ശുദ്ധ ഊർജ്ജത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ, പെട്രോളിയം അനുബന്ധ ഉൽപ്പാദനം, ഹൈവേ, റെയിൽവേ, ഗ്രാമീണ റോഡുകൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ തുടങ്ങിയവ ഊർജ്ജ ലഭ്യതയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും തമിഴ്‌നാട്ടിലെ യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി
ചെന്നൈയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലൂബ് ബ്ലെൻഡിംഗ് പ്ലാന്റ് രാഷ്ട്രത്തിന് സമർപ്പിച്ചു. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ സംവിധാനങ്ങളിൽ ഒന്നാണിത്: പ്രധാനമന്ത്രി
മുന്നൂറ്റി എഴുപത് കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രാമീണ റോഡുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഓരോ പാതയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും ജീവിതസൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
നിരവധി പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു, ഇവ വിനോദസഞ്ചാരത്തിന് ആക്കം കൂട്ടുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയും യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി
വികസിത ഭാരതത്തിനായി വികസിത തമിഴ്‌നാട് സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം: പ്രധാനമന്ത്രി

ശ്രീ പിയൂഷ് ഗോയൽ ജി, ഡോ.എൽ.മുരുകൻ ജി, ശ്രീ എടപ്പാടി കെ.പളനിസ്വാമി, ശ്രീ നൈനാർ നാഗേന്ദ്രൻ, ശ്രീ തങ്കം തെന്നരശ്, എന്റെ തമിഴ് സഹോദരീസഹോദരന്മാരേ, വണക്കം!

സുഹൃത്തുക്കളേ,

മനോഹരമായ ഈ തിരുച്ചി നഗരത്തിൽ എത്തിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.

തമിഴ്‌നാടിന്റെ ഭാവി സംബന്ധിച്ച് ഇന്നത്തെ പരിപാടി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത്  അയ്യായിരത്തി അറുന്നൂറ് കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുദ്ധോർജ്ജത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ, പെട്രോളിയം അനുബന്ധ ഉൽപ്പാദനം, ദേശീയപാതകൾ, റെയിൽവേ, ഗ്രാമീണ റോഡുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതികൾ. ഇവ ഊർജ്ജ ലഭ്യതയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും തമിഴ്‌നാട്ടിലെ യുവാക്കൾക്കായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

 

സുഹൃത്തുക്കളേ,

ഭാരത് പെട്രോളിയത്തിന്റെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കിന്റെ ശിലാസ്ഥാപനം നടത്താൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഏകദേശം മൂവായിരത്തി എഴുന്നൂറ് കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ നടത്തുന്നത്. ഈ ശൃംഖല തമിഴ്‌നാട്ടിലെ നീലഗിരി, ഈറോഡ് ജില്ലകളെ ഉൾക്കൊള്ളുന്നു. ഇത് ഏകദേശം ഒമ്പത് ലക്ഷം കുടുംബങ്ങൾക്കും നൂറുകണക്കിന് വാണിജ്യ സ്ഥാപനങ്ങൾക്കും പൈപ്പ് വഴി പ്രകൃതിവാതകം വിതരണം ചെയ്യും. പൈപ്പ് വഴി ഗ്യാസ് നേരിട്ട് വീടുകളിലേക്ക് എത്തും. ഇത് ജീവിതസൗകര്യം വർദ്ധിപ്പിക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് പ്രകൃതിവാതകം. ഇത് വായു മലിനീകരണം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വെറും എട്ട് വർഷത്തിനുള്ളിൽ ഈ പദ്ധതിയിലൂടെ ഉണ്ടാകുന്ന ഗുണകരമായ പരിസ്ഥിതി സ്വാധീനം നാല് കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായിരിക്കും!

സുഹൃത്തുക്കളേ,

ഇന്ന് ചെന്നൈയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലൂബ് ബ്ലെൻഡിംഗ് പ്ലാന്റ് രാഷ്ട്രത്തിന് സമർപ്പിക്കുകയാണ്. ഇത്തരത്തിലുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രങ്ങളിൽ ഒന്നാണിതെന്ന് അറിയുമ്പോൾ നിങ്ങൾ അഭിമാനിക്കും. തമിഴ്‌നാട്ടിലെയും പുറത്തെയും പല പ്രധാന വ്യവസായങ്ങളുടെയും ആവശ്യം ഈ പ്ലാന്റ് നിറവേറ്റുന്നു. ലൂബ്രിക്കന്റുകളുടെ പ്രാദേശിക ഉൽപ്പാദനം വർദ്ധിക്കുന്നത് ഇറക്കുമതി കുറയ്ക്കുകയും രാജ്യത്തിന്റെ പണം ലാഭിക്കുകയും ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന് മുന്നൂറ്റി എഴുപത് കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഗ്രാമീണ റോഡുകൾ നാം ഉദ്ഘാടനം ചെയ്യുകയാണ്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് കീഴിലാണ് ഈ പ്രവൃത്തി പൂർത്തിയാക്കിയിരിക്കുന്നത്. ഈ റോഡുകളെല്ലാം വെറും ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല. രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്കും കോളേജുകളിലേക്കും സൗകര്യപ്രദമായി യാത്ര ചെയ്യാൻ സാധിക്കും. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ കൃഷി ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനോ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. മൊത്തത്തിൽ, ഓരോ റോഡും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും ജീവിതസൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷം ആദി തിരുവാതിര ഉത്സവത്തിനായി ഗംഗൈകൊണ്ട ചോളപുരത്ത് എത്തിയതിൽ എനിക്ക് വലിയ സന്തോഷമുണ്ടായിരുന്നു. രാജേന്ദ്ര ചോള ചക്രവർത്തി ആ മഹാക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതിന്റെ ആയിരം വർഷങ്ങൾ നാം ആഘോഷിച്ചു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന യുനെസ്കോ അംഗീകൃത ഇടമാണിത്. ഇന്ന് നാം അവിടെ പ്രധാനപ്പെട്ട ഒരു ഹൈവേ പദ്ധതിക്ക് തറക്കല്ലിടുകയാണ്. നിലവിലുള്ള ഹൈവേ, ക്ഷേത്രത്തിന് വളരെ അടുത്തുകൂടിയാണ് കടന്നുപോകുന്നത്, ഇത് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷാ ആശങ്കകൾ സൃഷ്ടിക്കുന്നു. പുതിയ ബൈപാസ് നിർമ്മിക്കുന്നതോടെ മറ്റ് വാഹനങ്ങൾ ക്ഷേത്രത്തിൽ നിന്ന് വഴിതിരിച്ചുവിടും. എല്ലാവർക്കുമുള്ള മികച്ച സുരക്ഷയാണ് ഇത് അർത്ഥമാക്കുന്നത്.

 

സുഹൃത്തുക്കളേ,

കഴിഞ്ഞയാഴ്ചയാണ് മധുരയിൽ നിന്ന് അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ ആധുനികവൽക്കരിച്ച എട്ട് സ്റ്റേഷനുകൾ നാം ഉദ്ഘാടനം ചെയ്തത്. ഇന്ന് നിരവധി പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ഇവ നാഗർകോവിൽ, കോയമ്പത്തൂർ, രാമേശ്വരം, തിരുനെൽവേലി, മയിലാടുതുറൈ, കാരൈക്കുടി തുടങ്ങിയ സ്ഥലങ്ങളെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. ഈ പുതിയ ട്രെയിൻ സർവീസുകൾ ടൂറിസം വർദ്ധിപ്പിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുകയും യുവാക്കൾക്കായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വികസിത ഭാരതത്തിനായി വികസിത തമിഴ്‌നാട് സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര ​ഗവൺമെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു, അത് ഇനിയും തുടരും.

നന്ദി.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From 8 PM Announcements To Midnight Reels: Prime Minister Modi Leads Algorithmic Pivot To Connect With Gen Z

Media Coverage

From 8 PM Announcements To Midnight Reels: Prime Minister Modi Leads Algorithmic Pivot To Connect With Gen Z
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 24
July 24, 2026

Aatmanirbhar in Action — Space, Missiles, EVs & Livelihoods Under PM Modi’s Watch