PM Modi’s big boost to Swachhta Abhiyan

Published By : Admin | March 2, 2017 | 18:50 IST

“If we clean up the garbage, at least Rs. 6500 will be saved in the pockets of the underprivileged. They will be saved from diseases. One, who cannot find work, will be saved from unemployment. Getting rid of the garbage is an important task for the health of the poor. That is why the service to this nation means the service to the poor.”

There has been a deep effect of PM Modi’s efforts on the cleanliness drive in his constituency of Varanasi. Being a public representative, he himself handled the cleanliness drive, twice. The First time he participated in Shramdaan at the Assi Ghat to clean up the garbage and the second time he held the broom and participated in the cleaning drive at the Jagannath temple on the occasion of Good governance day.


It is the result of PM Modi’s agility that in the past two and a half years, enough work has been done to keep kashi clean and beautiful. Many tasks are being carried out in the city for waste management & cleanliness with a cost of Rs. 108.26 crores. The ILFS & ECOPAL companies have been put in charge of door-to-door collection, cleaning and carriage of household refuse. For this task, a sum of Rs 45 crores has been allotted. Under the ‘Namami Gange’ scheme, ILFS will work on cleaning of all ghats. This will incur an expense of Rs. 5 crores per year.

NTPC has begun work at the Karsada Waste Disposal plant, which is pending for 7 years, with a cost of Rs. 7 crore. And now it has begun producing organic manure. In the same way, IOCL has begun operation of Electricity from decentralized waste plant with a capacity of 10 Metric Tonne, in Bhavnia Pokhari. Such plants are being set-up at 9 other places in Varanasi with a cost of Rs. 19 Crores.

Under the Swachh Bharat Mission, Varanasi Municipal Corporation has been provided with Road sweeping machine, garbage truck, compactor & waste collection bins. More than 50 public urinals & 153 Public toilets have been constructed. Also, 2263 personal toilets have been constructed and 8122 more have been approved.

It is quite evident that swachhta mission has a very positive effect on this historical and sacred city. The people have also welcomed this initiative of the Prime Minister.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch

Media Coverage

‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
NH(O)-ക്ക് കീഴിൽ, ഉത്തർപ്രദേശിലെ ദേശീയപാത-19-നും വാരാണസി റിംഗ് റോഡിനും ഇടയിൽ ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ, 14,447.64 കോടി രൂപ മൊത്തം മൂലധനച്ചെലവിൽ 6 വരി ഗ്രീൻഫീൽഡ് എലിവേറ്റഡ് കോറിഡോർ, റാംപുകൾ/ലൂപ്പുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവ വികസിപ്പിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി.
July 15, 2026

ഉത്തർപ്രദേശിലെ വാരാണസി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി, ദേശീയപാത-19-നും (NH-19) വാരാണസി റിംഗ് റോഡിനും ഇടയിൽ ഗംഗാനദിയുടെ തീരത്തുകൂടിയുള്ള കണക്റ്റിവിറ്റിയോടെ ഒരു ലിങ്ക്/കണക്റ്റർ ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി ഇന്ന് അംഗീകാരം നൽകി.ആറ് വരികളുള്ള എലിവേറ്റഡ് മെയിൻ കാരിയേജ്‌വേ, കേബിളിൽ താങ്ങിനിർത്തുന്ന ഒരു മാതൃകാ പാലം, ഒരു എക്സ്ട്രാഡോസ്ഡ് (extradosed) ഫൂട്ട് ഓവർ ബ്രിഡ്ജ് കം മേജർ ബ്രിഡ്ജ്, ലൂപ്പുകൾ, റാംപുകൾ, ലിങ്ക് റോഡുകൾ, സർവീസ് റോഡുകൾ എന്നിവ ഉൾപ്പെടുന്ന 46.039 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ (HAM) ആണ് നടപ്പിലാക്കുന്നത്.

NH(O)-ക്ക് കീഴിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആകെ മൂലധനച്ചെലവ് 14,447.64 കോടി രൂപയാണ്. ഇതിൽ 6,037.85 കോടി രൂപ സിവിൽ നിർമ്മാണച്ചെലവും (യൂട്ടിലിറ്റി മാറ്റൽ ഉൾപ്പെടെ, ജിഎസ്ടി ഒഴിവാക്കി), 541.11 കോടി രൂപ ഭൂമി ഏറ്റെടുക്കൽ ചെലവും ഉൾപ്പെടുന്നു.

ദേശീയപാത-19-നും (NH-19) വാരാണസി റിംഗ് റോഡിനും ഇടയിൽ സുഗമമായ കണക്റ്റിവിറ്റി നൽകുന്ന ഈ പദ്ധതി, നഗരത്തിലെ റോഡ് ശൃംഖലയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുകയും നഗര യാത്രകൾ സുഗമമാക്കുകയും ചെയ്യും. മണിക്കുറിൽ 80–100 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ ഓടിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പദ്ധതി, പ്രദേശത്തെ ശരാശരി യാത്രാ സമയം ഏകദേശം 60 മിനിറ്റിൽ നിന്ന് 20 മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് യാത്രാ സമയത്തിൽ ഏകദേശം 67 ശതമാനത്തിന്റെ കുറവുണ്ടാകും.
ദേശീയപാത-19-നും കാശി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള യാത്രാ സമയം ഏകദേശം 50 മിനിറ്റിൽ നിന്ന് 25 മിനിറ്റായി കുറയും, ഇത് വഴി ഏതാണ്ട് 25 മിനിറ്റോളം (ഏകദേശം 50 ശതമാനം) ലാഭിക്കാൻ സാധിക്കും

പിഎം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിന് അനുസൃതമായി നിർമ്മിക്കുന്ന ഈ ഇടനാഴി  പ്രധാന ഹൈവേകൾ, റെയിൽവേ സ്റ്റേഷനുകൾ, ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം, രാംനഗർ IWAI പോർട്ട് എന്നിവയിലേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കിക്കൊണ്ട് മൾട്ടിമോഡൽ കണക്റ്റിവിറ്റി ശക്തമാക്കും. അതോടൊപ്പം കാശി വിശ്വനാഥ ക്ഷേത്രം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (BHU), നമോ ഘട്ട്, രാംനഗർ കോട്ട, വാരാണസിയിലെ മറ്റ് ഘട്ടുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട മത, വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ഇത് ഗണ്യമായി മെച്ചപ്പെടുത്തും.പ്രധാനപ്പെട്ട സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ, ഈ പദ്ധതി ലോജിസ്റ്റിക്സ് കാര്യക്ഷമത വർദ്ധിപ്പിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ ടൂറിസത്തെയും തീർത്ഥാടനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കിഴക്കൻ ഉത്തർപ്രദേശിലുടനീളമുള്ള സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് ഇത് പിന്തുണയേകുകയും ചെയ്യും.

ദേശീയപാത-19 (NH-19), വാരാണസി റിംഗ് റോഡ് (NH-135B), രാംനഗർ/ ബി.എച്ച്.യു (BHU) എന്നിവയെയും മറ്റ് പ്രധാന നഗര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു അതിവേഗ, ആക്സസ്-കൺട്രോൾഡ് പാത ഒരുക്കിക്കൊണ്ട് വാരണാസി, ചന്ദൗലി എന്നിവിടങ്ങളിലെ റോഡ് ശൃംഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇടനാഴി  വിഭാവനം ചെയ്തിരിക്കുന്നത്. ഇത് നഗര ഗതാഗത സംവിധാനത്തിൽ വലിയൊരു മാറ്റം കൊണ്ടുവരും.പ്രതിവർഷം 15 കോടിയിലധികം വിനോദസഞ്ചാരികളും തീർത്ഥാടകരും വാരാണസി സന്ദർശിക്കുന്ന സാഹചര്യത്തിൽ, നിലവിലുള്ള നഗര റോഡ് ശൃംഖലയിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ ഈ പദ്ധതിക്ക് സാധിക്കും. അതോടൊപ്പം കാശി വിശ്വനാഥ ക്ഷേത്രം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (BHU), നമോ ഘട്ട്, രാംനഗർ കോട്ട, വാരാണസിയിലെ ഘട്ടുകൾ, കാശി റെയിൽവേ സ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള പ്രധാന മത, വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ഇത് ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യും.ബി.എച്ച്.യു/ലങ്ക (BHU/Lanka), സാമ്‌നെ ഘട്ട്  എന്നിവയ്ക്കിടയിലുള്ള ഉയരപാത , ദീർഘദൂര ഗതാഗതത്തെ പ്രാദേശിക ഗതാഗതത്തിൽ നിന്ന് വേർതിരിക്കുന്നതിലൂടെ അതീവ തിരക്കേറിയ ലങ്ക ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും.

നിയന്ത്രിത  അളവിൽ പ്രവേശനമുള്ള യാത്രാ സംവിധാനത്തിലൂടെ ഈ പദ്ധതി റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും, വാഹനങ്ങളുടെ പ്രവർത്തനച്ചെലവും പുകമലിനീകരണവും കുറയ്ക്കുകയും, യാത്ര കൂടുതൽ വിശ്വസനീയമാക്കുകയും ചെയ്യും. കൂടാതെ, യാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും കാര്യക്ഷമമായ സഞ്ചാരം ഇത് സുഗമമാക്കും. ജനസാന്ദ്രതയേറിയ നഗര കേന്ദ്രത്തിലൂടെയുള്ള ദീർഘദൂര ഗതാഗതത്തെ മറ്റ് വഴികളിലേക്ക് തിരിച്ചുവിടുന്നതിലൂടെ ദേശീയപാത-19 (NH-19), ബി.എച്ച്.യു-രാംനഗർ കോറിഡോർ, ദേശീയപാത-35 (NH-35) എന്നിവയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇത് സഹായിക്കും.

ഗംഗാനദിക്ക് കുറുകെയുള്ള 910 മീറ്റർ നീളമുള്ള കേബിളിൽ താങ്ങിനിർത്തുന്ന മാതൃകാ പാലം, കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് കാൽനടയാത്രക്കാർക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്ന ട്രാവലേറ്ററുകൾ അടങ്ങിയ 1.32 കിലോമീറ്റർ നീളമുള്ള എക്സ്ട്രാഡോസ്ഡ് ഫൂട്ട് ഓവർ ബ്രിഡ്ജ് കം മേജർ ബ്രിഡ്ജ്, നിലവിലുള്ളതും നിർദ്ദിഷ്ടവുമായ മാളവ്യ പാലത്തിന് മുകളിലൂടെയുള്ള റെയിൽ ഓവർ ബ്രിഡ്ജ്, പ്രത്യേക അടിയന്തര പാർക്കിംഗ് ബേകൾ, നോയിസ് ബാരിയറുകൾ (ശബ്ദ മലിനീകരണം തടയുന്ന സംവിധാനം),വാരാണസിയുടെ സാംസ്കാരിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഫസാഡ് ലൈറ്റിംഗുംവാസ്തുവിദ്യാ ഘടകങ്ങളും ഉൾപ്പെടെയുള്ള മികച്ച എഞ്ചിനീയറിംഗ് സവിശേഷതകൾ ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.ഈ സവിശേഷതകൾ ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല, നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾക്ക് ഭംഗി കൂട്ടുകയും വാരാണസിയുടെ ആകാശക്കാഴ്ചയ്ക്ക് ഒരു പുതിയ അടയാളം സമ്മാനിക്കുകയും ചെയ്യും. ഒപ്പം, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മത-സാംസ്കാരിക കേന്ദ്രങ്ങളിലൊന്ന് എന്ന വാരാണസിയുടെ സ്ഥാനത്തെ ഇത് കൂടുതൽ ഉറപ്പിക്കുകയും ചെയ്യും.

പിഎം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിന് അനുസൃതമായി വിഭാവനം ചെയ്തിട്ടുള്ള ഈ ഇടനാഴി , ഒരു സാമ്പത്തിക കേന്ദ്രത്തെയും (ചന്ദൗലി സെസ് - SEZ), ഒരു സാമൂഹിക കേന്ദ്രത്തെയും (ചന്ദൗലി അഭിലാഷ  ജില്ല) , ആറ് പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മൾട്ടിമോഡൽ കണക്റ്റിവിറ്റി ശക്തമാക്കും. ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം, കാശി റെയിൽവേ സ്റ്റേഷൻ, ബനാറസ് റെയിൽവേ സ്റ്റേഷൻ, വാരാണസി സിറ്റി റെയിൽവേ സ്റ്റേഷൻ, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ, രാംനഗർ IWAI പോർട്ട് എന്നിവയാണ് ആറ് പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ.
ഈ ഗതാഗത ഹബുകളും കാശി വിശ്വനാഥ ക്ഷേത്രം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (BHU), നമോ ഘട്ട്, രാംനഗർ കോട്ട, വാരാണസിയിലെ ഘട്ടുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളും തമ്മിൽ സുഗമമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ, ഈ പദ്ധതി മൾട്ടിമോഡൽ സംയോജനം വർദ്ധിപ്പിക്കും. ഒപ്പം ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും വിനോദസഞ്ചാരവും തീർത്ഥാടനവും സുഗമമാക്കുകയും കിഴക്കൻ ഉത്തർപ്രദേശിലുടനീളമുള്ള സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണയേകുകയും ചെയ്യും.

മൊത്തത്തിൽ, നിർദ്ദിഷ്ട ഗംഗാ എലിവേറ്റഡ് ഇടനാഴി  ആധുനികവും ഉയർന്ന ശേഷിയുള്ളതുമായ ഒരു നഗര ഗതാഗത പാത സൃഷ്ടിക്കും. ഇത് വേഗതയേറിയതും സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമായ കണക്റ്റിവിറ്റി ഉറപ്പാക്കിക്കൊണ്ട് വാരാണസിയിലെ ഗതാഗത സംവിധാനത്തിൽ വലിയൊരു മാറ്റം കൊണ്ടുവരും. കൂടാതെ, ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും, മൾട്ടിമോഡൽ സംയോജനം ശക്തമാക്കാനും, വിനോദസഞ്ചാര-തീർത്ഥാടന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, പിഎം ഗതിശക്തിയുടെയും വികസിത ഭാരതത്തിന്റെയും  കാഴ്ചപ്പാടുകൾക്ക് അനുസൃതമായി സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകാനും ഈ പദ്ധതിക്ക് സാധിക്കും.

ഇടനാഴിയുടെ  ഭൂപടം (മാപ്പ്):