പ്രധാനമന്ത്രി - സ്വാഗതം സുഹൃത്തുക്കളേ!
ശ്രീലങ്കൻ കളിക്കാരൻ - നന്ദി, നന്ദി സർ!
പ്രധാനമന്ത്രി - സ്വാഗതം!
പ്രധാനമന്ത്രി - നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കുന്ന ഒന്നാണ് നിങ്ങളുടെ ടീമെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയ ദിനം രാഷ്ട്രം മറന്നിട്ടില്ല.
ശ്രീലങ്കൻ കളിക്കാരൻ - സർ, ഇന്ന് നിങ്ങളെ കാണാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയും അംഗീകാരവുമാണ്, അതിന് വളരെ നന്ദി. ഈ സമയവും അവസരവും ഞങ്ങൾക്ക് നൽകിയതിന് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്.
പ്രധാനമന്ത്രി - നിങ്ങളിൽ എത്ര പേർ ഇപ്പോഴും ഭാരതവുമായി ബന്ധം നിലനിർത്തുന്നു?
ശ്രീലങ്കൻ കളിക്കാരൻ - എനിക്ക് തോന്നുന്നു മിക്കവാറും എല്ലാവരും തന്നെ.

പ്രധാനമന്ത്രി - ഓ, അങ്ങനെയാണോ. സനത്, ഭാരതവുമായി നിങ്ങൾക്ക് എങ്ങനെയാണ് ബന്ധം?
ശ്രീലങ്കൻ കളിക്കാരൻ - സർ, ഞാൻ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നു, ഇവിടെയുള്ള ബാക്കിയുള്ളവരിൽ ഭൂരിഭാഗവും ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി - അതെയോ, നിങ്ങൾ ഐപിഎല്ലിൽ കളിച്ചിട്ടുണ്ടല്ലേ.
ശ്രീലങ്കൻ കളിക്കാരൻ - കുമാർ ധർമ്മസേനയായിരുന്നു ആ സമയത്ത് അമ്പയർ.
പ്രധാനമന്ത്രി - അതെയോ.
ശ്രീലങ്കൻ കളിക്കാരൻ - അതെ, അങ്ങനെ...
പ്രധാനമന്ത്രി - 2010 ൽ അഹമ്മദാബാദിൽ ഇന്ത്യ കളിച്ചപ്പോൾ അമ്പയർ നിങ്ങളായിരുന്നിരിക്കാം. ഞാൻ ആ മത്സരം കാണാൻ പോയിരുന്നു. ഞാൻ അന്ന് മുഖ്യമന്ത്രിയായിരുന്നു. 1983 ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴും, 1996 ൽ നിങ്ങളുടെ ടീം അത് നേടിയപ്പോഴും, രണ്ട് സംഭവങ്ങളും ക്രിക്കറ്റ് ലോകത്തെ ഗണ്യമായി മാറ്റിമറിച്ചു. 1996 ൽ നിങ്ങളുടെ ടീം കളിച്ച രീതി ഒരു തരത്തിൽ ടി 20 ശൈലിയിലുള്ള ക്രിക്കറ്റിന്റെ തുടക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
മറ്റുള്ളവരിൽ നിന്നും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നു - നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്? നിങ്ങൾ പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടോ? നിങ്ങൾക്ക് ഇപ്പോഴും ക്രിക്കറ്റുമായി ബന്ധമുണ്ടോ? നിങ്ങൾ നിലവിൽ പരിശീലകനാണോ?

ശ്രീലങ്കൻ കളിക്കാരൻ - ഞങ്ങളിൽ മിക്കവരും ഇപ്പോഴും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ക്രിക്കറ്റിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഇന്ന്, താങ്കളെ കണ്ടുമുട്ടുന്നത് ഒരു ലോകകപ്പ് ഫൈനലിൽ കളിക്കുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദം കൊണ്ടുവരുന്നുണ്ടെന്ന് ഞാൻ കരുതുന്നു!
ശ്രീലങ്കൻ കളിക്കാരൻ - 1996-ൽ ഞങ്ങൾ ലോകകപ്പ് നേടിയ ഒരു സാഹചര്യത്തെക്കുറിച്ച്, വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ നാം ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു, പക്ഷേ ഞങ്ങൾ വിജയിച്ചതിന്റെ ഒരു കാരണം, ആ സമയത്ത് ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വരാത്ത രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു, ഞങ്ങൾ...
പ്രധാനമന്ത്രി - ബോംബ് സ്ഫോടനം!
ശ്രീലങ്കൻ കളിക്കാരൻ - അതെ, ഇന്ത്യ ഞങ്ങളെ സഹായിച്ചു. ലോകത്തിന് ഇത് സുരക്ഷിതമായ സ്ഥലമാണെന്ന് കാണിക്കാൻ, ഇന്ത്യയെ ഞങ്ങളുടെ രാജ്യത്തേക്ക് കളിക്കാൻ അയച്ചു. ശ്രീലങ്ക ലോകകപ്പ് നേടിയതിന്റെ ഒരു കാരണം അതാണ്. അതിനാൽ ഞങ്ങൾ ഇന്ത്യയോട് വളരെ നന്ദിയുള്ളവരാണ്.
പ്രധാനമന്ത്രി - ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് പോകാൻ തീരുമാനിച്ചത് എനിക്ക് ഓർമ്മയുണ്ട്. ആ സമയത്ത്, ബോംബ് സ്ഫോടനം കാരണം മറ്റ് ടീമുകൾ പിൻവാങ്ങുകയായിരുന്നു. നിങ്ങളുടെ കളിക്കാർ ഭാരതത്തിന്റെ പ്രവൃത്തിയെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ഞാൻ കണ്ടു. ശ്രീലങ്കയിലെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞും അവരെ അവരുടെ വിധിക്ക് വിട്ടുകൊടുക്കാൻ വിസമ്മതിച്ചും ഭരതം യഥാർത്ഥ സ്പോർട്ട്സ്മാൻ സ്പിരിറ്റ് പ്രകടിപ്പിച്ചു. പകരം, "വരൂ, നമുക്ക് പോയാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം" എന്ന് ഞങ്ങൾ പറഞ്ഞു.
നിങ്ങളുടെ കായിക സമൂഹത്തിൽ ഈ പ്രവൃത്തി വളരെയധികം പ്രശംസിക്കപ്പെട്ടു. ഇന്നും ഭാരതത്തിലെ ജനങ്ങൾ ആ സ്പോർട്ട്സ്മാൻ സ്പിരിറ്റിനെ ഓർക്കുന്നു. ഒരു വശത്ത്, ബോംബ് സ്ഫോടനങ്ങളുടെ രൂപത്തിൽ ഭീകരത ഉണ്ടായിരുന്നു; മറുവശത്ത്, സ്പോർട്ട്സ്മാൻ സ്പിരിറ്റുണ്ടായിരുന്നു - രണ്ടാമത്തേത് വിജയിച്ചു.

അതേ ആവേശം ഇന്നും തുടരുന്നു. 1996 ലെ ബോംബ് സ്ഫോടനം ശ്രീലങ്കയെ മുഴുവൻ നടുക്കിയതുപോലെ, 2019 ൽ സമാനമായ ഒരു ദുരന്തം സംഭവിച്ചപ്പോൾ - പള്ളിക്കുള്ളിലെ ബോംബ് സ്ഫോടനം - അതിനുശേഷം ശ്രീലങ്ക സന്ദർശിച്ച ആദ്യത്തെ ലോകനേതാവ് ഞാനായിരുന്നു. ആ സമയത്ത് ബോംബ് സ്ഫോടനം ഉണ്ടായിരുന്നിട്ടും, ടീം ഇന്ത്യ ശ്രീലങ്കയിലെത്തി.
ഇത്തവണ ബോംബ് സ്ഫോടനത്തിനുശേഷം ഞാൻ തന്നെ ശ്രീലങ്കയിൽ വന്നിരിക്കുന്നു. സന്തോഷത്തിലും ദുഃഖത്തിലും ശ്രീലങ്കയ്‌ക്കൊപ്പം നിൽക്കാനുള്ള മനസ്സ് തുടരുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഇതാണ് ഭാരതത്തിന്റെ ശാശ്വതമായ ചൈതന്യം.
ശ്രീലങ്കൻ കളിക്കാരൻ - ഒരു ശ്രീലങ്കൻ കളിക്കാരൻ എന്ന നിലയിൽ, ഒരു അയൽ രാജ്യം എന്ന നിലയിൽ, താങ്കളുടെ അഹമ്മദാബാദ് ഗ്രൗണ്ടിൽ നടന്ന ലോകകപ്പ് ഫൈനൽ ഞാൻ അമ്പയർ ചെയ്തു, അത് ലോകത്തിലെ ഏറ്റവും വലിയ ഗ്രൗണ്ടാണ്. വാസ്തവത്തിൽ, അത് അതിശയകരമായ ഒരു അന്തരീക്ഷവും ക്രിക്കറ്റിന് അനുയോജ്യമായ ഒന്നാന്തരമൊരു ഗ്രൗണ്ടുമായിരുന്നു. എല്ലാവരും അവിടെ കളിക്കാനും അമ്പയർ ചെയ്യാനും ഇഷ്ടപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു.

ശ്രീലങ്കൻ കളിക്കാരൻ - സർ, എന്റെ ആദ്യ പര്യടനം 1990-ൽ ഇന്ത്യയിലേക്കായിരുന്നു, എന്റെ ആദ്യ വർഷം. അതായിരുന്നു എന്റെ ആദ്യ പര്യടനം. ഒരു മാസം ഞാൻ ഇന്ത്യയിൽ ഉണ്ടായിരുന്നതിനാൽ എനിക്ക് ആ ഓർമ്മകളുണ്ട്. ഏകദേശം അഞ്ച് ദിവസം മുമ്പ് ഞാൻ വന്നു. ഞങ്ങൾ പതിവായി ഇന്ത്യ സന്ദർശിക്കാറുണ്ട്. ശ്രീലങ്ക പ്രതിസന്ധിയിലാകുമ്പോഴെല്ലാം, പ്രത്യേകിച്ച് സാമ്പത്തികമായി, ഇന്ത്യ എപ്പോഴും മുന്നോട്ട് വരികയും പിന്തുണ നൽകുകയും ചെയ്യുന്നു. അതിനാൽ ഞങ്ങൾ ഇന്ത്യയോട് എപ്പോഴും നന്ദിയുള്ളവരാണ്, കാരണം ഇന്ത്യ ഞങ്ങളുടെ സഹോദരനാണെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ ഞങ്ങൾ ഇന്ത്യയിലേക്ക് പോകുമ്പോൾ ഞങ്ങൾക്ക് അവിടം സ്വന്തം വീടാണെന്ന് തോന്നുന്നു. അതിനാൽ നന്ദി, സർ. നന്ദി.
ശ്രീലങ്കൻ കളിക്കാരൻ - റൊമേഷ് പറഞ്ഞതുപോലെ, ശ്രീലങ്കയിൽ അശാന്തിയും പ്രശ്നങ്ങളും ഉണ്ടായപ്പോൾ, പെട്രോൾ, ഡീസൽ, വൈദ്യുതി, വെളിച്ചം എന്നിവയൊന്നും ഇല്ലായിരുന്നപ്പോൾ, സർ, താങ്കളും ഗവണ്മെൻ്റും ഞങ്ങളെ വളരെയധികം സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. അതിനാൽ ഞങ്ങളുടെ രാജ്യത്തെ സഹായിച്ചതിന് ഞങ്ങൾ എപ്പോഴും നന്ദിയുള്ളവരാണ്, നന്ദി. ശ്രീലങ്കയെ സഹായിച്ചതിന് ഞങ്ങൾ സാറിനോട് നന്ദിയുള്ളവരാണ്. കൂടാതെ, എനിക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്, സർ. ശ്രീലങ്കൻ ക്രിക്കറ്റിന്റെ പരിശീലകനെന്ന നിലയിൽ, ജാഫ്ന ഒഴികെ, ഇപ്പോൾ ഞങ്ങൾ ശ്രീലങ്കയിലുടനീളം കളിക്കുന്നു. ശ്രീലങ്കൻ ക്രിക്കറ്റിന്റെ പരിശീലകനെന്ന നിലയിൽ, ജാഫ്നയിൽ ഒരു അന്താരാഷ്ട്ര മൈതാനം കൊണ്ടുവരാൻ ഇന്ത്യ ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജാഫ്നയിലെ വടക്കും കിഴക്കും ഭാഗത്തുള്ള ആളുകൾക്ക് അത് ഒരു വലിയ സഹായമായിരിക്കും, ഞങ്ങൾക്ക് ഇപ്പോൾ അതിൻ്റെ ന്യൂനതയുണ്ട്... അങ്ങനെ ഞങ്ങൾ വടക്കൻ മേഖലയെ ഒറ്റപ്പെടുത്തില്ല, അവരും ശ്രീലങ്കൻ ക്രിക്കറ്റുമായി വളരെ അടുത്ത് പ്രവർത്തിക്കും, ഇപ്പോൾ ഞങ്ങൾ അതിൽ പ്രവർത്തിക്കുന്നു, പക്ഷേ ജാഫ്നയിൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയാണെങ്കിൽ അവർ കൂടുതൽ ക്രിക്കറ്റുമായി അടുക്കും. അതിനാൽ എനിക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട് സർ, നിങ്ങൾക്ക് എന്തെങ്കിലും കൊണ്ടുവരാൻ സഹായിക്കാൻ കഴിയുമെങ്കിൽ ചെയ്യണം.
പ്രധാനമന്ത്രി - ഇതെല്ലാം ജയസൂര്യയിൽ നിന്ന് കേട്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഭാരതം എപ്പോഴും 'അയൽപക്കം ആദ്യം' എന്ന തത്വം പാലിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. ഞങ്ങളുടെ അയൽ രാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോഴെല്ലാം, കഴിയുന്നത്ര വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ ഭാരതം ശ്രമിക്കുന്നു. ഉദാഹരണത്തിന്, മ്യാൻമറിൽ ഭൂകമ്പം ഉണ്ടായപ്പോൾ, ആദ്യം പ്രതികരിച്ചത് ഭാരതമായിരുന്നു. ഞങ്ങളുടെ അയൽപക്ക സൗഹൃദ രാജ്യങ്ങളെ പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് ഭാരതത്തിന്റെ കടമയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വലുതും കഴിവുള്ളതുമായ ഒരു രാഷ്ട്രമെന്ന നിലയിൽ, ഉടനടി പ്രവർത്തിക്കേണ്ടത് ഭാരതത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ കരുതുന്നു. സമീപകാല സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ ബാധിച്ചപ്പോൾ - അത് ഗുരുതരമായ ഒരു സാഹചര്യമായിരുന്നു - ഭാരതത്തിന് ഒരു ഉറച്ച വിശ്വാസമുണ്ടായിരുന്നു: ശ്രീലങ്കയെ അത് മറികടക്കാൻ സാധ്യമായ എല്ലാ വഴികളിലും പിന്തുണയ്ക്കുകയും സഹായിക്കുകയും വേണം. ഞങ്ങളുടെ പങ്ക് വഹിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തി, ഇത് ഞങ്ങളുടെ ധാർമ്മിക കടമയായി ഞങ്ങൾ കണക്കാക്കുന്നു. ഇന്നും, നിങ്ങൾ ശ്രദ്ധിച്ചിരിക്കാം, ഞാൻ നിരവധി പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. പക്ഷേ, ജാഫ്നയെ കുറിച്ചുള്ള നിങ്ങളുടെ ആശങ്കയാണ് എന്നെ ശരിക്കും സ്വാധീനിച്ചത്. ശ്രീലങ്കയിൽ നിന്നുള്ള ഒരു മുതിർന്ന ക്രിക്കറ്റ് താരം ജാഫ്നയിലും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്ന ശക്തമായതും പോസിറ്റീവുമായ സന്ദേശം ഇത് അയയ്ക്കുന്നു. ഈ വികാരം തന്നെ പ്രചോദനാത്മകമാണ്. ജാഫ്‌ന പിന്നിലാകുന്നത് ഒരു കാരണവശാലും സംഭവിക്കരുത്. അന്താരാഷ്ട്ര മത്സരങ്ങൾ അവിടെയും നടക്കണം. നിങ്ങളുടെ നിർദ്ദേശത്തിന് വലിയ പ്രാധാന്യമുണ്ട്, എന്റെ ടീം തീർച്ചയായും ഈ നിർദ്ദേശം ശ്രദ്ധിക്കുകയും അത് എങ്ങനെ നടപ്പിലാക്കാമെന്ന് പരിശോധിക്കുമെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങളെല്ലാവരും എന്നെ കാണാൻ സമയം ചെലവഴിച്ചതിൽ ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. പ്രിയപ്പെട്ട ഓർമ്മകൾ വീണ്ടും സന്ദർശിക്കാനും നിങ്ങളുടെ എല്ലാവരെയും വീണ്ടും കാണാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഭാരതവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. നിങ്ങൾ എത്ര ധൈര്യം പ്രകടിപ്പിക്കുന്നുവോ, ഏത് വിധത്തിൽ നിങ്ങളെ പിന്തുണയ്ക്കാൻ കഴിയുമോ - ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും.


