ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2025-26 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ശ്രദ്ധേയമായ 8.2% വളർച്ച രേഖപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു. ഗവൺമെന്റിന്റെ വളർച്ചാനുകൂല നയങ്ങളുടെയും പരിഷ്കാരങ്ങളുടെയും ഫലമാണ് ഈ നേട്ടമെന്നും ഇന്ത്യയിലെ ജനങ്ങളുടെ കഠിനാധ്വാനത്തെയും സംരംഭകത്വത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളർച്ചയുടെ പ്രയോജനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കി, പരിഷ്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഓരോ പൗരന്റെയും ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നു ശ്രീ മോദി പറഞ്ഞു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“2025-26 സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിലെ 8.2% GDP വളർച്ച ഏറെ പ്രോത്സാഹജനകമാണ്. നമ്മുടെ വളർച്ചാനുകൂല നയങ്ങളുടെയും പരിഷ്കാരങ്ങളുടെയും സ്വാധീനം വ്യക്തമാക്കുന്നതാണിത്. നമ്മുടെ ജനങ്ങളുടെ കഠിനാധ്വാനത്തെയും സംരംഭത്തെയും ഇതു പ്രതിഫലിപ്പിക്കുന്നു. എല്ലാ പൗരന്മാർക്കും പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും 'ജീവിത സൗകര്യം' ശക്തിപ്പെടുത്താനും നമ്മുടെ ഗവൺമെന്റ് തുടർന്നും പ്രവർത്തിക്കും.”
The 8.2% GDP growth in Q2 of 2025-26 is very encouraging. It reflects the impact of our pro-growth policies and reforms. It also reflects the hard work and enterprise of our people. Our government will continue to advance reforms and strengthen Ease of Living for every citizen.
— Narendra Modi (@narendramodi) November 28, 2025


