''സമ്മര്‍ദമേതുമില്ലാതെ ഉത്സവപ്രതീതിയില്‍ പരീക്ഷകളെ നേരിടൂ''
''സാങ്കേതികവിദ്യയെ വെല്ലുവിളിക്ക് പകരം അവസരമായി കാണുക''
''ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് സമഗ്രമായ കൂടിയാലോചനകള്‍ നടത്തി. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ജനങ്ങളുമായി ഇക്കാര്യത്തില്‍ ആലോചന നടത്തി''
''20ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായവും ആശയങ്ങളും 21ാം നൂറ്റാണ്ടിലെ വികസനവേഗത്തെ നിര്‍ണ്ണയിക്കില്ല. കാലത്തിനനുസരിച്ച് നാം മാറണം''
''അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദം ചെലുത്തരുത്. കുട്ടികളെ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ അനുവദിക്കുക എന്നത് പ്രധാനമാണ്''
''പ്രചോദനം നേടുന്നതിന് പ്രത്യേക കുത്തിവയ്പുകളോ ഫോര്‍മുലയോ ഇല്ല. പകരം നിങ്ങള്‍ക്ക് മികച്ചതെന്ന് തോന്നുന്നത് കണ്ടെത്തി നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യത്തിനായി പരിശ്രമിക്കുക''
''നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അതില്‍ നിന്ന് പരമാവധി നേട്ടം കൈവരിക്കാനാകും''
''നിങ്ങള്‍ സവിശേഷമായ തലമുറയില്‍പ്പെട്ടവരാണ്. അതെ, ഇവിടെ കൂടുതല്‍ മത്സരമുണ്ട്, അതുപോലെ കൂടുതല്‍ അവസരങ്ങളും''
''പെണ്‍കുട്ടികളാണ് ഒരു കുടുംബത്തിന്റെ ശക്തി. വിവിധ മേഖലകളില്‍ നമ്മുടെ സ്ത്രീകള്‍ കഴിവ് തെളിയിക്കുന്നതിന് സാക്ഷികളാകുന്നതിനേക്കാള്‍ മികച്ചതായി മറ്റെന്തുണ്ട്''
''മറ്റുള്ളവരുടെ കഴിവുകളില്‍ അഭിനന്ദിക്കാനും അവരില്‍ നിന്ന് പഠിക്കാനുമുള്ള ശീലം വളര്‍ത്തുക''
''നിങ്ങളുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനം അനുസരിച്ച് ഞാന്‍ എന്റെ ജീവിതത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിനാല്‍ ഈ പരിപാടി എന്നെ വളരാന്‍ സഹായിക്കുന്നു''

നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം! ഇത് എനിക്കു പ്രിയപ്പെട്ട പരിപാടിയാണ്, പക്ഷേ കൊറോണ കാരണം എനിക്ക് നിങ്ങളെ കുറച്ച് കാലത്തേക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. ഇന്നത്തെ പരിപാടി എനിക്ക് വളരെ വിശേഷപ്പെട്ടതാണ്. കാരണം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ നിങ്ങളെ കണ്ടുമുട്ടി. പരീക്ഷയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ശരിയാണോ? അങ്ങനെയാണെങ്കില്‍, നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് വിഷമിക്കുന്നത് നിങ്ങളുടെ മാതാപിതാക്കളായിരിക്കും. നിങ്ങളോ നിങ്ങളുടെ കുടുംബമോ ആരാണ് സമ്മര്‍ദം അനുഭവിക്കുന്നത് എന്ന് എന്നോട് പറയൂ. സമ്മര്‍ദമുള്ളവര്‍ കൈ പൊക്കൂ. ശരി. എന്നിട്ടും സമ്മര്‍ദം നേരിടുന്ന വിദ്യാര്‍ത്ഥികളുണ്ട്. മാതാപിതാക്കള്‍ സമ്മര്‍ദം അനുഭവിക്കുന്നതായി കരുതുന്നവര്‍ ആരൊക്കെയാണ്? കൂടുതലും സമ്മര്‍ദം നേരിടുന്നത് വിദ്യാര്‍ത്ഥികളാണെന്ന് ഞാന്‍ കരുതുന്നു. നാളെ, പുതുവര്‍ഷം, വിക്രം സംവത് ആരംഭിക്കുകയാണ്. ഏപ്രില്‍ മാസം നമ്മുടെ നാട്ടില്‍ നിരവധി ആഘോഷങ്ങള്‍ നിറഞ്ഞതാണ്. വരാനിരിക്കുന്ന എല്ലാ ഉത്സവങ്ങള്‍ക്കും ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്നാല്‍ പരീക്ഷകള്‍ ഉത്സവങ്ങള്‍ക്കിടയില്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല. പരീക്ഷകള്‍ ഉത്സവങ്ങളാക്കിയാലോ? ഉത്സവങ്ങള്‍ വളരെ വര്‍ണ്ണാഭമായി മാറുന്നു. അതിനാല്‍, ഇന്നത്തെ പരിപാടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരീക്ഷകളില്‍ എങ്ങനെ ഉത്സവാന്തരീക്ഷം സൃഷ്ടിക്കാം, അവ എങ്ങനെ വര്‍ണ്ണാഭമാക്കാം, എങ്ങനെ ഉത്സാഹത്തോടെ പരീക്ഷകളെ സമീപിക്കാം എന്നിവയിലായിരിക്കും. ഇന്ന് നമ്മള്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പല സുഹൃത്തുക്കളും എനിക്ക് ചോദ്യങ്ങള്‍ അയച്ചിട്ടുണ്ട്. ചിലര്‍ എനിക്ക് ഓഡിയോ, വീഡിയോ സന്ദേശങ്ങളും അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് സംസാരിച്ച് മാധ്യമ സഹപ്രവര്‍ത്തകരും നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ എനിക്ക് കഴിയുന്നത്ര എണ്ണത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കും. ഇത്തവണ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ച് എപ്പിസോഡുകളിലെ അനുഭവം ചിലര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. ഇന്ന്, സമയപരിധിക്കുള്ളില്‍ കഴിയുന്നത്ര ചര്‍ച്ച ചെയ്യാന്‍ നാം ആഗ്രഹിക്കുന്നു. എനിക്ക് സമയം കിട്ടുമ്പോഴെല്ലാം, നമോ ആപ്പിലെ ഓഡിയോ, വീഡിയോ അല്ലെങ്കില്‍ രേഖാമൂലമുള്ള ടെക്സ്റ്റുകള്‍ വഴി ബാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ ശ്രമിക്കും. നമോ ആപ്പില്‍ ഇത്തവണ മൈക്രോ സൈറ്റിന്റെ ഒരു പുതിയ പരീക്ഷണം ഉണ്ട്. അതു സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഏതായാലും നമുക്ക് പരിപാടി ആരംഭിക്കാം. ആരാണ് ആദ്യം ചോദിക്കുന്നത്?

അവതാരകന്‍: ബഹുമാനപ്പെട്ട പ്രധാനമന്ത്രി, സര്‍, നന്ദി. നിങ്ങളുടെ പ്രചോദനാത്മകവും വിജ്ഞാനപ്രദവുമായ പ്രസംഗങ്ങള്‍ എല്ലായ്‌പ്പോഴും നല്ല ഊര്‍ജ്ജവും ആത്മവിശ്വാസവും പകരുന്നു. നിങ്ങളുടെ വിപുലമായ അനുഭവത്തിനും അറിവുള്ള ഉപദേശത്തിനും വേണ്ടി ഞങ്ങള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സര്‍, നിങ്ങളുടെ അനുഗ്രഹത്തോടും അനുവാദത്തോടും കൂടി ഈ പരിപാടി ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ചരിത്ര നഗരവും ഇന്ത്യയുടെ തലസ്ഥാനവുമായ ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഖുഷി ജെയിന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ചോദ്യം ചോദിക്കൂ, ഖുഷി.
ഖുഷിയോടെ പരിപാടി തുടങ്ങുന്നത് നന്നായി. പരീക്ഷ കഴിയുന്നതുവരെ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഖുഷി: ബഹുമാനപ്പെട്ട പ്രധാനമന്ത്രി. സര്‍, എന്റെ പേര് ഖുഷി ജെയിന്‍. ഞാന്‍ ഡല്‍ഹി ആനന്ദ് വിഹാറിലെ വിവേകാനന്ദ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സര്‍, നമ്മള്‍ പരിഭ്രാന്തിയിലായിരിക്കുമ്പോള്‍ എങ്ങനെ പരീക്ഷയ്ക്ക് തയ്യാറെടുക്കും? നന്ദി.

അവതാരകന്‍: നന്ദി, ഖുഷി. സര്‍, സാഹിത്യപാരമ്പര്യത്താല്‍ സമ്പന്നമായ ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്നുള്ള മറ്റൊരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി എ. ശ്രീധര്‍ ശര്‍മ്മയും സമാനമായ ഒരു പ്രശ്‌നം നേരിടുന്നു. തന്റെ അഭിപ്രായം പ്രധാനമന്ത്രിക്ക് മുന്നില്‍ വയ്ക്കാന്‍ അദ്ദേഹം ഉത്സുകനാണ്. താങ്കളുടെ ചോദ്യം ചോദിക്കൂ ശ്രീധര്‍.

എ. ശ്രീധര്‍ ശര്‍മ്മ: നമസ്‌കാരം, ബഹുമാനപ്പെട്ട പ്രധാനമന്ത്രി. ഞാന്‍ എ. ശ്രീധര്‍ ശര്‍മ്മ, ആര്‍ട്‌സ് ഓഫ് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നമ്പര്‍: 1, ഛത്തീസ്ഗഡ്, ബിലാസ്പൂര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി. സര്‍, പരീക്ഷാ സമ്മര്‍ദ്ദത്തെ ഞാന്‍ എങ്ങനെ നേരിടും? എനിക്ക് നല്ല മാര്‍ക്കും ഗ്രേഡും ലഭിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? എന്റെ കുടുംബത്തിന്റെ നിരാശയെ ഞാന്‍ എങ്ങനെ നേരിടും?

അവതാരകന്‍: നന്ദി, ശ്രീധര്‍. സബര്‍മതി സന്ത് മഹാത്മാഗാന്ധിജി തന്റെ സത്യാഗ്രഹ പ്രസ്ഥാനം ആരംഭിച്ച നാട്ടില്‍ നിന്നുള്ള, വഡോദരയില്‍നിന്നുള്ള, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെനി പട്ടേലിനെ ഞാന്‍ ക്ഷണിക്കുന്നു, അവള്‍ അഭിമുഖീകരിക്കുന്ന സമാന വെല്ലുവിളികളില്‍ നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ആത്മാര്‍ത്ഥമായി തേടുന്നു. കെനി, നിങ്ങളുടെ ചോദ്യം ചോദിക്കൂ.

കേനി പട്ടേല്‍: ആശംസകള്‍ പ്രധാനമന്ത്രി സര്‍. എന്റെ പേര് കെനി പട്ടേല്‍. ഞാന്‍ ഗുജറാത്തിലെ വഡോദരയിലെ ട്രീ ഹൗസ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ്സില്‍ നിന്നുമാണ്. ശരിയായ ആവര്‍ത്തന പഠനത്തിലൂടെ മുഴുവന്‍ സിലബസും മുന്‍കൂട്ടി പൂര്‍ത്തിയാക്കുന്നതിന്റെ സമ്മര്‍ദ്ദം എങ്ങനെ മറികടക്കാം എന്നതാണ് എന്റെ ചോദ്യം? കൂടാതെ പരീക്ഷാ സമയത്ത് ശരിയായ ഉറക്കവും വിശ്രമവും എങ്ങനെ എടുക്കാം. നന്ദി സര്‍.

അവതാരകന്‍: നന്ദി, കെനി. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഖുഷി, ശ്രീധര്‍ ശര്‍മ്മ, കെന്നി പട്ടേല്‍ എന്നിവര്‍ പരീക്ഷാ സമ്മര്‍ദത്താല്‍ വിഷമിക്കുന്നു. പരീക്ഷാ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള മറ്റ് നിരവധി വിദ്യാര്‍ത്ഥികളും സമാനമായ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ വിദ്യാര്‍ത്ഥികളെയും പരീക്ഷാ സമ്മര്‍ദ്ദം ബാധിക്കുകയും അവര്‍ നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മറുപടി നല്‍കുന്നു.

പ്രധാനമന്ത്രി: നിങ്ങള്‍ എന്നോട് ഒരേ സമയം നിരവധി ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഞാന്‍ പരിഭ്രാന്തനാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ മനസ്സില്‍ ഭയം എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ആദ്യമായി പരീക്ഷ എഴുതാന്‍ പോവുകയാണോ? ആദ്യമായി പരീക്ഷ എഴുതാന്‍ പോകുന്ന ആരും നിങ്ങളില്‍ ഇല്ല. നിങ്ങളെല്ലാവരും ഒരുപാട് പരീക്ഷകള്‍ എഴുതിയിട്ടുണ്ട്. ഒരു തരത്തില്‍, നിങ്ങള്‍ പരീക്ഷകളുടെ ഈ ഘട്ടത്തിന്റെ അവസാനത്തില്‍ എത്തിയിരിക്കുന്നു. ഇത്രയും വലിയ കടല്‍ കടന്നശേഷം തീരത്ത് മുങ്ങിമരിക്കുമെന്ന ഭയം യോജിക്കുന്നില്ല. ഒന്നാമതായി, പരീക്ഷ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്ന് മനസ്സിലുറപ്പിക്കുക. നമ്മുടെ വികസന യാത്രയിലെ ചെറിയ ചുവടുവെപ്പുകളാണിവ. നിങ്ങള്‍ ഒരുപാട് പരീക്ഷകള്‍ നടത്തിയപ്പോള്‍ നിങ്ങള്‍ ആ ഘട്ടം മറികടന്നു. ഒരു വിധത്തില്‍, നിങ്ങള്‍ 'പരീക്ഷ മറികടക്കാന്‍ കഴിയുന്ന നിലയില്‍' ആയി. നിങ്ങള്‍ക്ക് ഈ വിശ്വാസം ഉള്ളപ്പോള്‍ നിങ്ങളുടെ അനുഭവങ്ങള്‍ ഭാവിയിലെ ഏത് പരീക്ഷയ്ക്കും നിങ്ങളുടെ ശക്തിയായി മാറും. നിങ്ങള്‍ കടന്നുപോയ അനുഭവങ്ങളുടെ പ്രക്രിയയെ ദുര്‍ബലപ്പെടുത്തരുത്. രണ്ടാമതായി, പരിഭ്രാന്തി ഉണ്ടാകുന്നത് തയ്യാറെടുപ്പിന്റെ അഭാവം കൊണ്ടല്ലേ? എനിക്ക് നിങ്ങളോട് ഒരു നിര്‍ദ്ദേശമുണ്ട്. പരീക്ഷകള്‍ക്ക് കൂടുതല്‍ സമയം ശേഷിക്കാത്ത ഈ സമയത്തു നിങ്ങള്‍ക്ക് ഈ ഭാരവുമായി ജീവിക്കണോ അതോ നിങ്ങളുടെ തയ്യാറെടുപ്പുകളില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണോ? ഒരുപക്ഷേ, നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ നഷ്ടമായിരിക്കാം. ഒന്നോ അതിലധികമോ വിഷയങ്ങളില്‍ ശ്രദ്ധയൂന്നാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ എന്തുചെയ്യും? എന്നാല്‍ നിങ്ങള്‍ നടത്തിയ തയ്യാറെടുപ്പില്‍ നിങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടായിരിക്കണം. മറ്റ് പ്രശ്‌നങ്ങളെ മറികടക്കാന്‍ അതിലൂടെ കഴിയും. അതിനാല്‍, ഈ സമ്മര്‍ദ്ദത്തിന് വിധേയരാകരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പരിഭ്രാന്തി പരത്തുന്ന അന്തരീക്ഷം വളരാന്‍ അനുവദിക്കരുത്. നിങ്ങളുടെ പരീക്ഷാ സമയത്തും ഇതേ ലളിതമായ ദിനചര്യ ഉണ്ടായിരിക്കണം. നിങ്ങളുടെ ദിനചര്യയിലെ മാറ്റങ്ങള്‍ നിങ്ങളുടെ സ്വഭാവത്തെ അസ്വസ്ഥമാക്കും. മറ്റൊരാള്‍ ചെയ്യുന്നത് അനുകരിക്കരുത്. നിങ്ങളുടെ സുഹൃത്ത് പിന്തുടരുകയും മാര്‍ക്ക് നേടുകയും ചെയ്യുന്നു എന്നുവെച്ച് ആ രീതി നിങ്ങള്‍ പിന്‍തുടരണമെന്നില്ല. നിങ്ങള്‍ ഇത്രയും കാലം ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങള്‍ പിന്തുടരുകയും അതില്‍ ആത്മവിശ്വാസം പുലര്‍ത്തുകയുമാണു വേണ്ടത്. ഒരു ഉത്സവ ലഹരിയില്‍ നിങ്ങള്‍ക്ക് സുഖമായും ഉത്സാഹമായും പരീക്ഷകള്‍ എഴുതാന്‍ കഴിയുമെന്നും വിജയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

അവതാരകന്‍: ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, പരീക്ഷകളെ ഒരു സ്വാഭാവിക അനുഭവമായി സ്വീകരിക്കാനും നമ്മില്‍ത്തന്നെ വിശ്വസിക്കാനും ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി. ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, പൈതൃക കേന്ദ്രങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും പേരുകേട്ട കര്‍ണാടകയിലെ മൈസൂരില്‍ നിന്നാണ് അടുത്ത ചോദ്യം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ തരുണ്‍ എംബി ഇവിടെ തന്റെ പ്രശ്‌നത്തിന് പരിഹാരം തേടുന്നു. തരുണ്‍, നിങ്ങളുടെ ചോദ്യം ചോദിക്കാം.

തരുണ്‍: സുപ്രഭാതം, സര്‍. ഞാന്‍ തരുണ്‍ എംബി. കര്‍ണാടകയിലെ മൈസൂരിലുള്ള ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 11-ാം ക്ലാസ്സില്‍ പഠിക്കുന്നു. പരീക്ഷാ പേ ചര്‍ച്ച 2022-ന്റെ അഞ്ചാം പതിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി സാറോടുള്ള എന്റെ ചോദ്യം യൂട്യൂബ്, വാട്ട്സ്ആപ്പ്, മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ എന്നിവ പോലെ ഏകാഗ്രത നശിപ്പിക്കുന്ന പലതും ഉള്ളതിനാല്‍ രാവിലെ പഠിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും എന്നതാണ്. ഇത് കാരണം ഓണ്‍ലൈനില്‍ പഠിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് സര്‍. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ? നന്ദി സര്‍.

അവതാരകന്‍: നന്ദി തരുണ്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡിലെ സില്‍വര്‍ ഓക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാഹിദ് അലി സമാനമായ ഒരു വിഷയത്തില്‍ തന്റെ ചോദ്യം ചോദിക്കാന്‍ ഉത്സാഹവാനാണ്. ഷാഹിദ്, നിങ്ങളുടെ ചോദ്യം ചോദിക്കൂ.

ഷാഹിദ്: നമസ്‌കാരം, സര്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഞാനും ഷാഹിദ് അലിയും ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡിലെ സില്‍വര്‍ ഓക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ ഓണ്‍ലൈന്‍ മോഡിലാണ് പഠനം നടത്തുന്നത്. ഇന്റര്‍നെറ്റിന്റെ ഉപയോഗം നമ്മളില്‍ പലരെയും സോഷ്യല്‍ മീഡിയയ്ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും അടിമകളാക്കിയിട്ടുണ്ട്. ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ദയവായി ഞങ്ങളെ ഉപദേശിക്കേണമേ.

അവതാരകന്‍: നന്ദി, ഷാഹിദ്. ബഹുമാനപ്പെട്ട സര്‍, കേരളത്തിലെ തിരുവനന്തപുരത്ത് നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കീര്‍ത്തന നായര്‍ ഇതേ പ്രശ്നത്താല്‍ വലയുകയും നിങ്ങളില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. സര്‍, കീര്‍ത്തനയുടെ ചോദ്യം ടൈംസ് നൗവില്‍ നിന്ന് ലഭിച്ചു. കീര്‍ത്തന, നിങ്ങളുടെ ചോദ്യം ചോദിക്കൂ.                                                                              കീര്‍ത്തന: ഹായ്, ഞാന്‍ കേരളത്തിലെ തിരുവനന്തപുരത്ത് നിന്നുള്ള പത്താം ക്ലാസിലെ കീര്‍ത്തനയാണ്. പകര്‍ച്ചവ്യാധിയുടെ സമയത്ത് ക്ലാസുകള്‍ ഓണ്‍ലൈനായി മാറിയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ വീടുകളില്‍ മൊബൈല്‍, സോഷ്യല്‍ മീഡിയ മുതലായവയുടെ രൂപത്തില്‍ വളരെയധികം ശല്യമുണ്ട്. സര്‍, അപ്പോള്‍ എന്റെ ചോദ്യം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നമുക്ക് എങ്ങനെ പഠനം മെച്ചപ്പെടുത്താനാകും എന്നാണ്.

അവതാരക: നന്ദി, കീര്‍ത്തന. ബഹുമാനപ്പെട്ട സര്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളെ മാത്രമല്ല അധ്യാപകരെയും വെല്ലുവിളിച്ചിട്ടുണ്ട്. കൃഷ്ണഗിരിയിലെ അധ്യാപകനായ ശ്രീ ചന്ദചൂഡേശ്വരന്‍ എം. നിങ്ങളില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടുന്നു. സര്‍, നിങ്ങളുടെ ചോദ്യം ചോദിക്കൂ.

ചന്ദചൂഡേശ്വരന്‍ എം: നമസ്‌തേ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍. ഞാന്‍ തമിഴ്നാട്ടിലെ ഹൊസൂരിലെ അശോക് ലെയ്ലാന്‍ഡ് സ്‌കൂളിലെ ചന്ദചൂഡേശ്വരനാണ്. എന്റെ ചോദ്യം ഇതാണ്: ഒരു അധ്യാപകനെന്ന നിലയില്‍, ഓണ്‍ലൈന്‍ അധ്യാപനവും പഠനവും നടത്തുന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. അതിനെ എങ്ങനെ നേരിടും സാര്‍? നന്ദി.

അവതാരകന്‍: നന്ദി സര്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, തരുണ്‍, ഷാഹിദ്, കീര്‍ത്തന, ചന്ദചൂഡേശ്വരന്‍ സര്‍ എന്നിവരെല്ലാം കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാനും ശ്രദ്ധ നഷ്ടപ്പെടാനും കാരണമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. ബഹുമാനപ്പെട്ട സര്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായ നിരവധി ചോദ്യങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. അവയില്‍ നിന്ന് എല്ലാവരുടെയും ആശങ്കകള്‍ സംഗ്രഹിക്കുന്ന വിധത്തില്‍ തിരഞ്ഞെടുത്തവയാണ് ഇവ. ദയവായി അവരെ ഉപദേശിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, സര്‍.

പ്രധാനമന്ത്രി: എന്റെ മനസ്സില്‍ ഒരു ചോദ്യം വരുന്നു. നിങ്ങളുടെ മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും അലയുന്നതായി നിങ്ങള്‍ പറയുന്നു. നിങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കുമ്പോള്‍ സ്വയം ചോദിക്കുക, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വായിക്കുകയാണോ അതോ റീലുകള്‍ കാണുകയാണോ? നിങ്ങള്‍ കൈകള്‍ ഉയര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെടില്ല. പക്ഷെ ഞാന്‍ നിന്നെ പിടികൂടി എന്ന് നീ മനസ്സിലാക്കുന്നു. യഥാര്‍ത്ഥത്തില്‍, തെറ്റ് ഓണ്‍ലൈനിലോ ഓഫ്ലൈനായോ അല്ല. നിങ്ങള്‍ പലതവണ ശാരീരികമായി ക്ലാസ് മുറിയില്‍ ഉണ്ടെന്നും നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ടീച്ചറിലാണെന്നും നിങ്ങള്‍ അനുഭവിച്ചിരിക്കണം. പക്ഷേ നിങ്ങളുടെ മനസ്സ് ടീച്ചര്‍ പറയുന്നത് രേഖപ്പെടുത്തുന്നില്ലായിരിക്കാം. ഓഫ്ലൈനിലുള്ള കാര്യങ്ങള്‍ ഓണ്‍ലൈനുമാണ്. അതിനര്‍ത്ഥം മാധ്യമം പ്രശ്‌നമല്ല, മറിച്ച് 'മന്‍' (മനസ്സ്) ആണ് പ്രശ്‌നമെന്നാണ്. എനിക്ക് എന്തിനോടെങ്കിലും അടുപ്പമുണ്ടെങ്കില്‍, മാധ്യമം ഓണ്‍ലൈനായാലും ഓഫ്ലൈനായാലും ഒരു വ്യത്യാസവുമില്ല. കാലത്തിനനുസരിച്ച് രീതികള്‍ മാറുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഗുരുകുലം നിലനിന്നിരുന്ന കാലത്ത് അച്ചടിക്കടലാസോ പുസ്തകങ്ങളോ ഇല്ലായിരുന്നു. വിദ്യാര്‍ഥികള്‍ ഗുരുക്കന്‍മാരുടെ വാക്കുകള്‍ കേട്ട് മനഃപാഠമാക്കിയിരുന്നു. തലമുറകളോളം അത് തുടര്‍ന്നു. പിന്നീട് പുതിയ യുഗം വന്നു, അതിനോടൊപ്പം അച്ചടിച്ച കടലാസുകളും പുസ്തകങ്ങളും ഉണ്ടായിരുന്നു, വിദ്യാര്‍ത്ഥികള്‍ പുതിയ രീതിയിലേക്ക് പ്രവേശിച്ചു. ഈ പരിണാമം തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ, പരിണാമത്തിന്റെ ഭാഗമാണ് ഒരു മനുഷ്യന്റെ സവിശേഷത. ഇന്ന്, ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും പുതിയ സാങ്കേതിക ഉപകരണങ്ങളും വഴി നമുക്ക് പല കാര്യങ്ങളിലും എളുപ്പവും വിശാലവുമായ ബന്ധം സാധ്യമാണ്. നാം അതിനെ ഒരു അവസരമായി കണക്കാക്കണം, അല്ലാതെ ഒരു പ്രശ്‌നമായല്ല. ഓണ്‍ലൈന്‍ പഠനങ്ങള്‍ ഒരു പ്രതിഫലമായി ഉപയോഗിക്കാന്‍ നമ്മള്‍ ശ്രമിക്കണം. നിങ്ങളുടെ അധ്യാപകനില്‍ നിന്നുള്ള കുറിപ്പുകളും ഓണ്‍ലൈനില്‍ ലഭ്യമായ നിലവാരമുള്ള പാഠ്യഭാഗങ്ങളും താരതമ്യം ചെയ്താല്‍, നിങ്ങളുടെ പഠനത്തിന്റെ മൂല്യം കൂട്ടാനാകും. നിങ്ങളുടെ അധ്യാപകന്‍ നിങ്ങളെ പഠിപ്പിച്ചത് ഓര്‍ക്കുന്നതിനു പുറമേ, നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ രണ്ട് അധിക കാര്യങ്ങള്‍ ലഭിക്കും. രണ്ടും കൂടി ചേര്‍ത്താല്‍ അത് നമുക്ക് വളരെ ഉപകാരപ്പെടും. ഓണ്‍ലൈനിന്റെ രണ്ടാമത്തെ നേട്ടം അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണ് എന്നതാണ്. എങ്ങനെ ഓഫ്ലൈനായോ ഓണ്‍ലൈനിലോ ആകട്ടെ, വിജ്ഞാന സമ്പാദനമാണ് പ്രധാനം.
ഓഫ്ലൈന്‍ മോഡിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഏത് അറിവും ിങ്ങളുടെ മൊബൈല്‍ ഫോണായാലും ഐപാഡായാലും ഉപയോഗിച്ച് ഓണ്‍ലൈനായി മെച്ചപ്പെടുത്താന്‍ കഴിയും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ 'വണക്കം' നല്‍കി എന്നെ വരവേറ്റു. ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍. നിങ്ങള്‍ ഓണ്‍ലൈനില്‍ തിരയുകയും അതിന്റെ ചേരുവകളെക്കുറിച്ചും പ്രക്രിയയെക്കുറിച്ചും കണ്ടെത്തുകയും ചെയ്യും. എല്ലാ ചേരുവകളും ഉപയോഗിച്ചു നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഏറ്റവും മികച്ച ദോശ ഉണ്ടാക്കി. പക്ഷേ അത് നിങ്ങളുടെ വയറു നിറയ്ക്കുമോ? എന്നാല്‍ കമ്പ്യൂട്ടറിലെ തിരച്ചിലിലൂടെ നിങ്ങള്‍ നേടിയ അറിവി വെച്ച് ഒടുവില്‍ നിങ്ങള്‍ ദോശ തയ്യാറാക്കി, അത് തീര്‍ച്ചയായും നിങ്ങളുടെ വയറു നിറയ്ക്കും. അതിനാല്‍ നിങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ഓണ്‍ലൈന്‍ ഉപയോഗിക്കുക. ഓഫ്ലൈനായി അത് ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യവും അങ്ങനെതന്നെ. നേരത്തെ നിങ്ങള്‍ക്ക് അറിവ് നേടുന്നതിന് വളരെ പരിമിതമായ മാര്‍ഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. നിങ്ങള്‍ക്ക് പുസ്തകങ്ങളും അധ്യാപകരും നിങ്ങളുടെ ചുറ്റുപാടും ഉണ്ടായിരുന്നു. ഇന്ന് പരിധിയില്ലാത്ത വിഭവങ്ങള്‍ ഉണ്ട്. സ്വയം എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്രയും സ്വീകരിക്കാം. അതിനാല്‍, ഓണ്‍ലൈന്‍ ഒരു അവസരമായി പരിഗണിക്കുക. എന്നാല്‍ നിങ്ങളുടെ സമയം പാഴാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനുള്ള ഉപകരണങ്ങളും ഉണ്ട്. ഓരോ ഗാഡ്ജെറ്റിനും ചില ആയുധങ്ങള്‍ ഉണ്ട്. അത് ചെയ്യാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നതോ എന്തെങ്കിലും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നതോ അല്ലെങ്കില്‍ ഒരു ഇടവേള എടുത്ത് 15 മിനിറ്റിന് ശേഷം മടങ്ങാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നതോ ആണ്. സ്വയം അച്ചടക്കം പാലിക്കാന്‍ നിങ്ങള്‍ക്ക് അത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാം. നിരവധി കുട്ടികള്‍ ഓണ്‍ലൈനില്‍ ഈ ആയുധങ്ങള്‍ പരമാവധി ഉപയോഗിക്കുന്നതും സ്വയം നിയന്ത്രിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ജീവിതത്തില്‍ നിങ്ങളുമായി ബന്ധപ്പെടുന്നതും ഒരുപോലെ പ്രധാനമാണ്. ഐപാഡുകളിലൂടെയോ മൊബൈല്‍ ഫോണുകളിലൂടെയോ ഒരാള്‍ക്ക് ലഭിക്കുന്ന ആനന്ദത്തെ അപേക്ഷിച്ച്, ഉള്ളില്‍ ആഴ്ന്നിറങ്ങാന്‍ ശ്രമിച്ചാല്‍ ആയിരം മടങ്ങ് കൂടുതലായിരിക്കും ആനന്ദം. നിങ്ങള്‍ ഓണ്‍ലൈനിലോ ഓഫ്ലൈനിലോ അല്ല, മറിച്ച് ആന്തരികമായിരിക്കുമ്പോള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് കുറച്ച് സമയം എടുക്കുക. നിങ്ങള്‍ എത്രത്തോളം നിങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നുവോ അത്രയും കൂടുതല്‍ ഊര്‍ജ്ജം നിങ്ങള്‍ക്ക് അനുഭവപ്പെടും. നിങ്ങള്‍ക്ക് ഇതെല്ലാം ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

അവതാരകന്‍: ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പഠനം നടത്തുമ്പോള്‍ തീര്‍ച്ചയായും വിജയിക്കുമെന്ന അടിസ്ഥാന മന്ത്രം താങ്കള്‍ ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. നന്ദി സര്‍. വൈദിക നാഗരികതയുടെയും സിന്ധുനദീതട സംസ്‌കാരത്തിന്റെയും പ്രധാന ആസ്ഥാനമായ ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുള്ള അധ്യാപികയായ  ശ്രീമതി സുമന്‍ റാണി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മുന്നില്‍ ഒരു ചോദ്യം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നു. സുമന്‍ റാണി മാഡം, നിങ്ങളുടെ ചോദ്യം ചോദിക്കൂ.

സുമന്‍ റാണി: നമസ്‌കാരം, പ്രധാനമന്ത്രി സര്‍. ഞാന്‍ പാനിപ്പത്തിലെ ഡിഎവി പോലീസ് പബ്ലിക് സ്‌കൂളിലെ ടിജിടി സോഷ്യല്‍ സയന്‍സില്‍ നിന്നുള്ള സുമന്‍ റാണിയാണ്. സര്‍, എന്റെ ചോദ്യം എങ്ങനെയാണ് പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് പുതിയ അവസരങ്ങള്‍ നല്‍കുന്നത് എന്നാണ്. നന്ദി, സര്‍.

അവതാരകന്‍: നന്ദി മാഡം. സര്‍, കിഴക്കിന്റെ സ്‌കോട്ട്ലന്‍ഡ് എന്നറിയപ്പെടുന്ന മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷീല വൈഷ്ണവ് ഈ വിഷയത്തില്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഷീല, നിങ്ങളുടെ ചോദ്യം ചോദിക്കൂ.

ഷീല വൈഷ്ണവ്: സുപ്രഭാതം സര്‍. ഞാന്‍ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഷീല വൈഷ്ണവ്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടുള്ള എന്റെ ചോദ്യം ഇതാണ് - ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ, പ്രത്യേകിച്ച് സമൂഹത്തെ പൊതുവെ എങ്ങനെ ശാക്തീകരിക്കുകയും നയ ഭാരതത്തിന് വഴിയൊരുക്കുകയും ചെയ്യും? നന്ദി സര്‍.                                                                              അവതാരകന്‍: നന്ദി, ഷീല. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഇത്തരം നിരവധി ചോദ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ മറ്റെന്തോ ആണെന്ന് പറയുന്നു. അതേസമയം അവര്‍ പഠിക്കുന്നത് വ്യത്യസ്തമാണ്. അത്തരമൊരു സാഹചര്യത്തില്‍ അവര്‍ എന്തുചെയ്യണം? ദയവായി ഞങ്ങളെ ഉപദേശിക്കേണമേ.

പ്രധാനമന്ത്രി: വളരെ ഗൗരവമുള്ള ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിന് വിശദമായി ഉത്തരം നല്‍കാന്‍ പ്രയാസമാണ്. ഒന്നാമതായി, പുതിയ വിദ്യാഭ്യാസ നയത്തിന് പകരം ഇത് ദേശീയ വിദ്യാഭ്യാസ നയമാണെന്ന് പറയണം. പലരും എന്‍.ഇ.പിയില്‍ എന്‍ പുതിയതായി പരാമര്‍ശിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതാണ് ദേശീയ വിദ്യാഭ്യാസ നയം. നിങ്ങള്‍ ഇത് ചോദിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ നയരൂപീകരണത്തില്‍ ഇത്രയധികം ആളുകള്‍ ഈ തലത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നത് ഒരുപക്ഷേ ഒരു ലോക റെക്കോര്‍ഡായിരിക്കും. 2014 മുതല്‍ ഞങ്ങള്‍ ഈ നയം രൂപീകരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും വിദൂര പ്രദേശങ്ങളില്‍ നിന്നുമുള്ള അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി, ഏകദേശം ആറേഴു വര്‍ഷമായി എല്ലാ തലങ്ങളിലും ഈ വിഷയത്തില്‍ ആലോചനകള്‍ നടന്നിരുന്നു. ലഭ്യമായ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി ഒരു സംഗ്രഹം തയ്യാറാക്കി. ഗൗരവമായ ചര്‍ച്ചകള്‍ക്ക് ശേഷം ശാസ്ത്ര-സാങ്കേതികരംഗത്തെ ഉന്നതരായ പണ്ഡിതന്മാര്‍ ഒരു കരട് തയ്യാറാക്കി. കരടു രൂപം വീണ്ടും ആളുകള്‍ക്കിടയില്‍ അവതരിപ്പിക്കുകയും ഏകദേശം 15-20 ലക്ഷം നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു. ഒരു തരത്തില്‍ പറഞ്ഞാല്‍, സമഗ്രമായ പ്രവര്‍ത്തനത്തിന് ശേഷമാണ് വിദ്യാഭ്യാസ നയം ഉണ്ടായത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയും ഗവണ്‍മെന്റും എന്ത് ചെയ്താലും പ്രതിഷേധത്തിന്റെ സ്വരങ്ങളാണ് എപ്പോഴും ഉയരുന്നത്. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തെ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്, കൂടാതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ലക്ഷക്കണക്കിന് ആളുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഈ നയം ഗവണ്‍മെന്റ് രൂപീകരിച്ചതല്ല, മറിച്ച് നാടിന്റെ ഭാവിക്കായി ജനങ്ങളും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണു രൂപീകരിച്ചത്. മുമ്പ് കായിക പഠനവും പരിശീലനവും പാഠ്യേതര പ്രവര്‍ത്തനങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്നവര്‍ക്കറിയാം. ഇപ്പോള്‍ ഈ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നു. കളിക്കാതെ ആര്‍ക്കും വളരാനാവില്ല. നിങ്ങള്‍ അഭിവൃദ്ധിപ്പെടണമെങ്കില്‍ സ്‌പോര്‍ട്‌സ് അത്യാവശ്യമാണ്. അതില്‍ ടീം സ്പിരിറ്റ്, ശക്തി എന്നിവ ഉള്‍പ്പെടുന്നു, ഒപ്പം നിങ്ങളുടെ എതിരാളിയെ മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. പുസ്തകങ്ങളില്‍ നിന്ന് നിങ്ങള്‍ പഠിക്കുന്നതെന്തും കായിക രംഗത്ത് എളുപ്പത്തില്‍ പഠിക്കാനാകും. മുമ്പ്, ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുറത്തായിരുന്നു. ഇത് ഒരു പാഠ്യേതര പ്രവര്‍ത്തനമായാണു കണക്കാക്കപ്പെട്ടിരുന്നത്. ഇത് ഇപ്പോള്‍ അന്തസ്സ് നേടിയിട്ടുണ്ട്, കായികരംഗത്ത് വിദ്യാര്‍ത്ഥികളുടെ പുതിയ കാലത്തെ താല്‍പ്പര്യം കണക്കിലെടുത്തു വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രസക്തമായ നിരവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും ഒരു പ്രശ്‌നം സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ നയങ്ങള്‍ ഉപയോഗിച്ച് നമുക്ക് 21-ാം നൂറ്റാണ്ട് കെട്ടിപ്പടുക്കാന്‍ കഴിയുമോ? ഞാന്‍ നിങ്ങളോട് എല്ലാവരോടും ചോദിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ സമീപനവും സംവിധാനങ്ങളും നയങ്ങളും ഉപയോഗിച്ച് നമുക്ക് 21-ാം നൂറ്റാണ്ടിലേക്ക് മുന്നേറാന്‍ കഴിയുമോ? എന്നോട് ഉറക്കെ പറയൂ.

അവതാരകന്‍: ഇല്ല, സര്‍.

പ്രധാനമന്ത്രി: നമുക്ക് പുരോഗതി കൈവരിക്കാന്‍ കഴിയില്ല. അപ്പോള്‍ നമ്മുടെ എല്ലാ സംവിധാനങ്ങളും നയങ്ങളും 21-ാം നൂറ്റാണ്ടിന് അനുസൃതമായി രൂപപ്പെടുത്തേണ്ടതല്ലേ? നാം സ്വയം പരിണമിച്ചില്ലെങ്കില്‍, നാം സ്തംഭനാവസ്ഥയിലാകും, പിന്നാക്കം പോകും. ഗണ്യമായ സമയം നഷ്ടപ്പെടുകയും രാഷ്ട്രം കഷ്ടപ്പെടുകയും ചെയ്തു. മാതാപിതാക്കളുടെ ഇഷ്ടം കൊണ്ടോ, വിഭവങ്ങളുടെ പേരിലോ, സമീപത്തെ സൗകര്യങ്ങള്‍ കൊണ്ടോ നമുക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസം നേടാനാകാതെ പോകുന്നത് നമ്മള്‍ പലപ്പോഴും കാണാറുണ്ട്. സമ്മര്‍ദവും അന്തസ്സും കാരണം ഞങ്ങള്‍ ഡോക്ടര്‍മാരാകണമെന്ന ഒരു പാറ്റേണ്‍ പിന്തുടരുന്നു, അതേസമയം നമ്മുടെ താല്‍പ്പര്യം മറ്റെവിടെയോ ആണ്. വന്യജീവികളിലോ പെയിന്റിംഗിലോ സാങ്കേതികവിദ്യയിലോ ഒരാള്‍ക്ക് താല്‍പ്പര്യമുണ്ടാകാം, പക്ഷേ മരുന്ന് തിരഞ്ഞെടുത്തു. മുമ്പ്, നിങ്ങള്‍ ഒരു പ്രത്യേക ധാരയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍, നിങ്ങള്‍ അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം അത് നിങ്ങളെ ഉദ്ദേശിച്ചുള്ളതല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍, ഒരു പ്രത്യേക ധാര പൂര്‍ത്തിയാക്കേണ്ട ആവശ്യമില്ലെന്ന് ഞങ്ങള്‍ ഇപ്പോള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. അതിനാല്‍, ദേശീയ വിദ്യാഭ്യാസ നയം നിങ്ങള്‍ക്ക് മാന്യമായി ഒരു പുതിയ വഴി തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു. ലോകമെമ്പാടും കഴിവുകളുടെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. വിദ്യാഭ്യാസവും അറിവിന്റെ സമ്പത്തും മാത്രം പോരാ. വൈദഗ്ധ്യം ഉണ്ടായിരിക്കണം. ഇപ്പോള്‍ ഞങ്ങള്‍ അത് സിലബസിന്റെ ഭാഗമാക്കിയിരിക്കുന്നു. അതിനാല്‍ ഒരാള്‍ക്ക് അവന്റെ സമ്പൂര്‍ണ്ണ വികസനത്തിന് അവസരങ്ങള്‍ ലഭിക്കണം. ഇന്ന് ഒരു പ്രദര്‍ശനം കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ദേശീയ വിദ്യാഭ്യാസ നയത്തെ പ്രതിഫലിപ്പിക്കുന്ന  രൂപത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇത് സംഘടിപ്പിച്ചത്. ഇത് വളരെ ഫലപ്രദമായതിനു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ ഞാന്‍ അഭിനന്ദിക്കുന്നു. എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ 3ഡി പ്രിന്ററുകള്‍ തയ്യാറാക്കുന്നതും വേദിക് മാത്തമാറ്റിക്സ് ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതും ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ അതില്‍ നിന്ന് പഠിക്കുന്നതും കാണുന്നത് ഒരു സന്തോഷമായിരുന്നു. നന്ദിത, നിവേദിത എന്നീ രണ്ട് സഹോദരിമാരെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടില്‍ ഉണ്ട്. എന്നാല്‍ ലോകമെമ്പാടും അവര്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. അവര്‍ തന്നെ വിദ്യാര്‍ത്ഥികളാണ്, പക്ഷേ ഗുരുക്കന്മാരായി. നിങ്ങള്‍ നോക്കൂ, അവര്‍ സാങ്കേതികവിദ്യ പൂര്‍ണ്ണമായും ഉപയോഗിച്ചു, സാങ്കേതികവിദ്യയെ ഭയപ്പെട്ടില്ല. അതുപോലെ, ദര്‍ശനാത്മകമായ ചില ശില്‍പങ്ങളും ചിത്രങ്ങളും ഞാന്‍ കണ്ടു. ദേശീയ വിദ്യാഭ്യാസ നയം വ്യക്തിത്വ വികസനത്തിന് ധാരാളം അവസരങ്ങള്‍ നല്‍കുന്നുണ്ട് എന്നര്‍ത്ഥം. ഈ സാഹചര്യത്തില്‍, ദേശീയ വിദ്യാഭ്യാസ നയം കൃത്യമായി പിന്തുടരുകയും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍, ഒന്നിലധികം നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തുടനീളമുള്ള അധ്യാപകരോടും അക്കാദമിക് വിദഗ്ധരോടും സ്‌കൂളുകളോടും ഇത് നടപ്പിലാക്കുന്നതിനുള്ള പുതിയ വഴികള്‍ വികസിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വഴികള്‍ ഉണ്ടെങ്കില്‍, കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്കു നന്‍മ നേരുന്നു.

അവതാരകന്‍: ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, ദേശീയ വിദ്യാഭ്യാസ നയം നമുക്കായി വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥം പുനര്‍നിര്‍വചിക്കുമെന്നും നമ്മുടെ ഭാവി ശോഭനമാക്കുമെന്നും ഇപ്പോള്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. നമ്മള്‍ കളിക്കുകയാണെങ്കില്‍ നമ്മള്‍ ഉന്നതിപ്രാപിക്കും. ബഹുമാനപ്പെട്ട സര്‍, വ്യവസായ നഗരമായ ഗാസിയാബാദിലെ രാജ്കിയകന്യ ഇന്റര്‍ കോളേജിലെ റോഷ്‌നി ചില വിഷയങ്ങളില്‍ ആദരണീയനായ പ്രധാനമന്ത്രിയുടെ സഹായവും മാര്‍ഗ്ഗനിര്‍ദേശവും തേടുന്നു. റോഷ്‌നി, നിങ്ങളുടെ ചോദ്യം ചോദിക്കൂ.

റോഷ്‌നി: നമസ്‌കാര്‍, സര്‍! ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്റെ പേര് റോഷ്‌നി, ഞാന്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വിജയ് നഗറിലെ ഗവണ്‍മെന്റ് ഗേള്‍സ് ഇന്റര്‍ കോളേജിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സര്‍, വിദ്യാര്‍ത്ഥികള്‍ക്കാണോ പരീക്ഷയെ ഭയം അതല്ല അവരുടെ മാതാപിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ എന്നതാണ് എന്റെ ചോദ്യം?. നമ്മുടെ മാതാപിതാക്കളോ അദ്ധ്യാപകരോ നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ പരീക്ഷകളെ നമ്മള്‍ വളരെ ഗൗരവമായി കാണണോ അതോ ഉത്സവങ്ങള്‍ പോലെ ആസ്വദിക്കണോ? ദയവായി ഞങ്ങളെ നയിക്കൂ, നന്ദി.

അവതാരകന്‍: നന്ദി, റോഷ്‌നി. അഞ്ച് നദികളുടെ പ്രദേശമായ ഗുരുക്കളുടെ നാട്ടില്‍ സ്ഥിതി ചെയ്യുന്ന സമ്പന്ന സംസ്ഥാനമായ പഞ്ചാബിലെ ബട്ടിന്ധയില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കിരണ്‍പ്രീത് ഈ വിഷയത്തില്‍ അവളുടെ ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. കിരണ്‍പ്രീത്, ദയവായി നിങ്ങളുടെ ചോദ്യം ചോദിക്കൂ.

കിരണ്‍പ്രീത്: സുപ്രഭാതം ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍. പത്താം ക്ലാസിലെ കിരണ്‍പ്രീത് കൗര്‍ എന്നതാണ് എന്റെ പേര്. ഞാന്‍ പഞ്ചാബിലെ ബട്ടിന്ധയിലെ കല്യാണ്‍ സുഖയിലെ ഡൂണ്‍ പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഞാന്‍ പഠിക്കുന്നത്. സര്‍, എന്റെ ഫലം മെച്ചമല്ലെങ്കില്‍ എന്റെ കുടുംബത്തിന്റെ നിരാശ ഞാന്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് താങ്കളോടുള്ള എന്റെ ചോദ്യം. എന്റെ മാതാപിതാക്കളോട് എനിക്ക് നിഷേധാത്മകതയില്ല, കാരണം എന്നെക്കാള്‍ കൂടുതല്‍ സ്ഥരീകരണങ്ങള്‍ അവര്‍ക്ക് ആവശ്യമാണെന്ന് എനിക്കറിയാം. നന്ദി സര്‍. ദയവായി എന്നെ നയിക്കൂ.

അവതാരകന്‍: നന്ദി, കിരണ്‍പ്രീത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍. നമ്മളില്‍ പലരേയും പോലെ റോഷ്‌നിയും കിരണ്‍പ്രീതും മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും പ്രതീക്ഷകള്‍ നിറവേറ്റുന്നത് ഒരു വെല്ലുവിളിയായി കാണുന്നു. ബഹുമാനപ്പെട്ട സര്‍., താങ്കളുടെ ഉപദേശത്തിനായി ഞങ്ങള്‍ ഉറ്റുനോക്കുകയാണ്.

പ്രധാനമന്ത്രി: റോഷ്‌നി, നിങ്ങള്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ പരമാവധി കരഘോഷം ഉണ്ടായതിന്റെ കാരണം എന്താണ്? നിങ്ങള്‍ ഈ ചോദ്യം ചോദിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയല്ല, മറിച്ച് ബുദ്ധിപൂര്‍വ്വം മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടിയാണ് എന്ന് ഞാന്‍ കരുതുന്നു. ഇവിടെ നിന്ന് എല്ലാവരുടെയും രക്ഷിതാക്കളോടും അദ്ധ്യാപകരോടും എല്ലാവര്‍ക്കും ഉപകാരപ്രദമാകുന്ന എന്തെങ്കിലും ഇവിടെ നിന്ന് ഞാന്‍ പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ കരുതുന്നു. അതിനര്‍ത്ഥം അദ്ധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും നിങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നും അത് നിങ്ങള്‍ നിങ്ങളെയാണോ അവരെയാണോ പിന്തുടരേണ്ടതെന്ന് നിങ്ങളെ ആശയക്കുഴപ്പത്തിലായിരിക്കുന്നു എന്നുമാണ്. കുട്ടിക്കാലത്തെ നിങ്ങളുടെ സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്‌നങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മാതാപിതാക്കളോടും അദ്ധ്യാപകരോടും അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു വിധത്തില്‍, നിങ്ങളുടെ സ്വന്തം സ്വപ്‌നങ്ങളും പ്രതീക്ഷകളും നിങ്ങളുടെ കുട്ടികളില്‍ കുത്തിവയ്ക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. കുട്ടി നിങ്ങളെ ബഹുമാനിക്കുകയും മാതാപിതാക്കളുടെ വാക്കുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. മറുവശത്ത്, സ്‌കൂളിന്റെ പാരമ്പര്യമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ധ്യാപകന്‍ അവനെ പ്രോത്സാഹിപ്പിക്കുന്നു. ആശയക്കുഴപ്പങ്ങളിലൂടെയും പരസ്പര വിരുദ്ധമായ അടയാളങ്ങളിലൂടെയും കടന്നുപോകേണ്ടിവരുന്ന കുട്ടിക്ക് ഇത് വലിയ ആശങ്കയുടെ കാര്യമാണ്. പഴയകാലത്ത് അദ്ധ്യാപകര്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. അദ്ധ്യാപകര്‍ക്ക് കുടുംബത്തിലെ എല്ലാവരേയും അറിയാമായിരുന്നുവെന്ന് മാത്രമല്ല, അവരുടെ കുട്ടികളെ കുറിച്ച് ഒരു കുടുംബം എന്താണ് ചിന്തിക്കുന്നതെന്നതും അവര്‍ക്കും പരിചിതമായിരുന്നു. അദ്ധ്യാപകരുടെ വഴികളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും അറിവുണ്ടായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍, സ്‌കൂളിലായാലും വീട്ടിലായാലും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒരേ വേദിയില്‍ ആയിരുന്നു. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? കുട്ടി ദിവസം മുഴുവന്‍ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ക്ക് സമയമില്ല, അദ്ധ്യാപകരാണെങ്കില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കുടുതല്‍ ഉല്‍കണ്ഠ. അവര്‍ നന്നായി പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ കുട്ടിക്ക് വ്യത്യസ്ത പദ്ധതികളാണുള്ളത്. അതുകൊണ്ട്, മാതാപിതാക്കളും അദ്ധ്യാപകരും കുട്ടിയുടെ ശക്തിയും ബലഹീനതകളും അവന്റെ താല്‍പ്പര്യങ്ങളും പ്രവണതകളും അവന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവനെ മനസ്സിലാക്കാന്‍ ശ്രമിക്കാതിരിക്കുകയും അനാവശ്യമായി അവനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയായാലും അവന്‍ കാലിടറും. അതുകൊണ്ട്, നിങ്ങളുടെ പ്രതീക്ഷകളും പ്രത്യാശകളുകൊണ്ട് കുട്ടിക്ക് ഭാരമുണ്ടാക്കുന്നത് ഒഴിവാക്കണമെന്ന് റോഷ്‌നിക്ക് വേണ്ടി എല്ലാ മാതാപിതാക്കളോടും അദ്ധ്യാപകരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകള്‍ക്ക്അനുയോജ്യനായിരിക്കില്ല കുട്ടി എന്നാല്‍ പ്രത്യേക കഴിവുകളോടെയാണ് ദൈവം അവനെ അയച്ചിരിക്കുന്നത് എന്ന് എല്ലാ മാതാപിതാക്കളും അംഗീകരിക്കേണ്ടിവരും, . അവന്റെ കഴിവ് നിങ്ങള്‍ക്ക് തിരിച്ചറിയാനാകാത്തത് നിങ്ങളുടെ കഴിവുകേടാണ്. അവരുടെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് നിങ്ങളുടെ തെറ്റാണ്, അതിന്റെ ഫലമായി അത് നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും ഇടയില്‍ അകല്‍ച്ച സൃഷ്ടിക്കുന്നു. മാതാപിതാക്കളെയോ അദ്ധ്യാപകരെയോ കണക്കിലെടുക്കാതിരിക്കരുതെന്ന് ഞാന്‍ കുട്ടികളെ ഉപദേശിക്കില്ല. അത് ശരിയായ ഉപദേശമല്ല. നിങ്ങള്‍ അവരെ ശ്രദ്ധിക്കുകയും അവര്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണം. എന്നാല്‍ നമുക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങള്‍ നാം സ്വീകരിക്കണം. നോക്കൂ, ഭൂമിയും നിര്‍ജീവമായി തോന്നും. നിങ്ങള്‍ ഒരു വിത്ത് വിതച്ചാല്‍, അതില്‍ നിന്ന് ചിലപ്പോള്‍ ഒന്നും പുറത്തുവന്നെന്ന് വരില്ല, എന്നാല്‍ അതേ നിലത്ത് നിങ്ങള്‍ മറ്റൊരു വിത്ത് വിതച്ചാല്‍, അത് മുളച്ച് വലിയ ആല്‍മരമായി മാറിയേക്കാം. ഇതെല്ലാം ഭൂമിയെയല്ല വിത്തിനെ ആശ്രയിച്ചിരിക്കുന്നതാണ്. അതുകൊണ്ട്, നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വീകരിക്കാവുന്നതും മുന്നോട്ട് പോകാന്‍ കഴിയുന്നതും എന്താണെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ആ ദിശയിലാക്കുക, നിങ്ങള്‍ക്ക് ഒരിക്കലും ഭാരം തോന്നില്ല. തുടക്കത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാം, എന്നാല്‍ കുടുംബം പിന്നീട് അതില്‍ അഭിമാനിക്കാന്‍ തുടങ്ങും. തങ്ങളുടെ കുട്ടി വളരെ നന്നായി പ്രവര്‍ത്തിക്കുകയും അവര്‍ക്ക് പേര് ഉണ്ടാക്കികൊടുക്കുകയും ചെയ്തുവെന്ന് മാതാപിതാക്കളും മനസ്സിലാക്കും. നാലുപേര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അവര്‍ നിന്നെ പ്രശംസിക്കും. ഇന്നലെവരെ നിങ്ങളുടെ കരുത്ത് തിരിച്ചറിയാത്തവര്‍ നിങ്ങളുടെ കഴിവിനെ പ്രശംസിക്കാന്‍ തുടങ്ങും. അതിനാല്‍, പരിമിതമായ ആവശ്യകതകള്‍ നിറവേറ്റുകയും നിങ്ങളുടെ കഴിവില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുകയും സന്തോഷത്തോടെയും ഉത്സാഹത്തോടെയും നിങ്ങള്‍ മുന്നോട്ടുപോകുകയും ചെയ്താല്‍നിങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും.

അവതാരകന്‍: ബഹുമാനപ്പെട്ട പ്രധാനമന്ത്രി, മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും കൂട്ടത്തില്‍ താങ്കള്‍ കുട്ടികളുടെ താല്‍പര്യത്തിനും അഭിലാഷങ്ങള്‍ക്കും ഒരു പുതിയ ഉണര്‍വ് നല്‍കി. വളരെയധികം നന്ദി. ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍! സാംസ്‌കാരികമായി സമ്പന്നമായ നഗരമായ ഡല്‍ഹിയില്‍ നിന്ന്, ജനക്പുരിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ വൈഭവ് തന്റെ പ്രശ്‌നത്തില്‍ താങ്കളുടെ ഉപദേശം ആത്മാര്‍ത്ഥമായി തേടുകയാണ്. വൈഭവ്, ദയവുചെയ്ത് നിങ്ങളുടെ ചോദ്യം ചോദിക്കൂ.

വൈഭവ്: നമസ്‌കാരം, പ്രധാനമന്ത്രി. എന്റെ പേര് വൈഭവ് കനോജിയ. ഞാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഞാന്‍ ജനക്പുരിയിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. സര്‍, എനിക്കൊരു ചോദ്യമുണ്ട് -- നമുക്ക് പാഠ്യപദ്ധതിയില്‍ ഇത്രയധികം കുടിശിക ഉള്ളപ്പോള്‍ എങ്ങനെ പ്രചോദിതരായിരിക്കുകയും വിജയിക്കുകയും ചെയ്യാം?

അവതാരകന്‍: നന്ദി, വൈഭവ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, കുട്ടികള്‍ മാത്രമല്ല, നമ്മുടെ മാതാപിതാക്കളും അവരുടെ പ്രശ്‌നങ്ങള്‍ താങ്കള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഒഡീഷയിലെ ജാര്‍സുഗുഡയില്‍ നിന്നുള്ള രക്ഷിതാവായ സുജിത് കുമാര്‍ പ്രധാന്‍ ജി ഈ വിഷയത്തില്‍ താങ്കളില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദേശം പ്രതീക്ഷിക്കുന്നു. മിസ്റ്റര്‍ സുജിത് പ്രധാന്‍ ജി, ദയവായി താങ്കളുടെ ചോദ്യം ചോദിക്കൂക.

സുജിത് പ്രധാന്‍: നമസ്‌കാരം, പ്രധാനമന്ത്രി. എന്റെ പേര് സുജിത് കുമാര്‍ പ്രധാന്‍. പാഠ്യപദ്ധതി പൂര്‍ത്തിയാക്കാന്‍ കുട്ടികളെ എങ്ങനെ പ്രചോദിപ്പിക്കാം എന്നതാണ് എന്റെ ചോദ്യം? നന്ദി.

അവതാരകന്‍: നന്ദി സര്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, വാസ്തുവിദ്യയിലും ചിത്രകലയിലും സമ്പന്നമായ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കോമള്‍ ശര്‍മ്മ, അവരുടെ പ്രശ്‌നം താങ്കള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു. കോമള്‍, ദയവായി നിങ്ങളുടെ ചോദ്യം ചോദിക്കൂക.

കോമള്‍: നമസ്‌കാരം, ബഹുമാനപ്പെട്ട പ്രധാനമന്ത്രി. സര്‍, എന്റെ പേര് കോമള്‍ ശര്‍മ്മ. ജയ്പൂരിലെ ബഗ്രുവിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. ഒരു വിഷയത്തില്‍ നന്നായി പഠിക്കാത്ത എന്റെ സഹപാഠിയെ എങ്ങനെ ആശ്വസിപ്പിക്കും എന്നതാണ് താങ്കളോടുള്ള എന്റെ ചോദ്യം?

അവതാരകന്‍: നന്ദി, കോമള്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍! ഖത്തറിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആരോണ്‍ എബനും സമാനമായ ഒരു പ്രശ്‌നത്താല്‍ വലയുകയാണ്. ആരോണ്‍, ദയവായി മുന്നോട്ട് വന്ന് നിങ്ങളുടെ ചോദ്യം ചോദിക്കൂ.

ആരോണ്‍: നമസ്‌തേ സര്‍. ആശംസകള്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍, ദോഹ, ഖത്തര്‍! ആരോണ്‍ എബന്‍ എന്നാണ് എന്റെ പേര്, പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഇന്ത്യയുടെ ബഹുമാന്യനായ പ്രധാനമന്ത്രിയോടുള്ള എന്റെ ചോദ്യം, സമയം നീട്ടികൊണ്ടുപോകുന്നതില്‍ നിന്ന് എന്നെ എങ്ങനെ തടയാം എന്നതും എന്റെ പരീക്ഷാ ഭയത്തേയും തയ്യാറെടുപ്പില്ലായ്മയേയും എങ്ങനെ അകറ്റാം എന്നതുമാണ്.

അവതാരകന്‍: നന്ദി, ആരോണ്‍. ബഹുമാന്യനായ പ്രധാനമന്ത്രി സാര്‍, വൈഭവ്, മിസ്റ്റര്‍ പ്രധാന്‍ ജി, കോമള്‍, ആരോണ്‍ എന്നിവര്‍ പ്രചോദനമില്ലായ്മയുടെ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാമെന്നും അക്കാദമിക കാര്യങ്ങളില്‍ എങ്ങനെ പ്രതിജ്ഞാബദ്ധരായി നിലകൊള്ളാമെന്നും താങ്കളുടെ അറിവില്‍ നിന്നും ആര്‍ജ്ജിക്കാന്‍ ഉത്സുകരാണ്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള മറ്റ് നിരവധി വിദ്യാര്‍ത്ഥികള്‍ നന്നായി സമന്വയിക്കപ്പെട്ട വ്യക്തികളാകുന്നതിന് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും തുല്യമായ പങ്കാളിത്തം എങ്ങനെ ഉറപ്പാക്കുമെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്. ദയവുചെയ്ത് ഞങ്ങളെ എല്ലാവരേയും നയിക്കക, സര്‍.

പ്രധാനമന്ത്രി: പ്രചോദനത്തിന് എന്തെങ്കിലും കുത്തിവയ്പ്പ് ഉണ്ടെന്നും അവര്‍ അത് കുത്തിവച്ചുകഴിഞ്ഞാല്‍ പിന്നെ പ്രചോദനത്തിന്റെ പ്രശ്‌നമില്ലെന്നും ആരെങ്കിലും കരുതിയാല്‍ അത് വലിയ തെറ്റാണ്. സ്വയം നിരീക്ഷിക്കാനും നിങ്ങളെ പ്രചോദിതരല്ലാതാക്കുന്ന കാര്യങ്ങള്‍ കണ്ടെത്താനും ശ്രമിക്കുക. ഒരു ദിവസമോ ആഴ്ചയോ ഒരു മാസമോ നിരീക്ഷിച്ച ശേഷം, നിങ്ങളുടെ ബുദ്ധിമുട്ട് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങളെ സ്വയം മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ, നിങ്ങളെ പ്രചോദിപ്പിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ ശ്രമിക്കുക. നിങ്ങള്‍ വളരെ നല്ല ഒരു ഗാനം കേള്‍ക്കുന്നു, അതിന്റെ സംഗീതവും വരികളും മതിപ്പുളവാക്കിയെന്നും കരുതുക. അതും ഒരു ചിന്താരീതിയായിരിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നും. അതിനുശേഷം, നിങ്ങള്‍ പുതുതായി ചിന്തിക്കാന്‍ തുടങ്ങും. ആരും നിങ്ങളോട് പറഞ്ഞതല്ല, എന്നാലും നിങ്ങള്‍ സ്വയം തയ്യാറായി. നിങ്ങളെ പ്രചോദിപ്പിക്കുന്ന കാര്യം നിങ്ങള്‍ തിരിച്ചറിഞ്ഞു, അപ്പോള്‍ അത് ചെയ്യാന്‍ നിങ്ങള്‍ക്ക് തോന്നും. അതുകൊണ്ട്, സ്വയം വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. മറ്റൊരാളുടെ സഹായത്തിന് വേണ്ടി കാത്തിരിക്കരുത്. നിങ്ങളുടെ മാനസികാവസ്ഥ നല്ലതല്ലെന്നോ നിങ്ങള്‍ ആസ്വദിക്കുന്നില്ലെന്നോ ആരോടും ആവര്‍ത്തിച്ച് പറയരുത്. എന്താണ് സംഭവിക്കുകയെന്നാല്‍, നിങ്ങളില്‍ ഒരു ബലഹീനത വികസിക്കുകയും നിങ്ങള്‍ സഹതാപം നേടാന്‍ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ അമ്മയില്‍ നിന്നും അതേ സഹതാപവും പ്രോത്സാഹനവും നിങ്ങള്‍ പ്രതീക്ഷിക്കും. ആത്യന്തികമായി, ആ ബലഹീനത ക്രമേണ നിങ്ങളില്‍ വികസിക്കും. നിങ്ങള്‍ക്ക് ചില നല്ല നിമിഷങ്ങള്‍ ഉണ്ടായേക്കാം, പക്ഷേ ഒരിക്കലും സഹതാപം നേടാന്‍ ശ്രമിക്കരുത്. ഒരിക്കലും ചെയ്യരുത്! നിങ്ങളുടെ ജീവിതത്തിലെ നിങ്ങളുടെ പ്രശ്‌നങ്ങളോടും നിരാശകളോടും നിങ്ങള്‍ സ്വയം പോരാടുമെന്നും നിങ്ങളുടെ എല്ലാ വിഷാദവും നിസ്സംഗതയും ശവക്കുഴിയില്‍ കുഴിച്ചിടുകയും ചെയ്യുമെന്ന ആ വിശ്വാസം നിങ്ങളില്‍ ഉണ്ടായിരിക്കണം. രണ്ടാമതായി, ചില കാര്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നമ്മള്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബത്തില്‍ രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടിയുണ്ട്, അയാള്‍ക്ക് എന്തോ ഒന്ന് വേണം, എന്നാല്‍ അവിടെ എത്താന്‍ പ്രയാസവുമാണ്. ദൂരെ നിന്ന് നിങ്ങള്‍ അവനെ ശ്രദ്ധിക്കുന്നു. അവന്‍ ശ്രമിക്കും, ഇടറിവീഴും, വീണ്ടും എഴുന്നേറ്റു വീണ്ടും ശ്രമിക്കും. വാസ്തവത്തില്‍, അവന്‍ നിങ്ങളെ പഠിപ്പിക്കുന്നത് അവിടെ എത്താന്‍ അവന് ബുദ്ധിമുട്ടായിരിക്കാം, പക്ഷേ അവന്‍ തന്റെ പരിശ്രമങ്ങള്‍ അവസാനിപ്പിക്കുകയില്ല. ഈ പ്രചോദനം അവനെ സ്‌കൂളില്‍ ആരെങ്കിലും പഠിപ്പിച്ചതാണോ? ഏതെങ്കിലും പ്രധാനമന്ത്രി ആ രണ്ട് വയസ്സുള്ള കുട്ടിയോട് വിശദീകരിച്ചതാണോ? വീണ്ടും എഴുന്നേല്‍ക്കാനും ഓടാനും അവനോട് ആരെങ്കിലും പറഞ്ഞോ? ഇല്ല! ദൈവം നമുക്കെല്ലാവര്‍ക്കും ജന്മസിദ്ധമായ ഒരു ഗുണം നല്‍കിയിട്ടുണ്ട്, അതാണ് ഒന്നല്ലെങ്കില്‍ മറ്റൊന്ന് ചെയ്യാന്‍ നമ്മുക്കെല്ലാമുള്ള പ്രേരകശക്തിയായി മാറുന്നതും. തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ദിവ്യാംഗന്‍ വ്യക്തി തന്റേതായ മാര്‍ഗ്ഗം കണ്ടെത്തുകയും അത് വളരെ മികച്ചരീതിയില്‍ ചെയ്യുകയും ചെയ്യും. അയാളെ വളരെ സൂക്ഷ്മമായി നമ്മള്‍ നിരീക്ഷിച്ചാല്‍ തന്റെ ശരീരത്തിന് നിരവധി പോരായ്മകള്‍ ഉണ്ടെങ്കിലും അവന്‍ ഒന്നും ഉപേക്ഷിക്കാതെ കുറവുകളെ അവന്റെ കരുത്താക്കി മാറ്റുന്നത് കാണാം. നിങ്ങള്‍ അയാളെ നിരീക്ഷിക്കുകയാണെങ്കില്‍ അയാളില്‍ നിന്നും നിങ്ങള്‍ക്ക് പ്രചോദനം നേടാം. നമ്മുടെ ചുറ്റുപാടുകളെ ക്രിയാത്മകമായി നിരീക്ഷിക്കാനും അവന്റെ ബലഹീനതകളെ അവഗണിക്കാനും നാം ശ്രമിക്കണം. അവന്‍ തന്റെ പോരായ്മകളെ എങ്ങനെ തരണം ചെയ്തുവെന്ന് നാം സൂക്ഷ്മമായി നിരീക്ഷിക്കണം. അപ്പോള്‍ നിങ്ങള്‍ അവനുമായി പരസ്പരം ബന്ധിപ്പിക്കുകയും ദൈവം നിങ്ങളെ ശേഷിയുള്ള ശരീരമുള്ള വ്യക്തിയായി നിര്‍മ്മിച്ചുവെന്നും കണ്ടെത്തുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ എന്തിന് ഹതാശരാകണം. രണ്ടാമതായി, നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ സ്വന്തം പരീക്ഷ എഴുതാറുണ്ടോ? നിങ്ങള്‍ നിങ്ങളുടെ പരീക്ഷ സ്വയം ഏറ്റെടുക്കണം. എന്തിനാണ് നിങ്ങളുടെ പരീക്ഷ ആരെങ്കിലും ഏറ്റെടുക്കേണ്ടത്? ഞാന്‍ എന്റെ ''എക്‌സാം വാരിയേഴ്‌സ്'' എന്ന പുസ്തകത്തില്‍ എവിടെയോ പരീക്ഷയ്ക്ക് വല്ലപ്പോഴും നിങ്ങള്‍ ഒരു കത്തെഴുതണമെന്ന് ഞാന്‍ എഴുതിയിട്ടുണ്ട്. '' ഹായ്, പ്രിയ പരീക്ഷ, ഞാന്‍ ഇത്രയധികം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്, ഞാന്‍ വളരെയധികം നോട്ടുകള്‍ തയാറാക്കി കഴിഞ്ഞു, എന്റെ അദ്ധ്യാപകനോടൊപ്പമിരുന്ന് മണിക്കൂറുകളോളം ചെലവഴിച്ചു, എന്റെ അമ്മയോടൊപ്പം ഇത്രയും സമയം ചെലവഴിച്ചു, എന്റെ അയല്‍വാസിയായ വിദ്യാര്‍ത്ഥിയില്‍ നിന്ന് വളരെയധികം പഠിച്ചു. എന്നെ വെല്ലുവിളിക്കാനും എന്റെ പരീക്ഷ ഏറ്റെടുക്കാനും നിങ്ങള്‍ ആരാണ്? ഞാന്‍ നിങ്ങളുടെ പരീക്ഷ ഏറ്റെടുക്കും. ആരാണ് ആരെ കീഴടക്കുന്നതെന്ന് നമുക്ക് നോക്കാം''. വല്ലപ്പോഴെങ്കിലും ഇത് ചെയ്യുക. നിങ്ങള്‍ ചിന്തിക്കുന്നത് തെറ്റാണെന്ന് ചിലപ്പോള്‍, നിങ്ങള്‍ക്ക് തോന്നും. നിങ്ങള്‍ ഇത് ചെയ്യുക. വീണ്ടും മത്സരിക്കുന്നതിനുള്ള സ്വഭാവം ഒരിക്കല്‍ വളര്‍ത്തിയെടുക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു പുതിയ വീക്ഷണം ലഭിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ ക്ലാസ് മുറിയില്‍ നിന്ന് നിങ്ങള്‍ ചിലതൊക്കെ പഠിച്ചു. പിന്നീട്, നിങ്ങളുടെ മൂന്ന്-നാല് സുഹൃത്തുക്കളോടൊപ്പം ഇരുന്ന് നിങ്ങള്‍ ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിക്കുക. ഇതേ പ്രക്രിയ നിങ്ങളുടെ സുഹൃത്തുക്കളും ആവര്‍ത്തിക്കണം. ക്ലാസ്സില്‍ പഠിച്ച കാര്യങ്ങള്‍ ഓരോരുത്തരും പങ്കുവയ്ക്കണം. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു പോയിന്റ് നഷ്ടപ്പെട്ടുവെന്ന് നിങ്ങള്‍ എല്ലാവരും മനസ്സിലാക്കും,, പക്ഷേ നിങ്ങളുടെ ഒരു സുഹൃത്ത് അത് ഗ്രസിച്ചിരിക്കും. നിങ്ങളെല്ലാവരും പുസ്തകങ്ങളില്ലാതെ ചര്‍ച്ചകളിലൂടെ ക്ലാസ് പുനരാവിഷ്‌ക്കരിക്കുമ്പോള്‍ സ്വാഭാവികമായി തന്നെ നിങ്ങള്‍ക്ക് അത് ഓര്‍മ്മിക്കാന്‍ കഴിയും. നിങ്ങള്‍ ഇത് ശ്രദ്ധിച്ചിരിക്കണം. ഏതെങ്കിലും ഒരു വലിയ സംഭവം നടക്കുമ്പോള്‍, ടി.വി ജേണലിസ്റ്റുകള്‍ തങ്ങളുടെ മൈക്ക് ഒരു രാഷ്ട്രീയ നേതാവിന്റെ മുന്നില്‍ നിവേശിപ്പിക്കുകയും അദ്ദേഹം അവരെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യും. ചില ആളുകളെ പ്രോത്സാഹിപ്പപ്പിക്കേണ്ടതുണ്ട്. മറുവശത്ത്, ഒരു അപകടമുണ്ടാകുകയും ടി.വി മാധ്യമപ്രവര്‍ത്തകര്‍ ഒരു ഗ്രാമീണ സ്ത്രീയോട് പ്രതികരണം ചോദിക്കുകയും ചെയ്യുന്നു. അവള്‍ക്ക് ടി.വിയെക്കുറിച്ച് പോലും അറിയില്ല. പക്ഷേ, അവര്‍ ആ സംഭവം മുഴുവന്‍ ആത്മവിശ്വാസത്തോടെ വിവരിക്കുന്നു. എങ്ങനെ? കാരണം, കണ്ടതെല്ലാം അവര്‍ ഉള്‍ക്കൊള്ളുകയും ആ സംഭവം മുഴുവനും പുനരാവിഷ്‌ക്കരിക്കാന്‍ കഴിയുകയും ചെയ്യുന്നു. അതുകൊണ്ട്, തുറന്ന മനസ്സോടെ നിങ്ങള്‍ ഇടപെടുകയാണെങ്കില്‍, നിരാശകള്‍ ഒരിക്കലും നിങ്ങളുടെ വാതിലില്‍ മുട്ടുകയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവതാരകന്‍ - ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, ഞങ്ങള്‍ക്ക് ചിന്തിക്കാനും നിരീക്ഷിക്കാനും വിശ്വസിക്കാനുമുള്ള മന്ത്രം തന്നതിന് നന്ദി. ഉച്ചകോടി എത്ര ഉയരത്തിലാണെങ്കിലും, ഞങ്ങള്‍ ഒരിക്കലും തളരില്ലെന്ന് ഉറപ്പ് നല്‍കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, കലയ്ക്കും സംസ്‌കാരത്തിനും പാരമ്പര്യത്തിനും പേരുകേട്ട തെലങ്കാനയിലെ ഖമ്മം സ്വദേശിയായ അനുഷ യാദവ് എന്ന 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി, അവളുടെ ഒരു ചോദ്യത്തിന് താങ്കളുടെ ഉത്തരം ആഗ്രഹിക്കുന്നു. അനുഷാ, ദയവായി താങ്കളുടെ ചോദ്യം ചോദിക്കൂ.


അനുഷ - ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നമസ്‌കാരം. എന്റെ പേര് അനുഷ. ഞാന്‍ ഗവണ്‍മെന്റ് ജൂനിയര്‍ കോളേജില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഞാന്‍ തെലങ്കാനയിലെ ഖമ്മത്തില്‍ നിന്നാണ് താങ്കളോടുള്ള എന്റെ ചോദ്യം ഇതാണ് - ഞങ്ങളെ അദ്ധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍, ആ സമയത്ത് ആശയം ഞങ്ങള്‍ക്ക് മനസ്സിലാകുന്നു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം അല്ലെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അത് മറന്നുപോകുന്നു. ഇക്കാര്യത്തില്‍ എന്നെ സഹായിക്കൂ. നന്ദി, സര്‍.

അവതാരകന്‍ - നന്ദി, അനുഷ. സര്‍, നമോ ആപ്പിലൂടെ നമുക്ക് മറ്റൊരു സംശയം ലഭിച്ചിട്ടുണ്ട്. പലപ്പോഴും താന്‍ പഠിച്ചതും മനഃപാഠമാക്കിയതുമായ വിഷയങ്ങള്‍ പരീക്ഷാ ഹാളില്‍ പരീക്ഷ എഴുതുമ്പോള്‍ മറക്കുന്നതിനെക്കുറിച്ചാണ് ചോദ്യകര്‍ത്താവ് ഗായത്രി സക്‌സേന അറിയാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, പരീക്ഷയ്ക്ക് മുമ്പോ ശേഷമോ അവളുടെ സമപ്രായക്കാരോട് സംസാരിക്കുമ്പോള്‍, അവളുടെ മനസ്സില്‍ ശരിയായ ഉത്തരങ്ങളുണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യം നേരിടാന്‍ എന്താണ് ചെയ്യേണ്ടത്? ഓര്‍മ്മശക്തിയുമായി ബന്ധപ്പെട്ട് അനുഷയും ഗായത്രി സക്‌സേനയും ചോദിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ മറ്റു പലരെയും അലട്ടുന്നുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, ദയവു ചെയ്ത് അവരെ ഈ ദിശയിലേക്ക് നയിക്കുക.

പ്രധാനമന്ത്രി - ഒരുപക്ഷേ ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇത് ഓരോ വിദ്യാര്‍ത്ഥിക്കും ഒരു പ്രശ്‌നമായി മാറിയേക്കാം. തങ്ങള്‍ക്ക് ഒരു ആശയം ഓര്‍മിക്കാനാകുന്നില്ലെന്നോ മറന്നുപോയതായോ എല്ലാവര്‍ക്കും തോന്നാം. എന്നാല്‍ ചിലപ്പോഴൊക്കെ പരീക്ഷാ വേളയില്‍ ശൂന്യതയില്‍ നിന്ന് ഈ ആശയങ്ങള്‍ നിങ്ങളുടെ മനസ്സിന്റെ പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങും. പരീക്ഷയ്ക്ക് ശേഷം, - 'ഞാന്‍ ഈ വിഷയത്തില്‍ അടുത്തിടെ ഒരിക്കലും സ്പര്‍ശിച്ചിട്ടില്ല' എന്ന് നിങ്ങള്‍ ആശ്ചര്യപ്പെടും, എന്നിട്ടും ഈ അപ്രതീക്ഷിത ചോദ്യത്തിന് ഞാന്‍ വളരെ നല്ല ഉത്തരം എഴുതി. അതിനര്‍ത്ഥം അത് എവിടെയോ സൂക്ഷിച്ചിരുന്നു എന്നാണ്. നിങ്ങള്‍ അത് തിരിച്ചറിഞ്ഞുപോലുമില്ല, എന്നാല്‍ ഉത്തരം നിങ്ങളുടെ മനസ്സില്‍ സംഭരിച്ചിരുന്നു. ആശയങ്ങള്‍ നിറച്ചപ്പോള്‍ അലമാരയുടെ (മനസ്സിന്റെ) വാതിലുകള്‍ തുറന്നിരുന്നതിനാലാണ് അത് സംഭരിച്ചത്. അലമാര അടച്ചിട്ടിരുന്നെങ്കില്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും ഒന്നും ഉള്ളില്‍ കയറില്ലായിരുന്നു. ചിലപ്പോള്‍ 'ധ്യാന' എന്ന വാക്ക് യോഗ, ധ്യാനം, ഹിമാലയം, ഋഷി-മുനി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ധ്യാന എന്നാല്‍ ശ്രദ്ധ എന്നതാണ് എനിക്കുള്ള വളരെ ലളിതമായ ഒരു ധാരണ;. നിങ്ങള്‍ ഇവിടെയുണ്ടെങ്കിലും അമ്മ ഇപ്പോള്‍ വീട്ടില്‍ ടി.വി കാണുന്നുണ്ടോ എന്ന് ചിന്തിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ ഇപ്പോള്‍ ഇവിടെ സന്നിഹിതരല്ല എന്നാണ്. നിങ്ങള്‍ വീട്ടിലാണ്്. അമ്മ ടി.വി കാണുന്നുണ്ടോ ഇല്ലയോ എന്ന ചിന്തയിലാണ് നിങ്ങളുടെ മനസ്സ് വ്യാപിച്ചിരിക്കുന്നത്?; അവര്‍ക്ക് എന്നെ കാണാന്‍ കഴിയുമോ ഇല്ലയോ? നിങ്ങളുടെ ശ്രദ്ധ ഇവിടെ ആയിരിക്കേണ്ടതാണ്, എന്നാല്‍ നിങ്ങളുടെ ശ്രദ്ധ അവിടെയാണ്, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ശ്രദ്ധ കുറവാണ് എന്നാണ്. നിങ്ങള്‍ ഇവിടെയാണെങ്കില്‍, നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. നിങ്ങള്‍ അവിടെയാണെങ്കില്‍, നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുന്നില്ല. അതിനാല്‍, ജീവിതം സുഗമാകുന്നതിനൊപ്പം ശ്രദ്ധയേയും ഏകാഗ്രതയയും പുണരുക. ഇത് റോക്കറ്റ് ശാസ്ത്രമല്ല; ഇതിനെ ആലിംഗനം ചെയ്യാന്‍ ഹിമാലയത്തില്‍ പോയി മൂക്ക് പിടിച്ച് ഇരിക്കേണ്ടതുമില്ല. ഇത് വളരെ ലളിതമാണ്. ആ നിമിഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കൂ. നിങ്ങള്‍ ആ നിമിഷത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായി ജീവിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ കരുത്താകും.     നിരവധി ആളുകള്‍ രാവിലെ ഒരേ സമയം ചായ കുടിക്കുന്നതും പത്രങ്ങള്‍ വായിക്കുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പെട്ടെന്ന് വീട്ടുകാര്‍ പറയും- വെള്ളം ചൂടായി, വേഗം പോയി കുളിക്കൂ. പക്ഷേ ആ വ്യക്തി പറയു- ''ഇല്ല, എനിക്ക് പത്രം വായിക്കേണ്ടതുണ്ട്'' അപ്പോള്‍ അവര്‍ പറയും - പ്രഭാതഭക്ഷണം ചൂടായിട്ടിരിക്കുകയാണ് തണുക്കുന്നതിന് മുമ്പ് അത് കഴിയ്ക്കുക'' എന്ന്. അപ്പോഴും ആ വ്യക്തി പറയും - ''ഇല്ല, എനിക്ക് പത്രം വായിക്കണം'' എന്ന്. എന്നാല്‍ ഈ ആളുകളോട് അവര്‍ അന്ന് പത്രത്തില്‍ എന്താണ് വായിച്ചതെന്ന് വൈകുന്നേരം പോയി ചോദിച്ചുനോക്കണം. 99% സമയവും പത്രത്തില്‍ അന്നത്തെ തലക്കെട്ട് എന്തായിരുന്നു എന്നതിന് ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് എനിക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും. ഇതെന്തെന്നാല്‍ ആ വ്യക്തി ആ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയോ ജീവിക്കുകയോ ചെയ്യാത്തതാണ് കാരണം. ഒരു ശീലം പോലെ അവന്‍ ആ സമയത്ത് പേജുകള്‍ മറിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവന്റെ കണ്ണുകള്‍ കാര്യങ്ങള്‍ വായിക്കുന്നുണ്ടായിരുന്നു, പക്ഷേ ഒന്നും രേഖപ്പെടുത്തിയില്ല. ഒന്നും രേഖപ്പെടുത്തുന്നില്ലെങ്കില്‍, മെമ്മറി ചിപ്പിലേക്ക് ഒന്നും പോകുകയില്ല. അതിനാല്‍, നിങ്ങള്‍ക്കുണ്ടാകേണ്ട പ്രധാന ആവശ്യംആ നിമിഷത്തില്‍ സന്നിഹിതരായിരുന്നുകൊണ്ട് എല്ലാ ചെയ്യുക എന്നതാണ്. ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഈ സൃഷ്ടിക്ക് ദൈവം നല്‍കിയ ഏറ്റവും വലിയ സമ്മാനം സന്നിഹിതരായിക്കുകയെന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വര്‍ത്തമാനകാലത്തെ അറിയാനും ഈ വര്‍ത്തമാനത്തില്‍ ജീവിക്കാനും ഈ വര്‍ത്തമാനകാലത്തെ ഉള്‍ക്കൊള്ളാനും കഴിയുന്ന ഒരാള്‍ക്ക് ഭാവി ഒരിക്കലും ഒരു ചോദ്യചിഹ്നഹ്‌നമായിരിക്കില്ല. ഓര്‍മ്മക്കുറവിന്റെ കാരണം 'ആ നിമിഷത്തില്‍ ജീവിക്കുന്നില്ല' എന്നതാണ്. അതുമൂലം നമുക്ക് ഓര്‍മ്മ നഷ്ടപ്പെടുന്നു.
രണ്ടാമതായി, ഓര്‍മ്മ ജീവിതവുമായി ബന്ധപ്പെട്ടതാണ്. പരീക്ഷയ്ക്ക് മാത്രമാണ് ഇത് പ്രധാനമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അതിന്റെ വില നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാകുന്നില്ല. നിങ്ങളുടെ സുഹൃത്തിന്റെ ജന്മദിനം നിങ്ങള്‍ ഓര്‍ക്കുകയും ജന്മദിനത്തില്‍ അയാളെ വിളിക്കുകയും ചെയ്യുന്നുവെന്ന് വയ്ക്കുക; നിങ്ങള്‍ക്ക് ആ ഓര്‍മ്മ ഉണ്ടായിരുന്നു, അതിനാണ് നിങ്ങള്‍ അവന്റെ ജന്മദിനം ഓര്‍ത്തത്. എന്നാല്‍ , ആ സുഹൃത്തിന് വിളി ലഭിക്കുമ്പോള്‍ ആ ഓര്‍മ്മ നിങ്ങളുടെ ജീവിതം വിശാലമാക്കാന്‍ കാരണമാകുന്നു, കാരണം അവന്‍ ചിന്തിക്കും - ഓ! അവന്‍ എന്റെ ജന്മദിനം ഓര്‍ത്തു. അതായത് അവന്റെ ജീവിതത്തില്‍ എനിക്ക് പ്രാധാന്യമുണ്ട്. അവന്‍ നിങ്ങളുടെ ജീവിതത്തിന്റെ സുഹൃത്തായി മാറുന്നു. അതിന് കാരണം എന്തായിരുന്നു? അത് നിങ്ങളുടെ ഓര്‍മ്മയായിരുന്നു. ജീവിതത്തിലെ വളര്‍ച്ചയുടെ ഒരു പ്രധാന ഉള്‍പ്രേരകഘടകമാണ് ഓര്‍മ്മ. അതുകൊണ്ട് നാം നമ്മുടെ ഓര്‍മ്മശക്തിയെ പരീക്ഷകളിലും ചോദ്യങ്ങളിലും ഉത്തരങ്ങളിലും മാത്രം ഒതുക്കി നിര്‍ത്തരുത്. നിങ്ങള്‍ അത് വിപുലീകരിക്കുക. നിങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്തോറും കൂടുതല്‍ കാര്യങ്ങള്‍ സ്വയമേവ കൂട്ടിച്ചേര്‍ക്കപ്പെടും.

ഇതാ മറ്റൊരു ഉദാഹരണം. രണ്ട് പാത്രങ്ങള്‍ എടുക്കുക. രണ്ടിലും വെള്ളം നിറയ്ക്കുക. രണ്ടിന്റെയും ഉള്ളിലേയ്ക്ക് ഓരോ നാണയങ്ങള്‍ ഇടുക. വെള്ളം പരിശുദ്ധവും നിര്‍മ്മലവുമാണ്.  വെള്ളവും പാത്രങ്ങളും നാണയങ്ങളും എല്ലാം ഒരേ തരമാണ്. എന്നാല്‍ ഒരു പാത്രം ഇളകുന്നു. അതിനാല്‍ വെള്ളവും ചലിക്കുന്നു. മറ്റെ പാത്രം അനങ്ങുന്നില്ല. രണ്ടു പാത്രങ്ങളുടെയും അടിയില്‍ നാണയങ്ങളുണ്ട്. ചലിക്കാതിരിക്കുന്ന പാത്രത്തിലെ നാണയും വ്യക്തമായി നിങ്ങള്‍ക്കു കാണാം. അതിലെ എഴുത്തുകള്‍ പോലും നിങ്ങള്‍ക്കു വായിക്കാന്‍ സാധിക്കും. എന്നാല്‍ ചലിക്കുന്ന പാത്രത്തിലെ നാണയം നിങ്ങള്‍ക്കു വ്യക്തമായി കാണാന്‍ സാധിക്കുന്നില്ല, രണ്ടു പാത്രത്തിന്റെയും വലിപ്പവും ആഴവും നാണയത്തിന്റെ ആകൃതിയും എല്ലാം ഒന്നാണ്. എന്താണ് കാരണം. വെള്ളം ചലിച്ചുകൊണ്ടിരിക്കുന്നു, അതു തന്നെ. പാത്രം അനങ്ങുന്നു. മനസും ഇതുപോലെയാണ്. അത് ചലിച്ചുകൊണ്ടിരുന്നാല്‍ നാം പ്രതീക്ഷിച്ചിരിക്കുന്ന 'നാണയം' സംഭവിക്കാന്‍ പോകുന്നില്ല. പരീക്ഷാഹാളില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം അടുത്തിരിക്കുന്ന ആളിനെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകളാണ്.അവന്‍ ഒന്നു തല ഉയര്‍ത്തി നോക്കുന്നുപോലുമില്ല. എഴുത്തോട് എഴുത്ത് തന്നെ. ഞാന്‍ പിന്നിലാവും. അതായത് മനസ് ഇത്തരം കാര്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.  നിന്റെ ഉള്ളിലെ പാത്രത്തിലുള്ള ഓര്‍മ്മ എന്ന നാണയം കാണാന്‍ നിനക്കു സാധിക്കുന്നില്ല, കാരണം നിങ്ങളുടെ മനസ് അസ്വസ്ഥമാണ്. ഒരിക്കല്‍ കൂടി മനസിനെ ഏകാഗ്രമാക്കാന്‍ ശ്രമിക്കുക. അതിനു സാധിക്കുന്നില്ലെങ്കില്‍ ദീര്‍ഘമായ ശ്വാസം എടുക്കാന്‍ ശ്രമിക്കുക. അതു മൂന്നു പ്രാവശ്യം ചെയ്യുക. നേരെ ഇരിക്കുക. കണ്ണുകള്‍ അടയ്ക്കുക ഒരു നിമിഷം അനങ്ങാതിരിക്കുക. മനസ് ശാന്തവും ഏകാഗ്രവുമാകുമ്പോള്‍ നാണയം കാണാന്‍ സാധിക്കുന്നുണ്ടോ എന്നു നോക്കുക.  നിങ്ങളുടെ ഉള്ളിലെ ഓര്‍മ്മയിലുള്ളതെല്ലാം മെല്ലെ മനസിന്റെ  ഉപരിതലത്തിലേയ്ക്കു വരാന്‍ തുടങ്ങും. ആര്‍ക്കും അങ്ങനെ പ്രത്യേക ഓര്‍മ്മശക്തിയൊന്നും ദൈവം കൊടുത്തിട്ടില്ല. ഏറ്റവും നല്ല ഓര്‍മമ നല്‍കിയാണ് ദൈവം നമ്മെയെല്ലാം സൃഷ്ടിച്ചിട്ടുള്ളത്. നം അത് എങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ് വിഷയം. ഇത്  വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്കു സാധിക്കുന്നതേയുള്ളു.
പഴയ വേദഗ്രന്ഥങ്ങള്‍ അറിയാവുന്നവരുണ്ട്്്. കുറെ കാര്യങ്ങള്‍ യൂ ട്യൂബിലും ഉണ്ട്. ചില ശതാഭിഷിക്തരുണ്ട് ഒറ്റയടിക്ക് നൂറു കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ അവര്‍ക്കു സാധിക്കും. ഇത് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പ്രവണതയാണ്. നിങ്ങള്‍ക്കു ഈ പ്രവണത ആകാം. എതായാലും ഞാന്‍ നിങ്ങളെ ഇന്ന് ആ ദിശയില്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. കാരണം പരീക്ഷ ഇങ്ങ് എത്തി ക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നു മനസിലെ ഏകാഗ്രമാക്കുക.നിങ്ങള്‍ക്കു കാര്യങ്ങള്‍ അറിയാം. അവ നിങ്ങളുടെ മനസില്‍ നിന്ന് സ്വമേധയാ ഒഴുകി വരാന്‍ തുടങ്ങും. നിങ്ങള്‍ അതെല്ലാം ഓര്‍മ്മിക്കാന്‍ തുടങ്ങും.  അത് നിങ്ങളുടെ വലിയ ശക്തിയാകും.

അവതാരകന്‍: ആദരണീയനായ പ്രധാനമന്ത്രി വളരെ നന്ദി.  സ്‌നേഹ ലാളിത്യത്തോടെ അങ്ങു പഠിപ്പിച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി തീര്‍ച്ചയായും ഞങ്ങളുടെ എല്ലാവരുടെയും മനസിനെ ബോധദീപ്തമാക്കിയിരിക്കുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്വേത കുമാരി സുന്ദരമായ വിനേദസഞ്ചാരകേന്ദ്രങ്ങളും സമ്പന്നമായ ധാതു വിഭവങ്ങളും ഉള്ള ജാര്‍ഖണ്ഡിലെ രാംഗ്രായില്‍ നിന്നു വരുന്ന ആകുട്ടി അങ്ങയോട് ഏതാനും ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ശ്വേതാ, ചോദിച്ചുകൊള്ളൂ.
ശ്വേത: ആദരണീയനായ പ്രധാനമന്ത്രീ, നമസ്‌കാരം. ഞാന്‍  പത്രതു കേന്ദ്രീയ വിദ്യാലയത്തില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന ശ്വേതാകുമാരി.ഒരു ചോദ്യം ചോദിക്കട്ടെ, എന്റെ പഠനത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നത് രാത്രിയിലാണ്.  എന്നാല്‍  പകല്‍ സമയത്തു പഠിക്കാനാണ് എല്ലാവരും എന്നേടു പറയുന്നത്. ഞാന്‍ എന്തു ചെയ്യണം, നന്ദി.
അവതാരകന്‍: നന്ദി ശ്വേത. ആദരണീയനായ പ്രധാനമന്ത്രീ,  നമോ ആപ്പിലൂടെ ലഭിച്ച ചോദ്യം അനുസരിച്ച് രാഘവ ജോഷിക്ക് ഒരു പ്രത്യേക വിഷവവൃത്തം. മാതാപിതാക്കള്‍ അവനോട് പറയുന്നത് ആദ്യം പഠിക്കൂ  പിന്നെ കളിക്കൂ എന്നാണ്. എന്നാല്‍ അവന് കളിക്കു ശേഷം പഠിച്ചാല്‍ കൂടുതല്‍ മനസിലാകുന്നു.  രാഘവിനോടും ശ്വേതയോടും അവരെപോലെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന മറ്റു കുട്ടികളോടും അവരുടെ ഫഛന ശേഷി വര്‍ധിക്കാന്‍ എന്തു ചെയ്യണം എന്ന് ദയവായി വിശദീകരിച്ചാലും. ദയവായി ഈ വിഷമവൃത്തം പരിഹരിച്ചാലും.
പ്രധാനമന്ത്രി: എല്ലാവരും അവനവന്റെ സമയം പരമാവധി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ ജോലിക്കായി ഉഴിഞ്ഞു വയ്ക്കുന്ന സമയത്തിന്റെ പരമാവധി പ്രയോജനം അയാള്‍ക്കു ലഭിക്കണം. ഇതൊരു വലിയ ചിന്ത തന്നെ.  നാം ചെലവഴിക്കുന്ന സമയത്തിനുള്ള പ്രതിഫലം നമുക്ക് ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് ബോധപൂര്‍വം ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഉല്‍പാദനം നമുക്ക് ദൃശ്യമാണ്, എന്നാല്‍ അനന്തര ഫലം അദൃശ്യമാണ്. അതിനാല്‍ ആദ്യമായി ഒരാള്‍ സ്വയം വളര്‍ത്തിയെടുക്കേണ്ട ശീലം അയാള്‍ നിക്ഷേപിക്കുന്ന സമയത്തിന് ആനുപാതികമായ ഫലം ലഭിക്കുന്നുണ്ടോ എന്ന് അളന്നു നോക്കുക എന്നതാണ്. നമുക്ക് അത് കണക്കു കൂട്ടിയെടുക്കാവുന്നതേയുള്ളു. അതിനാല്‍ ഈ ശീലം നാം നമ്മില്‍ വളര്‍ത്തണം. സ്വയം ചോദിക്കുക. ഇന്ന് ഞാന്‍ കണക്കു പഠിക്കാന്‍ ഒരു മണിക്കൂര്‍ ചെലവഴിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കു സാധിച്ചോ. എനിക്ക് സ്വതവേ പ്രയാസമുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ എളുപ്പമായോ.  അതിനര്‍ത്ഥം എന്റെ അനന്തര ഫലം മെച്ചപ്പെടുന്നു എന്നാണ്. ഈ വിലയിരുത്തല്‍ നടത്തുക ഒരു ശീലമാക്കണം.വളരെ കുറച്ച് ആളുകള്‍ മാത്രമെ സ്ഥിരമായി ഈ വിലയിരുത്തല്‍ നടത്താറുള്ളൂ. അവര്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ജോലികള്‍ പൂര്‍ത്തിയാക്കും. പിന്നീട് അവര്‍ക്കു മനസിലാകും വേറെ ചില വിഷയങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്, ഇ്‌പ്പോള്‍ പൂര്‍ത്തിയാക്കിയ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതില്ല എന്നും. ചില സമയത്ത് നമ്മുടെ ടൈം ടേബിളിലെ ഏറ്റവും എളുപ്പമായതും പ്രിയപ്പെട്ടതുമായ വിഷയത്തിലേയ്ക്ക് നാം തിരികെ വരും. അത് കൂടുതല്‍ രസകരമായതുകൊണ്ടാണ് അപ്രകാരം ചെയ്യുക. അതിന്റെ ഫലമായി നമുക്ക് രസകരമല്ലാത്തതും ്അല്‍പം ബുദ്ധിമുട്ടുള്ളതുമായ ഭാഗങ്ങള്‍ നാം ഒഴിവാക്കുന്നു. ഞാന്‍ അതു വിശദമാക്കാം. ചിലപ്പോള്‍ എന്റെ ശരീരം ഒരു ചതിയനാണ് എന്ന് എനിക്ക് അനുഭവപ്പെടുന്നു. എങ്ങിനെ ഇരിക്കണം എന്ന് നിങ്ങളാണ് നിശ്ചയിക്കുന്നത്. എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്റെ ഇരിപ്പുസ്ഥിതി മാറിയത് നിങ്ങള്‍ പോലും അറിയില്ല. അതായത് നിങ്ങളുടെ ശരീരം നിങ്ങളെ വഞ്ചിക്കുന്നു. ഒരു പ്രത്യേക രീതിയില്‍ ഇരിക്കണം എന്നു നിങ്ങള്‍ മനസില്‍ തീരുമാനിച്ചതാണ്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍  ശരീരം അയഞ്ഞു. ശരീരം അതിന്റെ യഥാര്‍ത്ഥ രീതിയിലേയ്ക്ക് മാറി. അതു മനസിലാകുമ്പോള്‍ നിങ്ങള്‍ വീണ്ടും നിങ്ങളുടെ ശരീരത്തിന്റെ ഘടന മാറ്റും.  പക്ഷെ കുറെ കഴിയുമ്പോള്‍ ശരീരം അതിന് ഇഷ്ടമുള്ള ഘടനയിലേയ്ക്ക് സ്വയം മാറുന്നു. ഇതിന് അര്‍ത്്ഥം ഈ ശരീരം ചതിക്കുന്നതു പോലെ മനസും സമാന രീതിയില്‍ നിങ്ങളെ ചതിക്കും. അതിനാല്‍ ഈ ചതി ഒഴിവാക്കണം. നമ്മുടെ മനസ് ചതിയനാകാന്‍ പാടില്ല. മനസ് ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേയ്ക്ക് നാം എങ്ങിനെയാണ് വീഴുക. മഹാത്മ ഗാന്ധി രണ്ടു കാര്യങഅങളെ കുറിച്ച് സംസാരിച്ചിരുന്നു. ഒന്ന് ശ്രേയ, എന്താണ് ചെയ്യേണ്ടത്) രണ്ടാമത്തേത് പ്രിയ( നമുക്ക് ഇഷ്ടമുള്ളത്). എല്ലാവര്‍ക്കും ചായ്് വ് ശ്രേയസ് കരത്തെക്കാള്‍ പ്രിയയോടാണ്. നമുക്ക് ശ്രേയസ്‌കരത്തോടാവണം ഇഷ്ടം കൂടുതല്‍ വേണ്ടത്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മനസ് നിങ്ങളെ ചതിച്ച് എതിര്‍ ദിശയിലേയ്ക്ക് നയിച്ചാലും നിങ്ങള്‍ തിരിച്ച് എത്തണം. ഇത്  നിങ്ങളിലെ പഠന ശേഷി ഉയര്‍ത്തും. അതിനായി പരിശ്രമങ്ങള്‍ ഉണ്ടാവണം.
രണ്ടാമതായി, രാത്രിയില്‍ പഠിക്കുന്നതാണ് നല്ലത് എന്ന് ചിലര്‍ പറയും. മറ്റു ചിലര്‍ പറയും പുലര്‍ച്ചെ പഠിക്കുന്നതാണ് നല്ലത് എന്ന്. ചിലരാകട്ടെ  ഭക്ഷണം കഴിച്ചുകൊണ്ട് പഠിക്കുന്നതാണ്  നല്ലത് എന്നു പറയും. ചിലര്‍ പറയും പഠിക്കേണ്ടത് കാലി വയറുമായിട്ടായിരിക്കണം. ഇതെല്ലാം ഓരോ വ്യക്തികളെയും അനുസരിച്ചാവും. അതൊക്കെ വ്യക്തികളുടെ സ്വഭാവമാണ്. നിങ്ങള്‍ സ്വയം നിരീക്ഷിക്കുക, ഏതാണ് നിങ്ങള്‍ക്കു സൗകര്യം എന്നു തീരുമാനിക്കുക. പഠിക്കാനിരിക്കുന്ന  സ്ഥലം, അല്ലെങ്കില്‍ ഇരിപ്പ് തുടങ്ങിയവ  നിങ്ങള്‍ക്ക് സുഖപ്രദമല്ലെങ്കില്‍ നിങ്ങള്‍ക്കു പഠിക്കാന്‍ സാധിക്കില്ല, ചില ആളുകളില്ലേ അവര്‍ക്ക് ഉറങ്ങണമെങ്കില്‍ പ്രത്യേക ക്രമീകരണങ്ങള്‍ വേണം. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട ഒരു സിനിമ ഓര്‍ക്കുന്നു.  അതിലെ ഒരു സീനില്‍ ഒരാള്‍ ജീവിതം മുഴുവന്‍ ഒരു ചേരിയില്‍ താമസിക്കുന്നു. പെട്ടെന്ന് അയാള്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട പ്രദേശത്തേയ്ക്ക്്് താമസം മാറ്റേണ്ടി വന്നു. അയാള്‍ ഭാഗ്യവാനായി. എന്നാല്‍ രാത്രിയില്‍ അയാള്‍ക്ക് ഉറങ്ങാന്‍ സാധിച്ചില്ല. അയാള്‍ അമ്പരന്നു. അയാള്‍ റെയില്‍വെ സ്റ്റ്ഷനില്‍ എത്തി. അവിടുത്തെ ശബ്ദങ്ങള്‍ മുഴുവന്‍ ട്രെയിന്‍ നീങ്ങുന്നതും മറ്റും  റെക്കോഡ് ചെയ്തു വീട്ടിലെത്തിച്ചു.  ആ റെക്കോഡര്‍ പ്രവര്‍ത്തിപ്പിച്ച് ആ ശബ്ദ കോലാഹലങ്ങള്‍ കേട്ടുകൊണ്ട് കിടന്നപ്പോള്‍ അയാള്‍ക്ക് ഉറക്കം ലഭിച്ചു. അതായിരുന്നു അയാള്‍ക്ക് സുഖം. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്നു. എല്ലാവര്‍ക്കും ട്രെയിനിന്റെ ശബ്ദം കേട്ടാല്‍ ഉറക്കം വരണമെന്നില്ല. പക്ഷെ അതു കേട്ട് ഉറങ്ങുന്നതായിരുന്നു അയാള്‍ക്ക് സുഖം.
നിങ്ങള്‍ ജോലി ആസ്വദിക്കുന്നതിന് കുറച്ച് ക്രമീകരണങ്ങള്‍ വേണ്ടതുണ്ട്. വഴി മാറേണ്ടതില്ല, എന്നാലും സൗകര്യപ്രദമായ ആ അവസ്ഥയിലും നിങ്ങളുടെ ജോലി പഠനമാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക ഏറ്റവും ഉയര്‍ന്ന ഫലത്തിനായി പഠിക്കുന്നു. അതില്‍  നിന്നു മാറേണ്ട ആവശ്യമില്ല. ദിവസവും 12 ഉം 14 ഉം 18 ഉം മണിക്കൂറുകള്‍ ജോലി ചെയ്യുന്ന ആളുകള്‍ ഉണ്ട്.  18 മണിക്കൂറും മറ്റും ജോലി ചെയ്യുക എന്നത് വലിയ കാര്യമാണ്.  ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ അവിടെ വലിയ ഒരു പണ്ഡിതന്‍ ഉണണ്ടായിരുന്നു.  കേക ശാസ്ത്രിജി . കഷ്ടി അഞ്ച് ആറ് ക്ലാസുകള്‍ വരെ മാത്രമുള്ളു ഔപചാരിക വിദ്യാഭ്യാസം. പക്ഷെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. രാജ്യം പത്മ പുരസ്‌കാരം നല്‍കി ആദരിച്ചു. 103 വയസു വരെ ജീവിച്ചു. അദ്ദേഹത്തിന്റെ 100-ാം ജന്മവാര്‍ഷികത്തിന് ഗവണ്‍മെന്റ് തലത്തില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഞാന്‍  അദ്ദേഹവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചു. എന്നോടും വലിയ സ്‌നേഹമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നു ഞാന്‍ മുഖ്യമന്ത്രി പോലുമല്ല, അദ്ദേഹത്തെ രാജസ്ഥാനിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കൊണ്ടുപോകാനുള്ള ഒരു പരിപാടി ആസൂത്രണം ചെയ്തു. ഒരു വാഹനത്തില്‍ ഞാനാണ് അദ്ദേഹത്തെ കൊണ്ടുപോയത്. അദ്ദേഹത്തിന് വളരെ കുറച്ച് ലഗേജു മാത്രമെ ഉണ്ടായിരുന്നുള്ളു. അതു തന്നെ കൂടുതലും എഴുതാനും വായിക്കാനുമുള്ള പുസ്തകങ്ങളുമ മറ്റുമായിരുന്നു. റെയില്‍വെ ക്രോസിങ് വരുമ്പോള്‍ ഞങ്ങളുടെ വാഹനം നിര്‍ത്തും.  ട്രെയിന്‍ വന്നു പോയതിനു ശേഷം മാത്രമെ ഗേറ്റ് തുറക്കുകയുള്ളു. നമുക്ക് അനങ്ങാനാവില്ല.  ആ സമയത്ത് ഞങ്ങള്‍ എന്തു ചെയ്തുവെന്നോ. സാധാരണ നാം ഒന്നുകില്‍ വെറുതെ ഇരിക്കും. അല്ലെങ്കില്‍ പുറത്തിറങ്ങി വല്ല കട്ടന്‍ കാപ്പിയോ മറ്റോ അന്വേഷിക്കും. അദ്ദേഹമാകട്ടെ, ഉടന്‍ തന്നെ ഒരു ഷീറ്റ് പേപ്പര്‍ എടുത്ത് എഴുതാന്‍ ആരംഭിക്കും. ഏകദേശം 80 വയസുള്ള ആളാണ് എന്ന് ഓര്‍ക്കണം. അത്ര പിശുക്കിയാണ് അദ്ദേഹം സമയംവിനിയോഗിച്ചത്. ഇതിനാണ് ഫലം എന്നു നാം പറയുന്നത്. ഞാന്‍ അദ്ദേഹത്തെ വളരെ അടുത്തു നിന്ന് വീക്ഷിക്കുകയായിരുന്നു. ആ തീര്‍ത്ഥാടനത്തിലുടനീളം അദ്ദേഹം ശാന്തമായി വിശ്രമിക്കുകയും നടക്കുകയും ചുറ്റുപാടുകള്‍ വീക്ഷിക്കുകയുമായിരുന്നു. മറ്റെല്ലാം അദ്ദേഹം മാറ്റിവച്ചു. അതിനാല്‍ ഏതു സാഹചര്യത്തിലും സ്വന്തം ജോലികള്‍ ചെയ്തുകൊണ്ടേയിരിക്കുക.അത് അത്യാവശ്യമാണ് എന്ന് എനിക്കു തോന്നുന്നു. ഈ ജീവിതത്തില്‍ നിന്ന് ധാരാളം നമുക്ക് നേടാനുണ്ട്്്്.

അവതാരകന്‍: ആദരണീയനായ പ്രധാനമന്ത്രീ, ആത്മ പരിശോധനയുടെ പ്രാധാന്യത്തെ മനസിലാക്കി തന്നതിന് അങ്ങേയ്ക്ക് വളരെ നന്ദി. മികവിലേയ്ക്ക് ഉയരാന്‍ ഞങ്ങള്‍ ആഹ്ലാദത്തോടെ പഠിക്കണം. ജമ്മു കാഷ്മീരിലെ ഉധംപൂരില്‍ നിന്നുള്ള  എറിക് ജോര്‍ജ്, അങ്ങയുടെ മാര്‍ഗനിര്‍ദ്ദേശം ആഗ്രഹിക്കുന്നു. എറിക്  ദയവായി ചോദിക്കൂ.
എറിക് ജോര്‍ജ്: ആദരണീയനായ പ്രധാനമന്ത്രീ ഞാന്‍ എറിക്ക. ജമ്മു കാഷ്മീരിലെ ഉധംപൂരിലുള്ള എപിഎസ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി. അടുത്ത കാലത്തായി എണ്ണമറ്റ മത്സരങ്ങള്‍ പഠന മേഖലയില്‍ കാണുന്നു. അറിവും  കഴിവും ഉള്ള ധാരാളം ആളുകള്‍ ഉണ്ട്.  പക്ഷെ  പല കാരണങ്ങള്‍ കൊണ്ട്  അവര്‍ക്ക് പരീക്ഷ എഴുതാവാന്‍ സാധിക്കുന്നില്ല. അവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ ദര്‍ശനം ലഭിച്ചിട്ടുണ്ടാവില്ല, അല്ലെങ്കില്‍ ശരിയായ പാത തെരഞ്ഞെടുക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ടാവില്ല. ഇവര്‍ക്കു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും.  അവരുടെ കഴിവുകള്‍ പാഴായി പോവാന്‍ പാടില്ല പകരം അവ ഫലപ്രദമായി വിനിയോഗിക്കപ്പെടണം. നന്ദി സര്‍.
അവതാരകന്‍: നന്ദി എറിക്. സര്‍ ഗൗദം ബുദ്ധ നഗറില്‍ നിന്നുള്ള 12-ാം ക്ലാസ് വിദ്യാര്‍ത്ഥി ഹരി ഓം മിശ്ര ബോര്‍ഡ് പരീക്ഷയ്ക്കു തയാറെടുക്കുകയാണ്. സമാന സ്വഭാവമുള്ള ഓരു ചോദ്യം ചോദിക്കാനും ഹരി ഓം മിശ്രയും ആഗ്രഹിക്കുന്നു.
ഹരി ഓം: നമസ്‌കാരം. ഞാന്‍ ഹരി ഓം മിശ്ര. നോയിഡയിലെ കേംബ്രിഡ്ജ് സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കോളജുകളിലെ അഡ്മിഷനുമായി ബന്ധപ്പെട്ട അനേകം മാറ്റങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുണ്ടല്ലോ. ബോര്‍ഡ് പരീഷകളുടെ രീതികളിലും മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുന്നു. ഈ മാറ്റങ്ങളുടെ പശ്്ചാത്തലത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പരീക്ഷയില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുമോ.ഞങ്ങള്‍ എന്തു ചെയ്യണം എങ്ങിനെ സ്വയം പരീക്ഷകള്‍ക്കു തയാറാണം.
അവതാരകന്‍: നന്ദി, ഹരി ഓം. ആദരണീയനായ പ്രധാനമന്ത്രീ, എറിക്കിനെയും ഹരിഓമിനെയും പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം കുട്ടികള്‍ പഠനത്തിനും മത്സര പരീക്ഷകള്‍ക്കും ബോര്‍ഡ് പരീക്ഷകള്‍ക്കും കോളജ് പ്രവേശനത്തിനും എങ്ങിനെ തയാറാകണം എന്നതിനെ കുറിച്ച് വളരെ ഉത്ക്കണ്ഠയുള്ളവരാണ്. അവര്‍ അങ്ങയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി: രണ്ടു തരത്തിലുള്ളവയാണ് ചോദ്യങ്ങള്‍. ഒന്ന് മത്സര പരീക്ഷകളെ സംബന്ധിച്ചാണ്. രണ്ടാമത്തെ ചോദ്യം പരീക്ഷകള്‍ക്ക് എങ്ങിനെ തയാറാകണം, രണ്ടു പരീക്ഷകള്‍ ഒരേ സമയം വന്നാല്‍ ഒരു വിദ്യാര്‍ത്ഥി എന്തു ചെയ്യണം. നിങ്ങള്‍ പരീക്ഷയ്ക്കു വേണ്ടി പഠിക്കരുത്  എന്നാണ് എന്റെ അഭിപ്രായം. അവിടെയാണ് നമുക്കു തെറ്റുന്നത്. ഞാന്‍ ഈ പരീക്ഷയ്ക്കു പഠിക്കും പിന്നെ ഞാന്‍ ആ പരീക്ഷയ്ക്കു പഠിക്കും എന്നൊക്കെ പറയുമ്പോള്‍ അതിന് അര്‍ത്ഥം നിങ്ങള്‍ പഠിക്കുന്നേയില്ല എന്നാണ്. അതായത് നിങ്ങള്‍ നിങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന് ചില കുറുക്കുവഴികള്‍ തേടുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് പലപ്പോഴും പരീക്ഷകള്‍ പ്രയാസമായി അനുഭവപ്പെടുന്നത്.  നാം എന്തു പഠിച്ചാലും അതു പൂര്‍ണമായി സ്വാംശീകരിച്ചാല്‍ അത് ബോര്‍ഡ് പരീക്ഷയാകട്ടെ, എന്‍ട്രന്‍സ് ആകട്ടെ, ജോലിക്കുള്ള അഭിമുഖമാകട്ടെ അതൊന്നും നിങ്ങള്‍ക്ക് പ്രശ്‌നമേ ആവില്ല. നിങ്ങള്‍ കാര്യങ്ങള്‍  പൂര്‍ണമായും മനസിലാക്കുകയും അറിവിനെ ഉള്‍ക്കൊള്ളുകയും  ചെയ്യുന്നപക്ഷം ഏതു തരത്തിലുള്ള പരീക്ഷകളും നിങ്ങള്‍ക്ക് തടസമേ ആവില്ല. അതിനാല്‍  പരീക്ഷയ്ക്ക് ഒരുങ്ങി വെറുതെ സമയം പാഴാക്കാതെ  യോഗ്യതയും വിദ്യാഭ്യാസവുമുള്ള വ്യക്്തിയാകുന്നതിനു സ്വയം പരിശ്രമിക്കൂ. നിങ്ങളുടെ വിഷയത്തില്‍ വിദഗ്ധനാകാന്‍ കഠിനമായി അധ്വാനിക്കുക. പരീക്ഷാഫലത്തെ കുറിച്ച് ആകുലപ്പെടരുത്. നിങ്ങള്‍ കളിക്കാരെ കണ്ടിട്ടില്ലേ, ഓരോ കളിക്കാരനും അവന്റെ കളിയില്‍ വിദഗ്ധനാണ്. അയാള്‍ പങ്കെടുക്കുന്ന കളിയുടെ ഏതെങ്കിലും തലത്തിലെത്താന്‍  ശ്രമിക്കുകയല്ല. സബ്ജില്ലാ തലത്തില്‍ കളിക്കുമ്പോള്‍ അയാളുടെ അസാധാരണത്വം അവിടെ പ്രദര്‍ശിപ്പിക്കും. ജില്ലാ തലത്തില്‍ കളിക്കുമ്പോള്‍ അയാളുടെ അസാധാരണത്വം അവിടെ പ്രദര്‍ശിപ്പിക്കും. ദേശീയ തലത്തിലെത്തുമ്പോള്‍ അയാളുടെ പ്രാഗത്ഭ്യം അവിടെ കാണിക്കും. അന്താരാഷ്ട്ര തലത്തില്‍ എത്തുമ്പോള്‍ അയാളുടെ കഴിവുകള്‍ അവിടെയും പ്രദര്‍ശിപ്പിക്കും. അയാള്‍ തുടര്‍ന്നും സ്വയം രൂപപ്പെടുത്തിക്കൊണ്ടിരിക്കും.  അതുകൊണ്ടാണ്  ഞാന്‍ പറയുന്നത് നിങ്ങള്‍ പരീക്ഷകളുടെ വൃത്തത്തില്‍ നിന്നു പുറത്തു വരണം. എനിക്കുള്ള അറിവുമായി ഞാന്‍ പരീക്ഷയെ അഭിമുഖീകരിക്കാന്‍ പോകുന്നു എന്ന നിലപാടാവണം നിങ്ങളുടേത്. പരീക്ഷ പാസായാല്‍ കുഴപ്പമില്ല. പാസായില്ലെങ്കില്‍ മറ്റു വഴികള്‍ തേടും. ഇതായിരിക്കണം നിലപാട് എന്നു ഞാന്‍ വിശ്വസിക്കുന്നു.
രണ്ടാമതായി സുഹൃത്തുക്കളെ, മത്സരത്തെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനമായി കരുതുക.മത്സരമില്ലെങ്കില്‍ പിന്നെ എന്തു ജീവിതം. അപ്പോള്‍ പിന്നെ നാം ജീവിതവുമായി രാജിയാവും. പിന്നെ ഒന്നും ഉണ്ടാവില്ല, നാം മാത്രം. കാര്യങ്ങള്‍ അങ്ങിനെയാവാന്‍ പാടില്ല.സത്യസന്ധമായി പറഞ്ഞാല്‍ ജീവിതത്തിലേയ്ക്കു മത്സരത്തെ നാം ക്ഷണിച്ചു വരുത്തണം. അ്‌പ്പോഴാണ് നാം പരീക്ഷിക്കപ്പെടുക. അവധി ദിവസമാണെങ്കില്‍ പോലും ഒന്നും പഠിക്കാനില്ലെങ്കിലും പരീക്ഷ ഇല്ലെങ്കിലും സഹോദരങ്ങള്‍ എല്ലാവരും കൂടിയിരുന്ന് പരസ്പരം  മത്സരിക്കണം. മത്സരം ഭക്ഷണത്തെ കുറിച്ചാവാം. നീ നാലു ചപ്പാത്തി തിന്നാല്‍ ഞാന്‍ അഞ്ച് നീ അഞ്ച് തിന്നാല്‍ ഞാന്‍ ആറ്. മത്സര മൂഡിലേയ്ക്കു വരിക. അങ്ങനെ മത്സരത്തെ ജീവിതത്തിലേയ്ക്കു ക്ഷണിച്ചു കൊണ്ടു വരിക. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന് മത്സരം നല്ല മാര്‍ഗ്ഗമാണ്.  അത് നമ്മെ സ്വയം വളര്‍ത്തും.
നിങ്ങള്‍ ഇ്‌പ്പോള്‍ അനുഭവിക്കുന്ന ഈ സൗകര്യങ്ങള്‍ എനിക്കോ എന്റെ മുന്‍ തലമുറയ്‌ക്കോ ലഭിച്ചിട്ടില്ല. അക്കാര്യത്തില്‍ നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. നിങ്ങളുടെ ഭാഗ്യം മുന്‍ തലമുറകള്‍ക്കൊന്നിനും ലഭിച്ചിട്ടില്ല. മത്സരം കടുത്തതാണെങ്കില്‍, അവസരങ്ങള്‍ അനന്തമായിരിക്കും. മുമ്പൊന്നും ഇത്രമാത്രം അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. രണ്ടു കൃഷിക്കാര്‍ ഉണ്ടായിരുന്നു. രണ്ടു പോര്‍ക്കും രണ്ട് ഏക്കര്‍ വീതം ഭൂമിയുമുണ്ടായിരുന്നു. ഒരാള്‍ അയാളുടെ ഭൂമിയില്‍ കരിമ്പു കൃഷി ചെയ്തു. അയാള്‍ അതുകൊണ്ട് സംതൃപ്തനായി കഴിഞ്ഞു കൂടി. മറ്റെയാള്‍ പറഞ്ഞു. പറ്റില്ല, ഞാന്‍ മറ്റ് എന്തെങ്കിലും മൂന്നു കൂട്ടം വിളകള്‍ കൃഷി ചെയ്യും. ആദ്യത്തെയാള്‍ തന്റെ രണ്ട് ഏക്കറില്‍ കൃഷി ചെയ്ത് സൗകര്യമായി കഴിഞ്ഞു കൂടുന്നു. അവിടെ ജീവിതം നിശ്ചലമാണ്.  എന്നാല്‍ സാഹസത്തിനു തുന ിഞ്ഞിറങ്ങുന്നവന്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തുന്നവന്‍ പുതിയ കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നവന്‍ അവന്‍ മുന്നേറിക്കൊണ്ടിരിക്കും. അയാളെ ജീവിതത്തില്‍ ആര്‍ക്കും തടയാനാവില്ല. ഇതു നമ്മുടെ ജീവിതത്തിലും ശരിയാണ്. കഠിനമായ മത്സരത്തിനു മധ്യേ നാം യോഗ്യരാണ് എന്നു തെളിയിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. നമുക്കു മുന്നില്‍ അനന്ത സാധ്യതകളാണ്. ഈ മത്സരം ഇല്ലെങ്കില്‍ വേറെ മത്സരം കാണും. അതുമില്ലെങ്കില്‍ മൂന്നാമത് ഒന്ന് ഉണ്ടാവും. ഒന്ന് ശരിയായില്ലെങ്കില്‍ മറ്റൊരു ബദല്‍ കാണും.  ഇതൊക്കെ നാം അവസരങ്ങളായി കരുതണം എന്നാണ് ഞാന്‍ പറയുന്നത്. ഈ അവസരം ഞാന്‍ പാഴാക്കില്ല എന്ന മനോഭാവം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍,  നിങ്ങള്‍ മത്സരപരീക്ഷകളെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സമ്മാനമായി പുണരുക തന്നെ  ചെയ്യും.
അലവതാരകന്‍: ആരാധ്യനായ പ്രധാനമന്ത്രി, ജീവിത വിജയത്തിലേയ്ക്കു നയിക്കുന്ന അറിവിനെ ആലിംഗനം ചെയ്യാന്‍ അങ്ങ് ഞങ്ങളെ പ്രചോദിപ്പിച്ചു. വളരെ നന്ദി.  നവസരി ഗുജറാത്തില്‍ നിന്നുള്ള ശ്രീമതി സീമ ചിന്തന്‍ ദേശായി എന്ന അമ്മ അങ്ങയോട് ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. മഹതീ, ചോദിച്ചാലും.
സീമ ചിന്തന്‍ ദേശായി: ജയ് ശ്രീറാം. പ്രധാനമന്ത്രിജി നമസ്‌തെ, ഞാന്‍ നവസരിയില്‍ നിന്നുള്ള സീമ ചിന്തന്‍ ദേശായി. ഒരു വിദ്യാര്‍ത്ഥിയുടെ അമ്മയാണ്.  ഈ രാജ്യത്തെ അനേകം യുവാക്കളുടെ പ്രതീകമാണ് അങ്ങ്. കാരണം അങ്ങ് പ്രസംഗിക്കുക മാത്രമല്ല ചെയ്യുക, പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക കൂടി ചെയ്യുന്നു. ഒരു ചോദ്യം, ഇന്ത്യന്‍  കുടുംബങ്ങളിലെ ഗ്രാമീണ പെണ്‍കുട്ടികള്‍ക്കായി വിവിധ പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ടല്ലോ. അതിന്റെ പുരോഗതിക്കായി ഇവിടുത്തെ പൊതു സമൂഹത്തിന് എന്തു സംഭാവനയാണ്  നല്‍കാന്‍ സാധിക്കുക. ദയവായി  മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയാലും. നന്ദി.
അവതാരകന്‍: നന്ദി മഹതീ. ആദരണീയനായ പ്രധാനമന്ത്രിജി, സീമാദേശായി ഉദ്ദേശിച്ചത് ഗ്രാമീണ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചാണ്. ഈക്കാര്യത്തില്‍ അങ്ങയുടെ കാഴ്ച്ചപ്പാട് അറിയാന്‍ ആഗ്രഹിക്കുന്നു.     പ്രധാനമന്ത്രി - സാഹചര്യം ഒരുപാട് മാറിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്‍കാലങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ തങ്ങളുടെ ആണ്‍മക്കളെ പഠിപ്പിക്കണമെന്നാണ് കരുതിയിരുന്നത്. പരിമിതമായ വിഭവശേഷിയുള്ളതിനാല്‍, മകന് വിദ്യാഭ്യാസം ലഭിച്ചാല്‍ കുടുംബത്തിന് എന്തെങ്കിലും സമ്പാദിക്കാമെന്ന് അവര്‍ കരുതി. ചിലപ്പോഴൊക്കെ ചില രക്ഷിതാക്കളും പറയാറുണ്ട് - 'മകളെ എന്തിന് പഠിപ്പിക്കണം? അവള്‍ ഒരു ജോലിയും ചെയ്യില്ല. അവള്‍ അവളുടെ അമ്മായിയമ്മയുടെ വീട്ടില്‍ പോയി അവളുടെ ജീവിതം നയിക്കേണ്ടവളല്ലേ? ഈ മാനസികാവസ്ഥ നിലനിന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഒരുപക്ഷേ ഇന്നും ചില ഗ്രാമങ്ങളില്‍ ഇത്തരം മാനസികാവസ്ഥ എവിടെയെങ്കിലും നിലനില്‍ക്കുമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മൊത്തത്തില്‍ മാറി. പെണ്‍മക്കളുടെ കഴിവ് അറിയുന്നതില്‍ സമൂഹം പിന്നോട്ട് പോയാല്‍, ആ സമൂഹത്തിന് ഒരിക്കലും പുരോഗതി കൈവരിക്കാനാവില്ല. ചിലപ്പോള്‍ നിങ്ങള്‍ അത്തരം കുടുംബങ്ങളെ കണ്ടിട്ടുണ്ടാകും, വാര്‍ദ്ധക്യത്തില്‍ ആവശ്യമായ പിന്തുണ നല്‍കാന്‍ കഴിയണമെങ്കില്‍ അവിടെ ഒരു സഹോദരനും മകനും ഉണ്ടായിരിക്കണം എന്നു ചിന്തിക്കുന്നവര്‍. മകളാകട്ടെ അമ്മായിയമ്മയുടെ വീട്ടിലേക്ക് പോകും,എന്താണ് പ്രയോജനം? അത്തരത്തിലുള്ള ഒരു ചിന്താഗതി നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുമുണ്ട്. ചരിത്രം ഇതൊക്കെ അനുഭവിച്ചറിഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ ഈ കാര്യങ്ങള്‍ വളരെ സൂക്ഷ്മമായി നോക്കുകയാണ്. മാതാപിതാക്കളുടെ വാര്‍ദ്ധക്യത്തില്‍ വ്യാകുലപ്പെട്ട്, വിവാഹം കഴിക്കാതെ മാതാപിതാക്കളെ സേവിച്ചു ജീവിതം കഴിച്ചുകൂട്ടുന്ന നിരവധി പെണ്‍മക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. 'ആണ്‍മക്കള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് പെണ്‍മക്കള്‍ ചെയ്തു. വീട്ടില്‍ നാല് ആണ്‍മക്കളുള്ള അത്തരം കുടുംബങ്ങളെയും ഞാന്‍ കണ്ടിട്ടുണ്ട്; നാല് ആണ്‍മക്കള്‍ക്കും നാല് ബംഗ്ലാവുകള്‍ ഉണ്ട്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ് അവര്‍ക്കുള്ളത്; അവര്‍ ഒരിക്കലും ദുഃഖം അറിഞ്ഞിട്ടില്ല. എന്നാല്‍ മാതാപിതാക്കള്‍ വൃദ്ധസദനത്തിലാണ്. അങ്ങനെയുള്ള മക്കളെ ഞാനും കണ്ടിട്ടുണ്ട്. അതുകൊണ്ട് സമൂഹത്തില്‍ ആണ്‍മക്കളും പെണ്‍മക്കളും തുല്യരാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിവേചനമില്ല. ഇത് ഇന്നത്തെ കാലഘട്ടത്തിന്റെയും എല്ലാ കാലഘട്ടത്തിന്റെയും അനിവാര്യതയാണ്. കൂടാതെ ഇന്ത്യയില്‍ ചില വളച്ചൊടിക്കലുകളും ഉണ്ടായിട്ടുണ്ട്. അതിനും ചില കാരണങ്ങളുണ്ടായിരിക്കണം. എന്നാല്‍ ഈ രാജ്യത്തിന് അഭിമാനിക്കാം. ഭരണത്തെക്കുറിച്ച് പറയുകയാണെങ്കില്‍, മികച്ച ഭരണം എന്ന നിലയില്‍ അഹല്യ ദേവിയുടെ പേര് മനസ്സില്‍ വരുന്ന ഒരു കാലമുണ്ടായിരുന്നു. ധീരതയുടെ കാര്യം പറയുമ്പോള്‍ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയുടെ പേരാണ് മനസ്സില്‍ തെളിഞ്ഞത്. അവര്‍ നമ്മുടെ പെണ്‍മക്കളായിരുന്നു! അതായത്, ഒരു യുഗവും ഇങ്ങനെയായിരിക്കില്ല, ഇവിടെ. പെണ്‍മക്കള്‍ അവരിലെ പണ്ഡിത വിജ്ഞാനത്തിന്റെ ശേഖരം നമുക്ക് കാണിച്ചുതന്നു. ഒന്നാമതായി, നമുക്ക് നമ്മുടെ സ്വന്തം ചിന്തയുണ്ട്. രണ്ടാമതായി, ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഇന്ന് സ്‌കൂളില്‍ ചേരുന്ന പെണ്‍മക്കളുടെ എണ്ണം ആണ്‍മക്കളേക്കാള്‍ കൂടുതലാണെന്ന് നിങ്ങള്‍ കാണും. ഇതാണ് പുതിയ സ്ഥിതിവിവരക്കണക്കുകള്‍. ഇന്ന് പെണ്‍മക്കള്‍ക്ക് ആഗ്രഹങ്ങളുണ്ട്. എന്തെങ്കിലും ചെയ്യാനുള്ള ആവേശം അവര്‍ക്കുണ്ട്. ഒരു പക്ഷേ ഏതൊരു ഇന്ത്യക്കാരനും അതില്‍ അഭിമാനിക്കണം. അതിനാല്‍, നാം അവര്‍ക്ക് അവസരങ്ങള്‍ നല്‍കുകയും അവസരങ്ങള്‍ സ്ഥാപനവല്‍ക്കരിക്കുകയും വേണം. ഒറ്റക്കുടുംബം അത് അതിന്റേതായ രീതിയില്‍ ചെയ്യുന്നു എന്നല്ല. ഇന്ന്, അത് ഏത് തരത്തിലുള്ള കായിക വിനോദമായാലും; ഇന്ത്യയുടെ പെണ്‍മക്കള്‍ രാജ്യത്തിന് എല്ലായിടത്തും അഭിനന്ദനങ്ങള്‍ കൊണ്ടുവരുന്നു. ശാസ്ത്രമേഖലയിലേക്ക് നോക്കൂ. ശാസ്ത്രത്തിലെ എല്ലാ പ്രധാന നേട്ടങ്ങളിലും പകുതിയിലേറെയും നമ്മുടെ പെണ്‍മക്കളില്‍ നിന്നാണ്. ശാസ്ത്രരംഗത്ത് അവര്‍ നിരവധി കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. ഇനി, 10-12 ക്ലാസ്സിലെ ഫലം നോക്കൂ. പെണ്‍മക്കള്‍ ആണ്‍മക്കളേക്കാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നു. ജയിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് ഇന്ന് ഓരോ കുടുംബത്തിനും മകള്‍ വലിയ സമ്പത്തായി മാറിയിരിക്കുന്നു. അവള്‍ കുടുംബത്തില്‍ ഒരു വലിയ ശക്തിയായി മാറിയിരിക്കുന്നു, ഈ മാറ്റം നല്ലതാണ്. ഈ മാറ്റം എത്രത്തോളം വലുതാണോ അത്രയധികം ഗുണം ചെയ്യും. ഇപ്പോള്‍ നോക്കൂ, ചോദ്യകര്‍ത്താവ് ഗുജറാത്തുകാരനാണ്. ഗുജറാത്തില്‍ ശക്തമായ പഞ്ചായത്ത് രാജ് സംവിധാനമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 50 ശതമാനം പേരും സഹോദരിമാരാണ്. ക്രമസമാധാന രംഗത്തും 50 ശതമാനമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, തിരഞ്ഞെടുപ്പിന് ശേഷം, തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണം ചിലപ്പോള്‍ 53 ഉം 54 ഉം 55 ഉം ശതമാനമാണ്. അതായത്, അവള്‍ സംവരണ സീറ്റില്‍ നിന്നും പൊതുസീറ്റില്‍ നിന്നും വിജയിക്കുന്നതിലൂടെ 55 ശതമാനമായി ഉയരുമ്പോള്‍ പുരുഷന്മാര്‍ 45 ശതമാനമായി കുറയുന്നു. അമ്മമാരിലും സഹോദരിമാരിലും സമൂഹത്തിന്റെ വിശ്വാസം വര്‍ദ്ധിച്ചുവെന്നര്‍ത്ഥം. അതുകൊണ്ടാണ് അവരെ ജനപ്രതിനിധിയായി തിരഞ്ഞെടുത്തത്. ഇന്ന് നമ്മള്‍ 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവം' ആഘോഷിക്കുമ്പോള്‍, കാലഘട്ടത്തിലെ ഏറ്റവും കൂടുതല്‍ വനിതാ എംപിമാരുള്ളത് ഇന്ത്യന്‍ പാര്‍ലമെന്റിലാണ്. ഗ്രാമങ്ങളില്‍ വിദ്യാസമ്പന്നരായ പെണ്‍മക്കളെ തങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കാന്‍ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നുവെന്നും കാണുന്നുണ്ട്. അഞ്ചാം ക്ലാസ് പാസായ ഒരു സഹോദരിയുണ്ടെങ്കില്‍, ആളുകള്‍ ഏഴാം ക്ലാസ് പാസായവരെ തിരഞ്ഞെടുക്കും; പതിനൊന്നാം ക്ലാസ് പാസായാല്‍ ജനം അവളെ പ്രതിനിധിയായി തിരഞ്ഞെടുക്കും. അതായത് വിദ്യാഭ്യാസത്തോടുള്ള ആദരവ് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ദൃശ്യമാണ്. ഇന്ന് നിങ്ങള്‍ വിദ്യാഭ്യാസ മേഖലയിലേക്ക് നോക്കൂ. ഞാന്‍ ആര്‍ക്കും വഴി കാണിച്ചു കൊടുക്കുകയല്ല. ഒരുപക്ഷെ എപ്പോഴെങ്കിലും പുരുഷന്മാരില്‍ നിന്ന് ആവശ്യം വരാന്‍ സാധ്യതയുണ്ട്, അധ്യാപക ജോലിയില്‍ നിശ്ചിത ശതമാനം സംവരണം ആവശ്യപ്പെട്ട് പുരുഷന്മാര്‍ ജാഥകള്‍ നടത്താനുള്ള സാധ്യതയുണ്ട്, കാരണം ഇന്ന് ഭൂരിഭാഗം അധ്യാപകരും നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്. നഴ്‌സിംഗ് മേഖലയിലും സമാനമായ പ്രവണത ദൃശ്യമാണ്. അത് സേവന മനോഭാവവും മാതൃത്വവും ആവശ്യപ്പെടുന്നു. ഇന്ത്യയുടെ നഴ്‌സിംഗ് മേഖല ലോകമെമ്പാടും ഇന്ത്യയുടെ അഭിമാനം വര്‍ധിപ്പിക്കുകയാണ്. പൊലീസ് മേഖലയില്‍ പോലും ഇന്ന് നമ്മുടെ പെണ്‍മക്കള്‍ വന്‍തോതില്‍ മുന്നോട്ട് വരുന്നുണ്ട്. ഇപ്പോള്‍ നമുക്ക് എന്‍സിസിയിലും സൈനിക് സ്‌കൂളുകളിലും സൈന്യത്തിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പെണ്‍മക്കളുണ്ട്. ഈ കാര്യങ്ങളെല്ലാം സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ആണ്‍മക്കളെയും പെണ്‍മക്കളെയും വേര്‍തിരിക്കരുതെന്ന് ഞാന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. രണ്ടുപേര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുക. ഞാന്‍ പറയുന്നു, ഒരുപക്ഷേ തുല്യ നിക്ഷേപവും അവസരവും ഉണ്ടെങ്കില്‍, പെണ്‍മക്കളും ആണ്‍മക്കളേക്കാള്‍ ഒരു പടി മുന്നിലായിരിക്കാം.

അവതാരകന്‍: ബഹുമാനപ്പെട്ട പ്രധാനമന്ത്രി, പെണ്‍മക്കള്‍ ഒരു വീടിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും മഹത്വമാണ്. നിങ്ങളുടെ പ്രചോദനത്താല്‍ അവരുടെ അഭിലാഷങ്ങള്‍ക്ക് പുതിയ ചിറകുകള്‍ ലഭിച്ചു, നന്ദി. ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, ഇന്ന് നിങ്ങളില്‍ നിന്ന് നേരിട്ടുള്ള ഉള്‍ക്കാഴ്ചയും പ്രചോദനവും ലഭിച്ചതില്‍ ഞങ്ങള്‍ പ്രത്യേകം അംഗീകരിപ്പെട്ടവരും അനുഗ്രഹീതരുമാണ്. അങ്ങയുടെ വിലപ്പെട്ട സമയം മനസ്സില്‍ വെച്ചുകൊണ്ട് ഞാന്‍ ഇപ്പോള്‍ രണ്ട് അവസാന ചോദ്യങ്ങള്‍ ക്ഷണിക്കുന്നു. കേന്ദ്രീയ വിദ്യാലയ സെക്ടര്‍-8-ലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദുമ്പാല പവിത്ര റാവു, ആര്‍.കെ. പുരം, ന്യൂഡല്‍ഹി അവളുടെ ചോദ്യത്തിനുള്ള ഉത്തരം അറിയാന്‍ ആകാംക്ഷയിലാണ്. പവിത്ര റാവു, ദയവായി നിങ്ങളുടെ ചോദ്യം ചോദിക്കുക.



പവിത്ര റാവു: നമസ്‌കാരം പ്രധാനമന്ത്രി സര്‍, ഞാന്‍ പവിത്ര റാവു, ന്യൂഡല്‍ഹിയിലെ ആര്‍.കെ പുരം സെക്ടര്‍-8, കേന്ദ്രീയ വിദ്യാലയത്തിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഇന്ത്യ പുരോഗതിയുടെ പാതയില്‍ മുന്നേറുമ്പോള്‍, അത് നിലനിര്‍ത്താന്‍ നമ്മുടെ പുതുതലമുറ മറ്റെന്ത് നടപടികളാണു സ്വീകരിക്കേണ്ടത്? അങ്ങയുടെ മാര്‍ഗനിര്‍ദേശത്താല്‍ ഇന്ത്യ ശുദ്ധമായിരിക്കുന്നു; എന്നാല്‍ അടുത്ത തലമുറ പരിസ്ഥിതി സംരക്ഷണത്തിന് എന്ത് സംഭാവന നല്‍കണം? ദയവായി മാര്‍ഗ്ഗനിര്‍ദേശം തന്നാലും. നന്ദി സര്‍.

അവതാരകന്‍: നന്ദി പവിത്ര. സര്‍, ന്യൂഡല്‍ഹിയില്‍ നിന്നുള്ള 11-ാം ക്ലാസ് വിദ്യാര്‍ത്ഥി ചൈതന്യ ലെലെ, സ്വന്തം മനസ്സില്‍ ഉയരുന്ന സമാനമായ മറ്റൊരു ചോദ്യത്തിന് നിങ്ങള്‍ ഉത്തരം ലഭിക്കാന്‍ ആഗ്രഹിക്കുന്നു. ചൈതന്യ, ചോദ്യം ചോദിക്കൂ.

ചൈതന്യ: പ്രണാമം, ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍. എന്റെ പേര് ചൈതന്യ. ഞാന്‍ ഡിഎവി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അങ്ങയോടുള്ള എന്റെ ചോദ്യം, നമുക്ക് എങ്ങനെ നമ്മുടെ പരിസരം ശുദ്ധവും മികച്ചതുമാക്കാം എന്നതാണ്? നന്ദി.

അവതാരകന്‍: നന്ദി ചൈതന്യ. ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, പവിത്രയെയും ചൈതന്യയെയും പോലെ ഇന്ത്യയിലെ യുവജനങ്ങളും അങ്ങയുടെ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു സ്വപ്നമായ വൃത്തിയും ഹരിതവുമായ ഇന്ത്യയില്‍ ശ്വസിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയെയും നമ്മുടെ പരിസ്ഥിതിയെയും എങ്ങനെ പ്രാകൃതവും വാക്കിന്റെ എല്ലാ അര്‍ത്ഥത്തിലും തികവുറ്റതാക്കാമെന്ന് അറിയാന്‍ നാമെല്ലാവരും ആഗ്രഹിക്കുന്നു. ഞങ്ങള്‍ എല്ലാവരും നിങ്ങളുടെ മാര്‍ഗനിര്‍ദേശത്തിനായി കാത്തിരിക്കുന്നു, സര്‍.
[8:55 am, 05/04/2022] Devan: പ്രധാനമന്ത്രി: ഈ വിഷയം പരീക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ടതല്ല. എന്നാല്‍ പരീക്ഷകള്‍ക്ക് നല്ല അന്തരീക്ഷം ആവശ്യമുള്ളതുപോലെ ഭൂമിക്കും നല്ല അന്തരീക്ഷം ആവശ്യമാണ്. ഭൂമിയെ മാതാവായി കരുതുന്നവരാണ് നമ്മള്‍. ഇന്ന് എനിക്ക് അവസരം നല്‍കിയതിന് ആദ്യമായി നമ്മുടെ രാജ്യത്തെ കുട്ടികള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു. ഞാന്‍ ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍, ഓഗസ്റ്റ് 15 ന്, ഞാന്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് സംസാരിച്ചു. എന്റെ പ്രസംഗത്തിന് ശേഷം മിക്കവരും പല ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. മോദിജി അത് പറഞ്ഞിട്ടുണ്ടെങ്കിലും അത് സാധ്യമാണോ? ആ സമയത്ത് ഞാന്‍ വൃത്തിയെക്കുറിച്ച് സംസാരിച്ചു. ബഹിരാകാശത്തെക്കുറിച്ചോ വിദേശനയത്തെക്കുറിച്ചോ സൈനിക ശക്തിയെക്കുറിച്ചോ സംസാരിക്കേണ്ട രാജ്യത്തിന്റെ പ്രധാനമന്ത്രി ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നത് ജനങ്ങള്‍ക്ക് അല്‍പ്പം അദ്ഭുതകരമായിരുന്നു. പലരും ആശ്ചര്യപ്പെട്ടു. എന്നാല്‍ എല്ലാ സംശയങ്ങളും ആശങ്കകളും തെറ്റാണെന്ന് തെളിയിക്കുകയും ശുചിത്വത്തെക്കുറിച്ചുള്ള എന്റെ ആശയം വിജയിപ്പിക്കുകയും ചെയ്തവര്‍ എന്റെ നാട്ടിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ്! വൃത്തിയുടെ ഈ യാത്രയില്‍ നമ്മള്‍ ഇന്ന് എവിടെ എത്തിയാലും; അതിന് എന്റെ രാജ്യത്തെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരമാവധി ക്രെഡിറ്റ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഞ്ചോ ആറോ വയസ്സുള്ള കുട്ടികള്‍ അവരുടെ മുത്തശ്ശിമാരെ ഒരു ദിവസം 10 തവണ തടസ്സപ്പെടുത്തുന്ന നൂറുകണക്കിന് സംഭവങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട് - 'ഇവിടെ എറിയരുതെന്ന് മോദി ജി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഇവിടെ എറിയരുത്. മോദിജിക്ക് അത് ഇഷ്ടപ്പെടില്ല.' ഇതൊരു വലിയ ശക്തിയാണ്, ഒരുപക്ഷേ ഒരേ തലമുറയില്‍ നിന്നുള്ളവരായതിനാല്‍, നിങ്ങള്‍ അതേ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ചോദ്യം ചോദിച്ചത്. നിങ്ങളുടെ ചോദ്യം ഞാന്‍ സ്വാഗതം ചെയ്യുന്നു. ആഗോളതാപനം മൂലം ഇന്ന് ലോകം മുഴുവന്‍ പരിസ്ഥിതിയെക്കുറിച്ച് വളരെയധികം അസ്വസ്ഥരാണെന്നത് ശരിയാണ്. നമ്മുടെ വിഭവങ്ങളുടെ ദുരുപയോഗമാണ് ഈ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. ദൈവം നമുക്ക് നല്‍കിയ ക്രമീകരണങ്ങള്‍ നാം തകര്‍ത്തു. ഇന്ന് ഞാന്‍ വെള്ളം കുടിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ എനിക്ക് വെള്ളമുണ്ടെങ്കില്‍; എനിക്ക് എവിടെയെങ്കിലും ഒരു നദി കാണാന്‍ കഴിയുമെങ്കില്‍; ഞാന്‍ ഏതെങ്കിലും മരത്തിന്റെ തണലില്‍ നില്‍ക്കുകയാണെങ്കില്‍; അതില്‍ എന്റെ ഒരു സംഭാവനയും ഇല്ല. ഇതാണ് എന്റെ പൂര്‍വികര്‍ എനിക്കായി അവശേഷിപ്പിച്ചത്. ഇന്ന് ഞാന്‍ കഴിക്കുന്ന സാധനങ്ങള്‍ എന്റെ പൂര്‍വ്വികര്‍ എനിക്ക് തന്നിട്ടുണ്ട്. ഭാവി തലമുറയ്ക്കായി ഞാനും എന്തെങ്കിലും ബാക്കി വെക്കേണ്ടതല്ലേ? ഞാന്‍ സംരക്ഷിച്ചില്ലെങ്കില്‍, ഞാന്‍ അവര്‍ക്ക് എന്ത് നല്‍കും? അതിനാല്‍, നമ്മുടെ പൂര്‍വ്വികര്‍ നമുക്ക് നല്‍കിയതുപോലെ, നമ്മുടെ വരും തലമുറയ്ക്ക് അത് നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് നാമും നമ്മുടെ ഉത്തരവാദിത്തം നിറവേറ്റണം. ഇത് നമ്മുടെ കടമയാണ്. ഇപ്പോള്‍, ഒരു സര്‍ക്കാര്‍ പരിപാടി കൊണ്ട് മാത്രം ഇത് വിജയിക്കാനാവില്ല. 'ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്' ഒഴിവാക്കണമെന്ന് ഞാന്‍ പറയട്ടെ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് നമ്മള്‍ കുടുംബത്തില്‍ സമ്മതിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. അപ്പോള്‍ വീട്ടില്‍ ഒരു വിവാഹ കാര്‍ഡ് വരുന്നു. അതില്‍ വളരെ മനോഹരമായ ഒരു പ്ലാസ്റ്റിക് റാപ്പര്‍ ഉണ്ട്. നാം അത് പുറത്തെടുത്ത് വലിച്ചെറിയുന്നു. ഇപ്പോള്‍, ഈ പ്രവര്‍ത്തനം നമ്മള്‍ ചര്‍ച്ച ചെയ്തതിന് വിപരീതമാണ്. അപ്പോള്‍ നമ്മുടെ ദൈനംദിന ശീലങ്ങളില്‍ അത് എങ്ങനെ ഉള്‍പ്പെടുത്താം? നിങ്ങളുടെ കുടുംബത്തിലെങ്കിലും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിങ്ങളുടെ വീട്ടില്‍ അനുവദിക്കില്ലെന്ന് നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍; ഇങ്ങനെയാണ് ഞങ്ങള്‍ പരിസ്ഥിതിയെ സഹായിക്കുന്നത്. നാട്ടിലെ എല്ലാ കുട്ടികളും ഇത് പിന്തുടരാന്‍ തുടങ്ങിയാല്‍, അങ്ങനെയൊന്നുമില്ല. ഞാന്‍ ഗുജറാത്തില്‍ ഒരു കന്നുകാലി ആരോഗ്യമേള സംഘടിപ്പിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കണം. ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണ മേളകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നപ്പോള്‍ മൃഗങ്ങളുടെ ദന്തചികിത്സ ഗുജറാത്തില്‍ നടത്തിയിരുന്നു. ചില മൃഗങ്ങള്‍ക്ക് തിമിരം ഉണ്ടായിരുന്നു, അവ ചികിത്സിച്ചു. ചില മൃഗങ്ങള്‍ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അങ്ങനെയിരിക്കെ വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കെങ്കിലും ഉള്ള ഒരു പശുവിനെ ഞാന്‍ കണ്ടു. ഇപ്പോള്‍ ഇത് മനുഷ്യത്വത്തിനെതിരായ നടപടിയാണ്. ഈ വികാരം നമ്മില്‍ ഉണ്ടാകണം. സാധാരണ ഗതിയില്‍ ഒരു കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗ് എടുത്ത് കളയുന്നത് നല്ലതാണ്. ഇനി നമുക്ക് ആ 'ഉപയോഗിച്ചു വലിച്ചെറിയുന്ന' സംസ്‌കാരത്തില്‍ നിന്ന് രക്ഷപ്പെട്ട് 'പുനരുപയോഗവും പുനരുല്‍പാദനവും' സമീപനം സ്വീകരിക്കണം. ഇത് ഇന്ത്യയില്‍ പുതിയ കാര്യമല്ല; വര്‍ഷങ്ങളായി നമ്മുടെ കുടുംബത്തില്‍ ഈ ശീലമുണ്ട്. നാം കൂടുതല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്തോറും അത് പരിസ്ഥിതിക്ക് കൂടുതല്‍ ദോഷം ചെയ്യും. മറുവശത്ത്, വിഭവങ്ങളുടെ കുറഞ്ഞ വിനിയോഗം സ്വീകരിച്ചാല്‍, നമ്മള്‍ പരിസ്ഥിതിയെ സംരക്ഷിക്കും. ഇന്ന് നമ്മുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നോക്കൂ; അവ പരിസ്ഥിതിക്കും പ്രശ്‌നമായി മാറുകയാണ്. മലിനീകരണം സൃഷ്ടിക്കുന്ന പഴയ വാഹനങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് 'ആക്രി'നയം കൊണ്ടുവന്നത് നിങ്ങള്‍ കണ്ടിരിക്കണം. അതില്‍ നിന്ന് കുറച്ച് പണം സമ്പാദിക്കാം, തുടര്‍ന്ന് പുതിയ കാര്‍ സ്വന്തമാക്കാം. ആ ദിശയിലും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പോകുന്നു. അതുപോലെ ജലത്തിന്റെയും സസ്യങ്ങളുടെയും പ്രകൃതിയുടെയും പ്രാധാന്യം നമുക്കറിയാം. നമ്മള്‍ അതിനോട് ശരിയായി പ്രതികരിക്കുന്നവര്‍ ആണോ? പരിസ്ഥിതിയോടുള്ള ഈ സംവേദന മനോഭാവം ഉള്‍ക്കൊള്ളുക എന്നതു നമ്മുടെ യഥാര്‍ത്ഥ സ്വഭാവമാകണം. സിഒപി (COP-26) കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഞാന്‍ ഒരു വിഷയം അവതരിപ്പിച്ചത് നിങ്ങള്‍ കണ്ടിരിക്കണം. യുകെയില്‍ ഒരു സമ്മേളനം ഉണ്ടായിരുന്നു. ജീവിതശൈലി ഒരു പ്രശ്‌നമാണെന്നും 'ജീവിതം ഒരു ദൗത്യം' ആകണെന്നും ഞാന്‍ പറഞ്ഞിരുന്നു. ജീവിതദൗത്യം എന്നതിന് 'പരിസ്ഥിതിക്കുള്ള ജീവിതശൈലി' എന്ന പദം ഞാന്‍ അവിടെ അവതരിപ്പിച്ചു. നമ്മള്‍ ചെറുപ്പമാണെങ്കില്‍, അവിടെ ഒരു നാല് നില കെട്ടിടമുണ്ടെങ്കില്‍ എന്തിനാണ് ലിഫ്റ്റ് ഉപയോഗിക്കുന്നത്? പടികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാം. അത് നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ഗുണം ചെയ്യും. ഈ ചെറിയ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം. അതുകൊണ്ടാണ് ലോകമെമ്പാടും പി-3 പ്രസ്ഥാനം - പ്രോ-പ്ലാനറ്റ്-പീപ്പിള്‍- ഉണ്ടാകണമെന്നു ഞാന്‍ പറഞ്ഞത്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ പി-3 പ്രസ്ഥാനത്തില്‍ ചേരുകയും ഈ ദിശയില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്താല്‍, മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ടാമതായി, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം 'സ്വാതന്ത്യത്തിന്റെ അമൃതമഹോല്‍സവം' ആയി ആഘോഷിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് 25 വര്‍ഷമുണ്ട്. അതായത്, നിങ്ങളുടെ ജീവിതത്തിന്റെ 25 വര്‍ഷമുണ്ട്. അത് നിങ്ങള്‍ക്കുള്ളതാണ്. ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന് സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം അഭിമാനത്തോടെ ആഘോഷിക്കാന്‍ കഴിയുന്ന നിലയില്‍ നമ്മുടെ രാജ്യം എത്തുന്നതിന് ഈ 25 വര്‍ഷങ്ങളില്‍ നിങ്ങളുടെ സംഭാവന എന്തായിരിക്കണം? അതിനായി നമ്മുടെ ജീവിതം സമര്‍പ്പിക്കണം. ഇതില്‍ നിന്നുള്ള ഒരു ലളിതമായ മാര്‍ഗം കടമകള്‍ക്ക് ഊന്നല്‍ നല്‍കുക എന്നതാണ്. ഞാന്‍ എന്റെ കടമകള്‍ നിറവേറ്റുകയാണെങ്കില്‍, ഞാന്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നു. അതിനര്‍ത്ഥം ഒരു വ്യക്തി ഒരിക്കലും തന്റെ അവകാശങ്ങള്‍ ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടതില്ല എന്നാണ്. ഇന്നത്തെ പ്രശ്‌നം, നമ്മള്‍ നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നില്ല എന്നതാണ്. അതുകൊണ്ടാണ് ആളുകള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുന്നത്. നമ്മുടെ രാജ്യത്ത് ആരും അവന്റെ/അവളുടെ അവകാശങ്ങള്‍ക്കായി പോരാടേണ്ടതില്ല. ഇത് നമ്മുടെ കടമയാണ്, നമ്മുടെ കടമകള്‍ പാലിച്ചുകൊണ്ട് ചുമതലകള്‍ നിറവേറ്റാം. ചുമതലകള്‍ നിറവേറ്റുകയാണെങ്കില്‍, നമുക്കുള്ള ഉത്തരവാദിത്തങ്ങള്‍ നാം നിറവേറ്റുകയാണ്. ഇപ്പോള്‍ നോക്കൂ, ലോകമെമ്പാടുമുള്ള ആളുകള്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. നല്ല സംരംഭങ്ങളുടെ ക്രെഡിറ്റ് മോദി ഏറ്റെടുക്കുമെന്ന് ചിലര്‍ ഭയപ്പെടുന്നു; മോദി പ്രകീര്‍ത്തിക്കപ്പെടും; അതിനാല്‍ അവര്‍ അല്‍പ്പം മടിച്ചു. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടിയില്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ വാക്‌സിന്‍ എടുത്ത വേഗത ശരിക്കും പ്രശംസനീയമാണ്. നിങ്ങളില്‍ വാക്‌സിനേഷന്‍ എടുത്തവര്‍, കൈകള്‍ ഉയര്‍ത്തുക. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടോ? ലോകമെമ്പാടുമുള്ള ആരും അത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യപ്പെടില്ല. ഇന്ത്യയിലെ കുട്ടികളും ഇത് തെളിയിച്ചിട്ടുണ്ട്. അതിനര്‍ത്ഥം, നാം നമ്മുടെ കടമ നിര്‍വഹിച്ചു എന്നാണ്. ഈ കടമ നിര്‍വഹിക്കുന്നത് ഇന്ത്യയുടെ അഭിമാനത്തിന് കാരണമായി. അതുപോലെ, നമ്മുടെ രാജ്യം പുരോഗമിക്കണമെങ്കില്‍, പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കണമെങ്കില്‍, നാം നമ്മുടെ കടമകള്‍ ബോധപൂര്‍വ്വം നിറവേറ്റണം. അങ്ങനെ ചെയ്താല്‍, ആഗ്രഹിച്ച ഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
[8:56 am, 05/04/2022] Devan: അവതാരകന്‍: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ച 2022 ഞങ്ങളെപ്പോലുള്ള കോടിക്കണക്കിന് കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സമ്മര്‍ദ്ദവും അസ്വസ്ഥതയും വിജയത്തിനായുള്ള ആവേശത്തിന്റെയും പ്രതീക്ഷയുടെയും ആഗ്രഹത്തിന്റെയും തരംഗമാക്കി മാറ്റി. ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി! സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തേണ്ട അങ്ങയുടെ പ്രസംഗത്തിന് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്. സ്മരണകളില്‍ എന്നും തങ്ങിനില്‍ക്കുന്ന നിമിഷങ്ങളുടെ പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉജ്ജ്വലമായ ഈ പ്രഭാതാന്ത്യത്തിലേക്ക് ഇത് നമ്മെ എത്തിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ ഞങ്ങളുടെ ഹൃദയംഗമമായ നന്ദിയും നന്ദിയും അറിയിക്കുന്നു. നമ്മോടൊപ്പം ഇവിടെ ആയിരിക്കാന്‍ തന്റെ വിലപ്പെട്ട സമയം മാറ്റിവെച്ചതിനും അദ്ദേഹത്തിന്റെ കാന്തിക വ്യക്തിത്വത്താല്‍ നരേന്ദ്ര മോദി ജി നമ്മെ പ്രചോദിപ്പിച്ചതിനും, വളരെ നന്ദി, സര്‍.


പ്രധാനമന്ത്രി: അനൗണ്‍സര്‍മാര്‍ എല്ലാവരും ദയവായി ഇവിടെ വരൂ, എല്ലാവരെയും വിളിക്കൂ. നിങ്ങളില്‍ ചിലര്‍ക്ക് ഇവിടെയും ചിലര്‍ക്ക് അവിടെയും ആകാം. നോക്കൂ, ഒന്നാമതായി, ഇന്ന്, ഈ ആളുകളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവരെല്ലാം എല്ലാം വളരെ മനോഹരമായി നടത്തിയിട്ടുണ്ട്. ഒരിടത്തും ആത്മവിശ്വാസക്കുറവുണ്ടായില്ല. നിങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചിരിക്കണം. ഞാനും നിരീക്ഷിക്കുകയായിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരേ കഴിവുണ്ട്. ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും ആ കഴിവുണ്ട്. ജീവിതത്തില്‍ സന്തോഷം അനുഭവിക്കണമെങ്കില്‍, നമ്മില്‍ത്തന്നെ ഒരു പ്രത്യേക ഗുണം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണമെന്ന് ഞാന്‍ പറയും. നിങ്ങള്‍ ആ ഗുണം വളര്‍ത്തിയെടുക്കുകയാണെങ്കില്‍, നിങ്ങള്‍ എപ്പോഴും സന്തോഷമുള്ളവരായിരിക്കും. അതാണ് സദ്ഗുണങ്ങളെ വിലമതിക്കുന്നവരാകുക. ഒരു വ്യക്തിയില്‍ എന്തെങ്കിലും ഗുണമോ ഗുണമോ കാണുകയാണെങ്കില്‍, നാം അത് അഭിനന്ദിക്കണം. അത് വ്യക്തിക്ക് മാത്രമല്ല നമുക്കും ശക്തി നല്‍കുന്നു. എവിടെ നോക്കിയാലും നല്ല കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് നമ്മുടെ ശീലമായി മാറുന്നു. നാം അത് സ്വീകരിക്കാനും അതില്‍ സ്വയം വാര്‍ത്തെടുക്കാനും നവീകരിക്കാനും അതിലേക്ക് ബന്ധിപ്പിക്കാനും ശ്രമിക്കണം. നമ്മുടെ ഉള്ളില്‍ അസൂയ വളരാന്‍ അനുവദിച്ചാല്‍; ഉദാഹരണത്തിന്, 'അയ്യോ! അവന്‍ എന്നെക്കാള്‍ മുന്നിലാണ്; അവന്റെ കുര്‍ത്ത എന്നേക്കാള്‍ മികച്ചതാണ്; അവന്റെ കുടുംബത്തില്‍ അത്തരമൊരു നല്ല അന്തരീക്ഷമുണ്ട്; അവന് പ്രശ്‌നങ്ങളൊന്നുമില്ല.' ഇത്തരത്തിലുള്ള മനോഭാവവും മാനസികാവസ്ഥയും നമുക്കുണ്ടെങ്കില്‍, ക്രമേണ നാം നമ്മെത്തന്നെ ഇകഴ്ത്തിക്കൊണ്ടേയിരിക്കും. നമുക്ക് ഒരിക്കലും വലുതാകാന്‍ കഴിയില്ല. മറ്റുള്ളവരുടെ കഴിവുകള്‍ മനസ്സിലാക്കാനും മറ്റുള്ളവരുടെ കഴിവുകള്‍ അറിയാനുമുള്ള കഴിവ് നാം വളര്‍ത്തിയെടുത്താല്‍, ആ സ്വഭാവവിശേഷങ്ങള്‍ നമ്മിലേക്ക് തന്നെ രൂപപ്പെടുത്താനുള്ള ആ ശക്തി സ്വയം വികസിക്കാന്‍ തുടങ്ങും. അതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ വിജയിക്കുന്നതിന്, ജീവിതത്തില്‍ എവിടെ അവസരം ലഭിച്ചാലും കഴിവുള്ളവരും നല്ലവരും കഴിവുറ്റവരുമായവരോട് ചായ്വ് കാണിക്കാന്‍ ഞാന്‍ നിങ്ങളെ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അവയെ അറിയാനും മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള ഒരു വലിയ ഹൃദയം ഉണ്ടായിരിക്കണം. ഒരിക്കലും അസൂയ തോന്നുകയില്ല; നമ്മുടെ മനസ്സില്‍ ഒരിക്കലും പ്രതികാര വികാരം ഉണ്ടാകില്ല. നമുക്കും വളരെ സന്തോഷത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയും. ഈ ഒരു പ്രതീക്ഷയോടെ, ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു! എല്ലാ വിദ്യാര്‍ത്ഥികളെയും ഞാന്‍ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസ വകുപ്പിനെയും ഇപ്പോള്‍ ഞാന്‍ അഭിനന്ദിക്കുകയാണ്. നിങ്ങളെല്ലാവരും ചേര്‍ന്ന് എത്ര മനോഹരമായ പരിപാടിയാണ് ആസൂത്രണം ചെയ്തത്. എല്ലാ യുവാക്കളെയും കാണാന്‍ എനിക്ക് അവസരം ലഭിച്ചു. പരീക്ഷാ പേ ചര്‍ച്ചയില്‍ മോദിജി എന്തിനാണ് പരീക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എന്ന് ചിലര്‍ അത്ഭുതപ്പെടുന്നു. അതൊരു പരീക്ഷ മാത്രമാണല്ലോ. ടീച്ചര്‍ നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കണം. ഇത് പ്രയോജനകരമാണോ അല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഈ പരിപാടിയില്‍ നിന്ന് എനിക്ക് വളരെയധികം പ്രയോജനമുണ്ട്. ഞാന്‍ നിങ്ങളോടൊപ്പമുള്ളപ്പോള്‍, എനിക്ക് 50 വയസ്സ് കുറഞ്ഞതായി തോന്നുന്നു. നിങ്ങളില്‍ നിന്ന് പലതും പഠിച്ച് ഞാന്‍ സ്വയം വളരാന്‍ ശ്രമിക്കുകയാണ്. ഞാന്‍ പഴയ തലമുറയില്‍ പെട്ടയാളാണ്, എന്നാല്‍ നിങ്ങളുമായി ബന്ധം സ്ഥാപിച്ച് നിങ്ങളുടെ മനസ്സ് മനസ്സിലാക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസ്സിലാക്കാനും എന്റെ ജീവിതം അവയില്‍ രൂപപ്പെടുത്താനും ഞാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഈ പരിപാടി എനിക്ക് പ്രയോജനപ്രദമായത്; അത് എന്റെ ശക്തിയും കഴിവുകളും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ വന്ന് നിങ്ങളുമായി സംവദിക്കുന്നത്. നിങ്ങളുടെ സമയം എനിക്ക് നല്‍കിയതിന്, ഈ അനുഭവത്തിലൂടെ എന്നെ വളരാന്‍ അനുവദിച്ചതിന്, പലതും പഠിക്കാന്‍ എന്നെ സഹായിച്ചതിന് ഞാന്‍ നിങ്ങളോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്.

വളരെ നന്ദി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Regional languages take precedence in Lok Sabha addresses

Media Coverage

Regional languages take precedence in Lok Sabha addresses
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Cabinet approves three new corridors as part of Delhi Metro’s Phase V (A) Project
December 24, 2025

The Union Cabinet chaired by the Prime Minister, Shri Narendra Modi has approved three new corridors - 1. R.K Ashram Marg to Indraprastha (9.913 Kms), 2. Aerocity to IGD Airport T-1 (2.263 kms) 3. Tughlakabad to Kalindi Kunj (3.9 kms) as part of Delhi Metro’s Phase – V(A) project consisting of 16.076 kms which will further enhance connectivity within the national capital. Total project cost of Delhi Metro’s Phase – V(A) project is Rs.12014.91 crore, which will be sourced from Government of India, Government of Delhi, and international funding agencies.

The Central Vista corridor will provide connectivity to all the Kartavya Bhawans thereby providing door step connectivity to the office goers and visitors in this area. With this connectivity around 60,000 office goers and 2 lakh visitors will get benefitted on daily basis. These corridors will further reduce pollution and usage of fossil fuels enhancing ease of living.

Details:

The RK Ashram Marg – Indraprastha section will be an extension of the Botanical Garden-R.K. Ashram Marg corridor. It will provide Metro connectivity to the Central Vista area, which is currently under redevelopment. The Aerocity – IGD Airport Terminal 1 and Tughlakabad – Kalindi Kunj sections will be an extension of the Aerocity-Tughlakabad corridor and will boost connectivity of the airport with the southern parts of the national capital in areas such as Tughlakabad, Saket, Kalindi Kunj etc. These extensions will comprise of 13 stations. Out of these 10 stations will be underground and 03 stations will be elevated.

After completion, the corridor-1 namely R.K Ashram Marg to Indraprastha (9.913 Kms), will improve the connectivity of West, North and old Delhi with Central Delhi and the other two corridors namely Aerocity to IGD Airport T-1 (2.263 kms) and Tughlakabad to Kalindi Kunj (3.9 kms) corridors will connect south Delhi with the domestic Airport Terminal-1 via Saket, Chattarpur etc which will tremendously boost connectivity within National Capital.

These metro extensions of the Phase – V (A) project will expand the reach of Delhi Metro network in Central Delhi and Domestic Airport thereby further boosting the economy. These extensions of the Magenta Line and Golden Line will reduce congestion on the roads; thus, will help in reducing the pollution caused by motor vehicles.

The stations, which shall come up on the RK Ashram Marg - Indraprastha section are: R.K Ashram Marg, Shivaji Stadium, Central Secretariat, Kartavya Bhawan, India Gate, War Memorial - High Court, Baroda House, Bharat Mandapam, and Indraprastha.

The stations on the Tughlakabad – Kalindi Kunj section will be Sarita Vihar Depot, Madanpur Khadar, and Kalindi Kunj, while the Aerocity station will be connected further with the IGD T-1 station.

Construction of Phase-IV consisting of 111 km and 83 stations are underway, and as of today, about 80.43% of civil construction of Phase-IV (3 Priority) corridors has been completed. The Phase-IV (3 Priority) corridors are likely to be completed in stages by December 2026.

Today, the Delhi Metro caters to an average of 65 lakh passenger journeys per day. The maximum passenger journey recorded so far is 81.87 lakh on August 08, 2025. Delhi Metro has become the lifeline of the city by setting the epitome of excellence in the core parameters of MRTS, i.e. punctuality, reliability, and safety.

A total of 12 metro lines of about 395 km with 289 stations are being operated by DMRC in Delhi and NCR at present. Today, Delhi Metro has the largest Metro network in India and is also one of the largest Metros in the world.