‘ഇരട്ട എഞ്ചിൻ’ ഗവണ്മെന്റ് ത്രിപുരയെ പരിവര്‍ത്തനം ചെയ്തു : പ്രധാനമന്ത്രി
ത്രിപുര എച്ച്‌ആർ‌എ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു ; അതായത് ഹൈവേകൾ, ഐ-വേകൾ, റെയിൽ‌വേ, എയർ‌വേസ്: പ്രധാനമന്ത്രി
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുക മാത്രമല്ല, ബിസിനസ്സിനുള്ള ശക്തമായ ഒരു ബന്ധം കൂടിയാണ് കണക്റ്റിവിറ്റി എന്ന് തെളിയിക്കുന്നു: പ്രധാനമന്ത്രി
മൈത്രി പാലം ബംഗ്ലാദേശിലെ സാമ്പത്തിക അവസരങ്ങൾക്കും പ്രചോദനം നൽകും: പ്രധാനമന്ത്രി

നമസ്‌കാരം, ഖുലുമഖ,
ത്രിപുര ഗവര്‍ണര്‍ ശ്രീ. രമേഷ് ബയസ് ജി , ജനകീയ മുഖ്യമന്ത്രി ശ്രീ ബിപ്ലബ് ദേബ് ജി, ഉപ മുഖ്യമന്ത്രി ശ്രീ ജിഷ്ണു ദേബ് ബര്‍മന്‍ ജി, സംസ്ഥാന മന്ത്രിമാരെ, എംപി മാരെ, എം എല്‍ എ മാരെ, ത്രിപുരയിലെ എന്റെ സഹോദരി സഹോദരന്മാരെ,
ത്രിപുരയുടെ മൂന്നു വര്‍ഷക്കാലത്തെ വികസന യാത്ര പൂര്‍ത്തീകരിച്ച നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു, ശുഭാശംസകള്‍ നേരുന്നു.

സഹോദരി സഹോദരന്മാരെ,
മൂന്നു വര്‍ഷം മുമ്പാണ് ത്രിപുരയിലെ ജനങ്ങള്‍ പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയും രാഷ്ട്രത്തിനാകമാനം  വളരെ ശക്തമായ ഒരു സന്ദേശം നല്‍കുകയും ചെയ്തത്്. പതിറ്റാണ്ടുകളായി വികസനത്തിന് തടസമായിരുന്ന ദുഷ്ടശക്തികളെ നിഷ്‌കാസനം ചെയ്തുകൊണ്ട് ത്രിപുര പുതിയ ഒരു തുടക്കം കുറിച്ചു. നിങ്ങള്‍ ത്രിപുരയുടെ സാധ്യതകളെ നിങ്ങള്‍ സ്വതന്ത്രമാക്കി. ത്രിപുരസുന്ദരി മാതാവിന്റെ ആനുഗ്രഹം കൊണ്ട് ബിപ്ലബ് ദേബ് ജി  നയിക്കുന്ന ഈ ഗവണ്‍മെന്റ് അവര്‍ നല്കിയ വാഗ്ദാനങ്ങളെ അതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
2017 ലാണ് നിങ്ങള്‍ ത്രിപുരയില്‍ വികസനത്തിന്റെ ഒരു ഇരട്ട എഞ്ചിന്‍ ഘടിപ്പിച്ചത്, ഒരു എഞ്ചിന്‍ ത്രിപുരയിലും മറ്റൊന്ന് അങ്ങ് ഡല്‍ഹിയിലും. ഈ ഇരട്ട എഞ്ചിനാണ് പുരോഗതിയിലെയ്ക്കുള്ള പാത തുറന്നത്. അതിന്റെ ഫലങ്ങള്‍ ഇന്നു നിങ്ങള്‍ക്കു മുന്നില്‍ ഉണ്ട്. പഴയ 30 വര്‍ഷത്തെ പഴക്കമുള്ള ഗവണ്‍മെന്റും മൂന്നു വര്‍ഷം മാത്രം പഴക്കമുള്ള ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റും തമ്മിലുള്ള കൃത്യമായ വ്യത്യാസം ഇന്ന് ത്രിപുര നേരിട്ട് അനുഭവിക്കുകയാണ്. കമ്മിഷനും അഴിമതിയും ഇല്ലാതെ ഇവിടെ ഒരു കാര്യവും നടക്കില്ലായിരുന്നു. എന്നാല്‍ ഇന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നു ലഭിക്കേണ്ട് ആനുകൂല്യങ്ങള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നു.ശമ്പളത്തിനായി ഗവണ്‍മെന്റുമായി കലഹിച്ചിരുന്ന ജീവനക്കാര്‍ക്ക് ഇന്ന് ഏഴാം ശമ്പള  കമ്മിഷന്‍ പ്രകാരമുള്ള ശമ്പളം ലഭിക്കുന്നു.കാര്‍ഷികോത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വളരെ ക്ലേശിച്ചിരുന്ന കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ത്രിപുരയില്‍ ആദ്യമായി ഗവണ്‍മെന്റ് താങ്ങുവില നൽകി   സംഭരിച്ചു.മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഇപ്പോള്‍ പ്രതിദിനം 205 രൂപ ദിവസക്കൂലി ലഭിക്കുന്നു. നേരത്തെ ലഭിച്ചിരുന്നത് 135 രൂപയാണ്. സമര സംസ്‌കാരം മൂലം വികസനത്തില്‍ പിന്നിലായി്പപോയ ത്രിപുരയില്‍ ഇന്ന് വളരെ എളുപ്പത്തില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പരിശ്രമക്കുകയാണ്. വ്യവസായ ശാലകള്‍ക്ക് ഒരു കാലത്ത് താഴു വീണിരുന്ന സംസ്ഥാനമാണ്  ത്രിപുര. ഇപ്പോള്‍ പുതിയ വ്യവസായങ്ങള്‍ ഉയര്‍ന്നു വരുന്നു, നിക്ഷേപകര്‍ ക്ഷണിക്കപ്പെടുന്നു. വാണിജ്യ സൂചിക ത്രിപുരയില്‍ നിന്നുള്ള കയറ്റുമതി എന്നിവ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നു.

സുഹൃത്തുക്കളെ,
ത്രിപുരയുടെ വികസനത്തിനാവശ്യമായ എല്ലാ കാര്യങ്ങളിലും കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധാലുവാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ത്രിപുരയ്ക്കുള്ള സാമ്പത്തിക വിഹിതം കേന്ദ്ര ഗവണ്‍മെന്റ് ക്രമാതീതമായി വര്‍ധിപ്പിച്ചിരിക്കുന്നു. വിവിധ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികള്‍ക്കായി 20019 നും 2014 നും ഇടയ്ക്ക് 3500 കോടിയുടെ സഹായമാണ് ത്രിപുരയ്ക്കു ലഭിച്ചിട്ടുള്ളത്. 3500 കോടി രൂപ. എന്നാല്‍ ഞങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിച്ചതിനു ശേഷം 2014 നും 2019 നും ഇടയ്ക്ക് ത്രിപുരയ്ക്കു ലഭിച്ചത് 12000 കോടി രൂപ. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഇല്ലാത്ത വലിയ സംസ്ഥാനങ്ങള്‍ക്ക് ഇന്നു ത്രിപുര മാതൃകയാണ്. അവര്‍ ഡല്‍ഹിയുമായി കലഹിച്ച് സമയം കളയുന്നു. അവര്‍ക്കും ഇത് അറിയാം. ഒരിക്കല്‍ ഊര്‍ജ്ജ കമ്മി നേരിട്ടിരുന്ന ത്രിപുര ഇന്ന് ഊര്‍ജ്ജ മിച്ച സംസ്ഥാനമാണ്. കാരണം ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റാണ് അവിടെയുള്ളത്. ത്രിപുരയിലെ 19000 ഗ്രാമീണ ഭവനങ്ങളില്‍ മാത്രമാണ്  2017 നു മുമ്പ് പൈപ്പു വെള്ളം ലഭിച്ചിരുന്നത്. ഇന്ന് ലക്ഷക്കണക്കിനു ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പു വെള്ളം കിട്ടുന്നു. കാരണം ഡല്‍ഹിയിലും ത്രിപുരയിലും പ്രവര്‍ത്തിക്കുന്നഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റാണ് അവിടെയുള്ളത്.
ത്രിപുരയിലെ 5.80 ലക്ഷം  അതായത് ആറു ലക്ഷത്തില്‍ താഴെ വീടുകളില്‍ മാത്രമായിരുന്നു 2017 നു മുമ്പ് പാചക വാതകം ലഭിച്ചിരുന്നത്.  ഇന്ന് സംസ്ഥനത്തെ 8.5 ലക്ഷം വീടുകളില്‍ പാചക വാതകം ഉപയോഗിക്കുന്നു. എട്ടര ലക്ഷം വീടുകള്‍.  ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനു മുമ്പ് ത്രിപുരയിലെ 50 ശതമാനം വീടുകള്‍ മാത്രമായിരുന്നു വെളിയിട വിസര്‍ജ്യവിമുക്തമായിരുന്നത്. ഇന്നാകട്ടെ ത്രിപുരയിലെ എല്ലാ ഗ്രാമങ്ങളും വെളിയിട വിസര്‍ജ്യ വിമുക്തമാണ്.സൗഭാഗ്യ പദ്ധതിയുടെ കീഴില്‍ 100 ശതമാനം വൈദ്യുതീകരണം, ഉജ്വല യോജനയുടെ കീഴില്‍ 2.5 ലക്ഷം സൗജന്യ പാചക വാതക കണക്്ഷന്‍, മാതൃവന്ദന പദ്ധതി പ്രകാരം 50,000 ഗര്‍ഭിണികള്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ഇങ്ങനെ ത്രിപുരയിലെ സഹോദരിമാരെയും പെണ്‍മക്കളെയും ശാക്തീകരിക്കുന്നതിന് ഡല്‍ഹി - ത്രിപുര ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് സഹായിക്കുകയാണ്. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, ആയൂഷ്മാന്‍ ഭാരത് പദ്ധതി തുടങ്ങിയവ ത്രിപുരയിലെ കൃഷിക്കാര്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും  വലിയ സഹായമായിരിക്കുന്നു. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവരെ, കൃഷിക്കാരെ, നിങ്ങളുടെ അയലത്തെ പെണ്‍മക്കളെ ശാക്തീകരിക്കുന്ന പദ്ധതികള്‍ ഒന്നുകില്‍ നടപ്പിലാക്കിയിട്ടില്ല അല്ലെങ്കില്‍ അവ വളരെ മന്ദഗതിയിലാണ് എന്നു രാജ്യം കാണുന്നു.

സുഹൃത്തുക്കളെ,
ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ഏറ്റവും ശക്തമായ സ്വാധീനം പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിടങ്ങള്‍ നല്കി എന്നതാണ്. ഇന്ന് ത്രിപുരയിലെ ഗവണ്‍മെന്റ് അതിന്റെ നാലാം വര്‍ഷത്തിലേയ്ക്കു കടക്കുമ്പോള്‍ സംസ്ഥാനത്തെ 40,000 കുടുംബങ്ങള്‍ക്കാണ് പുതിയ വീടുകള്‍ ലഭിക്കുന്നത്. പുതിയ വീട്  സ്വപനം കണ്ടിരുന്ന ഈ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ന് അതു യാഥാര്‍ത്ഥ്യമാകുമ്പോള്‍  സ്വന്തം വോട്ടിന്റെ ശക്തി അവര്‍ തിരിച്ചറിയുന്നു. എപ്രകാരമാണ് സമ്മതിദാന അവകാശം സ്വ്പനങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നത്. സ്വന്തമായി വീടുകള്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് അത് അനുഭവിക്കാന്‍ സാധിക്കും. ഈ പുതിയ ഭവനങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങളുടെ അഭിലാഷങ്ങള്‍ക്കും പുതിയ ചിറകുകള്‍ നല്കട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.
സഹോദരി സഹോദരന്മാരെ,
ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശക്തി കൊണ്ടു മാത്രമാണ് ത്രിപുരയുലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാന്‍ മന്ത്രി ആവാസ് യോജന ഇത്ര  വേഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ത്രിപുരയിലെ ചെറു പട്ടണങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി 80,000 മെച്ചപ്പെട്ട വീടുകളാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആധുനിക ഭവനങ്ങള്‍ നിര്‍മ്മിക്കുന്ന ആറു സംസ്ഥാനങ്ങളില്‍ ത്രിപുരയും ഉള്‍പ്പെടുന്നു.
സഹോദരീ സഹോദരന്മാരെ,
ഹൈവേകൾ ,  ഐവേകൾ , റെയിൽവേ, എയർവേ (ഹിര ) വികസനത്തിന്  ത്രിപുരയിൽ ഒരു ഇരട്ട  എൻജിൻ  (ഗവണ്മെന്റ് ) ഞങ്ങള്‍ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ തൊട്ടു മുമ്പ് വിഡിയോ വീക്ഷിക്കുകയായിരുന്നു. അതില്‍ എല്ലാം വളരെ സമര്‍ത്ഥമായി സംക്ഷേപിച്ചിരിക്കുന്നു.  ഹിര അതായത് രാജപാതകള്‍, ഇന്റര്‍നെറ്റ് പാതകള്‍, റെയില്‍പാതകള്‍, വ്യോമ പാതകള്‍ എന്നിവയാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ത്രിപുരയുടെ അടിസ്ഥാന സമ്പര്‍ക്ക സംവിധാനങ്ങള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പുരോഗമിക്കുന്നു. കടല്‍ വഴിയും റെയില്‍ വഴിയും ത്രിപുരയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ജോലികളും ശീഘ്രഗതിയിലാണ്. ത്രിപുരയില്‍ നമ്മുടെ  ഹിര മാതൃകയില്‍ ഇന്ന്  3000 കോടി രൂപയുടെ പദ്ധതികളാണ് ഒന്നുകില്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കുകയോ  അ്‌ല്ലെങ്കില്‍ തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഇപ്പോള്‍ ജലപാതകളും തുറമുഖ വികസനവും ഇതിനോടു കൂട്ടി ചേര്‍ത്തിരിക്കുന്നു.

സുഹൃത്തുക്കളെ,
ഇതിന്റെ ഭാഗമായി ത്രിപുരയുടെ ഗ്രാമങ്ങള്‍ക്ക് പുതിയ റോഡുകള്‍ ലഭിച്ചു. കൂടാതെ   ദേശീയ പാതകളുടെ വീതി വര്‍ദ്ധിച്ചു, പുതിയ പാലങ്ങള്‍, പാര്‍ക്കിംങ് സ്ഥലങ്ങള്‍, കയറ്റുമതിക്ക് സൗകര്യങ്ങള്‍, സ്മാര്‍ട്ട് നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഇന്നു ലഭിച്ചിരിക്കുന്നു. ഇന്നു ത്രിപുരയില്‍ വികയിച്ചിരിക്കുന്ന സമ്പര്‍ക്ക സൗകര്യങ്ങള്‍ ഗ്രാമങ്ങളിലെ ജന ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കി, ഒപ്പം അവരുടെ വരുമാനങ്ങളിലും വര്‍ധന സൃഷ്ടിച്ചിരിക്കുന്നു. ഈ സമ്പര്‍ക്കമാണ് ബംഗളാദേശുമായുള്ള നമ്മുടെ പൂര്‍വകാല സൗഹൃദത്തിന്റെയും വ്യാപാരത്തിന്റെയും ശക്തമായ  കണ്ണിയാകുന്നത്.
സുഹൃത്തുക്കളെ,
ഈ മേഖല മുഴുവന്‍ ബംഗ്ലാദേശിനും വടക്കു കിഴക്കന്‍ കിഴക്കന്‍ ഇന്ത്യയ്ക്കും ഇടയിലുള്ള ഒരു  വ്യവസായ ഇടനാഴി പോലെയാണ് വികസിപ്പിച്ചിരിക്കുന്നത്. എന്റെ ബംഗ്ലാദേശ് സന്ദര്‍ശന മധ്യേ ഞാനും പ്രധാനമന്ത്രി ഷെയ്ഖ് ഹസിനയും ചേര്‍ന്നാണ് ത്രിപുരയെയും ബംഗളാദേശിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ആ പാലമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന്ത്. നാം ഇപ്പോള്‍ ഷെയ്ഖ് ഹസിന ജിയുടെ പ്രസംഗം ശ്രവിച്ചതെയുളളു. അതില്‍ ഇന്ത്യയും ബംഗളാദേശും തമ്മിലുള്ള സൗഹൃദത്തെയും സമ്പര്‍ക്കത്തെയും കുറിച്ച് അവര്‍ സൂചിപ്പിച്ചിരുന്നല്ലോ. സബ്‌റൂമിനും റാംഗ്രയ്ക്കും മധ്യേയുള്ള ഈ പാലം ഇന്ത്യയും ബംഗളാദേശും തമ്മിലുള്ള സൗഹൃദവും പുരോഗതിയും ശക്തമാക്കും. ഇന്ത്യയും ബംഗളാദേശും തമ്മില്‍ കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവുമുള്ള സമ്പര്‍ക്കത്തിന്  ഒപ്പു വച്ച കരാര്‍ ഈ പാലത്തിലൂടെ കൂടുതല്‍ ശക്തമാകും. ത്രിപുരയെ മാത്രമല്ല, ദക്ഷിണ അസം,മിസോറാം, മണിപ്പൂർ  എന്നീ സംസ്ഥാനങ്ങളെ കൂടി ബംഗളാദേശിനെയും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ഈ പാലം ശക്തമാക്കും. ഈ പാലം ഇന്ത്യയുടെ മാത്രമല്ല, ബംഗളാദേശിന്റെയും സമ്പര്‍ക്കത്തെയും സാമ്പത്തിക സാധ്യതകളെയും മെച്ചപ്പെടുത്തും. ഇന്ത്യയിലെയും ബംഗളാദേശിലെയും ജനങ്ങളുടെ സമ്പര്‍ക്കം വര്‍ധിപ്പിക്കുന്നതു കൂടാതെ വിനോദ സഞ്ചാരം, വ്യാപാരം, തുറമുഖ കേന്ദ്രീകൃത വികസനം എന്നിവയ്ക്കും ഈ പാലം അവസരങ്ങള്‍ സൃഷ്ടിക്കും. തുറമുഖ സാമീപ്യം ഉള്ളതിനാല്‍ സബ്‌റൂമും സമീപ പ്രദേശങ്ങളും ഇനി വലിയ അന്താരാഷ്ട്ര വ്യാപാര കേന്ദ്രമാകും.
സുഹൃത്തുക്കളെ,
മൈത്രി സേതുവിനെ കൂടാതെയുള്ള സൗകര്യങ്ങള്‍ വികസിക്കുമ്പോള്‍ വടക്കു കിഴക്കന്‍ മേഖലകളിലേയ്ക്കുള്ള അവശ്യസാധന വിതരണത്തിന് റോഡിനെ മാത്രം നമുക്ക് ആശ്രയിക്കേണ്ടി വരില്ല. കടല്‍ വഴിയും നദീ മാര്‍ഗ്ഗവും ഇനി തിരക്കു കുറയും.  ദക്ഷിണ ത്രിപുരയ്ക്ക് പ്രാധാന്യം കൈവരുന്നതോടെ സബ്‌റൂമില്‍ ഒരു ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സ്ഥാപിക്കാനുള്ള ജോലികള്‍ കൂടി ആരംഭിച്ചു കഴിഞ്ഞു. ഒരു ചരക്കു നീക്ക ഹബ്ബായിട്ടാവും ഈ ചെക്കു പോസ്റ്റ് പ്രവര്‍ത്തിക്കുക. ഇതിനോടനുബന്ധിച്ച് പാര്‍ക്കിങ് സ്ഥലങ്ങള്‍, സംഭരണ ശാലകള്‍, കണ്ടെയ്‌നര്‍ - ഷിപ്‌മെന്റ് സൗകര്യങ്ങള്‍ എന്നിവയും വികസിപ്പിക്കും.
സുഹൃത്തുക്കളെ,
ഫെനി പാലം തുറക്കുന്നതോടെ  ഇന്ത്യയിലെ അന്താരാഷ്ട്ര തുറമുഖത്തോട്്് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന നഗരമാകും അഗര്‍ത്തല. ദേശീയ പാതകള്‍ 8 ഉം 208 ഉം വീതികൂട്ടുന്ന പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപവും ഇന്നു നടക്കും. ഇതും വടക്കു കിഴക്കന്‍ തുറമുഖത്തേയ്ക്കുള്ള യാത്രാമാര്‍ഗ്ഗം ശക്തമാക്കും. വടക്കു കിഴക്കു മേഖലയിലെ സുപ്രധാന ചരക്കു നീക്ക കേന്ദ്രമായി അഗര്‍ത്തല മാറും. ഇത് ഗതാഗത ചെലവു കുത്തനെ കുറയ്ക്കും, വടക്കു കിഴക്കു മേഖലയിലേയ്ക്കുള്ള ചരക്കു നീക്കം വേഗത്തിലുമാക്കും. ത്രിപുരയിലെ കൃഷിക്കാര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മുട്ട, മത്സ്യം തുടങ്ങിയ സാധനങ്ങള്‍ക്ക് ഇനി പുതിയ വിപണികള്‍ ലഭ്യമാകും. നിലവിലുള്ള വ്യവസായങ്ങള്‍ക്കും പുതിയ വ്യവസായങ്ങള്‍ക്കും ഉത്തേജനം ലഭിക്കും. ഇവിടെ നിര്‍മ്മിക്കുന്ന വ്യാവസായിക ഉത്പ്പന്നങ്ങള്‍ വിദേശ വിപണികളില്‍  പുതിയ മത്സരം സൃഷ്ടിക്കും. മുള ഉത്പ്പന്നങ്ങള്‍, അഗര്‍ബത്തികള്‍, പൈനാപ്പിളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്കു കഴിഞ്ഞ കാലമത്രയും നല്കി വന്ന പ്രോത്സാഹനങ്ങള്‍  ഈ പശ്ചാത്തലത്തില്‍ ശക്തമാകും.
സഹോദരി സഹോദരന്മാരെ,
ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പുതിയ കേന്ദ്രങ്ങളായി മാറാനുള്ള സാധ്യത അര്‍ത്തല പോലുള്ള നഗരങ്ങള്‍ക്കു കാണുന്നു. വിവിധ പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും  അഗര്‍ത്തലയെ മികച്ച നഗരമാക്കി മാറ്റാനുള്ള ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ്. പുതിയതായി് സൃഷ്ടിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് സെന്റര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ  നഗരത്തിലെ ക്രമീകരണങ്ങള്‍ മികവുറ്റതാക്കും. ഗതാഗതാനുബന്ധ പ്രശ്‌നങ്ങള്‍ മുതല്‍ കുറ്റകൃത്യം തടയല്‍ വരെയുള്ള പ്രശ്‌നങ്ങള്‍ക്കു വരെ സാങ്കേതിക സഹായം ഇവിടെ നിന്നു ലഭിക്കും. ബഹുതല പാര്‍ക്കിംങ്, വ്യാപാര സമുച്ചയങ്ങള്‍, വിമാനതാവളത്തിലേയ്ക്കുള്ള പാതയുടെ വീതി കൂട്ടല്‍ എന്നിവ ്അഗര്‍ത്തലയിലെ  നഗര ജീവിതവും വ്യാപാര പ്രവര്‍ത്തനങ്ങളും  സുഗമമാക്കും.
സഹോദരി സഹോദരന്മാരെ,
ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വന്തം കൈയില്‍ നിന്നു പണം മുടക്കി ഇത്തരം സൗകര്യങ്ങള്‍ അനുഭവിച്ചു ജീവിക്കുവാന്‍ നിര്‍ബന്ധിതമായ മുന്‍ കാലത്തെ പലരും മറന്നു പോകുന്നു. ഗോത്ര മേഖലകളില്‍ താമസിക്കുന്നവരും ബുറു അഭയാര്‍ത്ഥികളും ഗവണ്‍മെന്റിന്റെ പല ആനുകൂല്യങ്ങളും അനുഭവിക്കുന്നവരാണ്. ഈ ഗവണ്‍മെന്റിന്റെ ശ്രമഫലമായിട്ടാണ് ത്രിപുരയിലെ ബുറു അഭയാര്‍ത്ഥികള്‍ പതിറ്റാണ്ടു കാലം അനുഭവിച്ച പ്രശ്‌നങ്ങള്‍ പരിഹൃതമായത്. 600 കോടിയുടെ പ്രത്യേക പാക്കേജാണ് ആയിരക്കണക്കിന് ബ്രൂ  അഭയാര്‍ത്ഥികളുടെ ജീവിതങ്ങളില്‍  വളരെ അനുകൂലമായ മാറ്റങ്ങള്‍ വരുത്തിയത്.
സുഹൃത്തുക്കളെ,
നമ്മുടെ ഗോത്ര മേഖലകള്‍ക്ക് കുടിവെള്ളം, വൈദ്യുതി, ആരോഗ്യ സേവനം തുടങ്ങിയ എത്ര എത്ര ആനുകൂല്യങ്ങളാണ് ഇപ്പോള്‍ സ്വന്തം വീട്ടുപടിക്കല്‍ ലഭിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റും ത്രിപുര ഗവണ്‍മെന്റും സംയുക്തമായിട്ടാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത് . ത്രിപുരയ്ക്കു  വികസന കാഴ്ച്ചപ്പാടു നല്കിയ   മാഹാരാജ ബീര്‍ ബിക്രം കിഷോര്‍ മാണിക്യജിയുടെ സ്മരണാര്‍ത്ഥം അഗര്‍ത്തല വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരു നല്കി. ത്രിപുരയിലെ സാഹിത്യ സാസംസ്‌കാരിക  മേഖലകളില്‍ നല്കിയ അപൂര്‍വ സംഭാവനകള്‍ക്ക് ശ്രീ തങ്കഡാര്‍ലോംങ് ജി, ശ്രീ സത്യറാം റിയാംങ് ജി,  ശ്രീ ബെനിചന്ദ്ര ജമാദിയ ജി എന്നിവര്‍ക്ക് പദ്‌മശ്രീ  നല്കി നാം ആദരിക്കും. ബെനി ചന്ദ്ര ജമാദിയ ജി ഇന്നു നമുക്കൊപ്പം ഇല്ല. എങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ നമ്മെ പ്രചോദിപ്പിക്കുന്നു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഈ ആരാധകര്‍  നല്കിയ സംഭാവനകള്‍ക്ക് നാം അവരോടു കടപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളെ
ഗോത്രവര്‍ഗ്ഗ കരകൗശല വസ്തുക്കള്‍ മുളയില്‍ നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങള്‍ എന്നിവയെ പ്രധാന്‍ മന്ത്രി വന്‍ ധന്‍ യോജനയുടെ കീഴില്‍ പ്രോത്സാഹിപ്പിക്കും. ഇത് ഗോത്ര സമൂഹത്തിലെ സഹോദരി സഹോദരന്മാര്‍ക്ക്  പുതിയ ഒരു വരുമാന മാര്‍ഗ്ഗമാണ്.  മുളയില്‍ നിന്നുള്ള ബിസ്‌ക്കറ്റുകള്‍ വിപണിയില്‍ എത്തിയതായി ഞാന്‍ മനസിലാക്കുന്നു. ഇത് അഭിനന്ദനം അര്‍ഹിക്കുന്നു. സമാന നടപടികള്‍ വികസിപ്പിക്കുന്നത് ജനങ്ങള്‍ക്കു സഹായകമാകും. ഈ വര്‍ഷത്തെ ബജറ്റില്‍ ഗോത്രവര്‍ഗ മേഖലയ്ക്കു ഏകലവ്യ മോഡല്‍ സ്‌കൂളുകളും ഇതര സൗകര്യങ്ങളും ലഭ്യമാക്കാന്‍  വ്യവസ്ഥ ചെയ്യുന്നു.   അടുത്ത വര്‍ഷവും ത്രീപുര ഗവണ്‍മെന്റ് ത്രിപുരയിലെ ജനങ്ങള്‍ക്കു വേണ്ടി സമാന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്്. കഴിഞ്ഞ മൂന്നു വര്‍ഷം ത്രിപുരയിലെ ജനങ്ങളെ സേവിച്ചതിന്  ബിപ്ലബജിയ്ക്കും അദ്ദേഹത്തിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഭരണ വിഭാഗത്തിനും ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു.  ഭാവിയിലും അവര്‍ കൂടുതല്‍ പരിശ്രമങ്ങള്‍ തുടരുമെന്നും  ത്രിപുരയുടെ വിധി മാറ്റി എഴുതുമെന്നും എനിക്ക് ഉറപ്പുണ്ട്.
ഈ വിശ്വാസത്തോടെ എല്ലാവരെയും ഞാന്‍ വളരെ അഭിനന്ദിക്കുന്നു. എന്റെ ആശംസകള്‍ അറിയിക്കുന്നു. നന്ദി

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
MSMEs’ contribution to GDP rises, exports triple, and NPA levels drop

Media Coverage

MSMEs’ contribution to GDP rises, exports triple, and NPA levels drop
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the importance of grasping the essence of knowledge
January 20, 2026

The Prime Minister, Shri Narendra Modi today shared a profound Sanskrit Subhashitam that underscores the timeless wisdom of focusing on the essence amid vast knowledge and limited time.

The sanskrit verse-
अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।
यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥

conveys that while there are innumerable scriptures and diverse branches of knowledge for attaining wisdom, human life is constrained by limited time and numerous obstacles. Therefore, one should emulate the swan, which is believed to separate milk from water, by discerning and grasping only the essence- the ultimate truth.

Shri Modi posted on X;

“अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।

यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥”