Text of PM’s speech at the Foundation Stone laying of Jaffna Cultural Centre

Published By : Admin | March 14, 2015 | 15:54 IST

उपस्थित सभी वरिष्ठ महानुभाव, 

वणकम! 

भारत के प्रधानमंत्री के रूप में जाफना में पहली बार आना, मैं आज यहां कोई भी कार्यक्रम न करता सिर्फ इस धरती को नमन कर देता, तो भी पूरे श्रीलंका में और पूरे विश्व में एक बहुत बड़ी घटना के रूप में माना जाता।

PM Modi laying the foundation stone for Jaffna Cultural Centre (1)

जाफना अपनी एक नई पहचान बना रहा है। पूरे विश्व को जाफना से प्रेम के संदेश की एक नई खुशबू, पूरे विश्व को अनुभव हो रही है। और ये मेरा सौभाग्य है कि शांति, भाईचारा, सद्भभावना की इस खुशबू भरी हवा में मुझे भी सांस लेने का अवसर मिला है। 

मुख्यमंत्री श्रीमान विगनेश्वर जी ने गुजरात को लेकर के काफी तारीफ की। भारत में इन दिनों जो Co-operative Federalism पर बल देकर के आगे बढ़ रहे हैं, उसकी सराहना की और भारत से उनकी क्या-क्या अपेक्षाएं हैं? उसका भी जिक्र किया।

CROP-684-PM Modi laying the foundation stone for Jaffna Cultural Centre (6)

श्रीलंका और भारत के संबंध विशिष्ट प्रकार के हैं। हम सिर्फ पड़ोसी हैं, ऐसा नहीं है। हम सांस्क़ृतिक रूप से एक-दूसरे से जुड़े हुए लोग हैं। जाफना के जीवन में बहुत उतार-चढ़ाव आए हैं। बहुत कठिनाइयों का सामना यहां के लोगों ने किया है। यहां कि विश्व प्रसिद्ध Library, जिसके पास करीब-करीब एक लाख उत्तम प्रकार के ग्रंथ, Manuscripts यानि एक प्रकार से मानव जाति का अमूल्य खजाना जाफना के पास था। लेकिन वो सारा जल गया, खाक में मिल गया। आज फिर से एक बार काफी ग्रंथों को फिर से इकट्ठा कर लिया गया है, Library को फिर से एक बार जीवंत किया गया है। Road बने, रेल बने, Port बने, Airport बने - ये सारी चीजें इंसान को जोड़ने के काम आती हैं। लेकिन library जब बनती हैं, किताब जहां होती हैं, वहां सदियों को जोड़ने का काम होता है। ये सदियों को जोड़ने का काम फिर से एक बार हुआ है और इसके लिए मैं जाफना के सभी महानुभाव को हृदय से अभिनंदन करता हूं।

PM Modi laying the foundation stone for Jaffna Cultural Centre (2)

आज मुझे खुशी है कि एक Cultural centre के शिलान्यास के लिए मुझे यहां आने का सौभाग्य मिला है। इस Cultural centre को बनाने में एक स्पर्धा की गई, Architecture के संबंध में। और स्पर्धा कर-करके तय हुआ, कौन-सा design हो? और ये भी देखा गया कि जाफना की परंपराओं का उसमें अभिव्यक्ति हो। और ये जो, अभी उसका विडियो दिखाया गया, walkthrough दिखाया गया। उससे साफ नजर आता है कि पुराने और नए का कितना अद्भभुत संगम किया गया है। भारत के लिए गर्व की बात है कि जाफना में एक Unique प्रकार का और World Level का Cultural centre बनाने का हमें अवसर मिला है। 

मैं जाफनावासियों को, श्रीलंकावासियों को विश्वास दिलाता हूं कि भारत सरकार ने ये जो काम हाथ में लिया है, हम समय पर पूरा करेंगे और कल्पना से भी अच्छा करेंगे और मेरे लिए खुशी की बात है कि पहले Cultural Programme के लिए मुझे निमंत्रण भी मिल गया और इसका मतलब ये है कि Commitment कितना स्पष्ट है। Commitment में कितना Commitment है, ये नजर आता है। 

आज एक प्रकार से मेरी ये यात्रा त्रिवेणी संगम है। आज यहां आने से पहले तलाइमनार में रेलवे का उद्घाटन करके मैं आया। मन को इतना आनंद होता था उस दृश्य को देखकर के कि समुद्र के छोर तक रेल की पटरी है और उधर रामेश्वरम है। ये Project अपने आप में किसी भी भारत के नागरिक को, जिसने इस काम को किया है, गर्व दिलाता है, आनंद देता है। तलाइमनार में आज जो Railway project का लोकार्पण हुआ है, मुझे विश्वास है इस पूरे क्षेत्र के विकास को एक नई गति देगा। 
PM Modi laying the foundation stone for Jaffna Cultural Centre (3)

मेरे लिए आज दूसरी खुशी की बात है कि जाफना के Housing Project का भी आज हम लोकार्पण कर रहे हैं। और उन संकटों के काल में जिन परिवारों ने सहन किया है। आज उनको जब अपना घर मिले, अपना एक बसेरा मिले तो उसके आशीर्वाद की ताकत बहुत बड़ी होती है और एक प्रकार से हमारे यहां तो कहा गया है, सेवा परमोधर्मः ये Housing Project एक प्रकार से एक उत्तम से उत्तम धर्म कार्य है जो कि सेवा के रूप में हमें करने को मिला है। और ये तीसरा प्रकल्प में आज जो कर रहा हूं - वो एक Central Cultural Centre का शिलान्यास करने का अवसर मुझे मिला है। और इस प्रकार से आज ये मेरी यात्रा त्रिवेणी बन गई है। 

मैंने कल संसद में, मुझे वहां निमंत्रित किया गया। संसद में मुझे संबोधित करने का अवसर मिला और वहां मैंने अपने मन की बातें बताई हैं, जो आज अखबारों में काफी मात्रा में छपी हैं। श्रीलंका को भी प्रगति करनी है। एकता और अखंडता से प्रगति होगी। एकता से साथ समरसता भी चाहिए और कोई भी भू-भाग हो, कोई भी नागरिक हो हर एक को समान अवसर मिलेगा और सबको आगे बढ़ने की संभावनाएं पैदा होंगी। ये शुभकामनाएं भारत की तरफ से हर श्रीलंकावासी को, हर नागरिक को रहेंगी। 

मैं अपने राजनीतिक जीवन के अनुभव से कहता हूं। शांति, एकता, सद्भभावना - ये प्रगति के मूल मंत्र हैं, विकास के मूल मंत्र हैं। और मैं भी आपको विकास की नई ऊंचाइयों पर देखना चाहता हूं, इसी धरातल पर देखना चाहता हूं।

PM Modi laying the foundation stone for Jaffna Cultural Centre (5)
आपने मेरा स्वागत किया, सम्मान किया। मैं आपका बहुत आभारी हूं और मैं आपको विश्वास दिलाता हूं - श्रीलंका की प्रगति और विकास के लिए भारत से जो भी बन सकेगा। कभी भारत पीछे नहीं रहेगा। ये दोस्ती सदियों पुरानी है और सदियों तक चलने वाली दोस्ती है। इसको हम निभाते रहेंगे। 

मैं फिर एक बार आप सबका बहुत-बहुत धन्यवाद करता हूं। 

वणकम।

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's services exports rise by 12.7 pc in April despite West Asia crisis: RBI

Media Coverage

India's services exports rise by 12.7 pc in April despite West Asia crisis: RBI
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
റോസ്‌ഗാർ മേളയോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 23, 2026
India’s youth are playing a vital role in accelerating the journey towards a Viksit Bharat: PM
Rozgar Mela reflects our Government’s commitment to empowering the Yuva Shakti with new opportunities: PM
The world is excited by India’s youth and technological progress and today the global community wants to partner in India’s development journey: PM
Sectors like clean energy, critical minerals, green hydrogen, and sustainable manufacturing are advancing rapidly and partnerships in these areas are creating new opportunities: PM Modi
Every Indian is moving forward with the resolve of building a Viksit Bharat by 2047: PM Modi at Rozgar Mela
Today, Rapid transformation is clearly visible even in rural areas; Enhanced connectivity has opened new avenues for farmers, small traders, and students: PM
Viksit Bharat will be built by the efforts of such youth who view their work as a means of national service: PM Modi

സുഹൃത്തുക്കളേ,

രാജ്യത്തുടനീളമുള്ള പതിനായിരക്കണക്കിന് യുവാക്കൾക്ക് ഇന്ന് വളരെ സുപ്രധാനമായ ഒരു ദിവസമാണ്. ഇന്ന് 51,000-ത്തിലധികം യുവാക്കൾക്കാണ് ഗവൺമെൻറ്  ജോലിക്കുള്ള നിയമന കത്തുകൾ ലഭിച്ചിരിക്കുന്നത്. നിങ്ങൾ രാജ്യത്തിന്റെ വികസന യാത്രയിലെ നിർണായക പങ്കാളികളും ഉത്തരവാദിത്തമുള്ളവരുമായി മാറുകയാണ്. റെയിൽവേ, ബാങ്കിംഗ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി മറ്റ് നിരവധി മേഖലകളിൽ നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പോകുന്നു. വരും വർഷങ്ങളിൽ, വികസിത ഭാരതം എന്ന ദൃഢനിശ്ചയം പൂർത്തീകരിക്കുന്നതിൽ നിങ്ങൾ ഓരോരുത്തരും സുപ്രധാന പങ്ക് വഹിക്കും.

സുഹൃത്തുക്കളേ,

ഈ നിലയിൽ  എത്തിച്ചേരുന്നതിനായി നിങ്ങൾ ദീർഘനാളത്തെ തയ്യാറെടുപ്പുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഈ നേട്ടത്തിന് നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളെ ഇവിടെ വരെ എത്തിക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്ക് വളരെ വലുതാണ്. എന്നാൽ കുടുംബം മാത്രമല്ല, നമ്മളെ ഇവിടെ എത്തിക്കുന്നതിൽ സമൂഹത്തിനും വലിയൊരു പങ്കുണ്ട്. നമ്മൾ ഇവിടെ എത്തിപ്പെടുന്നത് നമ്മളാൽ മാത്രമോ, നമ്മുടെ കുടുംബത്താൽ മാത്രമോ അല്ല; ഈ വിശാലമായ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ സംഭാവനകൾക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട്.അതുകൊണ്ട്, നമ്മുടെ ഉത്തരവാദിത്തം നമ്മളോടും നമ്മുടെ കുടുംബത്തോടും മാത്രമല്ല, അതോടൊപ്പം തന്നെ ഈ സമൂഹത്തോടും കൂടിയാണ്. ഈ ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കാൻ നിങ്ങൾ സ്വയം കൂടുതൽ പ്രാപ്തരാക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

 

സുഹൃത്തുക്കളേ,

രണ്ട് ദിവസം മുൻപാണ് ഞാൻ അഞ്ച് രാജ്യങ്ങൾ സന്ദർശിച്ച ശേഷം തിരിച്ചെത്തിയതെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ. വെറും അഞ്ച് രാജ്യങ്ങൾ മാത്രമായിരുന്നുവെങ്കിലും, ഈ സമയത്തിനുള്ളിൽ ഡസൻകണക്കിന് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കമ്പനികളുടെ നേതാക്കളുമായി ചർച്ചകളും കൂടിക്കാഴ്ചകളും നടത്താൻ എനിക്ക് സാധിച്ചു. എല്ലായിടത്തും പൊതുവായി ഒരു കാര്യം എനിക്ക് അനുഭവപ്പെട്ടു—ഇന്ത്യയിലെ യുവാക്കളെക്കുറിച്ചും ഇന്ത്യയുടെ സാങ്കേതിക പുരോഗതിയെക്കുറിച്ചും ലോകം വലിയ ആവേശത്തിലാണ്. ഇന്ന് ഇന്ത്യയുടെ വികസന യാത്രയുടെ ഭാഗമാകാൻ ലോകം ആഗ്രഹിക്കുന്നു. ഇന്ത്യയും വിവിധ രാജ്യങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നുണ്ട്. ഇന്ത്യയിലെ യുവാക്കൾക്ക് അവസരങ്ങൾ ഉറപ്പാക്കുക, തൊഴിൽ നൽകുക, അവരുടെ കഴിവുകൾ പ്രകാശിപ്പിക്കാൻ അവസരമൊരുക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. എന്റെ രാജ്യത്തെ യുവാക്കൾക്ക് ആഗോളതലത്തിലുള്ള പരിചയസമ്പത്ത്  ലഭിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.ഉദാഹരണത്തിന്, ഈ യാത്രയ്ക്കിടയിൽ നെതർലൻഡ്‌സുമായി നമ്മൾ സെമികണ്ടക്ടറുകൾ, ജലം, കൃഷി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു; സ്വീഡനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ ഇന്നൊവേഷൻ എന്നിവയിലെ സഹകരണത്തെക്കുറിച്ചും; നോർവേയുമായി ഗ്രീൻ ടെക്നോളജിയെക്കുറിച്ചും സമുദ്രമേഖലയിലെ സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടത്തി. യു.എ.ഇ.യുമായി തന്ത്രപ്രധാനമായ ഊർജ്ജ, സാങ്കേതിക പങ്കാളിത്തങ്ങളിൽ പ്രധാനപ്പെട്ട കരാറുകളിൽ ഒപ്പുവെച്ചു; അതുപോലെ ഇറ്റലിയുമായി പ്രതിരോധം, നിർണ്ണായക ധാതുക്കൾ, ശാസ്ത്ര-സാങ്കേതിക മേഖലകൾ തുടങ്ങിയ അതിപ്രധാനമായ മേഖലകളിൽ കരാറുകളിലെത്തി.

സുഹൃത്തുക്കളേ,

ഈ കരാറുകളെല്ലാം ഇന്ത്യയിലെ യുവാക്കൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നവയാണ്. ഈ വിഷയങ്ങളെല്ലാം ഇന്ത്യയ്ക്ക് തിളക്കമാർന്നതും പ്രാപ്തവുമായ ഒരു ഭാവി ഉറപ്പുനൽകുന്നതാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഓരോ പുതിയ നിക്ഷേപവും, ഓരോ സാങ്കേതിക പങ്കാളിത്തവും, ഓരോ വ്യവസായ സഹകരണവും ഇന്ത്യയിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ കൊണ്ടുവരുന്നതിനൊപ്പം, എണ്ണമറ്റ പുത്തൻ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

എന്റെ യുവ സുഹൃത്തുക്കളേ,

വരാനിരിക്കുന്ന നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും അടുത്ത മൂന്ന് മുതൽ നാല് പതിറ്റാണ്ടുകളിലെ ആഗോള വളർച്ചയെ നിർണ്ണയിക്കുന്ന വ്യവസായങ്ങൾക്ക് രൂപം നൽകാൻ പോകുന്ന മേഖലകളാണ്  എന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്. തീർച്ചയായും, ഇതിൽ ഇന്ത്യയിലെ യുവാക്കൾക്ക് വളരെ സുപ്രധാനമായ ഒരു പങ്കുണ്ടായിരിക്കുകയും ചെയ്യും.

 

സുഹൃത്തുക്കളേ,

ലോകത്തിന് വിശ്വസിക്കാൻ കൊള്ളുന്ന ഒരു വിതരണ ശൃംഖലാ പങ്കാളിയായി ഇന്ത്യ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിന് ഒരു ഉദാഹരണം ഞാൻ നൽകാം. നിങ്ങളിൽ പലർക്കും നെതർലൻഡ്‌സിലെ പ്രമുഖ സെമികണ്ടക്ടർ കമ്പനിയായ എ.എസ്.എം.എൽ. (ASML)-നെക്കുറിച്ച് അറിയാമായിരിക്കും. എ.എസ്.എം.എൽ. ഇന്ത്യയിലെ ടാറ്റ കമ്പനിയുമായി ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ലോകത്തിൽ ഈ കമ്പനി ഇത്തരമൊരു കരാറിലേർപ്പെട്ടിട്ടുള്ള വളരെ ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എ.എസ്.എം.എൽ.-ഉം ടാറ്റ ഇലക്ട്രോണിക്സും തമ്മിലുള്ള ഈ ഒരൊറ്റ കരാർ ഇന്ത്യയിൽ എണ്ണമറ്റ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അടുത്ത തലമുറയിലെ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനകവാടങ്ങൾ  തുറന്നുനൽകുകയും ചെയ്യും.ഇതുപോലെ തന്നെ സ്വീഡനുമായുള്ള സാങ്കേതിക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പങ്കാളിത്തങ്ങളും, യു.എ.ഇ.യുമായുള്ള സൂപ്പർകമ്പ്യൂട്ടിംഗ് സഹകരണവും—ഇന്ത്യയുടെ സാങ്കേതിക ശേഷിയെ വലിയ തോതിൽ ശക്തിപ്പെടുത്തും. ഈ കരാറുകൾ നമ്മുടെ യുവാക്കൾക്ക് തീർച്ചയായും പുതിയ അവസരങ്ങൾ സമ്മാനിക്കും.

സുഹൃത്തുക്കളേ,

ഇന്ന് ശുദ്ധോർജ്ജം, നിർണ്ണായക ധാതുക്കൾ, ഗ്രീൻ ഹൈഡ്രജൻ, സുസ്ഥിര ഉൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ഈ മേഖലകളിലെ പങ്കാളിത്തങ്ങൾ ഒരു പുതിയ സമ്പദ്‌വ്യവസ്ഥയിലേക്കും പുതിയ അവസരങ്ങളിലേക്കും വാതിൽ തുറക്കുന്നു. സ്വീഡൻ, നോർവേ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി ഹരിത പരിവർത്തനത്തിലും സുസ്ഥിര സാങ്കേതികവിദ്യയിലുമുള്ള സഹകരണം വർദ്ധിച്ചുവരികയാണ്. ഇത് പരിസ്ഥിതി സൗഹൃദ ഉത്പാദനവുമായി ബന്ധപ്പെട്ട ഭാവി വ്യവസായങ്ങളിൽ ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തും.ഇതിനുപുറമെ, തുറമുഖങ്ങൾ, ഷിപ്പിംഗ്, സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇന്ത്യ അതിവേഗം പ്രവർത്തിച്ചുവരുന്നു. യു.എ.ഇ., നോർവേ എന്നീ രാജ്യങ്ങളുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ കപ്പൽ നിർമ്മാണ മേഖലയെ  കൂടുതൽ ശക്തമാക്കും. കപ്പൽ നിർമ്മാണത്തിന് വലിയ തോതിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ ആവശ്യമാണെന്ന് നിങ്ങൾക്ക് നന്നായി അറിയാമല്ലോ. ഇതിനർത്ഥം ഇന്ത്യയിലെ എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കുള്ള ആവശ്യം നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത തലത്തിലേക്ക് ഉയരുമെന്നാണ്; ഇത് വലിയ അവസരങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്.

സുഹൃത്തുക്കളേ,

ഓരോ പുതിയ പങ്കാളിത്തത്തിലൂടെയും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും യുവ പ്രൊഫഷണലുകൾക്കും ലോകവുമായി ബന്ധപ്പെടാനുള്ള പുതിയ വഴികളാണ് നമ്മൾ ഒരുക്കുന്നത്. ഇത് ഇന്ത്യൻ യുവാക്കൾക്ക് വിപുലമായ വൈദഗ്ധ്യത്തിലേക്കും  ആഗോള വിപണികളിലേക്കും വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങളിലേക്കും വഴിതുറക്കും. ഇന്ന് ലോകം ആദരിക്കുന്നത് നവീകരണങ്ങൾ നടത്തുന്ന, നിർമ്മാണങ്ങൾ നടത്തുന്ന, വൻതോതിൽ ഫലങ്ങൾ എത്തിച്ചുനൽകാൻ  കഴിയുന്ന രാജ്യങ്ങളെയാണ്. ഇന്ത്യ ഈ മൂന്ന് ദിശകളിലും അതിവേഗം മുന്നേറുകയാണ്, ഈ പരിവർത്തനത്തിന് പിന്നിലെ ഏറ്റവും വലിയ ശക്തി നിങ്ങളാണ്—എന്റെ യുവ സുഹൃത്തുക്കളെ, ഇന്ത്യയിലെ യുവാക്കൾ. ഞാൻ ലോകത്ത് എവിടെപ്പോയാലും, ഇന്ത്യയുടെ യുവശക്തിയെക്കുറിച്ച് ചർച്ച ചെയ്യാൻ വലിയൊരു സമയം മാറ്റിവെക്കാറുണ്ട്.

 

സുഹൃത്തുക്കളേ,

ഇന്ന് ഓരോ ഇന്ത്യക്കാരനും ഒരു വലിയ ദൃഢനിശ്ചയത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്—2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യം വിവിധ മേഖലകളിൽ നിക്ഷേപം നടത്തിവരികയാണ്. ഈ നിക്ഷേപം യുവാക്കൾക്കായി ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, സെമികണ്ടക്ടർ ഉൽപ്പാദനത്തിനായുള്ള സമ്പൂർണ്ണ വിതരണ ശൃംഖല ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ ഇന്ത്യയുടെ പത്ത് പ്രധാന സെമികണ്ടക്ടർ യൂണിറ്റുകൾ ആഗോളതലത്തിൽ തങ്ങളുടെ മുദ്ര പതിപ്പിക്കും. ഇന്ത്യയിലെ യുവാക്കളുടെ ശേഷിയും ബുദ്ധിയും പ്രതിബദ്ധതയുമായിരിക്കും ഇവയ്ക്ക് കരുത്തുപകരുക; സ്വാഭാവികമായും അവ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.ഇതിനുപുറമെ കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, ഓവർഹോളിംഗ് എന്നിവയ്ക്കായുള്ള ഒരു ആവാസവ്യവസ്ഥയും  ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. ഇതിനായി ഏകദേശം 75,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. അതുപോലെ തന്നെ, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ഒരു സമ്പൂർണ്ണ എം.ആർ.ഒ. (MRO - maintenance, overhaul, and repair) സംവിധാനവും നമ്മൾ ഇന്ത്യയ്ക്കുള്ളിൽ തന്നെ കെട്ടിപ്പടുക്കുകയാണ്. ഇത് വ്യോമയാന മേഖലയ്ക്ക് വലിയ പിന്തുണ നൽകുകയും ഇന്ത്യയിലെ യുവാക്കൾക്കായി ഒരു പുതിയ തൊഴിൽ മേഖല തുറന്നുനൽകുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യ ഒരു പ്രധാന ഇലക്ട്രോണിക്സ് നിർമ്മാണ രാജ്യമാണ്. ഇലക്ട്രോണിക്സിന്റെ സമ്പൂർണ്ണ മൂല്യ ശൃംഖല  ഇന്ത്യയ്ക്കുള്ളിൽ തന്നെ നമ്മൾ കെട്ടിപ്പടുക്കുകയാണ്. പി.എൽ.ഐ (PLI) പദ്ധതിയിലൂടെ രാജ്യത്ത് ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിൽ റെക്കോർഡ് വളർച്ചയാണ് ഉണ്ടാകുന്നത്; ഇത് യുവാക്കൾക്കായി ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇത്തരം നിരവധി കാമ്പെയ്‌നുകളിലായി ഇന്ത്യയുടെ പൊതു-സ്വകാര്യ മേഖലകൾ ഒന്നിച്ച് വൻതോതിലുള്ള നിക്ഷേപങ്ങളാണ് നടത്തിവരുന്നത്. ഈ നിക്ഷേപങ്ങൾ രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ഇപ്പോൾ നിയമന കത്തുകൾ ലഭിച്ചതിലൂടെ നിങ്ങൾ ഇനി വഹിക്കാൻ പോകുന്ന ഐഡന്റിറ്റി ഒരു സർക്കാർ ജീവനക്കാരന്റേതാണ്; അതുകൊണ്ട് തന്നെ, രാജ്യത്തിന് 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്' (ease of doing business - ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം) എത്രത്തോളം പ്രധാനമാണെന്ന് നിങ്ങൾ എപ്പോഴും ഓർമ്മിക്കേണ്ടതുണ്ട്.

 

സുഹൃത്തുക്കളേ,

ഇന്ത്യയുടെ വളർച്ചാ ഗാഥയും തൊഴിലവസര സൃഷ്ടിയും—ഇവ രണ്ടും നിങ്ങൾക്ക് നന്നായി അറിയാവുന്നതാണല്ലോ. ഇതിൽ അടിസ്ഥാന സൗകര്യ വികസനം വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഗ്രാമങ്ങളും ചെറുകിട പട്ടണങ്ങളും വിദൂര പ്രദേശങ്ങളും വികസനവുമായി ബന്ധിക്കപ്പെടുമ്പോൾ, പുരോഗതിയുടെ നേട്ടങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ റെയിൽവേ, ഹൈവേകൾ, വിമാനത്താവളങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ അഭൂതപൂർവ്വമായ വിപുലീകരണമാണ് ഉണ്ടായിട്ടുള്ളത്. എല്ലാ തലങ്ങളിലും വികസനം നടന്നിട്ടുണ്ട്. ഇന്ന്, നിങ്ങൾ ഏത് ദിശയിലും 100 കിലോമീറ്റർ സഞ്ചരിച്ചാൽ, അവിടെ ഇന്ത്യ ഗവൺമെൻ്റിൻ്റെ  ഏതെങ്കിലും ഒരു പദ്ധതി പുരോഗമിക്കുന്നത് കാണാൻ സാധിക്കും.ഗ്രാമങ്ങൾ പോലും അതിവേഗ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും പുതിയ വഴികൾ തുറക്കപ്പെട്ടിരിക്കുന്നു. ഇന്ന് ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സ്ഥിരമായ വീടുകൾ ലഭിച്ചുകഴിഞ്ഞു. സത്യത്തിൽ, നമ്മൾ നിർമ്മിക്കുന്ന വീടുകളുടെ എണ്ണം പല രാജ്യങ്ങളിലെയും ആകെ വീടുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. അത് മാത്രമല്ല, എന്റെ സ്വച്ഛ് ഭാരത് കാമ്പെയ്‌നെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഞാൻ ഒരിക്കലും മടിക്കാറില്ല, ഞാൻ അത് മറക്കാറുമില്ല—അവിടെ ശൗചാലയങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്, അതിനും നമ്മൾ വലിയ പ്രാധാന്യമാണ് നൽകുന്നത്.

ദശലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി എത്തിക്കഴിഞ്ഞു. പുരപ്പുറ സൗരോർജ്ജ പദ്ധതി ഈ മേഖലയിലേക്ക് നിരവധി പുതിയ സേവനദാതാക്കളെ കൊണ്ടുവന്നിട്ടുണ്ട്. ജൽ ജീവൻ മിഷനിലൂടെ വീടുകളിൽ പൈപ്പുകളിലൂടെ വെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നു. നഗരങ്ങളിൽ പി.എൻ.ജി. (PNG) കണക്ഷനുകൾ വ്യാപിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചപ്പോൾ പ്ലംബർമാരുടെ വലിയൊരു ക്ഷാമം നേരിട്ടതായി ഞാൻ അടുത്തിടെ ശ്രദ്ധിക്കുകയുണ്ടായി. കാരണം അത്രയധികം പ്ലംബർമാർ അപ്പോഴേക്കും ജൽ ജീവൻ മിഷന്റെ ഭാഗമായി ജോലിയിലായിരുന്നു. വിദഗ്ധരായ ആളുകൾക്കുള്ള ആവശ്യം ചിലപ്പോഴൊക്കെ അവരുടെ ലഭ്യതയേക്കാൾ എങ്ങനെ കൂടുന്നുവെന്നും അവസരങ്ങൾ എത്ര വേഗത്തിലാണ് വളരുന്നതെന്നും ഇതിൽ നിന്ന് വ്യക്തമാണ്.

സുഹൃത്തുക്കളേ,

ഈ മാറ്റങ്ങളുടെ സ്വാധീനം സാധാരണ പൗരന്മാരുടെ സൗകര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഗ്രാമങ്ങളിലേക്ക് റോഡുകൾ എത്തുമ്പോൾ, വിപണികളിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമായിത്തീരുന്നു. മെച്ചപ്പെട്ട വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ, ചെറുകിട വ്യവസായങ്ങളും ബിസിനസ്സുകളും വളരാൻ തുടങ്ങുന്നു. ഗ്രാമങ്ങളിൽ പോലും കൃഷിയിൽ മൂല്യവർദ്ധനവ് ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു. മുൻപൊക്കെ അവർ ചുവന്ന മുളക് അങ്ങനെ തന്നെ വിറ്റിരുന്ന സ്ഥാനത്ത്, ഇന്ന് വൈദ്യുതി ഉള്ളതിനാൽ മുളകുപൊടി നിർമ്മിച്ച്, അത് പാക്ക് ചെയ്ത് വിൽക്കാൻ അവർക്ക് സാധിക്കുന്നു. അങ്ങനെ, ഗ്രാമങ്ങളിലെ ചെറുകിട വ്യവസായങ്ങൾ കൂടുതൽ വിപുലീകരിക്കപ്പെടുകയാണ്.വർദ്ധിച്ചുവരുന്ന ഡിജിറ്റൽ കണക്റ്റിവിറ്റിയിലൂടെ ഗ്രാമീണർ ഇന്ന് ലോകം മുഴുവനുമായി ബന്ധപ്പെടുകയും ആധുനികതയെ നെഞ്ചേറ്റുകയും ചെയ്യുന്നു. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വ്യത്യാസം ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത് സമ്പദ്‌വ്യവസ്ഥയുടെ വേഗത വർദ്ധിപ്പിച്ചു. ഇതെല്ലാം രാജ്യത്തെ യുവാക്കൾക്ക് തിളക്കമാർന്ന ഒരു ഭാവി ഉറപ്പുനൽകുന്ന നല്ലൊരു സ്വാധീനമാണ് ഉണ്ടാക്കുന്നത്. ഇവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്ന് മാത്രമല്ല, അതിനുമപ്പുറം രാജ്യം ഒരു പുതിയ ആത്മാഭിമാനത്തോടെ മുന്നോട്ട് കുതിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ അവസരങ്ങൾ കൈവരുകയും ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയിലെ യുവാക്കൾക്ക് മുൻപെങ്ങുമില്ലാത്ത വിധം മുന്നോട്ട് കുതിക്കാനും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമുള്ള അവസരങ്ങളുണ്ട്. ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല, പക്ഷേ യാഥാർത്ഥ്യം എന്തെന്നാൽ എല്ലാം വളരെ വേഗത്തിലും, വൻതോതിലും, വൈവിധ്യങ്ങളോടെയുമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉൽപ്പാദനം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സേവനങ്ങൾ, റെയിൽവേ, പ്രതിരോധം, ബഹിരാകാശം എന്നിവയിലെല്ലാം—എണ്ണമറ്റ അവസരങ്ങളാണ് ഈ മേഖലകളിൽ നമ്മെ കാത്തിരിക്കുന്നത്. കഴിയുന്നത്ര യുവാക്കൾക്ക് ഈ അവസരങ്ങളുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, രാജ്യത്തെ യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ എല്ലാ അവസരങ്ങളും നൽകാനുമാണ് നമ്മുടെ ശ്രമം.അതുകൊണ്ടാണ് നൈപുണ്യ വികസനം , വ്യവസായവുമായി ബന്ധപ്പെടുത്തിയുള്ള വിദ്യാഭ്യാസം, ഭാവി സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് നിരന്തരം പ്രാധാന്യം നൽകിവരുന്നത്. ഐ.ടി.ഐ-കൾ (ITIs) ആധുനികവൽക്കരിക്കപ്പെടുന്നു. നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടുതൽ ശക്തമാക്കപ്പെടുന്നു. പി.എം. സേതു (PM SETU,Pradhan Mantri Skilling and Employability Transformation through Upgraded ITIs) പോലുള്ള കാമ്പെയ്‌നുകൾ ഈ ദിശയിലാണ് പ്രവർത്തിക്കുന്നത്.

സുഹൃത്തുക്കളേ,

അടുത്ത കാലത്തായി സ്വയംതൊഴിലിന്റെയും സംരംഭകത്വത്തിന്റെയും  ഒരു പുതിയ സംസ്കാരം തന്നെ രാജ്യത്ത് രൂപപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ന് ഇന്ത്യ. ഈ കണക്ക് നിങ്ങൾ ഓർത്തുുവെക്കുക—രാജ്യത്ത് നിലവിൽ 2,30,000-ത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുണ്ട്. ഇവയിലോരോന്നിലും യുവാക്കളുടെ വലിയ കൂട്ടായ്മകൾ അടങ്ങിയിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ മാറ്റം വൻനഗരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്നതാണ്; അതാണ് എനിക്ക് ഏറ്റവും വലിയ സംതൃപ്തി നൽകുന്നതും.ഇക്കാലത്ത്, ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള യുവാക്കളും സ്റ്റാർട്ടപ്പുകളുടെയും നവീകരണങ്ങളുടെയും ലോകത്ത് വലിയ തോതിൽ തങ്ങളുടെ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ കഴിവുകൾ ഇന്ന് അംഗീകരിക്കപ്പെടുന്നു. ഈ പരിവർത്തനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഭാഗമായി മാറിക്കഴിഞ്ഞു. ഈ മാറ്റത്തിൽ നമ്മുടെ നാരിശക്തിയുടെ പങ്കും നിരന്തരം വർദ്ധിച്ചുവരികയാണ്. ഇന്ന്, സ്ത്രീകൾ നയിക്കുന്ന വലിയൊരു കൂട്ടം സ്റ്റാർട്ടപ്പുകൾ നമ്മെ അഭിമാനം കൊള്ളിക്കുന്നു. ഇന്ത്യയിലെ സ്ത്രീകൾ സ്റ്റാർട്ടപ്പുകളിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും നിരവധി പേർ ഇതിലേക്ക് വലിയ തോതിൽ മുന്നോട്ടുവരുന്നുണ്ടെന്നും ഞാൻ ലോകമെമ്പാടുമുള്ള ആളുകളോട് പറയാറുണ്ട്.മുദ്ര യോജനയ്ക്ക് കീഴിൽ ദശലക്ഷക്കണക്കിന് സ്ത്രീകൾക്കാണ് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളത്. പി.എം. സ്വനിധി (PM SVANidhi) പോലുള്ള പദ്ധതികൾ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് സ്വയംപര്യാപ്തരാകാനുള്ള അവസരം നൽകി. ഇന്ന് ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലും മുൻപെങ്ങുമില്ലാത്ത വിധം കൂടുതൽ സ്ത്രീകൾ സ്വന്തം നിലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണ്.

സുഹൃത്തുക്കളേ,

ഈ നയങ്ങൾക്കും തീരുമാനങ്ങൾക്കുമിടയിൽ നിങ്ങൾ ഒരു കാര്യം കൂടി ഓർമ്മിക്കേണ്ടതുണ്ട്. ഏതൊരു വ്യവസ്ഥിതിയുടെയും യഥാർത്ഥ കരുത്ത് അതിലെ ജനങ്ങളാണ്. ജനങ്ങളുടെ ശക്തി അഥവാ "ജനശക്തി"യാണ് രാജ്യത്തിന്റെ ശക്തിയായി മാറുന്നത്. നിങ്ങൾ ഇപ്പോൾ ഭാഗമാകാൻ പോകുന്ന ഈ വ്യവസ്ഥിതി ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതവുമായും അവരുടെ പ്രതീക്ഷകളുമായും ആഗ്രഹങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്.

ഗവൺമെന്റ് ജോലികൾ എന്നത് ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാനുള്ള ഒരു മാധ്യമമാണ്. നിങ്ങൾ ഏത് വകുപ്പിലാണ് ജോലി ചെയ്യുന്നതെങ്കിലും, നിങ്ങളുടെ പെരുമാറ്റവും സഹാനുഭൂതിയും പ്രവർത്തന ശൈലിയും വളരെ പ്രധാനപ്പെട്ടതാണ്. രാജ്യം നിങ്ങളിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. ഇനി നിങ്ങളുടെ ജോലിയിലൂടെയും പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയും ആ വിശ്വാസത്തെ കൂടുതൽ ദൃഢമാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളെ കണ്ടുമുട്ടുന്നത് പൗരന്മാരിൽ പുതിയ ആത്മവിശ്വാസം നിറയ്ക്കുന്നതിനും, പുതിയ പ്രതീക്ഷകളോടെ മുന്നോട്ട് കുതിക്കാൻ അവർക്ക് പ്രചോദനമേകുന്നതിനും കാരണമാകണം. അതിനാൽ, ഓരോ യുവ 'കർമ്മയോഗി'യും തങ്ങളുടെ ജോലിയെ ഒരു വലിയ ഉത്തരവാദിത്തമായി കാണേണ്ടതുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഇതിലും എത്രയോ മുകളിലാണ്. പണ്ടുകാലത്ത് ആയിരം കൈകളുള്ള "സഹസ്രബാഹു"വിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇന്ന് നിങ്ങൾ ഭരണകൂടത്തിന്റെ കൈകളാണ്, അതിന്റെ കരുത്താണ്. നിലവിൽ സേവനത്തിലുള്ളവരും പുതുതായി ചേരുന്നവരും എല്ലാം ഇതിന്റെ ഭാഗമാണ്.ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉയർന്നുകൊണ്ടിരിക്കുകയാണ്; വികസനത്തിന്റെ നല്ലൊരു ലക്ഷണമായാണ് ഞാൻ ഇതിനെ കാണുന്നത്. നമ്മുടെ ജനങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കാനും അവ നിറവേറ്റുന്നതിനായി അതേ വേഗതയിൽ പ്രവർത്തിക്കാനും നമുക്ക് സാധിക്കണം. ഇതിൽ, പൊതുസേവനത്തിലേക്ക് പ്രവേശിക്കുന്ന യുവാക്കളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. നിങ്ങൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കണം. പുതിയ സാങ്കേതികവിദ്യകൾക്കും പുതിയ സംവിധാനങ്ങൾക്കും പുതിയ ആവശ്യങ്ങൾക്കുമായി നിങ്ങൾ സ്വയം സജ്ജരാകണം. 'ഐഗോട്ട് കർമ്മയോഗി' (iGOT Karmayogi) പ്ലാറ്റ്‌ഫോം ഇതിൽ നിങ്ങളെ വളരെയധികം സഹായിക്കും. 'കർമ്മയോഗി പ്രാരംഭ്' (Karmayogi Prarambh) പോലുള്ള മോഡ്യൂളുകൾ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കുന്നത് കൂടുതൽ എളുപ്പമാക്കും. ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയിലെ യുവാക്കൾ ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ ആവേശവും ഇതേ ഊർജ്ജവും പൊതുസേവനത്തിലും ദൃശ്യമാകേണ്ടതുണ്ട്. തങ്ങളുടെ ജോലിയെ രാഷ്ട്രസേവനത്തിനുള്ള, ജനസേവനത്തിനുള്ള ഒരു മാധ്യമമായി കാണുന്ന ഇത്തരം യുവാക്കളുടെ പ്രയത്നത്തിലൂടെ മാത്രമേ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ സാധിക്കൂ. നമ്മുടെ പാരമ്പര്യത്തിൽ പറയാറുള്ളതുപോലെ—ജനസേവനമാണ് ഈശ്വരസേവനം.ഇന്ന് നിയമന കത്തുകൾ കൈപ്പറ്റുന്ന യുവ സുഹൃത്തുക്കൾ ഇന്ത്യയുടെ വികസന യാത്രയ്ക്ക് പുതിയ വേഗത നൽകുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും വികസിത ഭാരതം എന്ന ദൃഢനിശ്ചയം പൂർത്തീകരിക്കപ്പെടും. അതോടൊപ്പം തന്നെ, 'പൗരനാണ് ദൈവം' എന്ന നമ്മുടെ മന്ത്രം നിങ്ങൾ ഒരിക്കലും മറക്കരുത്. പൗരന്മാരുടെ ക്ഷേമമാണ് നമ്മുടെ കർത്തവ്യം. ഇന്ന് നിയമന കത്തുകൾ ലഭിച്ച എല്ലാ യുവാക്കൾക്കും അവരുടെ ഭാവിക്കും രാഷ്ട്രത്തെ സേവിക്കാനുള്ള ഈ അവസരം ഭംഗിയായി നിറവേറ്റുന്നതിനും ഞാൻ ഒരിക്കൽ കൂടി എന്റെ ആശംസകൾ നേരുന്നു.

നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി.