12 വര്‍ഷം മുമ്പ് ഞാന്‍ വിതച്ച വിത്ത് ഇന്ന് ഒരു വലിയ ആല്‍മരമായി മാറിയിരിക്കുന്നു'
'ഇന്ത്യ ഇതു നിര്‍ത്താനും തളരാനും പോകുന്നില്ല'
'ഇന്ത്യയിലെ യുവജനങ്ങള്‍ തന്നെ പുതിയ ഇന്ത്യയുടെ എല്ലാ പ്രചാരണ പരിപാടികളുടെയും ചുമതല ഏറ്റെടുത്തിരിക്കുന്നു'
'വിജയത്തിന് ഒരു മന്ത്രം മാത്രമേയുള്ളൂ - 'ദീര്‍ഘകാല ആസൂത്രണം, തുടര്‍ച്ചയായ പ്രതിബദ്ധത'
'ഞങ്ങള്‍ രാജ്യത്തെ പ്രതിഭകളെ തിരിച്ചറിയാനും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനും തുടങ്ങി'

 

നമസ്‌കാരം!
ഭാരത് മാതാ കീ ജയ്!

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകനും ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി ആര്‍ പാട്ടീല്‍ ജി, ഗുജറാത്ത് കായിക സഹമന്ത്രി ശ്രീ ഹര്‍ഷ് സാംഘ് വി ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകരായ ശ്രീ ഹസ്മുഖ് ഭായ് പട്ടേല്‍ , ശ്രീ നര്‍ഹരി അമീന്‍, അഹമ്മദാബാദ് മേയര്‍ ശ്രീ. കിരിത് കുമാര്‍ പര്‍മര്‍ ജി, മറ്റ് പ്രമുഖരെ, ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള എന്റെ യുവ സുഹൃത്തുക്കളെ!

എന്റെ മുന്നിലുള്ള യുവത്വത്തിന്റെ ഈ സാഗരം, ഈ വീര്യം, ഈ തീക്ഷ്ണ തിരമാലകള്‍ ഗുജറാത്തിലെ യുവാക്കള്‍ ആകാശത്തോളം ഉയരാന്‍ തയ്യാറാണെന്ന് വ്യക്തമായി ചിത്രീകരിക്കുന്നു. ഇത് കായികരംഗത്തിന്റെ  മാത്രമല്ല, ഗുജറാത്തിന്റെ യുവശക്തിയുടെ കൂടി മഹാകുംഭമാണ്. പതിനൊന്നാമത് ഖേല്‍ മഹാകുംഭത്തിന് ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ മഹത്തായ പരിപാടി സംഘടിപ്പിച്ചതിനു ഞാന്‍ ഗുജറാത്ത് ഗവണ്‍മെന്റിനെ, പ്രത്യേകിച്ച് വിശിഷ്ട മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേലിനെ അഭിനന്ദിക്കുന്നു. കൊറോണയെ തുടര്‍ന്ന് ഖേല്‍ മഹാകുംഭ് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഭൂപേന്ദ്ര ഭായ് ഈ പരിപാടി ഉദ്ഘാടനം ചെയ്തതിന്റെ ഗാംഭീര്യം യുവതാരങ്ങളില്‍ പുത്തന്‍ വീര്യം നിറച്ചു.

സുഹൃത്തുക്കളെ,
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, 12 വര്‍ഷം മുമ്പ് 2010-ല്‍ ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഖേല്‍ മഹാകുംഭ് തുടങ്ങിയത്. ഞാന്‍ വിതച്ച സ്വപ്നത്തിന്റെ വിത്ത് ഇന്ന് ആല്‍മരമായി വളര്‍ന്നു എന്ന് പറയാം. ഇന്ന് അതേ വിത്ത് ഇത്രയും വലിയ ആല്‍മരത്തിന്റെ രൂപമെടുക്കുന്നത് ഞാന്‍ കാണുന്നു. 2010ലെ ആദ്യ ഖേല്‍ മഹാകുംഭ് 16 കായിക ഇനങ്ങളിലായി 13 ലക്ഷം കളിക്കാരുമായാണു ഗുജറാത്ത് ആരംഭിച്ചത്. 2019-ല്‍ നടന്ന ഖേല്‍ മഹാകുംഭില്‍ ഈ പങ്കാളിത്തം 13 ലക്ഷം മുതല്‍ 40 ലക്ഷം വരെ യുവാക്കളില്‍ എത്തിയിരുന്നുവെന്ന് ഭൂപേന്ദ്ര ഭായ് എന്നോട് പറഞ്ഞു - 36 കായിക ഇനങ്ങളിലായി 40 ലക്ഷം കളിക്കാര്‍, കൂടാതെ 26 പാരാ സ്‌പോര്‍ട്‌സ്! കബഡിയും ഖോ-ഖോയും വടംവലിയും മുതല്‍ യോഗാസനവും മല്ലഖമ്പും വരെ; സ്‌കേറ്റിംഗും ടെന്നീസും മുതല്‍ ഫെന്‍സിംഗും വരെ. നമ്മുടെ യുവാക്കള്‍ ഇന്ന് എല്ലാ കായിക ഇനങ്ങളിലും അദ്ഭുതകരമായി മുന്നേറുന്നു, ഇപ്പോള്‍ ഈ കണക്ക് 40 ലക്ഷത്തില്‍ നിന്ന് 55 ലക്ഷത്തിലെത്തി. 'ശക്തിദൂത്' പോലുള്ള പരിപാടികളിലൂടെ ഖേല്‍ മഹാകുംഭ് കളിക്കാരെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്തവും ഗവണ്‍മെന്റ് ഏറ്റെടുക്കുന്നു. ഒരു കളിക്കാരന്റെ പുരോഗതിക്ക് പിന്നില്‍ കഠിനാധ്വാനമുണ്ട്. ഈ അശ്രാന്ത പരിശ്രമങ്ങളെല്ലാം; കളിക്കാരുടെ കഠിനാധ്വാനവും ഗുജറാത്തിലെ ജനങ്ങള്‍ കൈക്കൊണ്ട ദൃഢനിശ്ചയവുമെല്ലാം ഇപ്പോള്‍ ലോക വേദിയില്‍ ഫലമായി നിറയുന്നു. 

എന്റെ യുവ സുഹൃത്തുക്കളെ, 
ഗുജറാത്തിന്റെ ഈ യുവശക്തിയില്‍ നിങ്ങള്‍ക്ക് അഭിമാനമില്ലേ? ഗുജറാത്തിലെ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ നിങ്ങള്‍ക്ക് അഭിമാനമില്ലേ? ഖേല്‍ മഹാകുംഭില്‍ നിന്ന് ഉയര്‍ന്നുവന്ന രാജ്യത്തെയും ഗുജറാത്തിലെയും യുവാക്കള്‍ ഇന്നു യൂത്ത് ഒളിമ്പിക്സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങി നിരവധി ആഗോള കായിക ഇനങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നു. ഈ മഹാ കുംഭത്തില്‍ നിന്നും സമാനമായ പ്രതിഭകള്‍ ഉയര്‍ന്നുവരാന്‍ പോകുന്നു. ഇത് യുവ താരങ്ങളെ ഒരുക്കുന്നു. അത്തരം പ്രതിഭകള്‍ കളിക്കളത്തില്‍ നിന്ന് ഉയര്‍ന്നുവരുകയും ഇന്ത്യയുടെ മഹത്വം ലോകമെമ്പാടും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,
കായിക ലോകത്ത് ഇന്ത്യയുടെ വ്യക്തിത്വം ഒന്നോ രണ്ടോ കായിക ഇനങ്ങളില്‍ മാത്രം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അതോടെ നാടിന്റെ അഭിമാനത്തോടും സ്വത്വത്തോടും ചേര്‍ന്നുനിന്ന കായിക വിനോദങ്ങളും വിസ്മൃതിയിലായി. അതുകൊണ്ട് കായികമേഖലയുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യം നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നില്ല. അതുമാത്രമല്ല, സ്വജനപക്ഷപാതം രാഷ്ട്രീയത്തിലേക്ക് കടന്നതുപോലെ, കളിക്കാരെ തിരഞ്ഞെടുക്കുന്നതിലെ സുതാര്യതയില്ലായ്മയും കായികലോകത്തെ ഒരു പ്രധാന തടസ്സമായിരുന്നു. ഈ പ്രശ്നങ്ങളുമായി പോരാടേണ്ടിവന്നതിനാല്‍ കളിക്കാരുടെ എല്ലാ കഴിവുകളും പാഴായി. ആ ചുഴിയില്‍ നിന്ന് പുറത്ത് വന്ന് ഇന്ത്യയുടെ യുവത്വം ഇന്ന് ആകാശത്തേക്ക് എത്തുകയാണ്. സ്വര്‍ണ്ണ, വെള്ളി മെഡലുകളുടെ മിന്നുന്ന തീപ്പൊരി രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അതിശയകരമായ ഫലങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു. ലോകത്ത് ഏറ്റവുമധികം യുവാക്കളുള്ള രാജ്യം കായികരംഗത്തും കരുത്തുറ്റ ശക്തിയായി മാറുകയാണ്. ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും നമ്മുടെ കായികതാരങ്ങള്‍ ഇത് തെളിയിച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യ ആദ്യമായി 7 മെഡലുകള്‍ നേടി. ടോക്കിയോ പാരാലിമ്പിക്സിലും ഇന്ത്യയുടെ മക്കള്‍ ഇതേ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഈ ആഗോള മത്സരത്തില്‍ ഇന്ത്യ 19 മെഡലുകള്‍ നേടി. എന്നാല്‍ സുഹൃത്തുക്കളേ, ഇത് ഒരു തുടക്കം മാത്രമാണ്. ഇന്ത്യ നിര്‍ത്താനും തളരാനും പോകുന്നില്ല. എനിക്ക് എന്റെ രാജ്യത്തിന്റെ യുവ ശക്തിയില്‍ വിശ്വാസമുണ്ട്, എന്റെ രാജ്യത്തെ യുവ കളിക്കാരുടെ സ്ഥിരോത്സാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നു, എന്റെ രാജ്യത്തെ യുവ കളിക്കാരുടെ സ്വപ്നങ്ങളിലും നിശ്ചയദാര്‍ഢ്യത്തിലും അര്‍പ്പണബോധത്തിലും ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഇന്ത്യയുടെ യുവശക്തി അതിനെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇന്നു ലക്ഷക്കണക്കിന് യുവാക്കളുടെ മുന്നില്‍ എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. വിവിധ കായിക ഇനങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയ നിരവധി രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയും പാറിക്കളിക്കുന്ന ദിവസം വിദൂരമല്ല.

സുഹൃത്തുക്കളെ, 
ഇത്തവണ യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ യുവാക്കള്‍ യുദ്ധക്കളത്തില്‍ നിന്നാണ് വന്നിരിക്കുന്നത്. ബോംബ് സ്‌ഫോടനങ്ങളില്‍ നിന്നും വെടിവെപ്പില്‍ നിന്നും അവര്‍ രക്ഷപ്പെട്ടു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം അവര്‍ എന്താണ് പറഞ്ഞത്? അവര്‍ പറഞ്ഞു: 'ത്രിവര്‍ണ്ണ പതാകയുടെ അഭിമാനം എന്താണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. യുക്രെയ്‌നില്‍ ഞങ്ങള്‍ അത് തിരിച്ചറിഞ്ഞു'. എന്നാല്‍ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ മറ്റൊരു കാര്യത്തിലേക്കു ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കളിക്കാര്‍ മെഡലുകള്‍ നേടി വേദിയില്‍ നില്‍ക്കുമ്പോഴും ത്രിവര്‍ണ്ണ പതാക അലയടിക്കുമ്പോഴും ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയിരുന്നു; നിങ്ങള്‍ അത് ടിവിയില്‍ കണ്ടിരിക്കണം; നമ്മുടെ കളിക്കാരുടെ കണ്ണുകളില്‍ നിന്ന് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കണ്ണുനീര്‍ ഒഴുകും. അതാണ് രാജ്യസ്‌നേഹം.

സുഹൃത്തുക്കളെ,
ഇന്ത്യയെപ്പോലുള്ള ഒരു യുവരാജ്യത്തിന് ദിശാബോധം നല്‍കുന്നതില്‍ യുവാക്കളായ നിങ്ങള്‍ക്കെല്ലാം വലിയ പങ്കുണ്ട്. യുവാക്കള്‍ക്ക് മാത്രമേ ഭാവി കെട്ടിപ്പടുക്കാന്‍ കഴിയൂ. അതിനായി ദൃഢനിശ്ചയം കൈക്കൊള്ളുകയും നിശ്ചയദാര്‍ഢ്യത്തോടെയും സമര്‍പ്പണത്തോടെയും ഇടപെടുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ അത് കെട്ടിപ്പടുക്കാന്‍ കഴിയൂ. ഇന്ന് ഈ ഖേല്‍ മഹാകുംഭത്തില്‍, നിങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ രാവും പകലും പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങളില്‍ ഞാന്‍ നിങ്ങളുടെ നാടിന്റെ ഭാവി കാണുന്നു, നിങ്ങളുടെ ജില്ലയുടെ ഭാവിയും കാണുന്നു. നിങ്ങളുടെ സ്വപ്നങ്ങളില്‍ ഗുജറാത്തിന്റെയും രാജ്യത്തിന്റെയും ഭാവിയാണ് ഞാന്‍ കാണുന്നത്. അതുകൊണ്ട്, ഇന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മുതല്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വരെ; മേക്ക് ഇന്‍ ഇന്ത്യ മുതല്‍ ആത്മനിര്‍ഭര്‍ ഭാരത്, 'വോക്കല്‍ ഫോര്‍ ലോക്കല്‍' വരെ; പുതിയ ഇന്ത്യയുടെ എല്ലാ പ്രചാരണത്തിന്റെയും ഉത്തരവാദിത്തം ഇന്ത്യയിലെ യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്നു. ഇന്ത്യയുടെ സാധ്യത എന്താണെന്ന് നമ്മുടെ യുവാക്കള്‍ തെളിയിച്ചു!

എന്റെ യുവ സുഹൃത്തുക്കളെ, 
ഇന്ന്, സോഫ്റ്റ്വെയര്‍ മുതല്‍ ബഹിരാകാശ ശക്തി വരെയും പ്രതിരോധം മുതല്‍ നിര്‍മിത ബുദ്ധി വരെയുമുള്ള എല്ലാ മേഖലകളിലും ഇന്ത്യ ആധിപത്യം പുലര്‍ത്തുന്നു. ഇന്ത്യയെ വലിയ ശക്തിയായാണ് ലോകം കാണുന്നത്. 'കായികാവേശ'ത്തിന് ഇന്ത്യയുടെ ശക്തി പലമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ വിജയത്തിന്റെ മന്ത്രം കൂടിയാണിത്. അതുകൊണ്ട് ഞാന്‍ എപ്പോഴും പറയും, 'ആരു കളിച്ചാലും പഷ്പിക്കും'! എല്ലാ ചെറുപ്പക്കാര്‍ക്കുമുള്ള എന്റെ ഉപദേശം ഇതാണ് - വിജയത്തിലേക്കുള്ള കുറുക്കുവഴികള്‍ തേടരുത്! ചിലര്‍ പാലത്തിന് മുകളിലൂടെ പോകാതെ ട്രാക്ക് മുറിച്ചുകടക്കുന്നത് റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിങ്ങള്‍ കണ്ടിരിക്കണം. അതിനാല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരു സന്ദേശം എഴുതി- 'കുറുക്കുവഴി നിങ്ങളുടെ ജീവിത ദൈര്‍ഘ്യം കുറയ്ക്കും'. കുറുക്കുവഴിയുടെ പാത വളരെ കുറഞ്ഞ കാലം മാത്രമേ നിലനില്‍ക്കൂ.

സുഹൃത്തുക്കള്‍,
വിജയത്തിന് ഒരു മന്ത്രം മാത്രമേയുള്ളൂ - 'ദീര്‍ഘകാല ആസൂത്രണവും തുടര്‍ച്ചയായ പ്രതിബദ്ധതയും'. ഒരു വിജയമോ ഒരു തോല്‍വിയോ ഒരിക്കലും നമ്മുടെ അവസാന സ്റ്റോപ്പ് ആകില്ല! നമുക്കെല്ലാവര്‍ക്കും വേണ്ടി, നമ്മുടെ വേദങ്ങള്‍ പറഞ്ഞിട്ടുണ്ട് - 'ചരൈവേതി- ചരൈവേതി'. തളരാതെ, തളരാതെ, വളയാതെ, നിരവധി വെല്ലുവിളികള്‍ക്കിടയിലും ഇന്ന് രാജ്യവും മുന്നേറുകയാണ്. അക്ഷീണമായ കഠിനാധ്വാനത്തിലൂടെ നാമോരോരുത്തരും അവിരാമം മുന്നോട്ട് പോകേണ്ടതുണ്ട്.

സുഹൃത്തുക്കളെ, 
കായിക രംഗത്തു വിജയിക്കാന്‍ നമുക്ക് 360 ഡിഗ്രി പ്രകടനം ആവശ്യമാണ്. കൂടാതെ മുഴുവന്‍ ടീമും മികച്ച പ്രകടനം കാഴ്ചവയ്ക്കണം. നല്ല കായികതാരങ്ങള്‍ ഇവിടെയുണ്ട്. നന്നായി ബാറ്റ് ചെയ്യുന്നതും എന്നാല്‍ നന്നായി ബൗള്‍ ചെയ്യാത്തതുമായ ഒരു ക്രിക്കറ്റ് ടീമിനു നന്നായി കളിക്കാന്‍ കഴിയുമോ? അവര്‍ക്ക് ജയിക്കാന്‍ കഴിയുമോ? പറയൂ. ബാക്കിയുള്ളവര്‍ മികച്ച പ്രകടനം നടത്തുന്നില്ലെങ്കിലും ടീമിലെ ഒരു കളിക്കാരന്‍ മാത്രം നന്നായി കളിച്ചാല്‍ വിജയിക്കാന്‍ കഴിയുമോ? വിജയിക്കണമെങ്കില്‍, മുഴുവന്‍ ടീമും  ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് തുടങ്ങി എല്ലാ മേഖലകളിലും നന്നായി കളിക്കണം.

സഹോദരീ സഹോദരന്‍മാരേ, 
ഇന്ത്യന്‍ കായിക മേഖലയെ വിജയത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍, സമാനമായ 360 ഡിഗ്രി ടീം വര്‍ക്ക് ഇന്ന് രാജ്യത്തിന് ആവശ്യമാണ്. അതുകൊണ്ടാണ് രാജ്യം സമഗ്രമായ സമീപനത്തോടെ പ്രവര്‍ത്തിക്കുന്നത്. ഖേലോ ഇന്ത്യ പരിപാടി ഈ ശ്രമത്തിന്റെ മികച്ച ഉദാഹരണമാണ്. നേരത്തെ നമ്മുടെ യുവപ്രതിഭകള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നു. അവര്‍ക്ക് അവസരം ലഭിച്ചില്ല. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ പ്രതിഭകളെ തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കിത്തുടങ്ങി. കഴിവുണ്ടായിട്ടും പരിശീലനത്തിന്റെ അഭാവം മൂലം നമ്മുടെ യുവാക്കള്‍ പിന്നാക്കം പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ന് കളിക്കാര്‍ക്ക് മികച്ചതും മികച്ചതുമായ പരിശീലന സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. കളിക്കാര്‍ക്ക് വിഭവങ്ങളില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന് രാജ്യം ഉറപ്പാക്കുന്നു. കഴിഞ്ഞ 7-8 വര്‍ഷങ്ങളില്‍, കായിക ബജറ്റ് ഏകദേശം 70 ശതമാനം വര്‍ദ്ധിപ്പിച്ചു. കളിക്കാരുടെ ഭാവിയെ കുറിച്ച് കടുത്ത ആശങ്കയുണ്ടായിരുന്നു. കളിക്കാരന് അവന്റെ/അവളുടെ ഭാവിയെക്കുറിച്ച് ഉറപ്പില്ലെങ്കില്‍, കളിയോട് 100% സമര്‍പ്പണം നല്‍കാന്‍ കളിക്കാരന് കഴിയുമോ എന്നു ചിന്തിക്കുക. അതുകൊണ്ട് തന്നെ ഞങ്ങള്‍ കളിക്കാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും അവാര്‍ഡുകളും 60 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചു. മെഡല്‍ നേടിയ കളിക്കാരെ പരിശീലിപ്പിച്ച പരിശീലകര്‍ക്കെല്ലാം വിവിധ പദ്ധതികളിലൂടെ ഇപ്പോള്‍ പ്രതിഫലം നല്‍കുന്നുണ്ട്. തല്‍ഫലമായി, രാജ്യത്തിന് അഭിമാനം പകരുന്ന പ്രതിഭകള്‍ ഗ്രാമീണ മേഖലകളില്‍ നിന്നും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ആദിവാസി സമൂഹത്തില്‍ നിന്നും ഇന്ന് ഉയര്‍ന്നുവരുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തെ കളിക്കാര്‍ മറ്റൊരു വിചിത്രമായ പ്രശ്നം അഭിമുഖീകരിക്കുന്നു. മുന്‍കാലത്തു നിങ്ങള്‍ താനൊരു കായിക താരമാണെന്നു പറഞ്ഞാല്‍ ജനങ്ങള്‍ തിരിച്ചു ചോദിക്കുമായിരുന്നു: 'ശരി, നിങ്ങള്‍ കളിക്കാരനാണ്, എല്ലാ കുട്ടികളും കളിക്കുന്നു. നിങ്ങള്‍ ശരിക്കും എന്താണു ചെയ്യുന്നത്?' അതായത്, ഇവിടെ സ്‌പോര്‍ട്‌സിന് നല്ല സ്വീകാര്യത ഉണ്ടായിരുന്നില്ല.

സുഹൃത്തുക്കളെ,
നിരാശരാകേണ്ടതില്ല. ഇതു നിങ്ങള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ല. രാജ്യത്തെ പ്രമുഖ കളിക്കാര്‍ പോലും ഇത്തരം പ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ്. 

എന്റെ യുവ സുഹൃത്തുക്കളെ, 
നമ്മുടെ കളിക്കാരുടെ വിജയം ഇപ്പോള്‍ സമൂഹത്തിന്റെ ഈ ചിന്താഗതിയില്‍ മാറ്റം വരുത്താന്‍ തുടങ്ങിയിരിക്കുന്നു. കായിക രംഗത്തെ പ്രവര്‍ത്തനമെന്നാല്‍ ലോക ഒന്നാം നമ്പര്‍ ആവുക മാത്രമല്ല എന്ന് ഇപ്പോള്‍ ആളുകള്‍ മനസ്സിലാക്കുന്നു. കായികമേഖലയുമായി ബന്ധപ്പെട്ട അസംഖ്യം മേഖലകളില്‍ യുവാക്കള്‍ക്ക് ജീവിതം കെട്ടിപ്പടുക്കാം. ഒരാള്‍ക്ക് പരിശീലകനാകാം. സ്പോര്‍ട്സ് സോഫ്റ്റ്വെയറില്‍  അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും. കായിക രംഗവുമായി ബന്ധപ്പെട്ട ഒരു പ്രധാന മേഖലയാണ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്. നിരവധി യുവാക്കള്‍ കായിക മേഖലയുമായി ബന്ധപ്പെട്ട രചനകളിലൂടെ മികച്ച ജീവിതം നയിക്കുന്നു. കായിക രംഗത്തിനു പുറമേ, പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നിവരാകാനുള്ള നിരവധി അവസരങ്ങളും ഉയര്‍ന്നുവരുന്നു. യുവാക്കള്‍ ഈ മേഖലകളെല്ലാം തങ്ങളുടെ തൊഴില്‍ മേഖലകളായി പരിഗണിച്ച് മുന്നോട്ട് പോകണം. ഇതിനായി രാജ്യം പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നു. ഉദാഹരണത്തിന്, 2018-ല്‍, മണിപ്പൂരില്‍ നാം രാജ്യത്തെ ആദ്യത്തെ ദേശീയ കായിക സര്‍വകലാശാല സ്ഥാപിച്ചു. സ്പോര്‍ട്സില്‍ ഉന്നത വിദ്യാഭ്യാസത്തിനായി മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി യുപിയില്‍ ആരംഭിക്കാന്‍ പോകുന്നു. ഐഐഎം റോഹ്തക് സ്പോര്‍ട്സ് മാനേജ്മെന്റില്‍ പിജി ഡിപ്ലോമ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ 'സ്വര്‍ണിം ഗുജറാത്ത് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി'യും ഇതിന് മികച്ച ഉദാഹരണമാണ്. 'സ്വര്‍ണിം ഗുജറാത്ത് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി' ഇവിടുത്തെ കായിക പരിസ്ഥിതി വികസിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കായിക ചുറ്റുപാടും അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ വിശാലമാക്കുന്നതിനായി ഗുജറാത്ത് ഗവണ്‍മെന്റ് താലൂക്കിലും ജില്ലാ തലത്തിലും കായിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞു. ഈ ശ്രമങ്ങളെല്ലാം കായിക ലോകത്ത് ഗുജറാത്തിന്റെയും ഇന്ത്യയുടെയും വൈദഗ്ധ്യമേറിയ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തും. ഗുജറാത്തില്‍ അതിവിശാലമായ തീരവിഭവങ്ങളുള്ളതിനാല്‍ എനിക്കും ഒരു നിര്‍ദ്ദേശമുണ്ട്. നമുക്ക് നീണ്ട തീരപ്രദേശമുണ്ട്. ഇനി നമ്മുടെ തീരദേശ മേഖലയുമായി ബന്ധപ്പെട്ട ദിശയില്‍ കായിക മേഖല വികസിക്കണം. അത്ര മനോഹരമായ ബീച്ചുകള്‍ നമുക്കിവിടെയുണ്ട്. ഖേല്‍ മഹാകുംഭില്‍ കടല്‍ത്തീര കായിക ഇനങ്ങളുടെ സാധ്യതകളും ചിന്തിക്കണം.

സുഹൃത്തുക്കളെ, 
നിങ്ങള്‍ കളിക്കുമ്പോള്‍, ആരോഗ്യത്തോടെയിരിക്കുക, ആരോഗ്യവാനായിരിക്കുക. അപ്പോള്‍ മാത്രമേ രാജ്യത്തിന്റെ സാധ്യതകളുമായി നിങ്ങള്‍ ബന്ധപ്പെടുകയുള്ളൂ. എങ്കിലേ രാജ്യത്തിന്റെ ശക്തിക്ക് മൂല്യവര്‍ദ്ധന വരുത്തുന്നതില്‍ നിങ്ങള്‍ക്കു ജയിക്കാനാകൂ. എങ്കില്‍ മാത്രമേ നിങ്ങള്‍ രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കൂ. നിങ്ങളെപ്പോലുള്ള എല്ലാ താരങ്ങളും ഖേല്‍ മഹാകുംഭില്‍ നിങ്ങളുടെ മേഖലകളില്‍ തിളങ്ങുമെന്നും പുതിയ ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇന്നത്തെ യുവാക്ക കുടുംബാംഗങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഇതാണ്: കാലം ഒരുപാട് മാറിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു മകനോ മകളോ ഉണ്ടെങ്കില്‍; അവന് അല്ലെങ്കില്‍ അവള്‍ക്ക് കായിക ഇനങ്ങളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ആ കഴിവും താല്‍പ്പര്യവും കണ്ടെത്തി കുട്ടിയെ പ്രോത്സാഹിപ്പിക്കുക. മുന്നോട്ട് പോകാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. പുസ്തകങ്ങള്‍ക്കായി അവരെ പിന്നോട്ട് വലിക്കരുത്. അതുപോലെ, ഗ്രാമത്തില്‍ ഖേല്‍ മഹാകുംഭ് നടക്കുമ്പോള്‍, ഖേല്‍ മഹാകുംഭിന്റെ ആദ്യ ദിവസം മുതല്‍ ഗ്രാമം മുഴുവന്‍ അവിടെ ഉണ്ടായിരിക്കണമെന്ന് ഞാന്‍ പറയാറുണ്ട്. കൈയടിയും ആഹ്ലാദവും പോലും കളിക്കാരുടെ ആവേശം വര്‍ധിപ്പിക്കും. ഗുജറാത്തിലെ ഓരോ പൗരനും ഖേല്‍ മഹാകുംഭ് എന്ന പരിപാടിയില്‍ ശാരീരികമായി പങ്കെടുക്കണം. നോക്കൂ, കായികലോകത്ത് ഗുജറാത്തും കൊടി പാറിക്കും. ഗുജറാത്തില്‍ നിന്നുള്ള താരങ്ങളും വൈകാതെ ഇന്ത്യയുടെ കളിക്കാരില്‍ ഇടംപിടിക്കും. ഇതേ പ്രതീക്ഷയോടെ, ഭൂപേന്ദ്ര ഭായിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു. യുവജനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്നോടൊപ്പം ഉറക്കെ പറയൂ, ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെ നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Textiles sector driving growth, jobs

Media Coverage

Textiles sector driving growth, jobs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the importance of grasping the essence of knowledge
January 20, 2026

The Prime Minister, Shri Narendra Modi today shared a profound Sanskrit Subhashitam that underscores the timeless wisdom of focusing on the essence amid vast knowledge and limited time.

The sanskrit verse-
अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।
यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥

conveys that while there are innumerable scriptures and diverse branches of knowledge for attaining wisdom, human life is constrained by limited time and numerous obstacles. Therefore, one should emulate the swan, which is believed to separate milk from water, by discerning and grasping only the essence- the ultimate truth.

Shri Modi posted on X;

“अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।

यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥”