296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി അതിവേഗപാതയ്ക്കായി ചെലവഴിച്ചത് ഏകദേശം 14,850 കോടി രൂപ
മേഖലയിലെ സമ്പര്‍ക്കസൗകര്യങ്ങള്‍ക്കും വ്യാവസായിക വികസനത്തിനും അതിവേഗപാത വലിയ ഉത്തേജനം നല്‍കും
“അവഗണിക്കപ്പെട്ട പല പ്രദേശങ്ങളെയും യുപിയിലെ അതിവേഗപാതാ പദ്ധതികള്‍ കൂട്ടിയോജിപ്പിക്കുന്നു”
“ഉത്തര്‍പ്രദേശിന്റെ മുക്കും മൂലയും പുതിയ സ്വപ്നങ്ങളും പുതിയ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറായിക്കഴിഞ്ഞു”
“വികസിച്ച നിരവധി സംസ്ഥാനങ്ങളെ മറികടന്നതിലൂടെ രാജ്യത്തെമ്പാടും ഉത്തര്‍പ്രദേശിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനു മാറ്റം വന്നുകൊണ്ടിരിക്കുന്നു”
“നിശ്ചിതസമയത്തിനുമുമ്പു പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ, ഞങ്ങള്‍ ജനങ്ങളുടെ ആജ്ഞയെയും അവരുടെ വിശ്വാസത്തെയും മാനിക്കുന്നു”
“നാം നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളെ ഓര്‍ക്കേണ്ടതുണ്ട്; ഒരു മാസത്തിനുള്ളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് പുതിയ തീരുമാനങ്ങള്‍ക്കായുള്ള അന്തരീക്ഷം സൃഷ്ടിക്കണം”
രാജ്യത്തെ ഹാനികരമായി ബാധിക്കുന്നതും വികസനത്തിനു കോട്ടം വരുത്തുന്നതുമായ എല്ലാത്തിനെയും അകറ്റിനിര്‍ത്തണം”
“ഇരട്ട-എന്‍ജിന്‍ ഗവണ്മെന്റുകള്‍ സൗജന്യങ്ങളുടെയും ‘റെവ്രി’ സംസ്കാരത്തിന്റെയും കുറുക്കുവഴി സ്വീകരിക്കാറില്ല; കഠിനാധ്വാനത്തിലൂടെ ഫലം കണ്ടെത്തുന്നു”
“സൗജന്യങ്ങള്‍ ലഭ്യമാക്കുന്ന സംസ്കാരത്തെ പരാജയപ്പെടുത്തി, രാജ്യത്തെ രാഷ്ട്രീയത്തില്‍നിന്ന് അതിനെ നീക്കം ചെയ്യുക”
“സന്തുലിതവികസനം സാമൂഹ്യനീതിക്കു സമം”

ഭാരത് മാതാ കി - ജയ്!  ഭാരത് മാതാ കി - ജയ്!  ഭാരത് മാതാ കി - ജയ്!  ജയ് ബുന്ദേല്‍ഖണ്ഡ്! വേദവ്യാസന്റെ ജന്മസ്ഥലവും മഹാറാണി ലക്ഷ്മീഭായിയുടെ നാടും വീണ്ടും സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. എനിക്ക് വളരെ സന്തോഷമുണ്ട്. നമസ്‌കാരം!

 ഉത്തര്‍പ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, യുപി ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ശ്രീ ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഭാനുപ്രതാപ് സിംഗ് ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികളേ, ബുന്ദേല്‍ഖണ്ഡിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരേ,


 ബുന്ദേല്‍ഖണ്ഡിലെ ആധുനിക എക്സ്പ്രസ് വേയുടെ പേരില്‍ യുപിയിലെ ജനങ്ങള്‍ക്കാകെയും ബുന്ദേല്‍ഖണ്ഡിലെ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും വളരെയധികം അഭിനന്ദനങ്ങളും ആശംസകളും!  ബുന്ദേല്‍ഖണ്ഡിന്റെ മഹത്തായ പാരമ്പര്യത്തിന് സമര്‍പ്പിക്കപ്പെട്ടതാണ് ഈ അതിവേഗ പാത.  ഉത്തര്‍പ്രദേശിലെ എംപി എന്ന നിലയില്‍, ഉത്തര്‍പ്രദേശിന്റെ പ്രതിനിധി എന്ന നിലയില്‍, ഇന്ത്യയോടുള്ള ഭക്തി രക്തത്തില്‍ ഒഴുകുന്ന, പുത്രന്മാരുടെയും പുത്രിമാരുടെയും വീര്യവും കഠിനാധ്വാനവും ഉള്ള എണ്ണമറ്റ യോദ്ധാക്കളെ സൃഷ്ടിച്ച് എപ്പോഴും രാജ്യത്തെ മഹത്വപ്പെടുത്തിയ ബുന്ദേല്‍ഖണ്ഡിന് ഈ എക്‌സ്പ്രസ് വേ സമ്മാനിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.  

 സഹോദരീ സഹോദരന്മാരേ,

 പതിറ്റാണ്ടുകളായി ഞാന്‍ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുന്നു. യുപിയുടെ അനുഗ്രഹത്തോടെ, കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തിന്റെ പ്രധാന സേവകനായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം നിങ്ങളെല്ലാവരും എന്നെ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശിനോട് രണ്ട് പ്രധാന കാര്യങ്ങള്‍ ചേര്‍ത്താല്‍, അതിന്റെ പോരായ്മകള്‍ ശ്രദ്ധിച്ചാല്‍, വെല്ലുവിളികളെ നേരിടാന്‍ ഉത്തര്‍പ്രദേശ് കൂടുതല്‍ ശക്തിയോടെ പുനരുജ്ജീവിപ്പിക്കുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ആദ്യത്തെ പ്രശ്‌നം ഇവിടെ ക്രമസമാധാന നില മോശമായിരുന്നു. ഞാന്‍ ഭൂതകാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സാഹചര്യം എന്തായിരുന്നുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. രണ്ടാമത്തെ പ്രശ്‌നം എല്ലാ അര്‍ത്ഥത്തിലും മോശം കണക്റ്റിവിറ്റി ആയിരുന്നു. ഇന്ന്, യോഗി ആദിത്യനാഥ് ജിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചിത്രവും മാറ്റിയിരിക്കുന്നു.  യോഗി ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ ക്രമസമാധാനവും മെച്ചപ്പെട്ടു, കണക്റ്റിവിറ്റിയും അതിവേഗം മെച്ചപ്പെടുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏഴ് പതിറ്റാണ്ടുകളില്‍ ആധുനിക ഗതാഗത മാര്‍ഗ്ഗങ്ങള്‍ക്കായി യു.പി.യില്‍ എന്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഇന്ന് അതില്‍ക്കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  അത് സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു?  അത് നടക്കുന്നുണ്ടോ ഇല്ലയോ?  അത് ദൃശ്യമാണോ അല്ലയോ?  ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ചിത്രകൂടത്തിനും ഡല്‍ഹിക്കും ഇടയിലുള്ള ദൂരം ഏകദേശം 3-4 മണിക്കൂര്‍ കുറച്ചു എന്ന് മാത്രമല്ല, അതിന്റെ ഗുണം അതിനേക്കാള്‍ കൂടുതലാണ്.  ഈ എക്സ്പ്രസ് വേ ഇവിടുത്തെ വാഹനങ്ങള്‍ക്ക് വേഗത നല്‍കുമെന്ന് മാത്രമല്ല, ബുന്ദേല്‍ഖണ്ഡിന്റെ മുഴുവന്‍ വ്യാവസായിക പുരോഗതിയെ ത്വരിതപ്പെടുത്തുകയും ചെയ്യും.  ഈ എക്സ്പ്രസ് വേയുടെ ഇരുവശങ്ങളിലും കാര്‍ഷികോല്‍പ്പന്നങ്ങളുടെ സ്റ്റോറേജ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ പോകുകയാണ്.  ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ ഉള്ളതിനാല്‍ ഈ മേഖലയില്‍ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നത് വളരെ എളുപ്പമായിരിക്കും കൂടാതെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ പുതിയ വിപണികളിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാകും.  ബുന്ദേല്‍ഖണ്ഡില്‍ നിര്‍മിക്കുന്ന പ്രതിരോധ ഇടനാഴിക്ക് ഇത് ഏറെ സഹായകമാകും.  ഒരു തരത്തില്‍ പറഞ്ഞാല്‍, ഈ അതിവേഗ പാത ബുന്ദേല്‍ഖണ്ഡിന്റെ എല്ലാ മുക്കുമൂലകളെയും വികസനം, സ്വയം തൊഴില്‍, പുതിയ അവസരങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കാന്‍ പോകുന്നു.

 സുഹൃത്തുക്കളേ,

 ആധുനിക ഗതാഗത മാര്‍ഗ്ഗങ്ങളില്‍ വലിയ നഗരങ്ങള്‍ക്ക് മാത്രമേ ആദ്യ അവകാശമുള്ളൂ എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.  മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് അല്ലെങ്കില്‍ ഡല്‍ഹി എന്നിവിടങ്ങളിലേക്ക് എല്ലാം ലഭ്യമാകണം. എന്നാല്‍ ഇപ്പോള്‍ ഭരണം മാറിയതോടെ സ്വഭാവവും മാറി.  മോദിയും യോഗിയും ചേര്‍ന്ന് പഴയ സമീപനം ഉപേക്ഷിച്ച് പുതിയ വഴിയിലൂടെ മുന്നേറുകയാണ്.  2017 മുതല്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ച കണക്ടിവിറ്റി പദ്ധതികളില്‍ വന്‍ നഗരങ്ങള്‍ക്കൊപ്പം ചെറിയ നഗരങ്ങള്‍ക്കും തുല്യ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ചിത്രകൂട്, ബാന്ദ, ഹമീര്‍പൂര്‍, മഹോബ, ജലൗണ്‍, ഔറയ്യ, ഇറ്റാവ എന്നിവിടങ്ങളിലൂടെയാണ് ഈ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ കടന്നുപോകുന്നത്. ലഖ്നൗവിലൂടെയും ബരാബങ്കി, അമേഠി, സുല്‍ത്താന്‍പൂര്‍, അയോധ്യ, അംബേദ്കര്‍ നഗര്‍, അസംഗഡ്, മൗ, ഗാസിപൂര്‍ എന്നിവിടങ്ങളിലൂടെയുമാണ് പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേ കടന്നുപോകുന്നത്. അംബേദ്കര്‍നഗര്‍, സന്ത് കബീര്‍നഗര്‍, അസംഗഢ് എന്നിവയെ ഗോരഖ്പൂര്‍ ലിങ്ക് എക്‌സ്പ്രസ് വേ ബന്ധിപ്പിക്കുന്നു.  മീററ്റ്, ഹാപൂര്‍, ബുലന്ദ്ഷഹര്‍, അംരോഹ, സംഭാല്‍, ബദൗണ്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നിവയെ ബന്ധിപ്പിക്കുന്ന ഗംഗ എക്സ്പ്രസ് വേ. ഒരു വലിയ ശക്തി സൃഷ്ടിക്കപ്പെടുന്നത് കാണാം. ഉത്തര്‍പ്രദേശിന്റെ ഓരോ മൂലയും പുതിയ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളുമായി അതിവേഗത്തില്‍ നീങ്ങാന്‍ തയ്യാറാണ്, ഇതാണ് 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനു വേണ്ടി്'. ആരും പിന്തള്ളപ്പെടാതെ എല്ലാവരും ഒരുമിച്ച് മുന്നേറട്ടെ. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഈ ദിശയില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു.  യുപിയിലെ ചെറിയ ജില്ലകളെ വിമാന സര്‍വീസുമായി ബന്ധിപ്പിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സമീപകാലത്ത്, പ്രയാഗ്രാജിലും ഗാസിയാബാദിലും പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.  കുശിനഗറില്‍ ഒരു പുതിയ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കി, നോയിഡയിലെ ജെവാറില്‍ മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണി നടന്നുവരികയാണ്. സമീപഭാവിയില്‍ യുപിയിലെ കൂടുതല്‍ നഗരങ്ങളെ വിമാനമാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.  വിനോദസഞ്ചാര വ്യവസായത്തിനും ഇത്തരം സൗകര്യങ്ങളില്‍ നിന്ന് വളരെയധികം ശക്തി ലഭിക്കുന്നു.
ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയുടെ അവതരണത്തിലൂടെയാണ് ഞാന്‍ ഇവിടെ വേദിയിലെത്തുന്നത്. ഞാന്‍ ഒരു മൊഡ്യൂള്‍ കണ്ടു. ഈ എക്‌സ്പ്രസ് വേയുടെ അരികില്‍ നിരവധി കോട്ടകളുണ്ട്. ഇത് ഝാന്‍സിയുടെ കോട്ട മാത്രമല്ല, നിരവധി കോട്ടകളുണ്ട്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം യൂറോപ്പില്‍ കോട്ടകളുടെ രൂപത്തില്‍ ഒരു വലിയ ടൂറിസം വ്യവസായം വളരുന്ന നിരവധി രാജ്യങ്ങളുണ്ട്.  പഴയ കോട്ടകള്‍ കാണാന്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ആ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്വേയുടെ ഉദ്ഘാടനത്തിനുശേഷം, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ ഇവിടെയെത്താനും ബുന്ദേല്‍ഖണ്ഡിന്റെ സാധ്യതകള്‍ കാണാനും കഴിയുന്ന തരത്തില്‍ ഈ കോട്ടകള്‍ക്കായി ഒരു വിനോദസഞ്ചാര മേഖല സൃഷ്ടിക്കാന്‍ ഞാന്‍ ഇന്നു യോഗി ജിയുടെ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു. ശൈത്യകാലം ആരംഭിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്ക് കോട്ട കയറാന്‍ ഒരു മത്സരം സംഘടിപ്പിക്കാന്‍ യോഗി ജിയോട് ഞാന്‍ മറ്റൊരു അഭ്യര്‍ത്ഥന നടത്തുന്നു. റൂട്ട് പരമ്പരാഗതമായിരിക്കരുത്, മറിച്ച് ഏറ്റവും കഠിനമായ ഒന്നായിരിക്കണം. ആരാണ് ആദ്യം കോട്ട കയറുന്നത് എന്നറിയാന്‍ യുവാക്കളുടെ ഒരു മല്‍സരം സംഘടിപ്പിക്കുക. ഉത്തര്‍പ്രദേശിലെ ആയിരക്കണക്കിന് യുവാക്കള്‍ ഈ മത്സരത്തില്‍ ചേരുന്നത് നിങ്ങള്‍ കാണും, അതിന്റെ പേരില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ബുന്ദേല്‍ഖണ്ഡിലേക്ക് വരും. അവര്‍ രാത്രി താമസിക്കും; കുറച്ച് പണം ചെലവഴിക്കുകയും ഉപജീവനത്തിനുള്ള വലിയ അവസരം സൃഷ്ടിക്കുകയും ചെയ്യും. സുഹൃത്തുക്കളേ, ഒരു എക്‌സ്പ്രസ് വേ നിരവധി അവസരങ്ങളാണു സൃഷ്ടിക്കുന്നത്.


 സുഹൃത്തുക്കളേ,

 ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിനു കീഴില്‍ യുപി ആധുനികവല്‍ക്കരിക്കുന്ന രീതി ശരിക്കും അഭൂതപൂര്‍വമാണ്. സുഹൃത്തുക്കളേ, ഞാന്‍ പറയുന്നത് ഓര്‍ക്കുക. നിങ്ങള്‍ ഓര്‍ക്കുമോ? നിങ്ങളുടെ കൈ ഉയര്‍ത്തി പറയുക, നിങ്ങള്‍ ഓര്‍ക്കും. നിങ്ങള്‍ ഉറപ്പായും ഓര്‍മ്മിക്കുകയും ആളുകളോട് വീണ്ടും വീണ്ടും പറയുകയും ചെയ്യുമോ? യുപിയില്‍, സരയൂ കനാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 40 വര്‍ഷമെടുത്തു, ഗോരഖ്പൂര്‍ വളം പ്ലാന്റ് 30 വര്‍ഷത്തേക്ക് അടച്ചിട്ടു, അര്‍ജുന്‍ ഡാം പദ്ധതി പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷമെടുത്തു, അമേത്തി റൈഫിള്‍ ഫാക്ടറിക്കും റായ്ബറേലി റെയില്‍ കോച്ചിനും പുറത്ത് ഒരു ബോര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫാക്ടറി കോച്ചുകള്‍ നിര്‍മ്മിക്കുകയല്ല, മറിച്ച് കോച്ചുകള്‍ അലങ്കരിക്കുകയും നവീകരിക്കുകയും ചെയ്യുകയായിരുന്നു.  ഇന്ന്, യുപിയില്‍ അടിസ്ഥാന സൗകര്യ വികസനം വളരെ ഗൗരവത്തോടെയാണ് നടക്കുന്നത്, അത് വികസിത സംസ്ഥാനങ്ങളെപ്പോലും പിന്നിലാക്കി, സുഹൃത്തുക്കളെ.  ഇപ്പോള്‍ യുപിയുടെ സ്വത്വം രാജ്യത്തുടനീളം മാറുകയാണ്.  നിങ്ങള്‍ക്ക് അഭിമാനമുണ്ടോ ഇല്ലയോ? ഇന്ന് യുപി മഹത്വവല്‍ക്കരിക്കപ്പെടുകയാണ്. നിങ്ങള്‍ക്ക് അഭിമാനമുണ്ടോ ഇല്ലയോ?  ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ആദരവോടെ യുപിയിലേക്ക് നോക്കുകയാണ്.  നിങ്ങള്‍ അത് ആസ്വദിക്കുന്നുണ്ടോ ഇല്ലയോ?

സുഹൃത്തുക്കളേ,

 ഇത് ഹൈവേകളെക്കുറിച്ചോ വ്യോമപാതകളെക്കുറിച്ചോ മാത്രമല്ല.  വിദ്യാഭ്യാസം, ഉല്‍പ്പാദനം, കൃഷി എന്നിങ്ങനെ എല്ലാ മേഖലകളിലും യുപി മുന്നേറുകയാണ്. ഞാന്‍ ഇപ്പോള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഓര്‍ക്കുക.  നിങ്ങളുടെ കൈ ഉയര്‍ത്തി എന്നോട് പറയുക, നിങ്ങള്‍ അത് ഓര്‍ക്കും.  നേരത്തെ, ഓരോ വര്‍ഷവും യുപിയില്‍ ശരാശരി 50 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ ഇരട്ടിയാക്കുകയായിരുന്നു. എത്ര കിലോമീറ്റര്‍? നമ്മുടെ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് മുമ്പ്, ഒരു വര്‍ഷം കൊണ്ട് 50 കിലോമീറ്റര്‍ റെയില്‍വേ ഇരട്ടിപ്പിക്കല്‍ മാത്രമാണ് നടന്നിരുന്നത്. എന്റെ ഉത്തര്‍പ്രദേശിലെ യുവാക്കള്‍ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് അറിയണം. ഇന്ന് പ്രതിവര്‍ഷം ശരാശരി 200 കിലോമീറ്റര്‍ റെയില്‍പാത നിര്‍മിക്കുന്നുണ്ട്. 2014-ന് മുമ്പ് യുപിയില്‍ 11,000 പൊതുസേവന കേന്ദ്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കണക്ക് ഓര്‍ക്കുക. എത്ര? പതിനൊന്നായിരം!  ഇന്ന് യുപിയില്‍ 1.30 ലക്ഷത്തിലധികം പൊതുസേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഈ കണക്ക് നിങ്ങള്‍ ഓര്‍ക്കുമോ?  ഒരു കാലത്ത് 12 മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് യുപിയില്‍ ഉണ്ടായിരുന്നത്. ചിത്രം ഓര്‍ക്കുക. എത്ര മെഡിക്കല്‍ കോളേജുകള്‍? എത്രയെന്ന് ഉറക്കെ പറയൂ?  പന്ത്രണ്ട് മെഡിക്കല്‍ കോളേജുകള്‍! ഇന്ന് യുപിയില്‍ 35ല്‍ അധികം മെഡിക്കല്‍ കോളേജുകളുണ്ട്, 14 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.  14 ഉം 50 ഉം തമ്മിലുള്ള വ്യത്യാസം നോക്കൂ.

 സഹോദരീ സഹോദരന്മാരേ,

 രാജ്യം ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്ന വികസന പ്രവാഹത്തിന് രണ്ട് പ്രധാന വശങ്ങളുണ്ട്. ഒന്ന് ലക്ഷ്യം, മറ്റൊന്ന് മാന്യത. രാജ്യത്തിന്റെ വര്‍ത്തമാനകാലത്തിന് പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി ഗതിശക്തി ദേശീയ കര്‍മപദ്ധതിയിലൂടെ 21-ാം നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

 സുഹൃത്തുക്കളേ,

 വികസനത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധത സമയപരിധി മറികടക്കാന്‍ അനുവദിക്കാത്തതാണ്.  സമയപരിധിക്കുള്ളില്‍ ഞങ്ങള്‍ എങ്ങനെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നു എന്നതിന് ഉത്തര്‍പ്രദേശില്‍ എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്.  കാശിയിലെ വിശ്വനാഥധാമിന്റെ മോടിപിടിപ്പിക്കല്‍ ജോലികള്‍ നമ്മുടെ ഗവണ്‍മെന്റ് ആരംഭിക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്തു.  ഗോരഖ്പൂര്‍ എയിംസിന്റെ തറക്കല്ലിട്ടതും നമ്മുടെ ഗവണ്‍മെന്റാണ്, അത് ഈ ഗവണ്‍മെന്റ് ആണ് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേയുടെ തറക്കല്ലിടലും ഉദ്ഘാടനവും നമ്മുടെ ഗവണ്‍മെന്റാണു നടത്തിയത്.  ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയും ഇതിന് ഉദാഹരണമാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഇത് പൂര്‍ത്തിയാക്കേണ്ടത്. പക്ഷേ 7-8 മാസം മുമ്പേതന്നെ ഉപയോഗസജ്ജമായിരിക്കുന്നു. സുഹൃത്തുക്കളേ.  കൊറോണയുടെ പശ്ചാത്തലത്തില്‍ എണ്ണമറ്റ ബുദ്ധിമുട്ടുകള്‍ എല്ലാ കുടുംബങ്ങള്‍ക്കും അറിയാം. ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍, ഞങ്ങള്‍ ഈ പദ്ധതി മുന്‍കൂട്ടി പൂര്‍ത്തിയാക്കി. ഓരോ ദേശക്കാരനും താന്‍ ചെയ്ത വോട്ട് ഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ബഹുമാനിക്കപ്പെടുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയുന്നത് ഇത്തരം പ്രവൃത്തികള്‍ മൂലമാണ്.  ഇക്കാര്യത്തില്‍ യോഗി ജിയെയും സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു.

 സുഹൃത്തുക്കളേ,

 ഞാന്‍ ഏതെങ്കിലും റോഡോ ആശുപത്രിയോ ഫാക്ടറിയോ ഉദ്ഘാടനം ചെയ്യുമ്പോള്‍, ഈ നമ്മുടെ ഗവണ്‍മെന്റു രൂപീകരിച്ച വോട്ടര്‍മാരെ ബഹുമാനിക്കുന്നു എന്ന ഒറ്റ വികാരമാണുള്ളത്. അതിനാല്‍ രാജ്യത്തെ എല്ലാ വോട്ടര്‍മാര്‍ക്കും ഞാന്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു.

 സുഹൃത്തുക്കളേ,

 ഇന്ന് ലോകം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നത്. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യയ്ക്കായി ഒരു റോഡ്മാപ്പ് ഉണ്ടാക്കുകയാണ്.  ഇന്ന് ഞാന്‍ ബുന്ദേല്‍ഖണ്ഡ് ദേശത്ത്, ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയുടെ നാട്ടില്‍ എത്തിയപ്പോള്‍, ഈ വീരഭൂമിയില്‍ നിന്ന് ഇന്ത്യയിലെ ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളിലെ ജനങ്ങളോട് ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്തുന്നു. നാം ഇന്ന് ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഉത്സവം നൂറുകണക്കിനു വര്‍ഷങ്ങളായി നമ്മുടെ പൂര്‍വികരുടെ ത്യാഗം സഹിച്ചതാണ്. അതുകൊണ്ട്, ഇപ്പോള്‍ മുതല്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.  ആഗസ്റ്റ് 15 വരെ ഗ്രാമങ്ങളില്‍ നിരവധി പരിപാടികള്‍ ഉണ്ടായിരിക്കണം.  സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കാന്‍ ഗ്രാമങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കണം.  നമുക്ക് വീരന്മാരെയും സ്വാതന്ത്ര്യ സമര സേനാനികളെയും സ്മരിക്കാം, ഓരോ ഗ്രാമത്തിലും ഒരു പുതിയ ദൃഢനിശ്ചയം എടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാം. വീരന്മാരുടെ ഈ നാട്ടില്‍ നിന്ന് ഇന്ന് എല്ലാ രാജ്യക്കാരോടും ഞാന്‍ ഈ അഭ്യര്‍ത്ഥന നടത്തുകയാണ്.

 സുഹൃത്തുക്കളേ,

 വര്‍ത്തമാനകാല അഭിലാഷവുമായും ഇന്ത്യയുടെ മെച്ചപ്പെട്ട ഭാവിയുമായും ബന്ധമില്ലാത്ത ഒന്നും ഇന്ന് ഇന്ത്യയില്‍ ചെയ്യാന്‍ പാടില്ല. ഓരോ തീരുമാനവും നയവും രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള അടിത്തറയായിരിക്കണം. നാടിനെ ദോഷകരമായി ബാധിക്കുന്നതും രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്നതുമായ എന്തില്‍ നിന്നും നാം എപ്പോഴും അകന്നു നില്‍ക്കണം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഏറ്റവും മികച്ച വികസന അവസരമാണ് ലഭിച്ചത്. ഈ അവസരം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.  ഈ കാലഘട്ടത്തില്‍ രാജ്യത്തിന്റെ പരമാവധി വികസനം നടത്തുകയും അതിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കുകയും ഒരു പുതിയ ഇന്ത്യ ഉണ്ടാക്കുകയും വേണം.

 സുഹൃത്തുക്കള്‍,

 പുതിയ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയുമുണ്ട്. ഇപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, അത് ഇന്ത്യയിലെ യുവാക്കള്‍ക്കും ഇന്നത്തെ തലമുറയ്ക്കും വളരെയധികം നാശമുണ്ടാക്കും.  നിങ്ങളുടെ വര്‍ത്തമാനകാലം വഴിതെറ്റുകയും നിങ്ങളുടെ ഭാവി ഇരുട്ടില്‍ ഒതുങ്ങുകയും ചെയ്യും സുഹൃത്തുക്കളേ.  അതുകൊണ്ടാണ് ഇപ്പോള്‍ ഉണരേണ്ടത് പ്രധാനമാണ്.  ഇക്കാലത്ത്, സൗജന്യങ്ങള്‍ വിതരണം ചെയ്ത് വോട്ട് ശേഖരിക്കുന്ന സംസ്‌കാരം നമ്മുടെ നാട്ടില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. സൗജന്യങ്ങളുടെ ഈ സംസ്‌കാരം നാടിന്റെ വികസനത്തിന് അത്യന്തം അപകടകരമാണ്.  രാജ്യത്തെ ജനങ്ങളും പ്രത്യേകിച്ച് എന്റെ യുവജനങ്ങളും ഈ സൗജന്യ സംസ്‌കാരത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.  ഈ സംസ്‌കാരം പിന്തുടരുന്ന ആളുകള്‍ ഒരിക്കലും നിങ്ങള്‍ക്കായി പുതിയ അതിവേഗ പാതകളോ വിമാനത്താവളങ്ങളോ പ്രതിരോധ ഇടനാഴികളോ നിര്‍മ്മിക്കില്ല.  സൗജന്യങ്ങള്‍ വിതരണം ചെയ്ത് ജനത്തെ വാങ്ങാമെന്ന് അവര്‍ കരുതുന്നു.  ഈ സമീപനത്തെ നമ്മള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയും രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് സൗജന്യവിതരണ സംസ്‌കാരം നീക്കം ചെയ്യുകയും വേണം.

 സുഹൃത്തുക്കളേ,

 സൗജന്യ സംസ്‌കാരത്തിന് പകരം, രാജ്യത്ത് റോഡുകളും പുതിയ റെയില്‍ പാതകളും നിര്‍മ്മിച്ച് ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായാണു ങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവര്‍ക്കായി കെട്ടുറപ്പുള്ള കോടിക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കുന്നു, പതിറ്റാണ്ടുകളായി പൂര്‍ത്തിയാകാത്ത ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നു, ചെറുതും വലുതുമായ നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നു, പുതിയ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നു, അങ്ങനെ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ജീവിതം സുഗമമാക്കുകയും എന്റെ യുവാക്കളുടെ ഭാവിയുമാണ് ലക്ഷ്യം. എന്റെ രാജ്യം ഇരുട്ടില്‍ മൂടപ്പെട്ടിട്ടില്ല.

 സുഹൃത്തുക്കളേ,

 അതില്‍ കഠിനാധ്വാനം ഉള്‍പ്പെടുന്നു,. ഒരാള്‍ പൊതുജനസേവനത്തിനായി സ്വയം സമര്‍പ്പിക്കേണ്ടതുണ്ട്. നമ്മുടെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റുകള്‍ രാജ്യത്ത് എവിടെയുണ്ടോ അവിടെയെല്ലാം അവര്‍ വികസനത്തിനായി കഠിനമായി പരിശ്രമിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.  ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റുകള്‍ സൗജന്യങ്ങള്‍ വിതരണം ചെയ്യുന്ന കുറുക്കുവഴി സ്വീകരിക്കുന്നില്ല, പക്ഷേ സംസ്ഥാനങ്ങളുടെ ഭാവി മെച്ചപ്പെടുത്താന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നു.

സുഹൃത്തുക്കളേ,

 ഇന്ന് ഞാന്‍ നിങ്ങളോട് ഒരു കാര്യം കൂടി പറയാം. രാജ്യത്തിന്റെ സന്തുലിത വികസനവും ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോലും ആധുനിക സൗകര്യങ്ങളിലേക്കുള്ള പ്രവേശനവും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സാമൂഹിക നീതിക്ക് തുല്യമാണ്. കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ക്കും പതിറ്റാണ്ടുകളായി സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇന്ന് അവിടെ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുമ്പോള്‍ സാമൂഹിക നീതിയും ഉറപ്പാക്കപ്പെടുന്നു. പിന്നാക്കക്കാരായി സ്വയം അവശേഷിച്ച യുപിയിലെ ജില്ലകളില്‍ വികസനം നടക്കുമ്പോള്‍ അതും ഒരുതരം സാമൂഹിക നീതിയാണ്.  ഗ്രാമങ്ങളെ റോഡുകളുമായി ബന്ധിപ്പിക്കുക, എല്ലാ വീട്ടിലും പാചക വാതക കണക്ഷന്‍ നല്‍കുക, പാവപ്പെട്ടവര്‍ക്ക് ഉറപ്പുള്ള വീടുകള്‍ നിര്‍മിക്കുക, കക്കൂസ് നിര്‍മിക്കുക തുടങ്ങിയ നടപടികളും സാമൂഹിക നീതിയെ ശക്തിപ്പെടുത്തും. നമ്മുടെ ഗവണ്‍മെന്റിന്റെ സാമൂഹ്യനീതി സംരംഭങ്ങളില്‍ നിന്ന് ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നുണ്ട്.

 സഹോദരീ സഹോദരന്മാരേ,

 ബുന്ദേല്‍ഖണ്ഡിന്റെ മറ്റൊരു ബുദ്ധിമുട്ട് ലഘൂകരിക്കാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. എല്ലാ വീട്ടിലും പൈപ്പ് വെള്ളം ലഭ്യമാക്കുന്നതിനുള്ള ജലജീവന്‍ ദൗത്യത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.  ഈ ദൗത്യത്തിന് കീഴില്‍ ബുന്ദേല്‍ഖണ്ഡിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഇതുമൂലം വളരെയധികം പ്രയോജനം ലഭിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ കുറയുകയും ചെയ്തു.  ബുന്ദേല്‍ഖണ്ഡിലെ നദികളിലെ വെള്ളം കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നു. റാത്തോളി അണക്കെട്ട് പദ്ധതി, ഭവ്‌നി അണക്കെട്ട് പദ്ധതി, മജ്ഗാവ്-ചില്ലി സ്പ്രിംഗ്‌ളര്‍ ജലസേചന പദ്ധതി എന്നിവ അത്തരം ശ്രമങ്ങളുടെ ഫലമാണ്. കെന്‍-ബെത്വ ലിങ്ക് പദ്ധതിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ അംഗീകാരം ലഭിച്ചു.  ഇത് ബുന്ദേല്‍ഖണ്ഡിന്റെ വലിയൊരു ഭാഗത്തിന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നു.

 സുഹൃത്തുക്കളേ,

 ബുന്ദേല്‍ഖണ്ഡിലെ സുഹൃത്തുക്കളോട് മറ്റൊരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന വേളയില്‍ രാജ്യം അമൃത സരോവരങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞയെടുത്തു.  ബുന്ദേല്‍ഖണ്ഡിലെ എല്ലാ ജില്ലകളിലും എഴുപത്തിയഞ്ച് അമൃത സരോവരങ്ങള്‍ നിര്‍മ്മിക്കും. ജലസുരക്ഷയ്ക്കും ഭാവിതലമുറയ്ക്കും വേണ്ടി ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനമാണിത്. ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ പരമാവധി ആളുകള്‍ മുന്നോട്ട് വരണമെന്ന് ഞാന്‍ ഇന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അമൃത സരോവറിന് വേണ്ടി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് വയര്‍ സര്‍വീസ് പ്രചാരണ പരിപാടി ആരംഭിക്കണം.

 സഹോദരീ സഹോദരന്മാരേ,

 കുടില്‍ വ്യവസായങ്ങള്‍ക്കും ബുന്ദേല്‍ഖണ്ഡിന്റെ വികസനത്തിന് വലിയ സാധ്യതകളുണ്ട്. ഈ കുടില്‍ വ്യവസായ പാരമ്പര്യം നമ്മുടെ ഗവണ്‍മെന്റ് ആത്മനിര്‍ഭര്‍ ഭാരതത്തിന് വേണ്ടി ഊന്നിപ്പറയുകയും ചെയ്യുന്നു. ഇന്ത്യയുടെ ഈ കുടില്‍ വ്യവസായ പാരമ്പര്യത്താല്‍ ഇന്ത്യയില്‍ നിര്‍മിക്കല്‍ ശാക്തീകരിക്കപ്പെടാന്‍ പോകുന്നു. ചെറിയ ശ്രമങ്ങള്‍ എത്രമാത്രം വലിയ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഒരു ഉദാഹരണം ഇന്ന് നിങ്ങളോടും മുഴുവന്‍ ദേശത്തോടും പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 സുഹൃത്തുക്കളേ,

 ലോകത്തെ മറ്റ് രാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കളിപ്പാട്ടങ്ങള്‍ ഇന്ത്യ ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യുന്നുണ്ട്.  കൊച്ചുകുട്ടികള്‍ക്കുള്ള ചെറിയ കളിപ്പാട്ടങ്ങള്‍ പോലും പുറത്തുനിന്നാണ് കൊണ്ടുവന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ പറയുന്നു. കളിപ്പാട്ട നിര്‍മ്മാണം ഇന്ത്യയില്‍ കുടുംബത്തിന്റെ പരമ്പരാഗത വ്യവസായവുമായിരിക്കുമ്പോള്‍, അത് ഒരു കുടുംബ വ്യവസായമാണ്. അത് കണക്കിലെടുത്ത്, ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തോട് പുത്തനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ഞാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗവണ്‍മെന്റ് തലത്തില്‍ ചെയ്യേണ്ടതെല്ലാം ഞങ്ങള്‍ ചെയ്തു. ഇന്ന് ഓരോ ഭാരതീയനും അഭിമാനിക്കും, എന്റെ രാജ്യത്തെ ജനങ്ങള്‍ സത്യത്തെ എങ്ങനെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.  ഇതിന്റെയെല്ലാം ഫലമായിരുന്നു ഇന്ന് വിദേശത്ത് നിന്ന് വരുന്ന കളിപ്പാട്ടങ്ങളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. രാജ്യവാസികളോട് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.  ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ കളിപ്പാട്ടങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.  ആര്‍ക്കാണ് ഇതുകൊണ്ട് നേട്ടമുണ്ടായത്?  നമ്മുടെ കളിപ്പാട്ട നിര്‍മ്മാതാക്കളില്‍ ഭൂരിഭാഗവും ദരിദ്രരും ദളിതരും പിന്നാക്കക്കാരും ആദിവാസി കുടുംബങ്ങളുമാണ്.  കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ നമ്മുടെ സ്ത്രീകളും പങ്കാളികളാണ്. ഇവരെല്ലാം ഈ വ്യവസായത്തില്‍ നിന്ന് പ്രയോജനം നേടിയവരാണ്. ഝാന്‍സി, ചിത്രകൂട്, ബുന്ദേല്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കളിപ്പാട്ടങ്ങളുടെ സമ്പന്നമായ പാരമ്പര്യമുണ്ട്. ഇവയും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റാണ് പ്രോത്സാഹിപ്പിക്കുന്നത്.

 സുഹൃത്തുക്കളേ,

 യോദ്ധാക്കളുടെ നാടായ ബുന്ദേല്‍ഖണ്ഡിലെ വീരന്മാരും കളിസ്ഥലത്ത് വിജയപതാക ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി ഇപ്പോള്‍ ബുന്ദേല്‍ഖണ്ഡിന്റെ മകന്‍ മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലാണ്.  ധ്യാന്‍ചന്ദ് ജി ഏറെക്കാലം ചെലവഴിച്ച മീററ്റില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു കായിക സര്‍വകലാശാലയും നിര്‍മ്മിക്കുന്നു.  കുറച്ചുകാലം മുമ്പ് ഝാന്‍സിയില്‍ നിന്നുള്ള നമ്മുടെ മകള്‍ ഷൈലി സിംഗ് ഒരു മികച്ച ജോലി ചെയ്തു, ലോംഗ്ജമ്പില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു, കഴിഞ്ഞ വര്‍ഷം അണ്ടര്‍ ട്വന്റി ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടി.  അത്തരം യുവപ്രതിഭകളാല്‍ നിറഞ്ഞതാണ് ബുന്ദേല്‍ഖണ്ഡ്. നമ്മുടെ ഗവണ്‍മെന്റ് ഈ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്, അതിലൂടെ ഇവിടുത്തെ യുവാക്കള്‍ക്ക് മുന്നോട്ട് പോകാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുകയും ഇവിടെ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുകയും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ നിര്‍മ്മിക്കുകയും വേണം.  സദ്ഭരണത്തിന്റെ പുതിയ സ്വത്വം ശക്തിപ്പെടുത്താന്‍ യുപി തുടരട്ടെ!  ഈ ആഗ്രഹത്തോടെ, ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയ്ക്കായി ഞാന്‍ നിങ്ങളെ എല്ലാവരെയും വീണ്ടും അഭിനന്ദിക്കുന്നു.  ആഗസ്റ്റ് 15 വരെ എല്ലാ ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കണമെന്ന് ഞാന്‍ വീണ്ടും നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍, വളരെ നന്ദി.  ഭാരത് മാതാ കീ - ജയ്, ഭാരത് മാതാ കി - ജയ്, ഭാരത് മാതാ കി - ജയ് എന്ന് പൂര്‍ണ്ണ ശക്തിയോടെ ആശംസകള്‍.  വളരെയധികം നന്ദി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘India Will Write Future For The Next 1000 Years’: PM Modi At Republic Summit 2026, Declares Nation Has ‘A Memory Chip Of Centuries’

Media Coverage

‘India Will Write Future For The Next 1000 Years’: PM Modi At Republic Summit 2026, Declares Nation Has ‘A Memory Chip Of Centuries’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi interacts with IAS Officer Trainees of 2024 Batch posted as Assistant Secretaries
June 23, 2026
PM stresses on ‘Nagrik Devo Bhava’ and urges Officers to Keep Citizens at the Centre of Governance
PM calls for Whole-of-Government Approach and eliminating silos to Address Developmental Challenges
PM calls upon Young Civil Servants to Lead India’s Journey Towards Viksit Bharat@2047
PM Highlights Technology, AI and Data-Driven Governance as Key Enablers of Future Administration

Prime Minister Shri Narendra Modi interacted with 183 Officer Trainees of IAS 2024 batch who have been attached as Assistant Secretaries in various Ministries and Departments in New Delhi earlier today at Seva Teerth.

The young Officer Trainees shared their experiences from their field training and their attachment in Ministries. Addressing the officers, the Prime Minister said that after two years of field exposure and administrative learning, they now stand at a crucial stage where their decisions will shape not just their own careers, but the future of crores of citizens. He emphasized that the real test of public service begins by handling real-life situations with integrity, sensitivity, and commitment.

The Prime Minister urged the young civil servants to dedicate themselves to nation-building with a strong sense of purpose, innovation, and citizen-centric governance. He urged the officers to always remember the human impact behind every administrative file. He said that every file represents the aspirations, concerns, and lives of countless citizens. Stressing the mantra of “Nagrik Devo Bhava”, he called upon officers to place citizens at the center of every decision and ensure governance remains empathetic, responsive, and inclusive.

Calling for a whole-of-government approach, the Prime Minister stressed that major developmental challenges cannot be solved in silos. He further noted that effective coordination across departments is essential for achieving meaningful and lasting outcomes.

Highlighting the vision of Viksit Bharat 2047, the Prime Minister noted that every policy and administrative decision over the coming decades must contribute towards building a developed India. He stressed that India’s priorities today include Aatmanirbhar Bharat, Make in India, manufacturing growth, energy security, and creating opportunities for youth.

The Prime Minister underlined the transformation in governance over the last decade, noting that administration has moved from a process-centric model to a result-oriented approach. He cited the growing role of digital governance, artificial intelligence and technology in improving service delivery, enabling citizens to access services with ease and transparency.

Emphasizing the importance of data-driven governance, the Prime Minister said data must not be viewed merely as numbers but as a reflection of the collective lives, challenges, and aspirations of millions of people. He asked officers to regularly verify whether policies are effectively translating into outcomes on the ground.

Prime Minister also highlighted the growing role of women in nation-building, noting that more than 40 percent of the current batch comprises women officers.

Prime Minister urged the young officers to constantly evaluate their contribution towards nation-building and derive satisfaction not from positions held, but from measurable outcomes achieved. He expressed confidence that their energy, talent, and dedication would play a pivotal role in taking India’s development journey to new heights.

Shri Jitendra Singh, Minister of State (Personnel), Shri P. K. Mishra, Principal Secretary to the Prime Minister, Shri Shaktikanta Das, Principal Secretary-2 to the Prime Minister, Shri T.V. Somanathan, Cabinet Secretary, Ms. Rachna Shah, Secretary (DoPT), Shri Sriram Taranikanti, Director LBSNAA and other senior officers were also present during the interaction.