ബഹുമാന്യനായ എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് മാക്രോൺ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള നവീനാശയങ്ങൾ രൂപപ്പെടുത്തുന്നവരേ, ഏവർക്കും അഭിവാദ്യങ്ങൾ! ബോൺജൂർ!

ഇന്ന്, ലോകത്തിലെ രണ്ട് മികച്ച ഇന്നൊവേഷൻ ഹബ്ബുകൾ ഒന്നിക്കുകയാണ്. ഇന്ത്യയെയും ഫ്രാൻസിനെയും കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ ബന്ധം വെറും നവീനാശയങ്ങളിൽ മാത്രമുള്ളതല്ല, മറിച്ച് പരസ്പര വിശ്വാസത്തിലും പങ്കിട്ട മൂല്യങ്ങളിലും അധിഷ്ഠിതമാണ്. ഈ ചൈതന്യത്തോടെ, 2026 വർഷത്തെ 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷമായി' ആഘോഷിക്കാൻ പ്രസിഡന്റ് മാക്രോണും ഞാനും തീരുമാനിച്ചിട്ടുണ്ട്. ഇതൊരു ആഘോഷം മാത്രമല്ല; ഇതൊരു പങ്കിട്ട പ്രതിബദ്ധതയാണ് - നവീകരിക്കാനുള്ള പ്രതിബദ്ധത, മുന്നിൽ നിന്ന് നയിക്കാനുള്ള പ്രതിബദ്ധത.

സുഹൃത്തുക്കളേ,

അനേകം തന്ത്രപ്രധാനമായ സാങ്കേതിക മേഖലകളിൽ ഇന്ത്യയും ഫ്രാൻസും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ സഹകരണത്തിലൂടെ കെട്ടിപ്പടുത്ത വിശ്വാസം നമ്മുടെ ബന്ധത്തെ ഒരു 'സവിശേഷ ആഗോള തന്ത്രപ്രധാന പങ്കാളിത്തം' (Special Global Strategic Partnership) എന്ന നിലയിലേക്ക് ഉയർത്തിയിരിക്കുന്നു. വരും വർഷങ്ങളിൽ, എല്ലാ മേഖലകളിലുമുള്ള നമ്മുടെ കൂട്ടായ സർഗ്ഗാത്മകത ലോകത്തിന് തിളക്കമാർന്ന ഭാവി ഉറപ്പാക്കാൻ സഹായിക്കും.

 

 

സുഹൃത്തുക്കളേ,

ആയിരക്കണക്കിന് വർഷത്തെ യാത്രയിൽ, ഗണിതം, വൈദ്യശാസ്ത്രം, മെറ്റലർജി, വാസ്തുവിദ്യ തുടങ്ങിയ മേഖലകളിൽ മാനവക്ഷേമത്തിനായി ഇന്ത്യ നവീനാശയങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 21-ാം നൂറ്റാണ്ടിൽ, "ആഗോള നന്മയ്ക്കായി നവീകരിക്കുക" (Innovate for Global Good) എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ യുവാക്കൾ ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ത്യയുടെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മുതൽ ലോകോത്തര ഗവേഷണ ലബോറട്ടറികൾ വരെ, ഒരു പുതിയ ശുഭാപ്തിവിശ്വാസം ഉയർന്നുവരുന്നു. വെറും ഒരു ദശകത്തിനുള്ളിൽ, സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാം ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാക്കി മാറ്റി. 2014-ൽ ഇന്ത്യയിൽ നാല് യൂണിക്കോണുകൾ (Unicorns) മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഇന്ന് നമുക്ക് 120-ലധികം യൂണിക്കോണുകളുണ്ട്, അവയുടെ ആകെ മൂല്യം 350 ബില്യൺ ഡോളറിലധികം - അതായത് ഏകദേശം 300 ബില്യൺ യൂറോ - വരും. ഇന്ന്, ലോകത്തിലെ പ്രമുഖ സാങ്കേതിക കമ്പനികളെല്ലാം ഏതെങ്കിലും തരത്തിൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുമായും നവീനാശയങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, സ്കൂളുകൾ മുതൽ വ്യവസായങ്ങൾ വരെ നവീനാശയങ്ങൾക്ക് അനുയോജ്യമായ ഒരു വ്യവസ്ഥിതി നമ്മൾ കെട്ടിപ്പടുത്തിട്ടുണ്ട്. സ്കൂളുകളിലെ അടൽ ടിങ്കറിംഗ് ലാബുകൾ മുതൽ മെന്റർഷിപ്പ്, സ്കോളർഷിപ്പ്, സ്റ്റാർട്ടപ്പ് മൂലധനം എന്നിവ വരെ ശക്തമായ ഒരു ശൃംഖല ഇപ്പോൾ നിലവിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തോൺ (Hackathon) സംവിധാനങ്ങളിലൊന്നിന് ഇന്ന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. സ്വകാര്യ മേഖലയിലെ ഗവേഷണ പദ്ധതികൾ നേരിട്ടുള്ള പിന്തുണ നൽകുമ്പോൾ, സ്റ്റാർട്ടപ്പ് ഇന്ത്യ 2.0 ആഴത്തിലുള്ള സാങ്കേതിക നവീകരണത്തിനായി (deep-tech innovation) മൂലധനം സമാഹരിക്കുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ 'അടൽ ഇന്നൊവേഷൻ മിഷൻ' ഫെബ്രുവരി 24-ന് ഒരു പതിറ്റാണ്ട് പൂർത്തിയാക്കും. ഈ ചെറിയ കാലയളവിനുള്ളിൽ, ഇത് ലോകത്തിലെ ഏറ്റവും വലിയ താഴെത്തട്ടിലുള്ള ഇന്നൊവേഷൻ മിഷനുകളിൽ ഒന്നായി മാറി. 10,000-ത്തിലധികം ടിങ്കറിംഗ് ലാബുകൾ ഒരുകോടിയിലധികം വിദ്യാർത്ഥികളെയും നവീനാശയങ്ങൾ വികസിപ്പിക്കുന്നവരെയും ഏകോപിപ്പിക്കുന്നു. ഈ മിഷൻ നൂറിലധികം ഇൻകുബേറ്ററുകളെയും നിരവധി ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകളെയും വളർത്തിയെടുത്തു. അടൽ ഇന്നൊവേഷൻ മിഷനുമായി സജീവമായി സഹകരിക്കാൻ ഇവിടെ സന്നിഹിതരായ എല്ലാ വ്യവസായ പ്രമുഖരോടും ഞാൻ അഭ്യർത്ഥിക്കുന്നു.

 

സുഹൃത്തുക്കളേ,

വികസിത് ഭാരതം - വികസിത ഇന്ത്യ - എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് നവീനാശയങ്ങൾ (Innovation) ഒരു എഞ്ചിനായി ആവശ്യമാണ്. അതുകൊണ്ടാണ് ഈ വർഷത്തെ ബജറ്റ് നവീനാശയ ആവാസവ്യവസ്ഥ  ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിയത്. കണ്ടന്റ് ക്രിയേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി 15,000 സ്കൂളുകളിലും 500 കോളേജുകളിലും ലാബുകൾ സ്ഥാപിക്കും. AI, ക്വാണ്ടം സാങ്കേതികവിദ്യകൾ, ബയോടെക്നോളജി, സെമികണ്ടക്ടറുകൾ, ശുദ്ധമായ ഊർജ്ജം തുടങ്ങിയ മേഖലകളിൽ നമ്മൾ മിഷൻ മോഡിൽ പ്രവർത്തിക്കുന്നു. അതോടൊപ്പം ടെക്സ്റ്റൈൽസ്, കെമിക്കൽസ്, സ്പോർട്സ് ഗുഡ്സ്, പ്രിസിഷൻ ടൂളുകൾ, ഇലക്ട്രോണിക്സ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങി എല്ലാ മേഖലകളിലും നമ്മൾ നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കും.

സുഹൃത്തുക്കളേ,

സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഗവേഷണത്തിനും നവീനാശയങ്ങൾക്കും ഇന്ത്യ ഒരു ഉജ്ജ്വല ഉദാഹരണമായി മാറുന്നതിൽ ഞങ്ങൾ വലിയ അഭിമാനം കൊള്ളുന്നു. ഇന്ന്, പകുതിയോളം സ്റ്റാർട്ടപ്പുകളിൽ ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ട്. വലിയൊരു വിഭാഗം യുവതികൾ STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) മേഖലകളിൽ ബിരുദം നേടുന്നു. കൃഷിയിലായാലും ആരോഗ്യരംഗത്തായാലും ബഹിരാകാശ ദൗത്യങ്ങളിലായാലും സ്ത്രീകൾ എല്ലായിടത്തും നേതൃത്വം നൽകുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ വേഗതയും വ്യാപ്തിയും ഫ്രാൻസിന്റെ കരുത്തുമായി ചേരുമ്പോൾ, ലോകത്തിന് മുന്നിൽ പുതിയ വഴികൾ തുറക്കപ്പെടും. ഇന്ന് ഇരുരാജ്യങ്ങളിലെയും മികച്ച പ്രതിഭകൾ ഒത്തുചേർന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരമുള്ള കഴിവുകളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുക എന്ന ലക്ഷ്യം ഫ്രാൻസ് നിശ്ചയിച്ചിട്ടുണ്ട്. യുവ ഊർജ്ജത്തെയും യുവ മനസ്സുകളെയും ഒരുമിപ്പിക്കാനുള്ള ശ്രദ്ധേയമായ നീക്കമാണിത്.

 

സുഹൃത്തുക്കളേ,

2026 വർഷം ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ തികച്ചും സവിശേഷമായ ഒന്നാണ്. ഇത് ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ആഴത്തിലാക്കുകയും വ്യവസായങ്ങൾ തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുകയും ചെയ്യും. നമ്മൾ ഇന്ന് ഇവിടെ ഇന്ത്യയിൽ ഒത്തുകൂടിയതുപോലെ, 2026 ജൂണിൽ "ഭാരത് ഇന്നൊവേറ്റ്സ് 2026" (Bharat Innovates 2026) എന്ന പേരിൽ ഇന്ത്യയിലെ മികച്ച ടെക് സ്റ്റാർട്ടപ്പുകളെ നമ്മൾ ഫ്രാൻസിൽ പ്രദർശിപ്പിക്കും. ആരോഗ്യം, കാലാവസ്ഥ, സുരക്ഷ തുടങ്ങിയ ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതാണ് ഈ സ്റ്റാർട്ടപ്പുകൾ.

സുഹൃത്തുക്കളേ,

ഫ്രാൻസിൽ നിന്നും ലോകമെമ്പാടുനിന്നും നേതാക്കളെയും സിഇഒമാരെയും നിക്ഷേപകരെയും സർവ്വകലാശാലകളെയും ഞാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സാങ്കേതികവിദ്യ മാനവികതയെ സേവിക്കുന്നതും പുരോഗതി എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോ​ഗതിയുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് ഇന്ത്യയുമായി കൈകോർക്കാം. ഈ ചൈതന്യത്തോടെ, നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. എന്റെ സുഹൃത്ത് നൽകിയ സമയത്തിനും അദ്ദേഹം സംസാരിച്ച ചിന്തോദ്ദീപകമായ വാക്കുകൾക്കും ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ പ്രകടിപ്പിച്ച വിശ്വാസത്തിനും ഞാൻ ആഴമായ നന്ദി രേഖപ്പെടുത്തുന്നു. ഒരു യഥാർത്ഥ സുഹൃത്ത് എന്ന നിലയിലും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ സൗഹൃദത്തിന്റെ പ്രതീകം എന്ന നിലയിലും ഞാൻ എന്റെ ആത്മാർത്ഥമായ കൃതജ്ഞത അറിയിക്കുന്നു. നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s Electronics Exports Cross Rs 4 Lakh Crore, Begins PCB Exports To China: Vaishnaw

Media Coverage

India’s Electronics Exports Cross Rs 4 Lakh Crore, Begins PCB Exports To China: Vaishnaw
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the importance of self-respect, courage and steadfastness
August 18, 2026

The Prime Minister, Shri Narendra Modi has shared a Sanskrit Subhashitam highlighting the importance of living with self-respect, courage and dignity. He emphasised that true valour and strength lie in remaining steadfast in one’s principles and values, without compromising them under any circumstances.

The Prime Minister shared a Sanskrit Subhashitam-

“उद्यच्छेदेव न नमेदुद्यमो ह्येव पौरुषम्।
अप्यपर्वणि भज्येत न नमत्वेव कस्यचित्॥”

The Subhashitam conveys that a person should always live with self-respect, courage and dignity. True valor and strength lie in never compromising one's principles and values under any circumstances, but remaining steadfast in one's ideals with truth, patience and self-pride.

The Prime Minister wrote on X;

“उद्यच्छेदेव न नमेदुद्यमो ह्येव पौरुषम्।

अप्यपर्वणि भज्येत न नमत्वेव कस्यचित्॥”