പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-യുഎഇ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിലെ തുടർച്ചയായ പുരോഗതി ഇരു നേതാക്കളും ക്രിയാത്മകമായി വിലയിരുത്തി. കോവിഡ് -19 മഹാമാരിയുടെ  സമയത്ത് ഇന്ത്യൻ സമൂഹത്തിന് യുഎഇ നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2021 ഒക്ടോബർ 1 മുതൽ ദുബായിൽ നടക്കുന്ന എക്സ്പോ -2020-ന് അദ്ദേഹം ആശംസകൾ അറിയിച്ചു.

മേഖലയിൽ പൊതുവായ ആശങ്കയുള്ള പ്രശ്നങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ലോകത്ത് ഭീകരവാദത്തിനും തീവ്രവാദത്തിനും സ്ഥാനമില്ലെന്നതിൽ  അവർ യോജിപ്പ് പ്രകടിപ്പിക്കുകയും  അത്തരം ശക്തികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From welfare to opportunity: How DPI 2.0 and AI will unlock India’s productivity

Media Coverage

From welfare to opportunity: How DPI 2.0 and AI will unlock India’s productivity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 28
June 28, 2026

From Digital India to Defence, PM Modi’s Vision for a Viksit Bharat Powering India’s Progress