ഈ സേവനത്തിന് എയിംസ് മാനേജ്‌മെന്റിനോടും സുധാ മൂർത്തിയുടെ ടീമിനോടും പ്രധാനമന്ത്രി നന്ദി അറിയിച്ചു
100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയെ നേരിടാൻ, രാജ്യത്ത് ഇപ്പോൾ 100 കോടി വാക്സിൻ ഡോസുകളുടെ ശക്തമായ സംരക്ഷണ കവചമുണ്ട്. ഈ നേട്ടം ഇന്ത്യയുടേതും അതിന്റെ പൗരന്മാരുടേതുമാണ് "
"ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയും സ്വകാര്യമേഖലയും സാമൂഹിക സംഘടനകളും രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ തുടർച്ചയായി സംഭാവന നൽകിയിട്ടുണ്ട്"

നമസ്‌കാരം,

ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടാർ ജി, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ജി, കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാർ ജി, ഹരിയാന ആരോഗ്യ മന്ത്രി ശ്രീ അനിൽ വിജി, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശ്രീമതി. സുധാ മൂർത്തി ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, നിയമനിർമ്മാതാക്കൾ, മറ്റ് പ്രമുഖരേ, എന്റെ സഹോദരങ്ങളേ,

ഇന്ത്യ 100 കോടി ഡോസ് പ്രതിരോധ കുത്തിവയ്പു കടന്ന 2021 ഒക്ടോബർ 21 എന്ന ഈ ദിവസം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയാണ്. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്ത് ഇപ്പോൾ 100 കോടി വാക്‌സിൻ ഡോസുകളുടെ ശക്തമായ സംരക്ഷണ കവചമുണ്ട്.  ഈ നേട്ടം ഇന്ത്യയുടേതാണ്, ഇന്ത്യയിലെ ഓരോ പൗരന്റെയുമാണ്. രാജ്യത്തെ എല്ലാ വാക്‌സിൻ നിർമ്മാണ കമ്പനികൾക്കും വാക്‌സിൻ ഗതാഗതത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കും വാക്‌സിനേഷനിൽ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കുറച്ചു മുമ്പ് ഞാൻ റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഒരു പ്രതിരോധ കുത്തിവയ്പു കേന്ദ്രത്തിൽ നിന്നാണു വന്നത്; ഉത്സാഹവും എത്രയും വേഗം നമുക്ക് കൊറോണയെ പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്തബോധവുമാണു ഞാൻ അവിടെ കണ്ടത്. ഇതിന് ഓരോ ഭാരതീയനെയും ഞാൻ അഭിനന്ദിക്കുന്നു, 100 കോടി വാക്‌സിൻ ഡോസുകളിൽ എത്തിച്ച ഈ വിജയം ഓരോ ഭാരതീയനും സമർപ്പിക്കുന്നു.

 സുഹൃത്തുക്കളേ,

കാൻസർ ചികിത്സയ്ക്കായി ജജ്ജർ എയിംസിലേക്ക് വരുന്ന രോഗികൾക്ക് ഇന്ന് വലിയ സൗകര്യം ലഭിച്ചിട്ടുണ്ട്. കാൻസർ പോലുള്ള രോഗങ്ങളിൽ, ചികിത്സയ്ക്കായും ഡോക്ടറുടെ ഉപദേശത്തിനും പരിശോധനകൾ, റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവയ്ക്കായും നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്ന രോഗികളും ബന്ധുക്കളും എവിടെ താമസിക്കണം എന്ന വലിയ പ്രശ്‌നം അഭിമുഖീകരിച്ചിരുന്നു. ഇനി ഇവിടേക്കു വരുന്ന രോഗികളുടെ ഈ പ്രശ്‌നം വളരെയധികം കുറയും. രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും ഉത്കണ്ഠ ഈ വിശ്രാം സദൻ (വിശ്രമ കേന്ദ്രം) കുറയ്ക്കും. പ്രത്യേകിച്ച് ഹരിയാന, ഡൽഹി, അതിന്റെ സമീപ പ്രദേശങ്ങൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇത് വലിയ സഹായമായിരിക്കും.

 സുഹൃത്തുക്കളേ,

ഇത്തവണ ഞാൻ ചെങ്കോട്ടയിൽ നിന്ന് 'സബ്കാ പ്രയാസ്' (എല്ലാവരുടെയും പ്രയത്‌നം) പരാമർശിച്ചു. ഏതെങ്കിലും മേഖലയിൽ കൂട്ടായ ശക്തി ഉണ്ടെങ്കിൽ, എല്ലാവരുടെയും പരിശ്രമം ദൃശ്യമാണെങ്കിൽ, മാറ്റത്തിന്റെ വേഗതയും വർദ്ധിക്കും. ഈ കൊറോണ കാലഘട്ടത്തിൽ എല്ലാവരുടെയും പരിശ്രമത്തോടെയാണ് 10 നിലകളുള്ള ഈ വിശ്രമകേന്ദ്രം പൂർത്തിയാക്കിയത്.  പ്രധാനമായി, രാജ്യത്തെ ഗവൺമെന്റും കോർപ്പറേറ്റ് ലോകവും ഇതിനു വേണ്ടി കൂട്ടായ പരിശ്രമങ്ങൾ നടത്തി. ഇൻഫോസിസ് ഫൗണ്ടേഷൻ കെട്ടിടം നിർമ്മിച്ചപ്പോൾ, ഭൂമി, വൈദ്യുതി, വെള്ളം എന്നിവയുടെ ചെലവ് വഹിച്ചത് എയിംസ് ജജ്ജാർ ആണ്. ഈ സേവനത്തിന് എയിംസ് മാനേജ്‌മെന്റിനോടും സുധാ മൂർത്തി ജിയുടെ സംഘത്തോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.  സുധാജിയുടെ വ്യക്തിത്വം വളരെ എളിമയുള്ളതും സൗമനസ്യമുള്ളതുമാണ്, അവർ പാവപ്പെട്ടവരോട് ഒരുപോലെ അനുകമ്പയുള്ളയാളാണ്.  'നാർ സേവ ആസ് നാരായൺ സേവ' (മാനവികതയ്ക്കുള്ള സേവനം ദൈവത്തിനുള്ള സേവനം) എന്ന അവരുടെ തത്ത്വചിന്തയും  പ്രവർത്തനങ്ങളും എല്ലാവർക്കും പ്രചോദനം നൽകുന്നു.  ഈ വിശ്രാം സദാനിലെ അവരുടെ സഹകരണത്തിന് ഞാൻ അഭിനന്ദിക്കുന്നു.

 സുഹൃത്തുക്കളേ,

രാജ്യത്തെ കോർപ്പറേറ്റ് മേഖലയും സ്വകാര്യമേഖലയും സാമൂഹിക സംഘടനകളും രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ തുടർച്ചയായി സംഭാവന നൽകിയിട്ടുണ്ട്. ആയുഷ്മാൻ ഭാരത് പിഎം-ജെഎവൈ ഇതിന്റെ മികച്ച ഉദാഹരണമാണ്. ഈ പദ്ധതി പ്രകാരം 2.25 കോടിയിലധികം രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകിയിട്ടുണ്ട്.  ഗവൺമെന്റ്, സ്വകാര്യ ആശുപത്രികളിൽ ഈ ചികിത്സ നടത്തി. ആയുഷ്മാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആയിരക്കണക്കിന് ആശുപത്രികളിൽ പതിനായിരത്തോളം സ്വകാര്യമേഖലയിൽ നിന്നുള്ളവയാണ്.

 സുഹൃത്തുക്കളേ,

പൊതു- സ്വകാര്യ മേഖലകൾ തമ്മിലുള്ള ഈ പങ്കാളിത്തം ആരോഗ്യ അടിസ്ഥാനസൗകര്യത്തിന്റെയും ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും അഭൂതപൂർവമായ വിപുലീകരണത്തിന് സംഭാവന ചെയ്യുന്നു.  ഇന്ന്, രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളേജെങ്കിലും സ്ഥാപിക്കുന്നതിന് നാം ഊന്നൽ നൽകുമ്പോൾ, സ്വകാര്യമേഖലയുടെ പങ്കും വളരെ പ്രധാനമാണ്.  ഈ പങ്കാളിത്തത്തിന് ഊർജ്ജം നൽകുന്നതിനായി ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിൽ വലിയ പരിഷ്‌കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.  ദേശീയ മെഡിക്കൽ കമ്മീഷൻ രൂപീകരിച്ചതിനുശേഷം ഇന്ത്യയിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ തുറക്കുന്നത് എളുപ്പമായി.

സുഹൃത്തുക്കളേ,

നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്: 'ദാനം സമ്പത്തു കുറയ്ക്കുന്നില്ല, അതിനാൽ ഒരു നദിയിലെ വെള്ളവും കുറയുകയില്ല'. അതിനാൽ, നിങ്ങൾ എത്രത്തോളം സേവനം ചെയ്യുന്നുവോ എത്രത്തോളം സംഭാവന ചെയ്യുന്നുവോ, നിങ്ങളുടെ സമ്പത്തും അത്രത്തോളം വർദ്ധിക്കും. നമ്മൾ നൽകുന്ന ദാനം, സേവനം, നമ്മുടെ പുരോഗതിയിലേക്ക് മാത്രമേ നയിക്കൂ.  ഹരിയാനയിലെ ജജ്ജറിലെ വിശ്രാം സദനും ഒരു വിശ്വാസ സദനമായി ഉയർന്നുവരികയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിശ്രാം സദൻ വിശ്വാസ സദനമായും പ്രവർത്തിക്കുന്നു. ഇതുപോലുള്ള കൂടുതൽ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ രാജ്യത്തെ മറ്റ് ജനങ്ങൾക്ക് ഇത് പ്രചോദനമാകും.  എല്ലാ എയിംസിലും നിർമ്മാണത്തിലിരിക്കുന്നവയിലും രാത്രി വിശ്രമ കേന്ദ്രങ്ങൾ നിർമാണത്തിലാണ്.

 സുഹൃത്തുക്കളേ,

രോഗിക്കും ബന്ധുക്കൾക്കും അൽപ്പം ആശ്വാസം ലഭിച്ചാൽ, രോഗത്തോടുള്ള പോരാട്ടത്തിനുള്ള അവരുടെ ധൈര്യവും വർദ്ധിക്കുന്നു. ഈ സൗകര്യം നൽകുന്നതും ഒരുതരം സേവനമാണ്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം രോഗിക്ക് സൗജന്യ ചികിത്സ ലഭിക്കുമ്പോൾ, അത് അദ്ദേഹത്തിന് ഒരു സേവനമാണ്.  ഈ സേവനം കാരണമാണ് നമ്മുടെ സർക്കാർ ഏകദേശം 400 കാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ നടപടി സ്വീകരിച്ചത്.  ഈ സേവനമാണ് ജൻഔഷധി കേന്ദ്രങ്ങളിലൂടെ പാവപ്പെട്ടവർക്ക് മരുന്നുകൾ വളരെ വിലകുറച്ചു നൽകുന്നതും.  ചിലപ്പോൾ വർഷം മുഴുവനും മരുന്നുകൾ കഴിക്കേണ്ടിവരുന്ന ഇടത്തരം കുടുംബങ്ങൾ ഒരു വർഷം 10,000-15,000 രൂപ ലാഭിക്കുന്നു. ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രികളിൽ ലഭ്യമാകുന്നതിനും സന്ദർശനത്തിനു സമയം ലഭിക്കുന്ന പ്രക്രിയ ലളിതവും സൗകര്യപ്രദവുമാകുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിനും ശ്രദ്ധ ചെലുത്തുന്നുണ്ട്.  ഇന്ന് ഇൻഫോസിസ് ഫൗണ്ടേഷൻ പോലുള്ള നിരവധി സ്ഥാപനങ്ങൾ, ഈ സേവന മനോഭാവത്തോടെ, പാവങ്ങളെ സഹായിക്കുകയും അവരുടെ ജീവിതം എളുപ്പമാക്കുകയും ചെയ്യുന്നതിൽ ഞാൻ സംതൃപ്തനാണ്.  സുധാജി വളരെ വിശദമായി പറഞ്ഞതുപോലെ, സേവിക്കാനുള്ള ഒരു അവസരവും ഉപേക്ഷിക്കാതിരിക്കുക എന്നത് എല്ലാ രാജ്യക്കാരുടെയും കടമയാണെന്നു ഞാൻ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യകാലത്ത് ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനം വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണ്. ഗ്രാമങ്ങളിലുടനീളം കൂടുതൽ ആരോഗ്യ, പരിരക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, ഇ-സഞ്ജീവനി വഴി ടെലി മെഡിസിൻ സൗകര്യങ്ങൾ, ആരോഗ്യ മേഖലയിലെ മാനവ വിഭവശേഷി വികസനം, പുതിയ ആരോഗ്യ  സ്ഥാപനങ്ങളുടെ നിർമ്മാണം തുടങ്ങിയവ സംബന്ധിച്ച പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പക്ഷേ, സമൂഹവും ഗവൺമെന്റും പൂർണ്ണ ശക്തിയോടെ ഒരുമിച്ച് പ്രവർത്തിച്ചാൽ, നമുക്ക് വളരെ വേഗത്തിൽ ലക്ഷ്യം കൈവരിക്കാൻ കഴിയും.  നാം ഓരോരുത്തരും സമൂഹത്തിനു വേണ്ടി എന്ന പേരിൽ ഒരു നൂതന സംരംഭം കുറച്ചുകാലം മുമ്പ് തുടങ്ങിയതായി നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ആയിരക്കണക്കിന് സ്ഥാപനങ്ങളും ലക്ഷക്കണക്കിന് ആളുകളും അതിൽ ചേരുന്നതിലൂടെ സമൂഹത്തിനു സംഭാവന ചെയ്തു. കൂടുതൽ കൂടുതൽ ആളുകളെ ബന്ധിപ്പിക്കുന്നതിനും ഭാവിയിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും നാം കൂടുതൽ സംഘടിതമായി ശ്രമങ്ങൾ തുടരേണ്ടതുണ്ട്.  ആരോഗ്യകരവും സമ്പന്നവുമായ ഭാവിക്കായി നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.  ഇത് എല്ലാവരുടെയും പരിശ്രമത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ, സമൂഹത്തിന്റെ കൂട്ടായ ശക്തിയാൽ മാത്രം.  സുധാ ജിയോടും ഇൻഫോസിസ് ഫൗണ്ടേഷനോടും ഞാൻ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു. ഹരിയാനയിലെ ജനങ്ങളോട് സംസാരിക്കുന്നതിനാൽ, തീർച്ചയായും അവരോട് മറ്റെന്തെങ്കിലും പറയാൻ  ഞാൻ ആഗ്രഹിക്കുന്നു.  എനിക്ക് ഹരിയാനയിൽ നിന്ന് ഒരുപാട് പഠിക്കാനായത് ഭാഗ്യമാണ്. എന്റെ ജീവിതത്തിന്റെ ദീർഘകാലം ഹരിയാനയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. പല ഗവൺമെന്റുകളെയും അടുത്തു കണ്ടിട്ടുണ്ട്. ഹരിയാനയുടെ ശോഭന ഭാവിയെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന മനോഹർ ലാൽ ഖട്ടർ ജിയുടെ നേതൃത്വത്തിൽ തികച്ചും സത്യസന്ധമായ ഒരു ഗവൺമെന്റിനെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം ഹരിയാനയ്ക്ക് ലഭിച്ചത്.  ഇത്തരം ക്രിയാത്മകവും ക്രിയാത്മകവുമായ വിഷയങ്ങളിൽ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് എനിക്കറിയാം, എന്നാൽ ഹരിയാനയിലെ ഗവൺമെന്റുകളുടെ പ്രകടനം വിലയിരുത്തുമ്പോഴെല്ലാം, ഇന്നത്തെ ഗവൺമെന്റ് അതിന്റെ നൂതനവും ദൂരവ്യാപകവുമായ തീരുമാനങ്ങൾക്കായി കഴിഞ്ഞ അഞ്ച് ദശകങ്ങൾക്കിടയിൽ ഏറ്റവും മികവോടെ പ്രവർത്തിച്ചതായി ഉയർന്നുവരും. എനിക്ക് മനോഹർ ലാൽ ജിയെ വർഷങ്ങളായി അറിയാം.  പക്ഷേ, മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവുകൾ, മുന്നിലെത്തിയ രീതി, വളരെ ആവേശത്തോടെ വിവിധ നൂതന പരിപാടികൾ അദ്ദേഹം തുടരുന്ന രീതി കാണുമ്പോൾ പലപ്പോഴും ഹരിയാനയുടെ അത്തരമൊരു പരീക്ഷണം രാജ്യത്തുടനീളം നടപ്പാക്കണമെന്ന് കേന്ദ്ര ഗവൺമെന്റിന് പോലും തോന്നും. അത്തരം ചില പരീക്ഷണങ്ങളും ഞങ്ങൾ നടത്തിയിട്ടുണ്ട്. അതിനാൽ, ഞാൻ ഹരിയാനയുടെ മണ്ണിനടുത്ത് ആയിരിക്കുമ്പോഴും, ജനങ്ങളോട് സംസാരിക്കുമ്പോഴും, മനോഹരലാൽജിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ഈ സംഘം ഹരിയാനയെ സേവിക്കുകയും ദീർഘകാല ആസൂത്രണത്തോടെ അടിത്തറയിടുകയും ചെയ്ത രീതി ഞാൻ തീർച്ചയായും പറയും. ഹരിയാനയുടെ ശോഭനമായ ഭാവിയെഈ സംഘം ഒരുപാട് മുന്നോട്ട് പോകും.  മനോഹർ ലാൽ ജിയെ ഞാൻ ഒരിക്കൽ കൂടി പരസ്യമായി അഭിനന്ദിക്കുന്നു.  അദ്ദേഹത്തിന്റെ മുഴുവൻ സംഘത്തിനും വളരെയധികം അഭിനന്ദനങ്ങൾ. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ എല്ലാവരോടും വളരെ നന്ദി പറയുന്നു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Centre hikes MSP on jute by Rs 315, promises 66.8% returns for farmers

Media Coverage

Centre hikes MSP on jute by Rs 315, promises 66.8% returns for farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of PM’s interaction with students on the occasion of Jayanti of Netaji Subhas Chandra Bose
January 23, 2025

प्रधानमंत्री : 2047 तक का क्या लक्ष्य है देश का?

विद्यार्थी: विकसित बनाना है अपने देश को।

प्रधानमंत्री: पक्का?

विद्यार्थी: यस सर।

प्रधानमंत्री: 2047 क्यों तय किया?

विद्यार्थी: तब तक हमारी जो पीढ़ी है वह तैयार हो जाएगी।

प्रधानमंत्री: एक, दूसरा?

विद्यार्थी: आजादी को 100 साल हो जाएंगे।

प्रधानमंत्री: शाबाश!

प्रधानमंत्री: नॉर्मली कितने बजे घर से निकलते हैं?

विद्यार्थी: 7:00 बजे।

प्रधानमंत्री: तो क्या खाने का डब्बा साथ रखते हैं?

विद्यार्थी: नहीं सर, नहीं सर।

प्रधानमंत्री: अरे मैं खाऊंगा नहीं, बताओ तो सही।

विद्यार्थी: सर खाकर कर आए हैं।

प्रधानमंत्री: खाकर आ गए, लेकर नहीं आए? अच्छा आपको लगा होगा प्रधानमंत्री वो ही खा लेंगे।

विद्यार्थी: नहीं सर।

प्रधानमंत्री: अच्छा आज का क्या दिवस है?

विद्यार्थी: सर आज नेताजी सुभाष चंद्र बोस जी का जन्म दिन है।

प्रधानमंत्री : हां।

प्रधानमंत्री: उनका जन्म कहां हुआ था?

विद्यार्थी: ओडिशा।

प्रधानमंत्री: ओडिशा में कहां?

विद्यार्थी: कटक।

प्रधानमंत्री: तो आज कटक में बहुत बड़ा समारोह है।

प्रधानमंत्री: नेताजी का वो कौन सा नारा है, जो आपको मोटिवेट करता है?

विद्यार्थी: मैं तुम्हें आजादी दूंगा।

प्रधानमंत्री: देखो आजादी मिल गई अब तो खून देना नहीं, तो क्या देंगे?

विद्यार्थी: सर फिर भी वह दिखाता है कैसे वो लीडर थे, और कैसे वो अपने देश को अपने ऊपर सबसे उनकी प्रायोरिटी थी, तो उससे बहुत प्रेरणा मिलती है हमें।

प्रधानमंत्री: प्रेरणा मिलती है लेकिन क्या-क्या?

विद्यार्थी: सर हम SDG कोर्स जो हैं हमारे, हम उनके माध्यम से जो कार्बन फुटप्रिंट है हम उसे रिड्यूस करना चाहते हैं।

प्रधानमंत्री: अच्छा क्या-क्या, भारत में क्या-क्या होता है.......कार्बन फुटप्रिंट कम करने के लिए क्या-क्या होता है?

विद्यार्थी: सर इलेक्ट्रिक व्हीकल्स तो आ ही गए हैं।

प्रधानमंत्री: इलेक्ट्रिक व्हीकल्स, शाबाश! फिर?

विद्यार्थी: सर buses भी अब इलेक्ट्रिक ही है।

प्रधानमंत्री: इलेक्ट्रिक बस आ गई है फिर?

विद्यार्थी: हां जी सर और अब...

प्रधानमंत्री: आपको मालूम है दिल्ली में भारत सरकार ने कितनी इलेक्ट्रिक बसे दी हैं?

विद्यार्थी: सर है बहुत।

प्रधानमंत्री: 1200, और भी देने वाले हैं। देश भर में करीब 10 हजार बसें, अलग-अलग शहरों में।

प्रधानमंत्री: अच्छा पीएम सूर्यघर योजना मालूम है? कार्बन फुटप्रिंट कम करने की दिशा में। आप सबको बताएंगे, मैं बताऊ आपको?

विद्यार्थी: हां जी, आराम से।

प्रधानमंत्री: देखिए पीएम सूर्यघर योजना ऐसी है कि ये क्लाइमेट चेंज के खिलाफ जो लड़ाई है, उसका एक हिस्सा है, तो हर घर पर सोलर पैनल है।

विद्यार्थी: यस सर, यस सर।

प्रधानमंत्री: और सूर्य की ताकत से जो बिजली मिलती है घर पर, उसके कारण क्या होगा? परिवार में बिजली बिल जीरो आएगा। अगर आपने चार्जर लगा दिया है तो इलेक्ट्रिक व्हीकल होगा, चार्जिंग वहीं से हो जाएगा सोलर से, तो वो इलेक्ट्रिक व्हीकल का खर्चा भी, पेट्रोल-डीजल का जो खर्चा होता है वह नहीं होगा, पॉल्यूशन नहीं होगा।

विद्यार्थी: यस सर, यस सर।

प्रधानमंत्री: और अगर उपयोग करने के बाद भी बिजली बची, तो सरकार खरीद करके आपको पैसे देगी। मतलब आप घर में बिजली बना करके अपनी कमाई भी कर सकते हैं।

प्रधानमंत्री: जय हिंद।

विद्यार्थी: जय हिंद।

प्रधानमंत्री: जय हिंद।

विद्यार्थी: जय हिंद।

प्रधानमंत्री: जय हिंद।

विद्यार्थी: जय हिंद।