വി.ഒ. ചിദംബരനാര്‍ തുറമുഖത്ത് ഔട്ടര്‍ ഹാര്‍ബര്‍ കണ്ടെയ്നര്‍ ടെര്‍മിനലിന് തറക്കല്ലിട്ടു
10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 75 വിളക്കുമാടങ്ങളില്‍ ടൂറിസ്റ്റ് സൗകര്യങ്ങള്‍ സമര്‍പ്പിച്ചു
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഉള്‍നാടന്‍ ജലപാത കപ്പല്‍ പുറത്തിറക്കി
വിവിധ റെയില്‍, റോഡ് പദ്ധതികള്‍ സമര്‍പ്പിച്ചു
'തூத்துக்குடி தமிழ்நாட்டில் மேலும் முன்னெச்சரிக்கைக் காணல் எழுதுகிறது'
'இன்று, நாடு 'முழுமையான அரசு' அணுகுமுறையுடன் செயல்படுகிறது'
'இணைப்பை மேம்படுத்துவதற்கான கேந்திர அரசின் முயற்சிகள் வாழ்க்கையை எளிதாக்குகின்றன'
'கடல்சார் துறையின் வளர்ச்சி என்பது தமிழ்நாடு போன்ற ஒரு மாநிலத்தின் வளர்ச்சி'
'ஒரே நேரத்தில் 75 இடங்களில் வளர்ச்சிப் பணிகள், இது தான் புதிய இந்தியா'

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വണക്കം! (നമസ്കാരം)

 

വേദിയിലുള്ള തമിഴ്‌നാട് ഗവർണർ ശ്രീ ആർ എൻ രവി ജി, എന്റെ സഹപ്രവർത്തകൻ സർബാനന്ദ് സോണോവാൾ ജി, ശ്രീപദ് നായക് ജി, ശാന്തനു ഠാക്കുർ ജി, എൽ മുരുകൻ ജി, സംസ്ഥാന മന്ത്രിമാർ, എംപിമാർ, മറ്റു വിശിഷ്ടവ്യക്തികളേ, മഹതികളേ മാന്യരേ, വണക്കം!

 

ഇന്നു തൂത്തുക്കുടിയിൽ പുരോഗതിയുടെ പുതിയ അധ്യായം രചിക്കുകയാണു തമിഴ്‌നാട്. പല പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടുകയോ ചെയ്യുന്നു. വികസിത ഇന്ത്യക്കായുള്ള മാർഗരേഖയുടെ പ്രധാന ഭാഗമാണ് ഈ പദ്ധതികൾ. ഈ സംഭവവികാസങ്ങളിൽ ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന ചൈതന്യവും കാണാൻ കഴിയും. ഈ പദ്ധതികൾ തൂത്തുക്കുടിയിലായിരിക്കാം; പക്ഷേ, അവ ഇന്ത്യയിലുടനീളമുള്ള പല സ്ഥലങ്ങളിലും വികസനത്തിന് ആക്കം കൂട്ടും.

സുഹൃത്തുക്കളേ,

ഇന്ന്, വികസിത ഭാരതം എന്ന അഭിലാഷത്തിനായി രാഷ്ട്രം ഉത്സാഹത്തോടെ പ്രവർത്തിക്കുകയാണ്. വികസനത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിൽ, വികസിത തമിഴ്‌നാടിന്റെ നിർണായക പങ്കു വാക്കുകളാൽ വിവരിക്കാനാകില്ല. രണ്ടുവർഷംമുമ്പ്, എന്റെ കോയമ്പത്തൂർ സന്ദർശനവേളയിൽ, ചിദംബരനാർ തുറമുഖത്തിന്റെ ചരക്കുശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾക്കു ഞാൻ തുടക്കമിട്ടു. ആ സമയത്ത്, ഈ തുറമുഖത്തെ സുപ്രധാന കപ്പൽവ്യാപാരകേന്ദ്രമാക്കി ഉയർത്തുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു. ഇന്ന് ആ വാഗ്ദാനം (ഉറപ്പ്) യാഥാർഥ്യമാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഏറെക്കാലമായി കാത്തിരുന്ന ‘ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനലി’നു ‘വി ഒ ചിദംബരനാർ തുറമുഖ’ത്ത് ഇന്നു തറക്കല്ലിട്ടു. 7000 കോടിരൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിക്കുള്ളത്. കൂടാതെ, 900 കോടിരൂപയുടെ നിരവധി പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്തു. കൂടാതെ, വിവിധ തുറമുഖങ്ങളിലായി ഏകദേശം 2500 കോടിരൂപ മൂല്യമുള്ള 13 പുതിയ പദ്ധതികൾക്കും ഇവിടെ തറക്കല്ലിട്ടു. സമുദ്രമേഖലയുടെ പുനരുജ്ജീവനം തമിഴ്‌‌നാട്ടിലെ ജനങ്ങൾക്കു ഗുണംചെയ്യുമെന്നു മാത്രമല്ല, യുവാക്കൾക്കു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

 

സുഹൃത്തുക്കളേ,

തമിഴ്‌നാട്ടിലെ ജനങ്ങളോടും മുഴുവൻ രാജ്യത്തോടും തുറന്ന മനസോടെ എനിക്കു സംസാരിക്കണം. ഇതു പറയുന്നതിൽ എനിക്കു സങ്കടമുണ്ട്. പക്ഷേ സത്യം, കയ്പേറിയതാണെങ്കിലും അനിവാര്യമാണ്. യുപിഎ ഗവണ്മെന്റിനെ എനിക്കു നേരിട്ടു കുറ്റപ്പെടുത്തേണ്ടിവരുന്നു. ഇന്നു ഞാൻ തുടക്കമിട്ട ഈ പദ്ധതികൾ പ്രാദേശികജനതയുടെ ദീർഘകാല ആവശ്യങ്ങളാണ്. നിലവിൽ ഇവിടെ അധികാരത്തിലിരിക്കുന്ന വ്യക്തികൾ അക്കാലത്തു ഡൽഹിയിൽ അധികാരസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പിന്റെ ചുമതല അവർക്കായിരുന്നു. എന്നാൽ, തമിഴ്‌നാടിന്റെ വികസന ആവശ്യങ്ങൾ അവർ അവഗണിച്ചു. തമിഴ്‌നാടിനെക്കുറിച്ച് അവർ സംസാരിച്ചുവെങ്കിലും അതിന്റെ ക്ഷേമത്തിനായി അർഥവത്തായ നടപടികൾ കൈക്കൊള്ളാനുള്ള ദൃഢനിശ്ചയം അവർക്കില്ലായിരുന്നു. ഇന്ന്, നിങ്ങളുടെ എളിയ സേവകനെന്ന നിലയിൽ, ഊർജസ്വലമായ ഈ സംസ്ഥാനത്തിനു പുതിയ ഭാഗധേയമെഴുതിച്ചേർക്കാൻ പ്രതിജ്ഞാബദ്ധനായി ഞാൻ തമിഴ്‌നാടിന്റെ മണ്ണിൽ നിൽക്കുന്നു.

സുഹൃത്തുക്കളേ,

കാശിയിലെ ഗംഗാനദിയിൽ ഉടൻ പ്രവർത്തനത്തിനു സജ്ജമായ ഭാരതത്തിന്റെ ആദ്യ ഹൈഡ്രജൻ ഇന്ധന ജലയാനം ഇന്നു സമാരംഭിച്ചു. ഈ സംരംഭം തമിഴ്‌നാട്ടിലെ ജനങ്ങളിൽനിന്നു കാശി നിവാസികൾക്കുള്ള ഗാഢമായ നടപടിയാണ്. കാശിയും തമിഴ്‌നാടും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം, അടുത്തിടെ കാശി-തമിഴ് സംഗമത്തിൽ സാക്ഷ്യംവഹിച്ച ഉത്സാഹത്തിലും ഭക്തിയിലും പ്രകടമാണ്. ഇതു ഭാരതത്തോടുള്ള അഗാധമായ സ്നേഹത്തെ അടിവരയിടുന്നു. കാശിയിൽനിന്നും അതിനപ്പുറത്തുനിന്നുമുള്ള യാത്രക്കാർ ഈ ജലയാനത്തിൽ കയറുമ്പോൾ, അവർക്കു തമിഴ്‌നാടുമായി ശക്തമായ ബന്ധം അനുഭവപ്പെടും. കൂടാതെ, ‘വിഒസി തുറമുഖ’ത്ത് ഉപ്പുവെള്ള ശുദ്ധീകരണനിലയം, ഹരിത ഹൈഡ്രജൻ ഉൽപ്പാദനം, ബങ്കറിങ് സൗകര്യങ്ങൾ എന്നിവ ആരംഭിക്കുന്നതു തൂത്തുക്കുടിയിലും തമിഴ്‌നാട്ടിലും ഹരിത ഊർജത്തിലേക്കും സുസ്ഥിരവികസനത്തിലേക്കും സുപ്രധാന മുന്നേറ്റം കുറിക്കുന്നു. സുരക്ഷിതമായ ഭാവിക്കായി ലോകം തേടുന്ന പുനരുപയോഗ ഊർജപ്രതിവിധികളുടെ മുൻനിര കേന്ദ്രമായി ഈ സംരംഭങ്ങൾ തമിഴ്‌നാടിനെ മാറ്റുന്നു.

 

സുഹൃത്തുക്കളേ,

സമുദ്രമേഖലയ്ക്കുപുറമേ, റെയിൽവേ, റോഡ്‌ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വികസനസംരംഭങ്ങൾ ഇന്ന് ആരംഭിച്ചു. റെയിൽ പാതയുടെ വൈദ്യുതവൽക്കരണവും ഇരട്ടിപ്പിക്കലും തെക്കൻ തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധം ഗണ്യമായി വർധിപ്പിക്കും. ഇതു തിരുനെൽവേലി-നാഗർകോവിൽ മേഖലയുടെ സമ്മർദം ലഘൂകരിക്കും. അതുപോലെ, തമിഴ്‌നാടിന്റെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി, 4500 കോടി രൂപയുടെ നാലു വൻകിട പദ്ധതികൾ ഞാൻ ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികൾ സംസ്ഥാനമൊട്ടാകെയുള്ള റോഡ് സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും യാത്രാസമയം കുറയ്ക്കുകയും മാത്രമല്ല, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും ഗണ്യമായ ഉത്തേജനം പകരുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇന്നു രാഷ്ട്രം ‘ഗവണ്മെന്റിന്റെ സർവതോമു’ സമീപനമാണു സ്വീകരിക്കുന്നത്. റെയിൽവേ, ഹൈവേ, ജലപാത എന്നിവ വ്യത്യസ്‌ത വകുപ്പുകളായി തോന്നാമെങ്കിലും, തമിഴ്‌നാട്ടിലെ സമ്പർക്കസംവിധാനങ്ങൾ, സൗകര്യങ്ങൾ, വ്യവസായ അവസരങ്ങൾ എന്നിവ വർധിപ്പിക്കുക എന്നതാണ് അവയുടെ പൊതുലക്ഷ്യം. അതിനാൽ, ഈ സമുദ്ര, റോഡ്‌, റെയിൽ പദ്ധതികൾ ഒരേസമയം ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ചെയ്തിട്ടുണ്ട്. ഈ ബഹുതല സമ്പർക്കസൗകര്യസമീപനം തമിഴ്‌നാടിന്റെ വികസനവേഗത ത്വരിതപ്പെടുത്തും. ആധുനിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ഈ പുരോഗതിയെ കൂടുതൽ സുഗമമാക്കും. ഈ ശ്രദ്ധേയമായ പദ്ധതികൾക്കു നിങ്ങളെയും തമിഴ്‌നാട്ടിലെ എന്റെ എല്ലാ സഹോദരീസഹോദരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

രാജ്യത്തുടനീളമുള്ള പ്രധാന വിളക്കുമാടങ്ങളെ വിനോദസഞ്ചാരകേന്ദ്രങ്ങളാക്കി വികസിപ്പിക്കാമെന്ന് ഒരിക്കൽ ‘മൻ കീ ബാത്ത്’ പരിപാടിയിൽ ഞാൻ സൂചിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 75 വിളക്കുമാടങ്ങളിൽ വികസിപ്പിച്ചെടുത്ത വിനോദസഞ്ചാരസൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യാനുള്ള അവസരം ഇന്നെനിക്കു ലഭിച്ചു. 75 സ്ഥലങ്ങളിലായി ഈ സംഭവവികാസത്തിനു സാക്ഷ്യംവഹിക്കുന്നതു നവഭാരതത്തിന്റെ ആവിർഭാവത്തെ അടയാളപ്പെടുത്തുന്നു. ഭാവിയിൽ ഈ പ്രദേശങ്ങൾ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യാഗവണ്മെന്റിന്റെ ശ്രമഫലമായി, തമിഴ്‌നാട്ടിലെ ആധുനിക സമ്പർക്കസൗകര്യങ്ങൾ അഭൂതപൂർവമായ ഉയരങ്ങളിലെത്തി. കഴിഞ്ഞ ദശകത്തിൽ, 1300 കിലോമീറ്റർ റെയിൽവേ അടിസ്ഥാനസൗകര്യവികസനം പൂർത്തീകരിക്കുകയും 2000 കിലോമീറ്റർ റെയിൽവേപ്പാതകളുടെ വൈദ്യുതവൽക്കരണം നടത്തുകയും ചെയ്തു. കൂടാതെ, റെയിൽവേ യാത്രക്കാർക്കും പൊതുജനങ്ങൾക്കും സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്നതിനായി നിരവധി മേൽപ്പാലങ്ങളും അടിപ്പാതകളും നിർമിച്ചു. റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചു. ലോകോത്തര യാത്രാനുഭവം പ്രദാനംചെയ്യുന്ന അഞ്ചു വന്ദേ ഭാരത് ട്രെയിനുകളുടെ പ്രവർത്തനത്തിൽ തമിഴ്‌നാട് അഭിമാനിക്കുന്നു. കൂടാതെ, തമിഴ്‌നാട്ടിലെ റോഡ് അടിസ്ഥാനസൗകര്യങ്ങളിൽ ഇന്ത്യാഗവൺമെന്റ് ഏകദേശം 1.5 ലക്ഷംകോടിരൂപ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ ഫലമായി കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ദേശീയപാതാശൃംഖല അതിവേഗം വിപുലീകരിക്കപ്പെട്ടു. കേന്ദ്ര ഗവൺമെന്റിന്റെ ശ്രമങ്ങൾ വഴി സുഗമമാക്കിയ മെച്ചപ്പെട്ട സമ്പർക്കസൗകര്യങ്ങൾ തമിഴ്‌നാട്ടിലെ ‘ജീവിതം സുഗമമാക്കൽ’ ഗണ്യമായി മെച്ചപ്പെടുത്തുന്നു. എന്റെ സുഹൃത്തുക്കളേ, എന്റെ പരാമർശങ്ങളെ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ പ്രത്യയശാസ്ത്രമോ എന്റെ വ്യക്തിപരമായ വിശ്വാസങ്ങളോ സ്വാധീനിക്കുന്നില്ലെന്നു ഞാൻ വ്യക്തമാക്കട്ടെ. വികസനസംരംഭങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിൽ മാത്രമാണു ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നിരുന്നാലും, തമിഴ്‌നാട്ടിലെ നിരവധി പത്രങ്ങളും ടിവി ചാനലുകളും ഈ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിച്ചേക്കാമെന്ന് എനിക്കറിയാം. എന്നാൽ, ചില സ്വാധീനശക്തികൾ അവരുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തിയേക്കാം. എന്നിരുന്നാലും, തമിഴ്‌നാടിനെ സേവിക്കുന്നതിനും വികസനസംരംഭങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു.

 

സുഹൃത്തുക്കളേ,

നമ്മുടെ രാജ്യത്തു വളരെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന ജലപാതകളും സമുദ്രമേഖലയും ഇപ്പോൾ വികസിത ഭാരതത്തിന്റെ സ്തംഭങ്ങളായി ഉയർന്നുവരുന്നു. തമിഴ്‌നാടും ദക്ഷിണേന്ത്യയും ഗണ്യമായ നേട്ടങ്ങൾ കൊയ്യുന്നു. മൂന്നു പ്രധാന തുറമുഖങ്ങളും നിരവധി ചെറുകിട തുറമുഖങ്ങളുമുള്ള തമിഴ്‌നാട്, അതിന്റെ തീരപ്രദേശങ്ങളുടെ വിശാലമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു സവിശേഷമായ സ്ഥാനത്താണ്. സമുദ്ര-ജലപാത മേഖലകളുടെ വികസനം തമിഴ്‌നാടുപോലുള്ള സംസ്ഥാനങ്ങളുടെ വികസനത്തിലേക്കു നേരിട്ടു സംഭാവന​ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ, ‘വിഒസി തുറമുഖം’ പോലുള്ള തുറമുഖങ്ങളിൽ ഗതാഗതത്തിൽ 35% എന്ന നിലയിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷംമാത്രം ചരക്കു കൈകാര്യംചെയ്യൽ 38 ദശലക്ഷം ടണ്ണിലെത്തി. ഇത് ഏകദേശം 11% വാർഷിക വളർച്ചനിരക്കു രേഖപ്പെടുത്തുന്നു. രാജ്യത്തുടനീളമുള്ള മറ്റു പ്രധാന തുറമുഖങ്ങളിലും സമാനമായ ഗുണകരമായ പ്രവണതകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാഗർമാല പോലുള്ള സംരംഭങ്ങൾ ഈ പുരോഗതിയിൽ നിർണായക പങ്കു വഹിക്കുന്നു.

 

സുഹൃത്തുക്കളേ,

കേന്ദ്രഗവണ്മെന്റിന്റെ ശ്രമഫലമായി ഭാരതം സമുദ്ര-ജലപാത മേഖലകളിൽ പുതിയ റെക്കോഡുകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ, ലോജിസ്റ്റിക്സ് പ്രവർത്തന സൂചികയിൽ ഇന്ത്യ നിരവധി സ്ഥാനങ്ങൾ കയറി മുപ്പത്തിയെട്ടാം സ്ഥാനത്തെത്തി. ദേശീയ ജലപാതകൾ എട്ടുമടങ്ങു വികസിച്ചപ്പോൾ നമ്മുടെ തുറമുഖശേഷി ഇരട്ടിയായി. കൂടാതെ, ഇന്ത്യയിൽ ഉല്ലാസനൗകകളിലെ യാത്രക്കാരുടെ എണ്ണവും നാലുമടങ്ങു വർധിച്ചു. കൂടാതെ, സമുദ്രയാത്രക്കാരുടെ എണ്ണവും ഇരട്ടിയായി. തമിഴ്‌നാടുപോലുള്ള തീരദേശ സംസ്ഥാനങ്ങൾക്കു കാര്യമായ നേട്ടങ്ങൾ വാഗ്‌ദാനം ചെയ്യുകയും യുവാക്കൾക്കു നിരവധി തൊഴിലവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന ഈ ശ്രദ്ധേയമായ പുരോഗതി ഭാവിയിൽ പെരുകാൻ ഒരുങ്ങുകയാണ്. തമിഴ്‌നാടു വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുമെന്ന് എനിക്കുറപ്പുണ്ട്. മൂന്നാം തവണയും സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചാൽ, ഇന്നാരംഭിച്ച പദ്ധതികൾ പൂർത്തിയാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഇരട്ടിയാക്കുമെന്നു ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. ഇതാണു തമിഴ്‌നാട്ടിലെ ജനങ്ങൾക്കു മോദി നൽകുന്ന ഉറപ്പ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ടുദിവസമായി ഞാൻ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കുകയാണ്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹത്തിനും ഉത്സാഹത്തിനും സാക്ഷ്യംവഹിക്കുമ്പോൾ, ഞാൻ ആഴത്തിൽ വികാരാധീനനാകുന്നു. ഞാൻ ഉറപ്പിച്ചു പറയുന്നു, പ്രത്യക്ഷമായ വികസനസംരംഭങ്ങളിലൂടെ നിങ്ങളുടെ വാത്സല്യവും അനുഗ്രഹങ്ങളും പലവിധത്തിൽ തി‌രികെനൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. നിങ്ങളുടെ സേവനത്തിനായി എന്നെത്തന്നെ സമർപ്പിക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു.

തമിഴ്‌നാട്ടിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,

ഇന്നത്തെ ഒത്തുചേരൽ പുരോഗതിയുടെയും വികസനത്തിന്റെയും സുപ്രധാന ആഘോഷത്തെ അടയാളപ്പെടുത്തുന്നു. നമ്മുടെ മൊബൈൽ ഫോണുകൾ പുറത്തെടുത്ത് അവയുടെ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിച്ച് അന്തരീക്ഷത്തെ പ്രകാശിപ്പിച്ചു നമുക്ക് ഈ ശുഭമുഹൂർത്തം കൂട്ടായി അനുസ്മരിക്കാം. വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യാഗവണ്മെന്റിന്റെയും തമിഴ്‌നാടിന്റെയും സംയുക്തശ്രമങ്ങൾ നമുക്കൊന്നിച്ചു രാജ്യത്തിനാകെ പ്രദർശിപ്പിക്കാം.

വളരെ മനോഹരം!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ-ജയ്!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വളരെ നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

Media Coverage

"Fascinating Conversation": PM Shares Glimpses From Podcast With Lex Fridman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister engages in an insightful conversation with Lex Fridman
March 15, 2025

The Prime Minister, Shri Narendra Modi recently had an engaging and thought-provoking conversation with renowned podcaster and AI researcher Lex Fridman. The discussion, lasting three hours, covered diverse topics, including Prime Minister Modi’s childhood, his formative years spent in the Himalayas, and his journey in public life. This much-anticipated three-hour podcast with renowned AI researcher and podcaster Lex Fridman is set to be released tomorrow, March 16, 2025. Lex Fridman described the conversation as “one of the most powerful conversations” of his life.

Responding to the X post of Lex Fridman about the upcoming podcast, Shri Modi wrote on X;

“It was indeed a fascinating conversation with @lexfridman, covering diverse topics including reminiscing about my childhood, the years in the Himalayas and the journey in public life.

Do tune in and be a part of this dialogue!”