ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും 2026 മേയ് 16-ന് ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ളതും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത കർമ്മപദ്ധതികളിലൂടെയും ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപ്രധാന പങ്കാളിത്തം'എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇതിനായി, അടുത്ത 5 ​വർഷത്തേക്കുള്ള (2026-2030) ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാനമായ പങ്കാളിത്ത കർമ്മപദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു.

 

ഇരുപക്ഷവും ഇനിപ്പറയുന്ന കാര്യങ്ങൾ അംഗീകരിച്ചു:

I. രാഷ്ട്രീയ ചർച്ചകൾ

a. ഭരണത്തലവന്മാർ / രാഷ്ട്രത്തലവന്മാർ, വിദേശകാര്യ മന്ത്രിമാർ, മറ്റ് കാബിനറ്റ് മന്ത്രിമാർ എന്നിവർ തമ്മിൽ പതിവ് അടിസ്ഥാനത്തിലുള്ള കൂടിക്കാഴ്ചകളും പരസ്പര സന്ദർശനങ്ങളും നിലനിർത്തുക. ഇതിൽ ബഹുരാഷ്ട്ര സമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന കൂടിക്കാഴ്ചകളും ഉൾപ്പെടുന്നു.

b. ഈ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ കർമ്മപദ്ധതി പുരോഗതി വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾക്ക് തന്ത്രപരമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ വാർഷിക യോഗങ്ങൾ ചേരുന്ന ഒരു സംവിധാനം രൂപീകരിക്കുക.

c. പൊതുവായ താല്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കുന്നതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ മേധാവിമാർ തമ്മിലുള്ള കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളും വർദ്ധിപ്പിക്കുക.

 

II. സാമ്പത്തിക സഹകരണവും നിക്ഷേപങ്ങളും

 

a. ഉഭയകക്ഷി വ്യാപാരം, വിപണി പ്രവേശം, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുന്നതിനായി വാർഷിക സംയുക്ത വ്യാപാര നിക്ഷേപസമിതി (JTIC) യോഗങ്ങൾ പ്രയോജനപ്പെടുത്തുക. പ്രത്യേകിച്ച് പുനരുൽപ്പാദക ഊർജം, ടെലികമ്മ്യൂണിക്കേഷൻസ്, സമുദ്രമേഖല, അടിസ്ഥാനസൗകര്യ വികസനം, നഗര വികസനം, നൂതനാശയങ്ങൾ, ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, കൃഷി, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ടെക്നോളജി, ഓർഗാനിക് കെമിക്കലുകൾ, ടെക്സ്റ്റൈൽസ്, ഇരുമ്പ്-ഉരുക്ക്, അലുമിനിയം തുടങ്ങിയ ഉയർന്ന സാധ്യതകളുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കൈവരിച്ചുകൊണ്ട് വിതരണ ശൃംഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇരുപക്ഷത്തെയും കമ്പനികൾ തമ്മിലുള്ള സംയുക്ത സംരംഭങ്ങൾ, വ്യവസായ പങ്കാളിത്തം, സാങ്കേതിക സഹകരണം എന്നിവയിലൂടെ ഇത് സാധ്യമാക്കുക.

b. വ്യവസായ-സാമ്പത്തിക അസോസിയേഷനുകളുടെയും ചേംബർ ഓഫ് കൊമേഴ്സിന്റെയും പങ്കാളിത്തത്തോടെ വ്യാപാര മേളകളിൽ പങ്കെടുക്കുന്നതും ബിസിനസ്സ് ഫോറങ്ങൾ സംഘടിപ്പിക്കുന്നതും പരസ്പരം പ്രോത്സാഹിപ്പിക്കുക.

c. നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുമുള്ള ഉഭയകക്ഷി 'ദ്രുത പ്രതികരണ സംവിധാനത്തിന്റെ' പ്രവർത്തനം കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യുക.

d. അതിപ്രധാന ധാതുക്കൾ, പര്യവേക്ഷണം, ഗവേഷണം, നൂതനാശയം, മൂല്യ ശൃംഖലകളുടെ സംയോജനം, വിതരണ ശൃംഖല സുരക്ഷിതത്വം, ചാക്രിക സമ്പദ് വ്യവസ്ഥ, ഇ.എസ്.ജി (പരിസ്ഥിതി, സാമൂഹികം, ഭരണം) മാനദണ്ഡങ്ങളും അനുബന്ധ വിലയിരുത്തലുകളും എന്നിവയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിന് (MoU) കീഴിൽ, വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണത്തിനായി 'പ്രധാന അസംസ്കൃത വസ്തുക്ക'ളുടെ മൂല്യ ശൃംഖലയിലുടനീളം ഒരു ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തത്തിന് രൂപം നൽകുകയും അത് സുഗമമാക്കുകയും ചെയ്യുക.

e. പുനരുപയോഗ ഊർജം, സുസ്ഥിര കൃഷി, സമുദ്രമേഖല, അടിസ്ഥാനസൗകര്യങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡ്ടെക് (മെഡിക്കൽ ടെക്നോളജി), ഹൈടെക്, നൂതനാശയങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകളിൽ ഇന്ത്യക്കും നെതർലാൻഡ്സിനും ഇടയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക. ഇതിനായി, ഇരുപക്ഷവും ബിസിനസ്സ്-ടു-ബിസിനസ്സ് (B2B) ബന്ധങ്ങൾ സുഗമമാക്കുകയും, സംയുക്ത സംരംഭങ്ങളെയും പൊതു-സ്വകാര്യ പങ്കാളിത്തങ്ങളെയും (PPP) പിന്തുണയ്ക്കുകയും, വിജ്ഞാന സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (SME) പങ്കാളിത്തം ഉറപ്പാക്കൽ, നിക്ഷേപ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സുസ്ഥിര വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, കരുത്തുറ്റ മൂല്യ ശൃംഖലകൾ എന്നിവ കൈവരിക്കുന്നതിനായി നൂതനാശയ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകും.

 

III. ജലം, കൃഷി, ആരോഗ്യം

a.2022 മാർച്ചിൽ ഒപ്പുവച്ചതും 2027 മാർച്ച് വരെ കാലാവധിയുള്ളതുമായ 'ജലത്തെക്കുറിച്ചുള്ള തന്ത്രപരമായ പങ്കാളിത്തം' പുതുക്കാനുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ താല്പര്യം പ്രകടിപ്പിക്കുക; കൂടാതെ ഇതുമായി ബന്ധപ്പെട്ട മന്ത്രി തല സംയുക്ത പ്രവർത്തകസമിതി വഴി ഇതിന്റെ പുരോഗതി വിലയിരുത്തുക.

 

b. സംയോജിത ജലവിഭവ പരിപാലനം, സംയോജിത തീരദേശ പരിപാലനം, നഗര ജല പരിപാലനം, പ്രളയ പ്രതിരോധം, നദീതട പരിപാലനം, ഗംഗാ നദീതടത്തിലെ സുസ്ഥിര ജലഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കൽ എന്നിവയിൽ സഹകരണം ശക്തമാക്കുക.

 

C. ഗംഗ നദിദേശീയ ദൗത്യവുമായി ചേർന്ന് 'ജലത്തിനായുള്ള മികവിന്റെ കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്തുക; ഇതിലൂടെ അറിവും വൈദഗ്ധ്യവും പങ്കുവയ്ക്കുക, ശേഷിവികസനം സാധ്യമാക്കുക, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ നിലവിലുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക.

 

d. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾക്കായി 'നഗര നദിപരിപാലന പദ്ധതികൾക്ക് പിന്തുണ നൽകുക. ഇതിനായി നഗര നദിപരിപാലന ആസൂത്രണവും 'വാട്ടർ അസ് ലിവറേജ്' (Water as Leverage) സമീപനവും അതിന്റെ ചട്ടക്കൂടിൽ ഉൾപ്പെടുത്തുകയും പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുക. അതുവഴി 'ജലപ്രവർത്തന കാര്യപരിപാടി'യിലെ സംയുക്ത പ്രതിജ്ഞാബദ്ധത നിറവേറ്റുക.

 

e. ഇന്ത്യ നയിക്കുന്ന 'ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം' (CDRI) നേതൃത്വം നൽകുന്ന ശേഷി വികസന പരിപാടികളിലൂടെ, ഇന്ത്യയിലും ആഗോളതലത്തിലും ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള നഗര ജല അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മെച്ചപ്പെടുത്തലും ഉറപ്പാക്കുക.

 

f. കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 'സംയുക്ത കാർഷിക പ്രവർത്തകസമിതി തുടരുക. ഇതിൽ ഇന്ത്യ-നെതർലാൻഡ്‌സ് മികവ് കേന്ദ്രങ്ങളുടെ പുരോഗതി വിലയിരുത്തൽ, ഫൈറ്റോസാനിറ്ററി-വെറ്ററിനറി വിപണി പ്രവേശനം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിക്കായുള്ള സംയുക്ത പിന്തുണ, ഉത്തരവാദിത്വമുള്ള മൂല്യ ശൃംഖലകൾ, ആഗോള ഭക്ഷ്യസുരക്ഷ എന്നിവ ഉൾപ്പെടുന്നു.

 

g. അഗ്രി-ടെക്, ബയോടെക്നോളജി എന്നിവയിലുള്ള ആശയവിനിമയങ്ങൾ, വിജ്ഞാന വിനിമയം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക. കൂടാതെ, 'ക്ലീൻ പ്ലാന്റ് സെന്ററുകൾ' സ്ഥാപിക്കുന്നതിനായി സംയുക്തമായി നൂതന കാർഷിക സാങ്കേതികവിദ്യകളുടെ വികസനത്തെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കുക.

 

h. ആരോഗ്യ സുരക്ഷയും പൊതുജനാരോഗ്യവും സംബന്ധിച്ച ധാരണാപത്രത്തിന്റേയും അതിനായുള്ള സംയുക്ത പ്രവർത്തകസമിതിയുടെയും കീഴിലുള്ള ഉഭയകക്ഷി സഹകരണം സുഗമമാക്കി, ആഗോള പൊതുജനാരോഗ്യ ഭീഷണികളെ ചെറുക്കുക. സാംക്രമിക രോഗങ്ങളുടെ വ്യാപനം , ആന്റി-മൈക്രോബയൽ റെസിസ്റ്റൻസ് (AMR), സാംക്രമികേതര രോഗങ്ങൾ (NCD), ഡിജിറ്റൽ ഹെൽത്ത് (AI, സൈബർ സുരക്ഷ ഉൾപ്പെടെ), കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും തമ്മിലുള്ള ബന്ധം, ശേഷി വികസനം തുടങ്ങിയ മുൻഗണനാ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഡച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്ത് ആൻഡ് ദി എൻവയോൺമെന്റും (RIVM) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ICMR) തമ്മിൽ അടുത്തിടെ ഒപ്പുവച്ച താല്പര്യപത്രം വഴി ഈ സഹകരണം കൂടുതൽ ശക്തമാക്കും. സാംക്രമിക രോഗങ്ങൾ, കൊതുക്/ പ്രാണികൾ വഴി പകരുന്ന രോഗങ്ങൾ, ഏകാരോഗ്യം, രോഗനിരീക്ഷണം എന്നിവയാണ് ഇതിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ.

 

i. സുസ്ഥിരമായ ആഗോള വിതരണ ശൃംഖലകളെ പിന്തുണയ്ക്കുന്നതിനും ഗവേഷണവും നൂതനാശയവും ശക്തിപ്പെടുത്തുന്നതിനുമായി ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുക. 2025 ജൂണിൽ ഒപ്പുവച്ച ധാരണാപത്രത്തിന് അനുസൃതമായും, ഈ ധാരണാപത്രത്തിന് കീഴിൽ രൂപീകരിച്ച സംയുക്ത പ്രവർത്തകസമിതിയുടെ പതിവ് യോഗങ്ങളിലൂടെയും ഇത് നടപ്പിലാക്കും. ഇതിൽ അക്കാദമിക സഹകരണം, റെഗുലേറ്ററി സഹകരണം, ബിസിനസുകൾ തമ്മിലുള്ള പങ്കാളിത്തം, വിപണി പ്രവേശനത്തെക്കുറിച്ചുള്ള വിജ്ഞാന വിനിമയം എന്നിവ ഉൾപ്പെടുന്നു.

 

j. നെതർലാൻഡ്‌സ് ഫുഡ് ആൻഡ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി അതോറിറ്റിയും (NVWA) ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) തമ്മിൽ അടുത്തിടെ ഒപ്പുവച്ച ധാരണാപത്രത്തിൽ വ്യക്തമാക്കിയതുപോലെ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ, വിജ്ഞാപനങ്ങൾ, സഹകരണ സംവിധാനങ്ങൾ, ഇലക്ട്രോണിക് (സർട്ടിഫിക്കേഷൻ) സംവിധാനങ്ങളുടെ ഉപയോഗം എന്നിവയിൽ ഭക്ഷ്യസുരക്ഷാ അധികാരികൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെ അറിവ് പങ്കുവയ്ക്കുക.

 

IV. ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ, ശാസ്ത്രം, വിദ്യാഭ്യാസം

a. ഇന്ത്യയുടെയും നെതർലാൻഡ്‌സിന്റെയും ദേശീയ ഗവേഷണ മുൻഗണനകൾ കണക്കിലെടുത്ത്, ശാസ്ത്ര-സാങ്കേതിക- നൂതനാശയത്തിലെ സഹകരണത്തിനായുള്ള നിലവിലെ സംയുക്ത പ്രവർത്തകസമിതി വഴി ഗവൺമെന്റുകൾ, അക്കാദമിക മേഖലകൾ, വ്യവസായങ്ങൾ എന്നിവയെ പങ്കാളികളാക്കിക്കൊണ്ട് നൂതനാശയ-ഗവേഷണ സഹകരണങ്ങൾ ശക്തമാക്കുക. സെമികണ്ടക്ടറുകൾ, എ.ഐ (AI), സൈബർ സുരക്ഷ, ഊർജ്ജസ്രോതസ്സുകൾ, ബയോമോളിക്യുലാർ & സെൽ ടെക്നോളജി തുടങ്ങിയ നിർണ്ണായക സാങ്കേതികവിദ്യകൾക്ക് ഇതിൽ പ്രത്യേക പ്രാധാന്യം നൽകും.

 

b. സെമികണ്ടക്ടറുകളും അനുബന്ധ വളർന്നുവരുന്ന സാങ്കേതികവിദ്യകളും സംബന്ധിച്ച ഇന്ത്യ-നെതർലാൻഡ്‌സ് പങ്കാളിത്ത ധാരണാപത്രം താഴെ പറയുന്ന കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുക:

i. ഇന്ത്യയിലെയും നെതർലാൻഡ്‌സിലെയും സെമികണ്ടക്ടർ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ വിശ്വസനീയവും സുസ്ഥിരവുമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തുക.

ii. വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ ഗവേഷണ-വികസന (R&D) സഹകരണം വിപുലീകരിക്കുക. ഇരുരാജ്യങ്ങളിലും നിർമ്മിത ബുദ്ധി, ഫോട്ടോണിക്സ്, ക്വാണ്ടം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സാങ്കേതിക മൂല്യ ശൃംഖല പങ്കാളിത്തം രൂപീകരിക്കുക.

iii. ഡച്ച് സെമികോൺ കോംപിറ്റൻസ് സെന്ററിനെ ഇന്ത്യൻ സെമികണ്ടക്ടർ മിഷനുമായി ബന്ധിപ്പിക്കുക; ഇതിലൂടെ സഹകരണം, സാങ്കേതികവിദ്യ,സാങ്കേതിക പ്രതിഭകളുടെ വികസനം എന്നിവ വഴി സെമികണ്ടക്ടർ മേഖലയെ, പ്രത്യേകിച്ച് വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, സ്കെയിൽ-അപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, അവരുടെ വിതരണക്കാർ എന്നിവരെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.

 

c. NXP, ASML, ടാറ്റ, CG സെമി എന്നിവയുടെ പിന്തുണയോടെ, സെമികണ്ടക്ടറുകളിലും അനുബന്ധ സാങ്കേതികവിദ്യകളിലും വൈജ്ഞാനിക വിനിമയത്തിനുള്ള മാർഗ്ഗം ഒരുക്കുന്നതിനായി ഐൻഡ്ഹോവൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് ട്വന്റെ എന്നിവയും ഇന്ത്യയിലെ ആറ് പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളും (IISc ബാംഗ്ലൂർ, IIT ബോംബെ, IIT ഡൽഹി, IIT ഗാന്ധിനഗർ, IIT ഗുവാഹത്തി, IIT മദ്രാസ്) തമ്മിലുള്ള സഹകരണ ധാരണാപത്രത്തെ പിന്തുണയ്ക്കുക.

 

d. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നെതർലാൻഡ്‌സ്-ഇന്ത്യ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം നടപ്പിലാക്കുക. കൂടാതെ വിജ്ഞാന സ്ഥാപനങ്ങൾ തമ്മിൽ കൂടുതൽ സഹകരണം വളർത്തുന്നതിനായി ഒരു സംയുക്ത പ്രവർത്തന പദ്ധതി രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആശയവിനിമയം നടത്തുക.

e. STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) പോലുള്ള മേഖലകളിൽ വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.കൂടാതെ സ്ഥാപനപരമായ പങ്കാളിത്തത്തിനായി ഒരു വേദി കണ്ടെത്തുക.

 

f. ഇന്ത്യയും നെതർലാൻഡ്‌സും തമ്മിൽ നിലവിലുള്ള ബഹിരാകാശ പങ്കാളിത്തം അംഗീകരിച്ചുകൊണ്ട്, കാലാവസ്ഥാ വ്യതിയാനം, ജലപ്രശ്നങ്ങൾ, ഭക്ഷ്യസുരക്ഷ, വായുവിന്റെ ഗുണനിലവാരം എന്നിവയുൾപ്പെടെയുള്ള സാമൂഹിക വെല്ലുവിളികളെ നേരിടുന്നതിന് ശ്രമിക്കുക. ഇതിനായി ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് ഉൾപ്പെടെ, ഗവണ്മെന്റ്, വ്യവസായ, അക്കാദമിക തലങ്ങളിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതകൾ തേടുക.

 

V. ഊർജ്ജ പരിവർത്തനം, സുസ്ഥിര വികസനം, സമുദ്ര മേഖല വികസനം 

 

a. പുനരുൽപ്പാദക ഊർജ്ജത്തെക്കുറിച്ച് സംയുക്ത പ്രവർത്തകസമിതി രൂപീകരിക്കുകയും പതിവായി യോഗങ്ങൾ നടത്തുകയും ചെയ്യുക. ഇതിലൂടെ മികച്ച പ്രവർത്തനരീതികളും അനുഭവങ്ങളും പങ്കുവെക്കുക, ഇരുരാജ്യങ്ങളുടെയും വ്യാവസായിക ആവാസവ്യവസ്ഥകളെക്കുറിച്ചുള്ള അറിവ് പ്രോത്സാഹിപ്പിക്കുക, കൂടാതെ ഹരിത ഹൈഡ്രജൻ, ബയോ എനർജി, ജൈവ രാസവസ്തുക്കൾ അല്ലെങ്കിൽ സർക്കുലർ ഫീഡ്സ്റ്റോക്കുകൾ, പുനരുപയോഗ ഊർജ്ജം, ബാറ്ററി സംഭരണം എന്നിവയിൽ വ്യാവസായിക പങ്കാളിത്ത സഹകരണം സുഗമമാക്കുക.

 

b. ഇന്ത്യക്കും നെതർലാൻഡ്‌സിനുമിടയിൽ 'ഹരിത ഇടനാഴി' ഉൾപ്പെടെ, പുനരുൽപ്പാദക ഹൈഡ്രജൻ മേഖലയിലെ സംയുക്ത പ്രവർത്തനങ്ങൾക്കായി കർമ്മപദ്ധതി തയ്യാറാക്കാൻ സഹകരിക്കുക.

c. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉഭയകക്ഷി ബന്ധം ആഴത്തിലാക്കുന്നതിനായി ഒരു പ്രവർത്തകസമിതി രൂപീകരിച്ച് പരിസ്ഥിതി മേഖലയിൽ ശക്തമായ സഹകരണത്തിനുള്ള മാർഗ്ഗങ്ങൾ തേടുക; കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടലും അതിന്റെ ആഘാതം കുറയ്ക്കലും സംബന്ധിച്ച മികച്ച പ്രവർത്തനരീതികൾ, വിവരങ്ങൾ, സാങ്കേതികവിദ്യ എന്നിവ പങ്കുവയ്ക്കുക.

ആഗോള ജൈവ ഇന്ധനസഖ്യം, ഇന്റഗ്രേറ്റഡ് ബയോറിഫൈനറീസ് മിഷൻ, അന്താരാഷ്ട്ര സൗരസഖ്യം , സുസ്ഥിര മാലിന്യ സംസ്കരണത്തിനായുള്ള കോമ്പിട്രാക്ക് തുടങ്ങിയ സംരംഭങ്ങളിലൂടെ ജൈവ ഇന്ധനങ്ങൾ, ചാക്രിക സമ്പദ് വ്യവസ്ഥ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കൽ എന്നിവയിലുള്ള ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കുക.

e. സുരക്ഷിതവും സുസ്ഥിരവുമായ ഒരു സമുദ്രമേഖലയ്ക്ക് സംഭാവന നൽകുന്നതിനായി തുറമുഖങ്ങൾ, ഉൾനാടൻ ജലപാതകൾ, കപ്പൽ ഗതാഗതം എന്നിവയിൽ നൂതനമായ ഹരിത ഊർജ്ജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക. കൂടാതെ, അടുത്തിടെ പുതുക്കിയ 'സമുദ്രമേഖലാ സഹകരണത്തിനുള്ള ധാരണാപത്രത്തിന്റെ'യും, ഇന്ത്യയും നെതർലാൻഡ്‌സും തമ്മിൽ ഒപ്പുവെച്ച ഹരിത - ഡിജിറ്റൽ സമുദ്ര ഇടനാഴി സംബന്ധിച്ച താല്പര്യപത്രത്തിന്റെയും പശ്ചാത്തലത്തിൽ സഹകരണം കൂടുതൽ വികസിപ്പിക്കുക. ഇത് ആഭ്യന്തര ഉൽപ്പാദന കേന്ദ്രങ്ങളെ യൂറോപ്യൻ വിപണികളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

f. സമുദ്ര സഹകരണത്തിനായുള്ള സംയുക്ത പ്രവർത്തക സമിതിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്, ഇരുരാജ്യങ്ങളും ' ഹരിത ഡിജിറ്റൽ സമുദ്ര ഇടനാഴി കർമ്മപദ്ധതി ' എന്ന സമഗ്രമായ പദ്ധതി രൂപീകരിക്കും. ഇത് ഇന്ത്യക്കും നെതർലാൻഡ്‌സിനുമിടയിൽ പരിസ്ഥിതി സൗഹൃദപരവും ഡിജിറ്റലായി സംയോജിപ്പിച്ചതും സാമ്പത്തികമായി കാര്യക്ഷമവുമായ ഭാവി സമുദ്ര ഇടനാഴി രൂപീകരിക്കാൻ ലക്ഷ്യമിടുന്നു.

g. പ്രാദേശിക ആസൂത്രണവും നഗരവികസനവും സംബന്ധിച്ച ധാരണാപത്രത്തിന് കീഴിലുള്ള സംയുക്ത പ്രവർത്തക സമിതി വഴി സുസ്ഥിര നഗരവികസനത്തിൽ ശേഷി വികസനവും വിജ്ഞാന വിനിമയവും നടപ്പിലാക്കാൻ ഒന്നിച്ച് പ്രവർത്തിക്കുക. ഖരമാലിന്യ-ജല പരിപാലനം, ചാക്രിക സമ്പദ് വ്യവസ്ഥ, നഗര ഗതാഗത സംവിധാനങ്ങൾ, കാർബൺ ഉദ്വമന രഹിത ഗതാഗതവും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളും, നഗര സുസ്ഥിരതയും ഭരണവും എന്നീ പ്രമേയങ്ങൾക്ക് കീഴിൽ സഹകരണത്തിനുള്ള പ്രത്യേക മേഖലകൾ കണ്ടെത്തുക.

 

VI. പ്രതിരോധ സഹകരണം 

a. പ്രതിരോധ വ്യവസായ മേഖലയും ഗവേഷണ കേന്ദ്രങ്ങളും തമ്മിലുള്ള സഹകരണം ഉൾപ്പെടെ ഉഭയകക്ഷി സൈനിക സഹകരണം ഏകോപിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഇന്റർനാഷണൽ മിലിട്ടറി കോപ്പറേഷൻ വഴി ഘടനാപരമായി കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ആശയവിനിമയം ആസൂത്രണം ചെയ്യുക.

 b. നാവിക അഭ്യാസങ്ങളിലെ പരസ്പര പങ്കാളിത്തത്തിലൂടെയും IFC-IOR-ലെ പ്രത്യേക പങ്കാളിത്തത്തിലൂടെയും സമുദ്ര സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുക.

c. ഇൻഡോ-പസഫിക് മേഖലയിൽ നെതർലാൻഡ്‌സിനുള്ള വർദ്ധിച്ചുവരുന്ന താല്പര്യത്തിന്റെ പശ്ചാത്തലത്തിൽ, ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ് (IPOI), ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയം (IONS) എന്നിവയുടെ ചട്ടക്കൂടിനുള്ളിൽ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക.

 d. ഇരു പ്രതിരോധ മന്ത്രാലയങ്ങളും തമ്മിൽ പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും സംവിധാനങ്ങളുടെയും സാങ്കേതിക സഹകരണത്തിനുള്ള വഴികൾ തേടുക.

 

e. നിർദിഷ്ട മേഖലകളിലെ സ്ഥാപനങ്ങളായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സ് (SIDM), നെതർലാൻഡ്സ് ഇൻഡസ്ട്രി ഫോർ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി (NIDV) എന്നിവ വഴി പ്രതിരോധ വ്യവസായവും ഗവേഷണ കേന്ദ്രവും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് പ്രതിരോധ മന്ത്രാലയങ്ങളും തമ്മിൽ 'പ്രതിരോധ വ്യവസായിക കർമ്മ പദ്ധതി' തയ്യാറാക്കാൻ പ്രവർത്തിക്കുക.

 

f. പരസ്പരമുള്ള ലോജിസ്റ്റിക് പിന്തുണ കരാറിൽ ഒപ്പുവയ്ക്കുന്നതിലൂടെ, പരിശീലന അഭ്യാസങ്ങൾക്കിടയിൽ സൈനിക യൂണിറ്റുകൾക്ക്/ഫോർമേഷനുകൾക്ക് ലോജിസ്റ്റിക് പിന്തുണ നൽകുന്നത് ഔദ്യോഗികമാക്കാനുള്ള സാധ്യത പരിശോധിക്കുക.

 

VII. സുരക്ഷാ സഹകരണം 

a. പ്രതിരോധം, സമുദ്ര സുരക്ഷ, സാമ്പത്തിക സുരക്ഷ, വിജ്ഞാന സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനം, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ എന്നിവയും അന്താരാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും പരസ്പരം അംഗീകരിച്ചിട്ടുള്ള മറ്റു വസ്തുതകളും ഉൾപ്പെടെ പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ പ്രശ്നങ്ങളിൽ നിരന്തര ചർച്ചകളിലൂടെ സഹകരണം മെച്ചപ്പെടുത്തുക.

b. പരസ്പര താല്പര്യമുള്ള മേഖലകളിൽ മെച്ചപ്പെട്ട സൈബർ സഹകരണത്തിനായുള്ള ' താല്പര്യപത്രം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി ഉഭയകക്ഷി സൈബർ ചർച്ചകൾ ശക്തമാക്കുക. ഇതിൽ ബഹുരാഷ്ട്ര വേദികളിലെ അടുത്ത ഏകോപനവും, ശേഷി വികസനം,അറിവ് പങ്കുവയ്ക്കൽ, സൈബർ ഭീഷണികളെയും സൈബർ കുറ്റകൃത്യങ്ങളെയും പ്രതിരോധിക്കൽ തുടങ്ങിയ സംയുക്ത ശ്രമങ്ങളും ഉൾപ്പെടുന്നു.

c. ഭീഷണികളെക്കുറിച്ചുള്ള വിലയിരുത്തലുകളും മികച്ച പ്രവർത്തന രീതികളും സംബന്ധിച്ച വിവരങ്ങൾ പങ്കിടുന്നതിലൂടെ ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വേദികളിൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ സഹകരണം ശക്തമാക്കുക. ഒപ്പം ഐക്യരാഷ്ട്രസഭയിൽ 'അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെയുള്ള സമഗ്ര കൺവെൻഷൻ' അംഗീകരിക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കുക.

d. 'പരസ്പര നിയമസഹായ കരാറും' പുതുതായി രൂപപ്പെടുത്തുന്ന കരാറായ 'കുറ്റവാളികളെ കൈമാറൽ കരാറും' ഒപ്പുവയ്ക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരുക.

 

e. നെതർലാൻഡ്‌സ് 'ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ' (IPOI) അംഗമായ പശ്ചാത്തലത്തിൽ സഹകരണം വർദ്ധിപ്പിക്കുക.

 

VIII. കുടിയേറ്റം, സഞ്ചാരം, കോൺസുലാർ സേവനങ്ങൾ 

 

a. ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള ദീർഘകാലവും ചരിത്രപരവുമായ സൗഹൃദത്തെ അംഗീകരിക്കുകയും, അതിന് പുതിയൊരു ഉത്തേജനം നൽകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

b. ഇരുരാജ്യങ്ങളിലേക്കും നിയമാനുസൃതവും സുതാര്യവുമായ കുടിയേറ്റവും ജനങ്ങളുടെ സുഗമമായ യാത്രയും പ്രോത്സാഹിപ്പിക്കുന്നതിന് തീരുമാനിക്കുന്നു.

c. അനധികൃത കുടിയേറ്റം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആയി ഉചിതമായ നടപടികൾ സംയുക്തമായി സ്വീകരിക്കാൻ ദൃഢനിശ്ചയം ചെയ്യുന്നു.

d. വിദ്യാർത്ഥികൾ, അക്കാദമിക വിദഗ്ധർ, ഗവേഷക വിദ്യാർത്ഥികൾ, ഗവേഷകർ, യുവ പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള ഉയർന്ന വൈദഗ്ധ്യമുള്ളവരുടെ യാത്ര ആവശ്യങ്ങൾ സുഗമമാക്കുന്നതിന് സഹകരിക്കുക.

e. ചലനാത്മകതയും കുടിയേറ്റവും സംബന്ധിച്ച 'ധാരണാപത്രം' നടപ്പിലാക്കുക.

f. 'ഇന്ത്യ-നെതർലാൻഡ്‌സ് കോൺസുലാർ ചർച്ച'യിലൂടെ നിലവിലുള്ള കോൺസുലാർ വിഷയങ്ങൾ പതിവായി ചർച്ചകൾ നടത്തുക.

 

IX. സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ വിനിമയം 

a. പൈതൃക സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും സംരക്ഷണവും പുനരുദ്ധാരണവും സംബന്ധിച്ച വിജ്ഞാന വിനിമയം ഉൾപ്പെടെയുള്ള നിരന്തരമായ ചർച്ചകൾ, പരിപാടികൾ, സംയുക്ത സംരംഭങ്ങൾ എന്നിവയിലൂടെ ഉഭയകക്ഷി സാംസ്കാരിക സഹകരണം മെച്ചപ്പെടുത്തുക.

b. രൂപകല്പന, ദൃശ്യ കലകൾ, സാംസ്കാരിക പൈതൃകം, പ്രകടന കലാരൂപങ്ങൾ, മ്യൂസിയം മേഖലകൾ എന്നിവയിലെ സഹകരണം ശക്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സാംസ്കാരിക സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം നടപ്പിലാക്കുന്നതിനായി നിലവിൽ നടക്കുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുക.

c. സാംസ്കാരികപരമായ പുരാവസ്തുക്കൾ തിരികെ നൽകുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നതിൽ സഹകരണം തുടരുക.

d. മ്യൂസിയങ്ങൾ തമ്മിൽ പങ്കാളിത്തം സ്ഥാപിക്കുന്നത് വഴിയും, പരസ്പരമുള്ള അറിവ് ആഴത്തിലാക്കുന്നതിനുമായി പ്രദർശനങ്ങളും സാംസ്കാരിക സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക.

e. ഇരൂരാഷ്ട്രങ്ങളും തമ്മിലുള്ള ഇടപെടലുകളും വിനോദസഞ്ചാരികളുടെ വരവും വർദ്ധിപ്പിക്കുക.

f. ഉഭയകക്ഷി-സാംസ്കാരിക ബന്ധങ്ങളും ദീർഘകാല സൗഹൃദബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ നെതർലാൻഡ്‌സിലെ ഊർജ്ജസ്വലരായ ഇന്ത്യൻ-ഡച്ച് സമൂഹങ്ങളും ഇന്ത്യൻ പ്രവാസികളും നൽകുന്ന സംഭാവനകളെ അംഗീകരിക്കുക.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From China's shadow to Made-in-India toys: Imports fall 71% as Centre targets 25% global share

Media Coverage

From China's shadow to Made-in-India toys: Imports fall 71% as Centre targets 25% global share
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of Prime Minister's Address at the India-New Zealand Business Event
July 11, 2026

Your Excellency, Prime Minister क्रिस्टोफर लक्सन,

भारत और न्यूज़ीलैंड के business leaders,

नमस्कार

किया ओरा

ऑकलैंड में आप सबके बीच आकर मुझे बहुत प्रसन्नता हो रही है। मैं प्रधानमंत्री लक्सन का, उनके सकारात्मक विचारों और भारत के प्रति उनकी गहरी प्रतिबद्धता के लिए विशेष आभार व्यक्त करता हूँ।

आप सभी की उपस्थिति न्यूज़ीलैंड की innovation, enterprise और future-oriented सोच का प्रतीक है। भारत की ओर से, मैं 140 करोड़ लोगों की aspirations और ambitions का संदेश लेकर आया हूँ।

Friends,

यह बैठक ऐसे समय में हो रही है जब भारत और न्यूज़ीलैंड के संबंध एक turning point पर हैं। आज हम अपने संबंधों को Strategic Partnership के सूत्र में बांध रहे हैं। यह केवल एक diplomatic milestone नहीं है। यह हमारे साझा भविष्य का एक नया संकल्प है।

इस वर्ष दोनों देशों के बीच नौ महीनों के रिकॉर्ड समय में Free Trade Agreement किया गया। यह आप सभी के लिए market access, investment, services, technology और talent mobility के नए अवसर लेकर आएगा। मुझे विश्वास है कि नए जोश और उत्साह के साथ काम करते हुए हम 2030 तक द्विपक्षीय व्यापार को दोगुना बढ़ाएंगे।

न्यूज़ीलैंड द्वारा अगले पंद्रह वर्षों में भारत में बीस बिलियन डॉलर का investment commitment किया गया है। यह केवल निवेश का ही नहीं, बल्कि भारत की विकास यात्रा में सहभागी बनने का भी commitment है।

Friends,

आज भारत दुनिया की fastest-growing major economy है। हमारी बढ़ती मिडल क्लास, large scale digital adoption और इंफ्रास्ट्रक्चर push, भारत को एक unique growth story बनाते हैं।

भारत में हमने reform, perform और transform को governance का आधार बनाया है। आज भारत में policy stability है, political stability है, और growth की continuity है।

इसलिए आज विश्व को हमारा संदेश है: India is not only a market; India is a launchpad for global growth.

भारत में बन रहे इन अवसरों का लाभ उठाने के लिए मैं कुछ उदाहरण आपके सामने रखना चाहूँगा। भारत में manufacturing को बढ़ावा देने के लिए हमने Production Linked Incentive scheme शुरू की है। इसके अंतर्गत food processing से लेकर textiles जैसे 14 sectors में लगभग बीस बिलियन डॉलर का सपोर्ट दिया जा रहा है। मैं आप सभी को इस manufacturing momentum का हिस्सा बनने के लिए आमंत्रित करता हूँ।

भारत में airports, regional connectivity, air cargo और टुरिज़म तेज़ी से बढ़ रहे हैं। भारत आज दुनिया का तीसरा सबसे बड़ा domestic aviation market है। हम मिलकर cargo corridors, flight connectivity और joint tourism packages बना सकते हैं।

Kiwi, apples, honey और seafood के लिए perishable cargo solutions विकसित किए जा सकते हैं। न्यूज़ीलैंड के पास horticulture, dairy science, और forestry में विशाल एक्स्पर्टीज़ है। भारत के पास consumer market, food parks और agri-tech talent की ताकत है। हम मिलकर farm-to-market value chains और global export platforms बना सकते हैं।

Fin Tech में आज भारत global leader है। आज दुनिया की पचास प्रतिशत real time digital payments भारत में होती हैं। हम digital payments के साथ साथ green bonds और blended finance में आगे बढ़ सकते हैं।

हमने space sector को private participation के लिए खोल दिया है। आज भारत में 400 से अधिक space start-ups है और अब तो एक यूनिकॉर्न भी बन गई है। दोनों देशों की कम्पनियां भारत के space ecosystem के साथ मिलकर small satellites, remote sensing और ocean monitoring में काम कर सकती हैं।

भारत में Smart Cities Mission के अंतर्गत 100 cities में 8,000 से अधिक projects पर काम हो रहा है। हम मिलकर urban mobility, water management, waste management जैसे क्षेत्रों में काम कर सकते हैं।

Friends,

मैं माओरी business leaders का विशेष अभिनंदन करता हूँ। भारत की सभ्यता और माओरी tradition, दोनों में प्रकृति, समुदाय और सस्टेनेबिलिटी के प्रति गहरा सम्मान है। हमारे FTA में भी माओरी बिजनेसस के लिए अवसरों को विशेष स्थान दिया गया है। हमारी इन साझा मूल्यों को जोड़कर हम inclusive and sustainable trade का नया model बना सकते हैं।

Friends,

मेरा सुझाव है कि हम मिलकर एक बहुत ही ambitious Business Roadmap बनाएं। अपनी strengths को जोड़ते हुए हम कम से कम पाँच flagship प्रोजेक्ट्स की पहचान करें, और उन्हें समयबद्ध तरीके से पूरा करने के लिए review मेकनिज़म बनाएं। तभी हम अपने संबंधों के पूरे potential को realise कर सकेंगे, और दोनों देशों के लोगों की आकांक्षाओं और अपेक्षाओं पर खरे उतर सकेंगे।

मैं आप सभी को इस यात्रा में कंधे से कंधा मिलाकर चलने के लिए आमंत्रित करता हूँ।

Let us make our partnership a platform for prosperity, a bridge for innovation, and a force for global good.

और मैं चाहता हूँ की भारत और नई ज़ीलैण्ड मिल कर के एक नयी शक्ति के रूप में उभरें।

और मेरा एक और आग्रह है। जैसे अभी आपने बताया कि खेल के हमारे संबंधों के सौ साल हो रहे हैं। यह बड़ा महत्वपूर्ण इवेंट है।

इसको तो हम मनाएंगे ही मनाएंगे। लेकिन क्या हम यह सोच सकते हैं, की 35 से कम उम्र के Businessmen, ऐसा एक बड़ा डेलीगेशन भारत आएं, और भारत से भी 35 से नीचे की उम्र का एक बिज़नेस डेलीगेशन New Zealand आये?

ताकि हम एक नयी पीढ़ी को हम तैयार करें ? इसी एक शुभकामना के साथ आप सब का बहुत-बहुत धन्यवाद।