"ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ഏകദേശം 300 ദശലക്ഷം ഡോസ് കോവിഡ്-19 വാക്സിനുകൾ കയറ്റിയയച്ചു"
"രോഗത്തിന്റെ അഭാവം നല്ല ആരോഗ്യത്തിനു തുല്യമല്ലെന്ന് ഇന്ത്യയുടെ പരമ്പരാഗതജ്ഞാനം പറയുന്നു"
"ഇന്ത്യയിൽ നിന്നുള്ള പുരാതന വിശുദ്ധഗ്രന്ഥങ്ങൾ ലോകത്തെ ഒരു കുടുംബമായി കാണാൻ നമ്മെ പഠിപ്പിക്കുന്നു"
"ഇന്ത്യയുടെ ശ്രമങ്ങൾ സാർവത്രിക ആരോഗ്യവർധന ലക്ഷ്യമിടുന്നു"
"വൈവിധ്യങ്ങളുടെ അളവിനനുസരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യയുടെ സമീപനം മറ്റു രാജ്യങ്ങൾക്കും ചട്ടക്കൂടായി മാറും"

ബഹുമാന്യരേ, ആദരണീയരായ വിശിഷ്ടാതിഥികളേ, നമസ്കാരം!

ജനീവയിലെ ലോകാരോഗ്യ അസംബ്ലിയുടെ 76-ാം സമ്മേളനത്തിൽ എത്തിച്ചേർന്ന ഏവർക്കും ഊഷ്മളായ ആശംസകൾ. 75 വർഷം ലോകത്തിന് സേവനം നൽകുകയെന്ന ചരിത്രപരമായ നാഴികക്കല്ല് പൂർത്തിയാക്കിയ ലോകാരോഗ്യ സംഘടനയെ ഞാൻ അഭിനന്ദനം അറിയിക്കുന്നു. ലോകാരോഗ്യ സംഘടന അതിന്റെ നൂറുവർഷം പൂർത്തിയാക്കുന്ന അടുത്ത 25 വർഷ കാലയളവിലേക്കുള്ള ലക്ഷ്യങ്ങൾ ഇപ്പോൾ തന്നെ നിശ്ചയിക്കുകയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ആരോഗ്യ മേഖലയിലെ വലിയ സഹകരണത്തിന്റെ ആവശ്യം എന്തെന്ന് കോവിഡ്-19 മഹാമാരി നമുക്ക് കാണിച്ചു തന്നു. ആഗോള ആരോഗ്യ രൂപകൽപ്പനയിലെ നിരവധി വിടവുകൾ മഹാമാരി എടുത്തുകാട്ടി. ആഗോള സംവിധാനങ്ങളിൽ അതിജീവനശേഷി കെട്ടിപ്പടുക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്.

സുഹൃത്തുക്കളേ,

ആഗോള ആരോഗ്യ സമത്വം ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മഹാമാരി ഉയർത്തിക്കാട്ടി. പ്രതിസന്ധിഘട്ടത്തിൽ, അന്താരാഷ്ട്ര സഹകരണത്തോടുള്ള പ്രതിബദ്ധത ഇന്ത്യ പ്രകടിപ്പിച്ചു. നൂറിലധികം രാജ്യങ്ങളിലേക്ക് 300 ദശലക്ഷത്തിലധികം ഡോസുകൾ ഞങ്ങൾ കയറ്റുമതി ചെയ്തു. ഇതിൽ ഭൂരിപക്ഷം രാജ്യങ്ങളും ഗ്ലോബൽ സൗത്ത് മേഖലയിൽ ഉൾപ്പെടുന്നതാണ്. വിഭവങ്ങളുടെ തുല്യലഭ്യതയെ പിന്തുണയ്ക്കുക എന്നത് വരും വർഷങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ മുൻ‌ഗണനയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,

രോഗങ്ങളുടെ അഭാവം എന്നത് മെച്ചപ്പെട്ട ആരോഗ്യത്തിന് തുല്യമല്ല എന്ന് ഇന്ത്യയുടെ പരമ്പരാഗതജ്ഞാനം ചൂണ്ടിക്കാട്ടുന്നു. നാം രോഗങ്ങളിൽനിന്ന് മുക്തരാകുക മാത്രമല്ല, മെച്ചപ്പെട്ട ആരോഗ്യത്തിലേക്ക് ഒരുപടി മുന്നോട്ടുപോകുകയും വേണം. പാരമ്പര്യ സമ്പ്രദായങ്ങളായ യോഗ, ആയുർവേദം, ധ്യാനം തുടങ്ങിയവ ആരോഗ്യത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ വശങ്ങളെ അഭിസംബോധന ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യവൈദ്യത്തിനായുള്ള ആദ്യ ആഗോള കേന്ദ്രം ഇന്ത്യയിലാണ് സ്ഥാപിച്ചത് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിലൂടെ ചെറുധാന്യങ്ങളുടെ പ്രാധാന്യം ലോകം തിരിച്ചറിയുന്നതിലും എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ പ്രാചീന വിശുദ്ധഗ്രന്ഥങ്ങൾ ലോകത്തെ ഒരു കുടുംബമായി കാണുന്ന 'വസുധൈവ കുടുംബകം' എന്ന ആശയം നമ്മെ പഠിപ്പിക്കുന്നു. 'ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി' എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ജി20 അധ്യക്ഷപദത്തിൽ ഞങ്ങൾ പ്രവർത്തിക്കുന്നത്. നല്ല ആരോഗ്യത്തിനായുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ''ഏകഭൂമി ഏകാരോഗ്യം'' എന്നതാണ്. നമ്മുടെ മുഴുവൻ ആവാസവ്യവസ്ഥയും ആരോഗ്യകരമായിരുന്നാൽ മാത്രമേ നമുക്കും ആരോഗ്യമുള്ളവരായിരിക്കാൻ കഴിയൂ. അതിനാൽ ഞങ്ങളുടെ കാഴ്ചപ്പാട് മനുഷ്യരിൽ മാത്രം ചുരുങ്ങുന്നതല്ല. മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി എന്നിവ ഉൾപ്പെടുന്ന മുഴുവൻ ആവാസവ്യവസ്ഥയിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോഗ്യപരിരക്ഷയുടെ ലഭ്യത, പ്രാപ്യത, താങ്ങാവുന്ന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രവർത്തിച്ചു പോരുകയാണ്. ആയുഷ്മാൻ ഭാരത് പോലെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതിയാണെങ്കിലും, അതല്ല ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വൻതോതിലുള്ള വർധനയാണെങ്കിലും,  ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ശുചിത്വവും കുടിവെള്ളവും നൽകാനുള്ള പദ്ധതി ആണെങ്കിലും, ഞങ്ങളുടെ ഭൂരിപക്ഷം പ്രയത്നങ്ങളും രാജ്യത്തിന്റെ സാർവത്രികമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ രാജ്യത്ത് കൈക്കൊള്ളുന്ന സമീപനം മറ്റു രാജ്യങ്ങൾക്കും ചട്ടക്കൂടായി കണക്കിലെടുക്കാവുന്നതാണ്.  താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സമാനമായ ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു.

സുഹൃത്തുക്കളേ,

എല്ലാവർക്കും ആരോഗ്യം എന്നതിനായി മുന്നോട്ടുപോകുന്ന ലോകാരോഗ്യ സംഘടനയുടെ 75 വർഷത്തെ പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുകയാണ്. ലോകാരോഗ്യ സംഘടന പോലെയുള്ള ആഗോള സ്ഥാപനങ്ങളുടെ പങ്ക് കഴിഞ്ഞ കാലങ്ങളിൽ വളരെ പ്രാധാന്യമുള്ളതായിരുന്നു. എന്നാൽ വെല്ലുവിളികൾ നിറഞ്ഞ ഭാവിയിൽ സംഘടനയുടെ പ്രാധാന്യം അതിലും വളരെ കൂടുതലാണ്. ആരോഗ്യകരമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള എല്ലാ ശ്രമങ്ങളെയും സഹായിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നന്ദി, വളരെയധ‌ികം നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Portraits of PVC recipients replace British officers at Rashtrapati Bhavan

Media Coverage

Portraits of PVC recipients replace British officers at Rashtrapati Bhavan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ
December 18, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഏഴ് വർഷമായി പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അവാർഡുകൾ ഏതെല്ലാമെന്ന് അറിയാം

രാജ്യങ്ങൾ സമ്മാനിച്ച അവാർഡുകൾ:

1. 2016 ഏപ്രിലിൽ, തന്റെ സൗദി അറേബ്യ സന്ദർശന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി - കിംഗ് അബ്ദുൽ അസീസ് സാഷ് നൽകി. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് പ്രധാനമന്ത്രിക്ക് ഈ ബഹുമതി സമ്മാനിച്ചത്.

2. അതേ വർഷം തന്നെ, പ്രധാനമന്ത്രി മോദിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ സ്റ്റേറ്റ് ഓർഡർ ഓഫ് ഘാസി അമീർ അമാനുള്ള ഖാൻ ലഭിച്ചു.

3. 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിൽ ചരിത്ര സന്ദർശനം നടത്തിയപ്പോൾ ഗ്രാൻഡ് കോളർ ഓഫ് സ്റ്റേറ്റ് ഓഫ് പലസ്തീൻ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. വിദേശ പ്രമുഖർക്ക് പലസ്തീൻ നൽകുന്നപരമോന്നത ബഹുമതിയാണിത്.

4. 2019 ൽ, പ്രധാനമന്ത്രിക്ക് ഓർഡർ ഓഫ് സായിദ് അവാർഡ് ലഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്.

5. റഷ്യ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി - 2019 ൽ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ അവാർഡ് പ്രധാനമന്ത്രി മോദിക്ക് നൽകി.

6. ഓർഡർ ഓഫ് ദി ഡിസ്റ്റിംഗ്വിഷ്ഡ് റൂൾ ഓഫ് നിഷാൻ ഇസ്സുദ്ദീൻ- വിദേശ പ്രമുഖർക്ക് നൽകുന്ന മാലിദ്വീപിന്റെ പരമോന്നത ബഹുമതി 2019ൽ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.

7. പ്രധാനമന്ത്രി മോദിക്ക് 2019-ൽ പ്രശസ്‌തമായ കിംഗ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ് ലഭിച്ചു. ബഹ്‌റൈൻ ആണ് ഈ ബഹുമതി നൽകി.

8.  2020 ൽ യു.എസ് ഗവൺമെന്റിന്റെ ലെജിയൻ ഓഫ് മെറിറ്റ്, മികച്ച സേവനങ്ങളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സായുധ സേനയുടെ അവാർഡ് പ്രധാനമന്ത്രി മോദിക്ക് നൽകി.

9. ഭൂട്ടാൻ 2021 ഡിസംബറിൽ പ്രധാനമന്ത്രി മോദിയെ പരമോന്നത സിവിലിയൻ അലങ്കാരമായ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ നൽകി ആദരിച്ചു

പരമോന്നത സിവിലിയൻ ബഹുമതികൾ കൂടാതെ, ലോകമെമ്പാടുമുള്ള പ്രമുഖ സംഘടനകൾ പ്രധാനമന്ത്രി മോദിക്ക് നിരവധി അവാർഡുകളും നൽകിയിട്ടുണ്ട്.

1. സിയോൾ സമാധാന സമ്മാനം: മനുഷ്യരാശിയുടെ ഐക്യത്തിനും രാജ്യങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനും ലോകസമാധാനത്തിനും നൽകിയ സംഭാവനകളിലൂടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്ന സമ്മാനം ആണിത്. 2018ൽ പ്രധാനമന്ത്രി മോദിക്ക് അഭിമാനകരമായ ഈ അവാർഡ് ലഭിച്ചു.

2. യുണൈറ്റഡ് നേഷൻസ് ചാമ്പ്യൻസ് ഓഫ് ദ എർത്ത് അവാർഡ്: ഇത് ഐക്യാരാഷ്ട്ര സഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയാണ്. 2018 ൽ, ആഗോള വേദിയിലെ ധീരമായ പരിസ്ഥിതി നേതൃത്വത്തിന് പ്രധാനമന്ത്രി മോദിയെ ഐക്യാരാഷ്ട്രസഭ അംഗീകരിച്ചു.

3. ആദ്യമായി 2019-ൽ ഫിലിപ്പ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു. എല്ലാ വർഷവും രാഷ്ട്രത്തലവൻമാർക്കാണ് ഈ അവാർഡ് സമ്മാനിക്കുക."ഭരണനേതൃത്വ മികവിന്" പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തുവെന്നായിരുന്നു അവാർഡിന്റെ ഉദ്ധരണി.

4. 2019-ൽ, 'സ്വച്ഛ് ഭാരത് അഭിയാൻ'-നു വേണ്ടി പ്രധാനമന്ത്രി മോദിക്ക് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 'ഗ്ലോബൽ ഗോൾകീപ്പർ' അവാർഡ് ലഭിച്ചു. സ്വച്ഛ് ഭാരത് കാമ്പെയ്‌നെ ഒരു "ജനകിയ പ്രസ്ഥാനം" ആക്കി മാറ്റുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിന് പ്രഥമ പരിഗണന നൽകുകയും ചെയ്ത ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി മോദി അവാർഡ് സമർപ്പിച്ചു.
 

5. ആദ്യമായി 2019-ൽ ഫിലിപ്പ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു. എല്ലാ വർഷവും രാഷ്ട്രത്തലവൻമാർക്കാണ് ഈ അവാർഡ് സമ്മാനിക്കുക."ഭരണനേതൃത്വ മികവിന്" പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തുവെന്നായിരുന്നു അവാർഡിന്റെ ഉദ്ധരണി.