ആധുനികവും വികസിതവുമായ ഡൽഹി കെട്ടിപ്പടുക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്; ഇന്ന് തുടക്കം കുറിച്ച പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും, നഗരവാസികളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യും: പ്രധാനമന്ത്രി
ഇന്ത്യയുടെ 'നാരീശക്തി' സമസ്ത മേഖലകളിലും പുതിയ ഊർജ്ജത്തോടെ മുന്നേറുകയാണ്: പ്രധാനമന്ത്രി
ഡൽഹിയുടെ വികസനം വെറുമൊരു നഗരത്തിന്റെ വികസനം മാത്രമല്ല; അത് രാജ്യത്തിന്റെ മുഴുവൻ പ്രതിച്ഛായയുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി
ഇന്ന് ആരംഭിച്ച പുതിയ മെട്രോ സെക്ഷൻ തലസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യേകിച്ച് കിഴക്കൻ, വടക്ക്-കിഴക്കൻ ഡൽഹിയിലെ ജനങ്ങൾക്ക് വലിയ സൗകര്യമൊരുക്കും; അവരുടെ ദൈനംദിന യാത്ര ഇനി എന്നത്തേക്കാളും എളുപ്പമാകും: പ്രധാനമന്ത്രി
നമ്മുടെ തെരുവ് കച്ചവടക്കാരായ സുഹൃത്തുക്കൾക്കായി പി.എം സ്വനിധി ക്രെഡിറ്റ് കാർഡുകൾ നൽകാനുള്ള ക്യാമ്പയിൻ ഗവൺമെൻറ് ആരംഭിച്ചിട്ടുണ്ട്; ഇനി അവർക്ക് സ്വന്തം പോക്കറ്റിൽ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടാകും, അത് ആവശ്യാനുസരണം അവർക്ക് ഉപയോഗിക്കാൻ സാധിക്കും : പ്രധാനമന്ത്രി

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്‌സേന ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, ഹർഷ് മൽഹോത്ര ജി, തോഖൻ സാഹു ജി, സംസ്ഥാന ​ഗവൺമെൻ്റിലെ എല്ലാ മന്ത്രിമാരെ, എല്ലാ ബഹുമാന്യരായ പാർലമെന്റ് അംഗങ്ങളെ, ബഹുമാനപ്പെട്ട നിയമസഭാംഗങ്ങളെ, ഡൽഹിയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ.

വികസനത്തിന് പുതിയ ആക്കം കൂട്ടാൻ ഇന്ന് നാമെല്ലാവരും ഡൽഹിയിൽ ഒത്തുകൂടി. അൽപ്പം മുമ്പ്, മുപ്പത്തിമൂവായിരം കോടി രൂപയുടെ പദ്ധതികൾ ഇവിടെ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. മെട്രോ വികസനം മുതൽ ആയിരക്കണക്കിന് ​ഗവൺമെൻ്റ് ജീവനക്കാർക്ക് ഭവന നിർമ്മാണം വരെ, തലസ്ഥാനം സൗകര്യങ്ങളുടെ തുടർച്ചയായ ശക്തിപ്പെടുത്തലിന് സാക്ഷ്യം വഹിക്കുന്നു, അത് പുതിയ ഊർജ്ജസ്വലത നൽകുന്നു. ഡൽഹിയിലെ ജനങ്ങളായ നിങ്ങൾ ഒരു വർഷം മുമ്പ് ഇവിടെ ബിജെപിയുടെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് സ്ഥാപിച്ച പുതിയ പ്രതീക്ഷയും ദൃഢനിശ്ചയവും ഇപ്പോൾ ഈ വികസന പ്രവർത്തനങ്ങളിൽ ദൃശ്യമാണ്. ഈ തടസ്സമില്ലാത്ത പുരോഗതിയുടെ പ്രവാഹത്തിന് ഡൽഹിയിലെ എല്ലാ പൗരന്മാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

 

സുഹൃത്തുക്കളെ,

ഇന്നത്തെ പരിപാടി മറ്റൊരു കാരണത്താലും സവിശേഷമാണ്. ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. ഇന്ന് ഇന്ത്യ സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പുതിയ ഇതിഹാസം രചിക്കുകയാണ്. രേഖ ഗുപ്ത ജിയുടെ വിജയകരമായ നേതൃത്വത്തിൽ തലസ്ഥാനം പുരോഗമിക്കുകയാണ്. രാഷ്ട്രീയത്തിലായാലും, ഭരണത്തിലായാലും, ശാസ്ത്രത്തിലായാലും, കായികരംഗത്തായാലും, സാമൂഹിക സേവനത്തിലായാലും, ഇന്ത്യയുടെ സ്ത്രീശക്തി എല്ലാ മേഖലകളിലും പുതിയ ഊർജ്ജത്തോടെ മുന്നേറുകയാണ്. വനിതാ ദിനത്തിൽ രാജ്യത്തെ മുഴുവൻ സ്ത്രീശക്തിയെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു, ദേശീയ വികസനത്തിന് അവർ നൽകിയ മഹത്തായ സംഭാവനകളെ അംഗീകരിക്കുന്നു, സമൂഹത്തെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്തുന്നതിൽ തുടരുന്നതിനും, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിന് പുതിയ ഊർജ്ജം നൽകുന്നതിനും എണ്ണമറ്റ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളെ,

ലോകത്തിലെ ആരെങ്കിലും ഇന്ത്യ പോലുള്ള ഒരു വിശാലമായ ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം, പലപ്പോഴും ഡൽഹിയുടെ ചിത്രം ഓർമ്മയിൽ വരും. ഡൽഹി ഇന്ത്യയുടെ തലസ്ഥാനം മാത്രമല്ല. ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ഊർജ്ജത്തിന്റെ പ്രതീകവുമാണ്. അതിനാൽ, ഡൽഹിയുടെ വികസനം ഒരു നഗരത്തിന്റെ വികസനം മാത്രമല്ല; അത് മുഴുവൻ രാജ്യത്തിന്റെയും പ്രതിച്ഛായയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡൽഹി കൂടുതൽ ആധുനികമാകുന്തോറും ഡൽഹി കൂടുതൽ സൗകര്യപ്രദമാകുന്തോറും ഡൽഹിയുടെ കണക്റ്റിവിറ്റി മെച്ചപ്പെടും, ഇന്ത്യയുടെ ആത്മവിശ്വാസം ലോകത്തിന് മുന്നിൽ കൂടുതൽ ദൃശ്യമാകും. അതുകൊണ്ടാണ് ഇന്ന് നമ്മുടെ ഡൽഹി സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ വേഗത്തിൽ പുരോഗമിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നത്. ഡൽഹി അതിന്റെ മോശം ക്രമീകരണങ്ങളെക്കുറിച്ച് മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. നഗരത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് യാത്ര ചെയ്യാൻ മണിക്കൂറുകൾ എടുക്കുമായിരുന്നു, അമ്മമാരും സഹോദരിമാരും ബസ് സ്റ്റാൻഡുകളിൽ ബസുകൾക്കും ഓട്ടോകൾക്കുമായി കാത്തുനിന്ന് സമയം പാഴാക്കിയിരുന്നു. എന്നാൽ ഇന്ന് ഡൽഹിയുടെ ചിത്രം മാറുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അതിവേഗ നമോ ഭാരത് ട്രെയിൻ വഴി ഡൽഹി മീററ്റുമായി ബന്ധിപ്പിച്ചിരുന്നു. ഇത് ഡൽഹിക്കും പടിഞ്ഞാറൻ ഉത്തർപ്രദേശിനും ഇടയിലുള്ള യാത്ര എളുപ്പമാക്കി. ഇന്ന്, മെട്രോയുടെ നാലാം ഘട്ടം ആരംഭിച്ചതോടെ, ഡൽഹി മെട്രോയുടെ ശൃംഖല 375 കിലോമീറ്ററിനപ്പുറം കടന്നിരിക്കുന്നു. ലോകത്തിലെ പല വലിയ നഗരങ്ങളിലും ഇത്രയും വലിയ മെട്രോ ശൃംഖലയില്ല.

സുഹൃത്തുക്കളെ,

ഇന്ന് ആരംഭിച്ച പുതിയ മെട്രോ സെക്ഷൻ തലസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ സൗകര്യം പ്രദാനം ചെയ്യും. പ്രത്യേകിച്ച് കിഴക്കൻ, വടക്കുകിഴക്കൻ ഡൽഹിയിലെ ജനങ്ങൾക്ക്, ദൈനംദിന യാത്ര ഇപ്പോൾ വളരെ എളുപ്പമാകും. ഇതോടൊപ്പം, ഡൽഹിക്കും ഗാസിയാബാദ്, നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ എൻസിആർ നഗരങ്ങൾക്കുമിടയിലുള്ള യാത്രയും കൂടുതൽ സൗകര്യപ്രദമാകും.

സുഹൃത്തുക്കളെ,

ഒരു വർഷം മുമ്പ് ഡൽഹിയെ ദുരന്ത ​ഗവൺമെൻ്റിൽ നിന്ന് മോചിപ്പിക്കേണ്ടത് എത്രത്തോളം ആവശ്യമായിരുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടി. ഇവിടെ ഒരു ദുരന്ത ​ഗവൺമെൻ്റ് ഇല്ലായിരുന്നുവെങ്കിൽ, മെട്രോ ഫേസ് -4 പദ്ധതി വളരെ മുമ്പുതന്നെ പൂർത്തിയാകുമായിരുന്നു. എന്നാൽ ദുരന്ത ഭരണാധികാരികൾ അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി, ലക്ഷക്കണക്കിന് ഡൽഹി ജനങ്ങളുടെ സൗകര്യം മാറ്റിവച്ചു. ഇപ്പോൾ, ബിജെപി ഗവൺമെൻ്റ്  ഇവിടെ വന്നതിനുശേഷം, ഡൽഹിയുടെ സമഗ്ര വികസനത്തിന് വളരെ വേഗത കൈവരിച്ചു.

 

സുഹൃത്തുക്കളെ,

ഡബിൾ എഞ്ചിൻ ഗവൺമെന്റിന്റെ കീഴിൽ, ഡൽഹിയിലെ എല്ലാ ഗതാഗത സൗകര്യങ്ങളും നവീകരിക്കുന്നു. ഡൽഹിയിൽ എല്ലാ ദിവസവും ലക്ഷക്കണക്കിന് ആളുകൾ ബസുകളിൽ യാത്ര ചെയ്യുന്നു. അതിനാൽ, ഡൽഹിയിലെ ജനങ്ങൾക്ക് വൃത്തിയുള്ളതും സുഖകരവും ആധുനികവുമായ ബസ് സർവീസുകൾ നൽകുക എന്നതാണ് ഞങ്ങളുടെ ശ്രമം. കേന്ദ്ര ഗവൺമെന്റ് നൽകുന്ന നാലായിരത്തിലധികം ഇലക്ട്രിക് ബസുകൾ ഇന്ന് ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം 1800 പുതിയ ബസുകൾ ഡൽഹിയിലെ റോഡുകളിൽ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിലെ കോളനികളെയും അയൽപക്കങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന നൂറുകണക്കിന് "ദേവി ബസുകൾ" ഇതിൽ ഉൾപ്പെടുന്നു.

സുഹൃത്തുക്കളെ,

ഏകദേശം പത്ത് വർഷമായി, ഇവിടുത്തെ ദുരന്ത ഗവൺമെന്റ് എല്ലാ വികസന പ്രവർത്തനങ്ങളും നിർത്തിവച്ചു. ഡൽഹിയുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഇപ്പോൾ നമ്മുടെ ഗവൺമെന്റ്  ദൗത്യപരമായ രീതിയിൽ പ്രവർത്തിക്കുന്നു. പെരിഫറൽ എക്സ്പ്രസ് വേയുടെ നിർമ്മാണത്തോടെ, ലക്ഷക്കണക്കിന് വാഹനങ്ങൾ ഇനി ഡൽഹിയിലേക്ക് പ്രവേശിക്കേണ്ടതില്ല. യമുന നദി വൃത്തിയാക്കുന്നതിനായി ബിജെപി ഗവൺമെന്റ് വലിയ തോതിൽ പ്രവർത്തിക്കുന്നു. ഇതിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ആരംഭിച്ചു.

സുഹൃത്തുക്കളെ,

ഡൽഹിയിലെ മുൻ പരാജിതരായ ​ഗവൺമെൻ്റ് ദരിദ്രരുടെയും ഇടത്തരക്കാരുടെയും മറ്റാരുടെയും പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധിച്ചില്ല. പരാജിതരായ ഗവൺമെൻ്റ് ആരോഗ്യ മേഖലയെയും നശിപ്പിച്ചു. ആയുഷ്മാൻ പദ്ധതി നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ അവർക്ക് കത്തുകൾ എഴുതി, ഇന്ത്യൻ ഗവൺമെൻ്റ് കത്തുകൾ എഴുതി. എന്നാൽ ദുരന്ത ഭരണാധികാരികൾ ഒരിക്കലും ദരിദ്രരെ ശ്രദ്ധിച്ചില്ല. രേഖ ജിയുടെ നേതൃത്വത്തിൽ ബിജെപി ഗവൺമെൻ്റ് സ്ഥിതിഗതികൾ മാറ്റാൻ നിരന്തരം പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, നിരവധി ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. ഇത് ദരിദ്രർക്കും ഇടത്തരക്കാർക്കും വളരെയധികം പ്രയോജനം ചെയ്യുന്നു. ഇപ്പോൾ ആയുഷ്മാൻ പദ്ധതി ഡൽഹിയിലും നടപ്പിലാക്കി. ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു. വ്യത്യാസം വ്യക്തമാണ്. ദുരന്ത ഭരണാധികാരികളുടെ രീതി - കുറഞ്ഞ ജോലി , കൂടുതൽ ഒഴിവുകഴിവുകൾ. ഇന്ന് ഡൽഹിയുടെ മാതൃക - ഒഴിവുകഴിവുകൾ നിർത്തിവച്ചു, ജോലി ആരംഭിച്ചു. നേരത്തെ പദ്ധതികൾ ഫയലുകളിൽ തന്നെ ഇല്ലാതായി. ഇന്ന് പദ്ധതികൾ നടപ്പിലാക്കുന്നു.

 

സുഹൃത്തുക്കളെ,

ഇന്ന് ഇവിടെ വരുന്നതിനു മുമ്പ് ഞാൻ സരോജിനി നഗറിൽ പോയിരുന്നു. അവിടെ പുതുതായി നിർമ്മിച്ച ​ഗവൺമെൻ്റ് ഭവനങ്ങൾ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. എല്ലാ ദേശീയ ദൃഢനിശ്ചയവും നിറവേറ്റുന്നതിനായി രാവും പകലും ജോലി ചെയ്യുന്ന ഗവൺമെൻ്റ് ജീവനക്കാർക്കാണ് ഈ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. അവർക്ക് സുരക്ഷിതവും, വൃത്തിയുള്ളതും, സൗകര്യപ്രദവുമായ ഭവനങ്ങൾ ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഈ പുതിയതും ആധുനികവുമായ കെട്ടിടങ്ങൾ നിർമ്മിക്കപ്പെടുന്നത്. ഇന്ന് ആയിരക്കണക്കിന് പുതിയ ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ഈ പുതിയ വീടുകൾ നമ്മുടെ കർമ്മയോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ പുതിയ സന്തോഷവും പുതിയ പ്രതീക്ഷയും കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,

ഇന്ന്, രാജ്യത്ത് എവിടെയെല്ലാം, എല്ലാ സംസ്ഥാനങ്ങളിലും, എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും, ഒരു ബിജെപി ഗവൺമെൻ്റ് നിലവിലുണ്ടോ അവിടെയെല്ലാം ജനങ്ങൾ തീർച്ചയായും എന്തെങ്കിലും പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്നുണ്ട്. നമ്മുടെ ദരിദ്ര കുടുംബങ്ങൾ, നമ്മുടെ അമ്മമാർ, സഹോദരിമാർ, നമ്മുടെ തൊഴിലാളികൾ, കർഷകർ, ചെറിയ ജോലികൾ ചെയ്യുന്ന നമ്മുടെ സഹോദരീ സഹോദരന്മാർ - അവർക്കെല്ലാവർക്കും വേണ്ടി ഗവൺമെൻ്റ് എന്തെങ്കിലും ചെയ്യുന്നു. നമ്മുടെ വഴിയോര കച്ചവടക്കാരുടെ ഒരു ഉദാഹരണം ഞാൻ നിങ്ങൾക്ക് നൽകട്ടെ. കൊറോണ കാലത്ത് നമ്മുടെ ദൈനംദിന ജീവിതത്തിൽ അവരുടെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കി. ഒരുകാലത്ത് വണ്ടികൾ വാടകയ്‌ക്കെടുക്കേണ്ടി വന്നവരായിരുന്നു ഇവർ. ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കുന്നതിന്, മറ്റുള്ളവരിൽ നിന്ന് ഉയർന്ന പലിശയ്ക്ക് ആയിരമോ രണ്ടായിരമോ രൂപ പോലും കടം വാങ്ങേണ്ടി വന്നു. എന്നാൽ നമ്മുടെ ഗവൺമെൻ്റ് അവരുടെ വേദന മനസ്സിലാക്കി അവരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചു. ഇന്ന്, പ്രധാനമന്ത്രിയുടെ സ്വാനിധി പദ്ധതിയിലൂടെ, അത്തരം ഗുണഭോക്താക്കൾക്ക് അവരുടെ ജോലിക്ക് എളുപ്പത്തിൽ വായ്പ ലഭിക്കുന്നു. ഡൽഹിയിലും ഏകദേശം 2 ലക്ഷം വഴിയോര കച്ചവടക്കാർക്ക് ഈ പദ്ധതിയിലൂടെ ഏകദേശം 350 കോടി രൂപയുടെ സഹായം ലഭിച്ചു.

സുഹൃത്തുക്കളെ,

ഇപ്പോഴാണ്, വഴിയോര ഉന്തുവണ്ടികളിൽ ജോലി ചെയ്യുന്ന ചില സ്ത്രീകളുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചത്, അവർ എത്രത്തോളം വിജയകരമായി മുന്നോട്ട് പോകുന്നുവെന്ന് കേട്ടപ്പോൾ എന്റെ ഹൃദയം അഭിമാനത്താൽ നിറഞ്ഞു.

സുഹൃത്തുക്കളെ,

ഈ ഡൽഹിയിൽ തന്നെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഒരുകാലത്ത് സമ്പന്നരുടെ കൈകളിൽ മാത്രമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ നമ്മുടെ വഴിയോര കച്ചവടക്കാരും വണ്ടി തൊഴിലാളികളും പോലും ക്രെഡിറ്റ് കാർഡ് സൗകര്യങ്ങൾ നേടുന്നു. ഈ വഴിയോര കച്ചവടക്കാർക്ക് സ്വാനിധി ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള ഒരു ക്യാമ്പയ്‌ൻ ​ഗവൺമെൻ്റ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ അവരുടെ പോക്കറ്റിൽ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടാകും, അത് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാൻ കഴിയും. കുറച്ചു കാലം മുമ്പ്, ഈ ഘട്ടത്തിൽ തന്നെ, ഈ സ്വാനിധി ക്രെഡിറ്റ് കാർഡുകളിൽ ചിലത് സ്ത്രീകൾക്ക് കൈമാറാനുള്ള അവസരം എനിക്ക് ലഭിച്ചു. ഈ കാർഡുകൾ ദരിദ്രർക്ക് അന്തസ്സിന്റെ ഒരു പുതിയ മാധ്യമമായി മാറുകയാണ്.

 

സുഹൃത്തുക്കളെ,

ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ, രാജ്യത്തുടനീളമുള്ള എന്റെ ദശലക്ഷക്കണക്കിന് സഹോദരിമാരുമായി മറ്റൊരു സന്തോഷം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, രാജ്യത്തെ 3 കോടി സ്ത്രീകളെ "ലഖ്പതി ദീദികൾ" ആക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഗ്രാമങ്ങളിലെ സ്ത്രീകൾ ലഖ്പതികളാകുന്നത് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മോദി പറഞ്ഞ ഒരു കാര്യം മാത്രമാണെന്ന് പലരും എന്നെ പരിഹസിച്ചു. എന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു, സോഷ്യൽ മീഡിയ കളിയാക്കലുകൾ കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ ഇന്ന്, അന്താരാഷ്ട്ര വനിതാ ദിനത്തിൽ, എന്റെ അമ്മമാർക്കും സഹോദരിമാർക്കും അപാരമായ ശക്തിയുണ്ടെന്ന് ഞാൻ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. അവസരം ലഭിച്ചാൽ അവർക്ക് അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. 3 കോടി സ്ത്രീകളെ "ലഖ്പതി ദീദികൾ" ആക്കാനുള്ള ദൃഢനിശ്ചയം പൂർത്തീകരിച്ചു എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 3 കോടിയിലധികം സഹോദരിമാർ ഇപ്പോൾ ലഖ്പതികളായി.

സുഹൃത്തുക്കളെ,

പതിറ്റാണ്ടുകളായി, ഗ്രാമങ്ങളിലെ നമ്മുടെ സഹോദരിമാർക്ക് കഴിവുകളും കഠിനാധ്വാനവും ഉണ്ടായിരുന്നു, പക്ഷേ അവർക്ക് മൂലധനവും അവസരങ്ങളും ഇല്ലായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അവരെ സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധിപ്പിച്ചത്, ബാങ്കുകളുമായി ബന്ധിപ്പിച്ചത്, അവർക്ക് പുതിയ പരിശീലനവും അവസരങ്ങളും വിപണികളിലേക്കുള്ള പ്രവേശനവും നൽകിയത്. ഇന്ന്, രാജ്യത്തെ 10 കോടിയിലധികം സ്ത്രീകൾ അത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സ്വയം സഹായ ഗ്രൂപ്പുകൾക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചു. തൽഫലമായി, ഗ്രാമീണ സ്ത്രീകൾ സ്വയംപര്യാപ്തരാകുകയും, കുടുംബ വരുമാനം വർദ്ധിപ്പിക്കുകയും, "ലഖ്പതി ദീദികൾ" ആയി മാറുന്നതിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

നമ്മുടെ സഹോദരിമാരുടെ വിജയം പുതിയൊരു ദൃഢനിശ്ചയം എടുക്കാൻ ഞങ്ങളെ പ്രചോദിപ്പിച്ചു. ഒരുകാലത്ത് 3 കോടി "ലഖ്പതി ദീദികൾ" ഉണ്ടാവുന്നത് അസാധ്യമാണെന്ന് തോന്നിയിരുന്നു, പക്ഷേ അത് നേടിയിരിക്കുന്നു. ഇപ്പോൾ 3 കോടി കൂടി കൂട്ടിച്ചേർക്കാൻ ​ഗവൺമെൻ്റ് തീരുമാനിച്ചു. അതായത്, ഇതിനകം ലഖ്പതികളായ 3 കോടി പേർക്ക് പുറമേ, ഇപ്പോൾ 3 കോടി കൂടി ഉണ്ടാക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ സ്ത്രീശക്തിയുടെ അനുഗ്രഹത്താൽ ഈ ദൃഢനിശ്ചയവും പൂർത്തീകരിക്കപ്പെടുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

 

സഹോദരീ സഹോദരന്മാരെ,

ഇന്ന്, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും നേട്ടങ്ങൾ രാജ്യം ആഘോഷിക്കുമ്പോൾ, ഡൽഹിയിലെയും രാജ്യത്തെയും ജനങ്ങളുമായി ഒരു വേദന പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വേദന, ഈ ദുഃഖം, ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്, അത് പൗരന്മാർക്ക് മുന്നിൽ പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് രാഷ്ട്രം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഇന്നലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ​ഗവൺമെൻ്റ് ഇന്ത്യയുടെ രാഷ്ട്രപതിയും ബഹുമാന്യയുമായ ദ്രൗപദി മുർമു ജിയെ സാരമായി അപമാനിച്ചു. സംഥാൽ ഗോത്ര പാരമ്പര്യത്തിന്റെ ഒരു പ്രധാന ഉത്സവത്തിൽ പങ്കെടുക്കാൻ അവർ ബംഗാളിലേക്ക് പോയിരുന്നു. എന്നാൽ  രാഷ്ട്രപതിയെയും ഈ പ്രധാനപ്പെട്ട ഗോത്ര പരിപാടിയെയും ആദരിക്കുന്നതിനു പകരം, തൃണമൂൽ കോൺഗ്രസ് സംഥാൽ ജനതയുടെ പവിത്രമായ പരിപാടി ബഹിഷ്‌കരിക്കുകയും രാഷ്ട്രപതിയെ തന്നെ ബഹിഷ്‌കരിക്കുകയും ചെയ്തു. അവർ സ്വയം ആദിവാസി സമൂഹത്തിൽ നിന്നുള്ളവരാണ്, സംഥാൽ ജനതയുടെ വികസനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ​ഗവൺമെൻ്റ് പരിപാടി താറുമാറാക്കി.

സുഹൃത്തുക്കളെ,

ഇത് രാഷ്ട്രപതിയെ മാത്രമല്ല, ഇന്ത്യൻ ഭരണഘടനയെയും, ഭരണഘടനയുടെ ആത്മാവിനെയും, ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയും അപമാനിക്കുന്നതാണ്. മഹത്വം കൈവരിക്കാൻ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന ഓരോ സഹോദരിക്കും മകൾക്കും ഇത് അപമാനം കൂടിയാണ്.

സുഹൃത്തുക്കളെ,

നമ്മുടെ പാരമ്പര്യത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: അഹംകാരേ ഹതഃ പുഷ്ടഃ സമൂലം ച വിനശ്യതി - അതായത്, അഹങ്കാരിയായ ഒരാൾ, എത്ര ശക്തനാണെങ്കിലും, ഒടുവിൽ നശിക്കുന്നു! ഇന്ന്, രാഷ്ട്ര തലസ്ഥാനത്ത് നിന്ന്, ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു: ഒരു ​ഗോത്രവർ​ഗ രാഷ്ട്രപതിയെ അപമാനിച്ച ടിഎംസിയുടെ വൃത്തികെട്ട രാഷ്ട്രീയവും അധികാരത്തിന്റെ അഹങ്കാരവും ഉടൻ തന്നെ തകർക്കപ്പെടും. ഒരു സ്ത്രീയെ അപമാനിച്ചതിനും, ഒരു ആദിവാസിയെ അപമാനിച്ചതിനും, രാജ്യത്തിന്റെ ആദരണീയയായ രാഷ്ട്രപതിയെ അപമാനിച്ചതിനും പശ്ചിമ ബംഗാളിലെ പ്രബുദ്ധരായ ജനങ്ങൾ ടിഎംസിയോട് ഒരിക്കലും ക്ഷമിക്കില്ല. രാജ്യം ഒരിക്കലും അവരോട് ക്ഷമിക്കില്ല, ഗോത്ര സമൂഹം ഒരിക്കലും അവരോട് ക്ഷമിക്കില്ല, രാജ്യത്തിന്റെ സ്ത്രീശക്തിയും അവരോട് ഒരിക്കലും ക്ഷമിക്കില്ല.

സുഹൃത്തുക്കളെ,

നമ്മുടെ സംസ്കാരം എല്ലാ വർഗ്ഗങ്ങളെയും എല്ലാ ചിന്തകളെയും ബഹുമാനിക്കാൻ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ സംസ്കാരം നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാനും നമ്മെ പഠിപ്പിക്കുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ന് ഡൽഹിയുടെ പൈതൃകം സംരക്ഷിക്കാനും നമ്മൾ പ്രവർത്തിക്കുന്നു. സമീപ വർഷങ്ങളിൽ, കേന്ദ്രത്തിലെ ബിജെപി ​ഗവൺമെൻ്റ് "പൈതൃകത്തോടൊപ്പം വികസനം" എന്ന മന്ത്രം ഉപയോഗിച്ച് ഡൽഹിയുടെ നിരവധി ചരിത്ര സ്ഥലങ്ങൾ മെച്ചപ്പെടുത്തി. ഡൽഹിയിൽ നിരവധി പുതിയ സ്ഥലങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ബഹുമാനാർത്ഥം ദേശീയ യുദ്ധ സ്മാരകം നിർമ്മിച്ചിട്ടുണ്ട്. പുതിയ പാർലമെന്റ് മന്ദിരം, കർത്തവ്യ പഥ്, കർത്തവ്യ ഭവൻ, സേവാ തീർത്ഥ് എന്നിവയെല്ലാം 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുതിയ ദർശനത്തെ പ്രതിഫലിപ്പിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചരിത്രപരമായ ആഗോള AI ഉച്ചകോടി ഭാരത് മണ്ഡപത്തിൽ നടന്നു. ഭാരത് മണ്ഡപം, യശോഭൂമി തുടങ്ങിയ സ്ഥലങ്ങൾ ഇന്ത്യയുടെ സംസ്കാരം, വ്യാപാരം, കഴിവുകൾ എന്നിവ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള പ്രധാന വേദികളായി മാറിയിരിക്കുന്നു. പ്രധാനമന്ത്രിമാരുടെ മ്യൂസിയം, യുഗെ-യുഗീൻ ഭാരത് മ്യൂസിയം തുടങ്ങിയ പുതിയ മ്യൂസിയങ്ങളും ഡൽഹിയുടെ സ്വത്വത്തെ ശക്തിപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ ചരിത്ര യാത്രയുടെ നഗരമാണ് ഡൽഹി, ഇന്ന് ഈ ഡൽഹി തന്നെ രാഷ്ട്രത്തിൻ്റെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇത് പുതിയ ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ യുഗമാണ്. ഈ ആത്മവിശ്വാസം നമ്മെ ഒരു വികസിത ഭാവിയിലേക്ക് നയിക്കും. അതിനാൽ, എല്ലാ ദൃഢനിശ്ചയങ്ങളും നിറവേറ്റാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. രേഖ ഗുപ്ത ജിയുടെയും അവരുടെ മുഴുവൻ സംഘത്തിന്റെയും നേതൃത്വത്തിൽ ഡൽഹിയിലെ ഓരോ വികസന പ്രവർത്തനങ്ങളും കൂടുതൽ വേഗത കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഡൽഹിയിലെ ഓരോ കുടുംബത്തിന്റെയും ജീവിതം മികച്ചതും സന്തോഷകരവും സമൃദ്ധവുമായിത്തീരും. ഈ ഐക്യത്തിന്റെ ചൈതന്യത്തോടെ, ഒരിക്കൽ കൂടി, ഈ വികസന പ്രവർത്തനങ്ങൾക്ക് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. എന്നോടൊപ്പം പറയൂ-

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Using Fuel With Restraint Is Need Of Hour': PM Modi Says India Committed Towards Energy Security

Media Coverage

'Using Fuel With Restraint Is Need Of Hour': PM Modi Says India Committed Towards Energy Security
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings to everyone on National Technology Day
May 11, 2026
PM shares a Sanskrit Subhashitam highlighting Agni as the fiery essence that awakens immense power within the smallest particles of matter

Prime Minister Shri Narendra Modi today extended greetings to everyone on National Technology Day.

The Prime Minister recalled with pride the hard work and dedication of the scientists, which led to the successful tests in Pokhran in 1998. He noted that the landmark moment reflected India’s scientific excellence and unwavering commitment.

The Prime Minister stated that technology has become a key pillar in building a self-reliant India. Shri Modi highlighted that it is accelerating innovation, expanding opportunities, and contributing to the nation’s growth across sectors. He emphasised that the continued focus remains on empowering talent, encouraging research, and creating solutions that serve both national progress and the aspirations of the people.

Reflecting on the historic milestone, the Prime Minister further noted that the nuclear tests conducted in Pokhran on this day in 1998 introduced the world to India's amazing capabilities. He lauded the scientists as the true architects of the country's pride and self-respect.

Sharing a Sanskrit Subhashitam, the Prime Minister noted that Agni is the supreme power of the heavens and the primary source of all energy on earth. This fiery essence awakens the immense power hidden within the smallest particles of matter and spreads energy and motion throughout creation.

In a series of posts on X, the Prime Minister wrote:

"Greetings on National Technology Day. We recall with pride the hard work and dedication of our scientists, which led to the successful tests in Pokhran in 1998. That landmark moment reflected India’s scientific excellence and unwavering commitment.

Technology has become a key pillar in building a self-reliant India. It is accelerating innovation, expanding opportunities and contributing to the nation’s growth across sectors. Our continued focus remains on empowering talent, encouraging research and creating solutions that serve both national progress and the aspirations of our people."

"वर्ष 1998 में आज के दिन पोखरण में हुए परमाणु परीक्षण ने दुनिया को भारत के अद्भुत सामर्थ्य से परिचित कराया। हमारे वैज्ञानिक देश के गौरव और स्वाभिमान के सच्चे शिल्पी हैं।

अग्निर्मूर्धा दिवः ककुत्पतिः पृथिव्या अयम्।
अपां रेतांसि जिन्वति॥"

Agni is the supreme power of the heavens and the primary source of all energy on earth. This fiery essence awakens the immense power hidden within the smallest particles of matter and spreads energy and motion throughout creation.