകാട്ടുകയും, ആഗോള നിർമിതബുദ്ധി ഭരണക്രമം രൂപപ്പെടുത്തുന്നതിൽ ഇതിന്റെ ഫലങ്ങൾ അർഥവത്തായ സംഭാവനകൾ നൽകുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. നിർമിതബുദ്ധി പരിവർത്തനശക്തിയാണെന്ന് ഇരുനേതാക്കളും അംഗീകരിച്ചു. ഏവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും സാമൂഹ്യനന്മയ്ക്കുമായി അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ–സ്പെയിൻ സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും നേതാക്കൾ ഊന്നൽ നൽകി.

​ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും അവർ ചർച്ചചെയ്തു. ഇതിന്റെ ഭാഗമായി 2026 ഫെബ്രുവരി 19-20 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ സർവകലാശാലാ വൈസ് ചാൻസലർമാരുടെയും സ്പെയിൻ സർവകലാശാലാ റെക്ടർമാരുടെയും സമ്മേളനത്തെ ഇരുനേതാക്കളും സ്വാഗതംചെയ്തു. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക പ്രവർത്തനങ്ങൾക്കും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും കരുത്തുപകരുന്ന തരത്തിൽ ഉഭയകക്ഷി വിനോദസഞ്ചാര മേഖലയിലുണ്ടായ ശ്രദ്ധേയമായ വർധനയെ അവർ അഭിനന്ദിച്ചു. പുതിയ വിദ്യാഭ്യാസനയത്തിനു കീഴിൽ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കാൻ സ്പെയിനിലെ പ്രമുഖ സർവകലാശാലകളെയും സ്ഥാപനങ്ങളെയും, പ്രത്യേകിച്ച് STEM, സാങ്കേതികവിദ്യ എന്നീ മേഖലകളിലുള്ളവരെ, പ്രധാനമന്ത്രി മോദി ക്ഷണിച്ചു.

ഇൻഡോ-പസഫിക് സമുദ്രസംരംഭത്തിൽ ചേരാനുള്ള സ്പെയിന്റെ തീരുമാനം ഉൾപ്പെടെ, പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും ആശയങ്ങൾ പങ്കുവച്ചു. ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ പൂർത്തിയായതു വലിയ നാഴികക്കല്ലാണെന്ന് അവർ വിശേഷിപ്പിച്ചു. ഇത് ഇന്ത്യയും സ്പെയിനും തമ്മിലും, അതുപോലെ യൂറോപ്പുമായും ഉള്ള വലിയ തോതിലുള്ള വ്യാപാര-നിക്ഷേപ സാധ്യതകൾ തുറക്കാൻ സഹായിക്കും. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ആവിഷ്കാരങ്ങളെയും അവർ ശക്തമായി അപലപിക്കുകയും, ഭീകരവാദത്തെ നേരിടാൻ അന്താരാഷ്ട്രസഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു.

സംയുക്തവർഷംവഴി ശക്തിപ്പെടുന്ന വിപുലമായ ഉഭയകക്ഷിബന്ധം, ഇന്ത്യ–സ്പെയിൻ പങ്കാളിത്തത്തിനു പുതിയ കരുത്തു പകരുമെന്ന് ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Ecommerce order volumes up 31% during Independence Day sales

Media Coverage

Ecommerce order volumes up 31% during Independence Day sales
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the importance of self-respect, courage and steadfastness
August 18, 2026

The Prime Minister, Shri Narendra Modi has shared a Sanskrit Subhashitam highlighting the importance of living with self-respect, courage and dignity. He emphasised that true valour and strength lie in remaining steadfast in one’s principles and values, without compromising them under any circumstances.

The Prime Minister shared a Sanskrit Subhashitam-

“उद्यच्छेदेव न नमेदुद्यमो ह्येव पौरुषम्।
अप्यपर्वणि भज्येत न नमत्वेव कस्यचित्॥”

The Subhashitam conveys that a person should always live with self-respect, courage and dignity. True valor and strength lie in never compromising one's principles and values under any circumstances, but remaining steadfast in one's ideals with truth, patience and self-pride.

The Prime Minister wrote on X;

“उद्यच्छेदेव न नमेदुद्यमो ह्येव पौरुषम्।

अप्यपर्वणि भज्येत न नमत्वेव कस्यचित्॥”