പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  ഫ്രാൻസ് പ്രസിഡന്റ്  ഇമ്മാനുവൽ മാക്രോണുമായി ടെലിഫോണിൽ സംസാരിച്ചു.


അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾ ഉൾപ്പെടെ  മേഖലയിലെ  പ്രശ്നങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ പശ്ചാത്തലത്തിൽ,ഭീകര വാദം, മയക്കുമരുന്ന്, അനധികൃത ആയുധങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുടെ വ്യാപനത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള   ആശങ്കകൾ  അവർ പങ്കുവെച്ചു.

ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ഉഭയകക്ഷി സഹകരണവും മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം വഹിക്കുന്ന പ്രധാന പങ്കും അവർ അവലോകനം ചെയ്തു.

ഇരുരാജ്യങ്ങളും അഗാധമായി വിലമതിക്കുന്ന ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചേതന  ഉൾക്കൊണ്ട്  പതിവായി  കൂടിയാലോചനകൾ നടത്താൻ നേതാക്കൾ സമ്മതിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
FinMin confident of coping with West Asia crisis with adequate fiscal room

Media Coverage

FinMin confident of coping with West Asia crisis with adequate fiscal room
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 14
May 14, 2026

Kisan Kalyan to Viksit Bharat: PM Modi Delivers Jobs, Markets & Dignity Across Rural and Industrial India